"എച്ച് ഐ എം യു പി എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച് ഐ എം യു പി എസ് കൽപ്പറ്റ (മൂലരൂപം കാണുക)
12:19, 23 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2023→ചരിത്രം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രമുറങ്ങുന്ന വയനാടിന്റെ ആസ്ഥാനമായ കൽപ്പറ്റയിൽ | ചരിത്രമുറങ്ങുന്ന വയനാടിന്റെ ആസ്ഥാനമായ കൽപ്പറ്റയിൽ എച്ച്. ഐ.എം. യു. പി സ്കൂൾ എന്ന വിദ്യാലയം വയനാടിന്റെ തന്നെ വിദ്യാഭ്യാസ രംഗത്ത് പുത്തൻ പ്രതീക്ഷയായി ഉയർന്നു വന്നു. മത - ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചു കൊണ്ടു പോകേണ്ട ആവശ്യകത ദീർഘവീക്ഷണത്തോടെ മനസ്സിലാക്കി അർപ്പണ ബോധത്തോടെ നടത്തിയ കൂട്ടായ പരിശ്രമം കൽപ്പറ്റയുടെ വിദ്യാഭ്യാസരംഗത്ത് പുതിയ അദ്ധ്യായം സൃഷ്ടിച്ചു. | ||
കല്ലങ്കോടൻ മൊയ്തീൻ ഹാജി (അധികാരി ), അറക്ക കുഞ്ഞമ്മദ് ഹാജി,പയന്തോന്ത് മൊയ്‌തീൻ സാഹിബ്, മങ്ങാടൻ മൊയ്തീൻ, കല്ലങ്കോടൻ കുഞ്ഞമ്മദ് ഹാജി, നീലിക്കണ്ടി കുഞ്ഞമ്മദ് ഹാജി, കല്ലങ്കോടൻ സൂപ്പിക്കുട്ടി ഹാജി, വട്ടക്കാരി മമ്മദ് സാഹിബ്, എ. പി സൂപ്പിഹാജി, പയന്തോത് അബ്ദുള്ള ഹാജി, ആറ്റക്കോയ തങ്ങൾ തുടങ്ങിയ നേതാക്കൾ ആയിരുന്നു കൽപ്പറ്റയിലെ നാനാ ജാതി സമൂഹത്തിന് അക്ഷരവെളിച്ചം നൽകാൻ അവസരമൊരുക്കിയത്. അതിനായി 1938 ൽ കല്പറ്റ ഹിദായത്തുൽ ഇസ്ലാം മദ്രസ ഹയർ എലമെന്ററി സ്കൂൾ ആരംഭിച്ചു. പള്ളി മഹല്ല് കാരണവന്മാർ നേതൃത്വം വഹിച്ചപ്പോഴും യുവതലമുറയുടെ പങ്കാളിത്തം സാമാന്വയിപ്പിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണ് പിന്നീട് നുസ്രത്തുദ്ധീൻ മുസ്ലിം യുവജന സംഘം എന്ന പേരിൽ മഹല്ല് കമ്മിറ്റി രൂപീകരിച്ച് പള്ളി മദ്രസ, സ്കൂൾ തുടങ്ങിയവയുടെ ഭരണം കയ്യാളിയത്.അതിന്റെ തുടർച്ചയായി 1977 ൽ 176 ആം നമ്പർ ആയി സൊസൈറ്റിസ് രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത് നുസ്റുദ്ധീൻ മുസ്ലിം സംഘം രൂപീകൃതമായി. സംഘം ഭാരവാഹികൾ അടങ്ങുന്ന സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സ്ഥാപനത്തിന്റെ മേൽനോട്ടം വഹിക്കുന്നു. സംഘം പ്രസിഡന്റ് ആണ് സ്കൂൾ മാനേജരുടെ ചുമതല വഹിക്കുന്നത്. | |||
ആരംഭകാലം മുതൽ മനേജറായി കല്ലങ്കോടൻ കുഞ്ഞമ്മദ് ഹാജിയും, വട്ടക്കാരി മമ്മദ് സാഹിബും, എ. പി സൂപ്പി ഹാജിയും, പയന്തോത് മൂസ ഹാജിയും, അഡ്വ. കല്ലങ്കോടൻ മൊയ്തുവും ഇപ്പോൾ പയന്തോത് മൂസ ഹാജിയുമാണ് സംഘം പ്രസിഡന്റ് എന്ന നിലയിൽ സ്കൂൾ മാനേജർ സ്ഥാനത്ത് ഉള്ളത്. | |||
ആദ്യ പ്രധാന അദ്ധ്യാപകൻ കിഴിശ്ശേരി ഹസ്സൻ മാസ്റ്റർ ആയിരുന്നു.സി. കെ മൊയ്‌തീൻ മാഷ്, ബാലൻ നമ്പ്യാർ, എം. വി. കരുണാകരൻ, വി. സി. ലില്ലി, ആർ. ജെ ജോർജ്, സിസിയാമ്മ മാത്യു, ജി. വിജയമ്മ ടീച്ചർ, കെ. പി. സഫിയ ടീച്ചർ എന്നിവർ തുടർന്നുള്ള പ്രധാനാധ്യപകരായി.ഇപ്പോൾ ശ്രീലത പി. ഒ ആണ് ഈ സ്ഥാനം വഹിക്കുന്നത്. മൊയ്‌തീൻ മൊല്ലാക്ക, കൃഷ്ണൻ മങ്കട, ബാബു മാഷ്, കുഞ്ഞിക്കോയ മാഷ്, അലവിക്കുട്ടി മാഷ്, അബ്ദുള്ള കുട്ടി മാഷ്, അബ്ദുറഹിമാൻ മാഷ്, വിദ്യാധരൻ മാഷ്, കല്യാണിക്കുട്ടി ടീച്ചർ, പണിക്കർ മാഷ് കുഞ്ഞിരാമൻ മാഷ്, ലക്ഷ്മിക്കുട്ടി ടീച്ചർ,മാരാർ മാസ്റ്റർ, എം. വി ഗംഗാദരൻ, അബ്ദുള്ള ക്കോയ തങ്ങൾ എന്നിവരുടെ ഓർമ്മകൾ ഈ വിദ്യാലയത്തിൽ ഒളിമാങ്ങാതെ നിലനിൽക്കുന്നു. | |||
ഇന്ന് സ്കൂൾ കെട്ടിടം നിൽക്കുന്ന സർവ്വെ 333 ൽ പെട്ട 40 സെന്റ് വസ്തു 1948 ഫെബ്രുവരി 2 ന് വൈത്തിരി സബ് രജിസ്ട്രാർ ഓഫീസിലെ 115 ആം നമ്പർ തീരാധാര പ്രകാരം വാങ്ങിയത് ഹിദായത്തുൽ ഇസ്ലാം മദ്രസ ഹയർ എലമെന്ററി സ്കൂളിന് വേണ്ടി സ്കൂൾ കമ്മിറ്റി മെമ്പർ എന്ന നിലക്ക് മാത്രം മർഹൂം ആറ്റക്കോയ തങ്ങളുടെ പേരിലാണ്. | |||
സമൂഹത്തിലെ പാവപ്പെട്ട വിദ്യാർഥികൾക്കും ചെലവ് കൂടാതെ ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പുതിയ കെട്ടിടം നിർമ്മിച്ചു.17-10-2011 ന് 239/11-12 നമ്പറായി ബിൽഡിംഗ് പെർമിറ്റ് കൽപ്പറ്റ മുനിസിപ്പാലിറ്റി നൽകി. പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം (തറക്കല്ലിടൽ ) ബഹു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ 17-03-2012 ന് നിർവഹിച്ചു. കൽപ്പറ്റ നെടുങ്ങോട് 5 ഏക്കർ സ്ഥലം സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി സംഘം സമ്പാദിച്ചിട്ടുണ്ട്. | |||
ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം എല്ലാവർക്കും എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രത്യേകം ഡിവിഷനുകളായി പഠന സൗകര്യം ഉണ്ട്. ഇപ്പോൾ 1591 കുട്ടികളും 26 ടീച്ചിങ് സ്റ്റാഫും 1നോൺ ടീച്ചിങ് സ്റ്റാഫും ഉൾക്കൊള്ളുന്നു. കൽപ്പറ്റ എച്ച്. ഐ. എം. പി സ്കൂൾ വളർന്നു വരുന്ന സമൂഹത്തിന്റെ നന്മയിലേക്ക് നയിക്കുന്ന ഉത്തമ സ്ഥാപനമായി നിലക്കൊള്ളുന്നു. | |||
അക്ഷരവെളിച്ചം തേടിയുള്ള തീർത്ഥയാത്രയിൽ അനുസ്യൂതമൊഴുകുന്ന എച്ച്. ഐ. എം. യു. പി സ്കൂളിൽ എൽ. കെ. ജി മുതൽ ഏഴാം തരം വരെ മികവാർന്ന പ്രകടനവും ആത്മാർത്ഥവും അക്ഷീണ പരിശ്രമവുമായി അദ്ധ്യാപകരും കുട്ടികളുമുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |