"ഗവ എച്ച് എസ് എസ് , കലവൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് , കലവൂർ/ഗ്രന്ഥശാല (മൂലരൂപം കാണുക)
22:57, 22 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2023ചിത്രം ഉൾപ്പെടുത്തി
(തലക്കെട്ട് ഉൾപ്പെടുത്തി) |
(ചിത്രം ഉൾപ്പെടുത്തി) |
||
വരി 20: | വരി 20: | ||
മലയാളം ക്ലാസ്സിൽ ജി.ശങ്കരക്കുറുപ്പിന്റെ പെരുന്തച്ചൻ എന്ന കവിത പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പെരുന്തച്ചനെപ്പറ്റി ആർക്കെങ്കിലും അറിയാമോ എന്ന് സാർ ചോദിച്ചപ്പോൾ ഈ പുസ്തകത്തെപ്പറ്റി എനിക്ക് പറയാൻ കഴിഞ്ഞു. | മലയാളം ക്ലാസ്സിൽ ജി.ശങ്കരക്കുറുപ്പിന്റെ പെരുന്തച്ചൻ എന്ന കവിത പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പെരുന്തച്ചനെപ്പറ്റി ആർക്കെങ്കിലും അറിയാമോ എന്ന് സാർ ചോദിച്ചപ്പോൾ ഈ പുസ്തകത്തെപ്പറ്റി എനിക്ക് പറയാൻ കഴിഞ്ഞു. | ||
== വായനാക്കുറിപ്പ് == | === വായനാക്കുറിപ്പ് === | ||
'''പുസ്തകം- ജീൻവാൽജീൻ , ഗ്രന്ഥകർത്താവ്- ജോർജ്ജ് ഇമ്മട്ടി.''' | |||
[[പ്രമാണം:34006 jeanvaljean.png|ലഘുചിത്രം|242x242ബിന്ദു|ജോർജ്ജ് ഇമ്മട്ടിയുടെ ജീൻവാൽജിൻ എന്ന പുസ്തകത്തിന്റെ കവർ പേജ്]] | |||
[[പ്രമാണം:34006 ashitha.png|ലഘുചിത്രം|അഷിത ഡെന്നി തമ്പി 8E]] | |||
'''അഷിത ഡെന്നി തമ്പി 8E''' | |||
ഒരു റൊട്ടിക്കഷ്ണം മോഷ്ടിച്ചു എന്ന കുറ്റത്തിന് പത്തൊൻപതു വർഷം കാരാഗൃഹവാസം അനുഭവിക്കേണ്ട വന്ന വ്യക്തിയാണ് ജീൻവാൽ ജീൻ. ഈ കഥയിലൂടെ പാരീസ് നഗരത്തിന്റെ അടിത്തട്ടത്തിലെ ദീന യാഥാർഥ്യങ്ങളിലേയ്‍ക്ക് വാതിൽ മലർക്കെ തുറന്നിടപ്പെടുന്നു. ഫ്രഞ്ച് നോവലിസ്റ്റായ വിക്ടർ ഹ്യൂഗോ ദയ കയ്യൊഴിയുന്ന സമൂഹവും നീതി നിഷേധിക്കുന്ന നിയമങ്ങളുമാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്ന് ലോകമനസ്സാക്ഷിയോട് ഉച്ചത്തിൽ വിളിച്ചു പറയുകയായിരുന്നു. പാവങ്ങൾ എന്ന നോവലിലെ കഥാനയകൻ വെറുപ്പും അവഗണനയും പേറേണ്ടി വന്ന ഒരു കുടുംബത്തിലെ അംഗമാണ്.നഷ്ടങ്ങൾ മാത്രം കൈമുതലായുള്ള കഥാപാത്രം.ജീൻവാൽ ജീൻ മോഷ്ടിച്ച വെള്ളിപ്പാത്രങ്ങൾ തിരികെ നൽകി മെഴുകുതിരിക്കാലുകൾ കൂടി സമ്മാനിക്കുകയും ചെയ്ത ബിഷപ്പിനേപ്പോലുള്ള കഥാപാത്രങ്ങൾ ലോകസാഹിത്യത്തിൽ തന്നെ അപൂർവ്വമാണ്. ഴാവേർ, മദർ, കുതിരവണ്ടിക്കാരൻ തുടങ്ങിയ കഥാപാത്രങ്ങളും അവിസ്മരണീയമാണ്. | |||
തന്റെ കഷ്ടപാടുകൾ നിമത്തം തന്റെ കുഞ്ഞിനെ തെനാർദിയർ എന്ന ദുഷ്ടന്റെ കയ്യിൽ ഏൽപ്പിക്കേണ്ടിവന്ന ഒരമ്മയുടെ ദയനീയത വായനക്കാരെ വല്ലാതെ വിഷമിപ്പിക്കും. ഫാദർ മദലിയൻ എന്ന പേരിൽ താമസിക്കുന്ന ജീൻവാൽജീൻ കൊസത്ത് എന്ന അനാഥബാലികയെ രക്ഷിച്ച് തന്റെ മകളെപ്പോലെ വളർത്തുന്നു. എന്റെ മനസ്സിനെ സ്വാധീനിച്ച ഒരു കഥാസന്ദർഭമാണിത്. കൊസത്തിന് ആഹാരവും വിദ്യാഭ്യാസവും ഫാദർ മദലിയൻ എന്ന ജീൻവാൽജീൻ നൽകുന്നു. മനുഷ്യ സ്നേഹമെന്തെന്ന് ഈ കഥാസന്ദർഭങ്ങൾ വായനക്കാരനെ മനസ്സിലാക്കിത്തരുന്നു. ഫാദർ മദലിയന്റേയും കൊസത്തിന്റേയും ജീവിത്തിലേയ്‍ക്ക് പലരും കടന്നു വരുന്നെങ്കിലും അവർ അതിനെയെല്ലാം അതിജീവിക്കുന്നു. ഫൂഷൻ വാങ്ങ് എന്ന കുതിരവണ്ടിക്കാരനെ അപകടത്തിൽപ്പെട്ട കുതിരവണ്ടിയുടെ അടിയിൽ നിന്ന് രക്ഷിച്ച് ജീവിതത്തിലേയ്ക്ക് ഫാദർ മദലിയൻ എത്തിക്കുന്നു. എങ്കിലും ഈ സന്ദർഭം ജീൻവാൽജീനെ നിഴൽപോലെ പിൻതുടരുന്ന ഴാവേർ എന്ന പോലീസ് ഉദ്യോഗസ്ഥന് വഴികാട്ടിയാകുന്നു. | |||
ഈ പുസ്തകത്തിൽ നിന്നും ഭക്ഷണത്തിന്റെ വില എന്താണെന്ന് എനിക്ക് മനസ്സിലായി. ചെറിയ കാര്യങ്ങളിലെ വലിയ സാധ്യതകളെ ഈ കഥയിലൂടെ നമുക്ക് മനസ്സിലാക്കാം. |