Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:പരിസ്ഥിതിദിന പോസ്റ്റർ.jpg|ലഘുചിത്രം|203x203ബിന്ദു|2021 ലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിലെ വിജയി]]
 
== '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' ==
'''പ്രവേശനോത്സവം'''[[പ്രമാണം:26038പ്രവേശനോത്സവത്തിൽ എത്തിയ കുട്ടികളുടെ ആഹ്ലാദം.jpg|ലഘുചിത്രം|26038പ്രവേശനോത്സവത്തിൽ എത്തിയ കുട്ടികളുടെ ആഹ്ലാദം.jpg]]കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മചെയ്യുന്ന ഒരു പുതു തലമുറയാക്കി മാറ്റുവാൻ പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി പുതിയൊരു അധ്യയന വർഷം കൂടി നല്ല നാളേക്കായി ഒരുങ്ങുന്നു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് ഒരു ഗംഭീര വരവേൽപ്പ് നൽകിയാണ് സെൻറ് മേരീസ് സ്കൂളിലേയ്ക്ക് ആനയിച്ചത്.  [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|തുടർന്നുവായിക്കുക]]
 
സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി കുട്ടികളെ പുതിയ പഠനാന്തരീക്ഷത്തിലേയ്ക്ക് വരവേറ്റു.'''പ്രധാനാധ്യാപിക സി.ലൗലി,പി.ടി.എ. പ്രസിഡൻറ്''' '''ശ്രീ .ജോർജ് സക്കറിയ''' എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.
 
'''*അവധിക്കാല പരിശീലനക്യാമ്പ്'''
 
ഇംഗ്ലീഷ് ഭാഷയിൽ ഉള്ള കുട്ടികളുടെ പരിജ്ഞാനം വർദ്ധിപ്പിക്കുക ,ചിത്രകലയിൽ കുട്ടികൾക്കുള്ള താല്പര്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മെയ് മാസത്തിൽ സെൻമേരിസ്  ലെ പ്രധാന അധ്യാപിക സി.ലൗലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവധിക്കാല പരിശീലന ക്യാമ്പ് ഒരു വൻവിജയമായി തീർന്നു.സ്പോക്കൺ ഇംഗ്ലീഷ് ചിത്രരചന എന്നിവ അഭ്യസിപ്പിച്ച് കുഞ്ഞുങ്ങളുടെ അഭിരുചി വർദ്ധിപ്പിക്കുകയും ചെയ്തു.സമ്മർ ക്യാമ്പിലെ അവസാന ദിവസം കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ച് ഒരു ആർട്ട്ഗാലറി തയ്യാറാക്കുകയുണ്ടായി .കുട്ടികളുടെ കലാപരിപാടികളും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തവും മൂലം '''അവധിക്കാല പരിശീലന ക്യാമ്പ്''' ഒരു വൻവിജയമായി മാറി.
 
'''പരിസ്ഥിതി ദിനം'''
 
2022-23 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷം സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസിൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ '''ജൂൺ''' '''6-ആം തീയതി''' നടത്തപ്പെടുകയുണ്ടായി.വി.പി.സി.കെ.ഡിസ്ട്രിക്ട് മാനേജർ '''ഡോ.ഡിന്നി മാത്യു''' മുഖ്യാതിഥി ആയിരുന്നു.കുമാരി ഗൗരി വിനോഷ് സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക സി.ലൗലിയും മുഖാതിഥിയും ചേർന്ന് ഉദ്ഘാടനകർമ്മം നിർവഹിച്ചു.പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കാൻ ഇന്ത്തരത്തിലുള്ള ദിനാചരണങ്ങളിലൂടെ സാധിക്കുന്നു.
 
'''*റിട്ടയർമെൻറ്'''
 
ദീർഘകാല അധ്യയന ജീവിതത്തിൽ നിന്നും 2022-23 കാലഘട്ടത്തിൽ '''സി.കുസുമം ,ശ്രീമതി.ലിസി പി.വി.,ശ്രീമതി.കൊച്ചുറാണി,ശ്രീമതി.ഷേ'''ർളി എന്നീഅധ്യാപകർ വിരമിക്കുകയുണ്ടായി.'''സി .ലിസാൻഡൊ, സി .ജസീന,ശ്രീമതി.അനു,ശ്രീമതി.ജീൻസി''' എന്നിവർ പുതുതായി നിയമിക്കപ്പെടുകയും ചെയ്തു.
 
അറിവിന്റെ വജ്രായുധംകൊണ്ട് കുട്ടികളുടെ ബൗദ്ധിക മണ്ഡലങ്ങളെ വികസിതമാക്കുന്ന നൻമയുള്ള ഒരുസമൂഹത്തെ കെട്ടിപ്പെടുക്കാൻ തങ്ങളുടെ ആയുസ്സും ആരോഗ്യവും ഈ വിദ്യാലയത്തിനു സമർപ്പിച്ച അധ്യാപകർക്ക് സ്കൂൾ ഒന്നാകെ നന്ദിപൂർവം ആശംസകൾ നേർന്നു.
 
'''*സാഹിത്യസമാജം ഉദ്ഘാടനം'''
 
സ്കൂളിലെ സാഹിത്യ സമാജത്തിൻറെ ഉദ്ഘാടനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും '''ജൂൺ 23''' നടത്തപ്പെടുകയുണ്ടായി.'''ഫാദർ ജോസ് വടക്കൻ''' അധ്യക്ഷ സ്ഥാനം അലങ്കരിച്ചു .'''പ്രശസ്ത മിമിക്രി താരം മിസ്റ്റർ ഷിനോദ് മലയാറ്റൂർ''' ഉദ്ഘാടനകർമ്മം നിർവഹിച്ചു .റിപ്പോർട്ട് അവതരണം ,വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിന് മോദി വർദ്ധിപ്പിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ആശംസ പ്രസംഗം അർപ്പിച്ചു സ്കൂൾ ലീഡറിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.
 
'''*ലിറ്റിൽ കൈറ്റ്സ്'''[[പ്രമാണം:26038ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്മമാർക്കായി നടത്തിയ ക്ലാസ്.JPG|ലഘുചിത്രം|26038ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്മമാർക്കായി നടത്തിയ ക്ലാസ്.JPG]]കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരു '''സൈബർ പരിജ്ഞാന  ക്ലാസ്''' അമ്മമാർക്കായി സംഘടിപ്പിക്കുകയുണ്ടായി.സമകാലീന ലോകത്തിൽ സൈബർ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ '''ഐറിൻ ട്രീസ ,നിവി സിജു,ഗൗരി വിനോഷ്, അന്ന''' '''ആഗ്നസ്''' എന്നിവർ ചേർന്ന് '''മെയ് 24''' '''ആം തീയതി അമ്മമാർക്കായി ക്ലാസ്''' നടത്തുകയുണ്ടായി.ഇത് കുട്ടികൾക്കും അമ്മമാർക്കും വളരെയധികം പ്രയോജനപ്രദമായിരുന്നു.
 
'''*അവയവദാന ചടങ്ങ്'''[[പ്രമാണം:പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ നിന്നുള്ള ചിത്രം.JPG|ലഘുചിത്രം|26038പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ നിന്നുള്ള ചിത്രം.JPG]]ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ അയാളുടെ അവയവങ്ങൾ കൊണ്ട് യാതൊരു ഉപയോഗവും ഇല്ല .എന്നാൽ അവയവം ദാനം ചെയ്യുന്നതിലൂടെ മറ്റു പലരേയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ സാധിക്കും.രാജ്യത്ത് ഓരോ വർഷവും വും ശരീരത്തിലെ പ്രധാനപ്പെട്ട അവയവ ത്തിൻറെ പ്രവർത്തനം നിലയ്ക്കുന്ന മൂലം അഞ്ചുലക്ഷം വ്യക്തികൾ എങ്കിലും മരണത്തിന് കീഴടങ്ങുന്നു .അവയവദാനത്തിന്റെ പ്രസക്തി കുട്ടികളിൽ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ '''ജൂൺ രണ്ടാം തീയതി''' സോഷ്യൽ ജസ്റ്റിസ് ഫോറം എന്ന സംഘടന കുട്ടികൾക്കായി ഒരു '''ബോധവൽക്കരണ ക്ലാസ്''' സംഘടിപ്പിക്കുകയുണ്ടായി .അവയവദാനം കൊണ്ടുള്ള തെറ്റിദ്ധാരണകൾ അകറ്റി കുട്ടികളെ ബോധവാന്മാരാക്കുവാനും  '''വരുംതലമുറയെ അവയവദാനത്തിന് വേണ്ടി പ്രോത്സാഹിപ്പിക്കുവാനും''' ഇത്തരം ക്ലാസുകൾ കൊണ്ട് സാധിക്കുന്നു.
 
'''*ബഷീർദിനം'''
 
വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മ ദിനമായ '''ജൂലൈ അഞ്ചാം തീയതി''' നമ്മുടെ സ്കൂളിൽ ബഷീർ ദിനം സംഘടിപ്പിക്കുകയുണ്ടായി .യുപി ഹൈസ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ ബഷീർ ദിന ക്വിസ് നടത്തുകയുണ്ടായി .ഹൈസ്കൂൾ വിഭാഗത്തിൽ '''ഹെൽഗ സിൽജി''' ഒന്നാം സമ്മാനം നേടുകയുണ്ടായി .യുപി വിഭാഗത്തിൽ '''ആർദ്ര എ.വി.''' ഒന്നാം സ്ഥാനം നേടുകയുണ്ടായി.'''ജൂലൈ ഏഴാം തീയതി''' '''വിദ്യാരംഗം കലാസാഹിത്യവേദിയുടെ''' ആഭിമുഖ്യത്തിൽ '''എസ്ആർവി സ്കൂളിൽ വച്ച്''' നടന്ന ബഷീർ അനുസ്മരണ '''ക്വിസ് മത്സരത്തിൽ''' യു പി വിഭാഗത്തിൽ നിന്നും '''ആർദ്ര എ.വി. രണ്ടാം സ്ഥാന'''ത്തിന് അർഹയായി.
 
'''*അദ്ധ്യാപക രക്ഷാകർത്തൃ സംഘടന പൊതുയോഗം'''
 
ഒരു സ്കൂളിൻറെ നിലനിൽപ്പിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അദ്ധ്യാപക രക്ഷാകർത്തൃസംഘടന നമ്മുടെ സ്കൂളിലെ ഈ വർഷത്തെ പൊതുയോഗം '''ജൂലൈ ഏഴിന്''' വളരെ ഭംഗിയായി നടത്തപ്പെടുകയുണ്ടായി.പ്രധാന അധ്യാപിക സിസ്റ്റർ ലൗലി സ്വാഗതമാശംസിച്ചു .പി ടി എ പ്രസിഡണ്ട് ശ്രീ ജോർജ്ജ് സക്കറിയ ,മാനേജർ സിസ്റ്റർ അൽഫോൻസ്‌ മരിയ എന്നിവരുടെ മഹനീയ സാന്നിധ്യം പൊതുയോഗത്തിന് മാറ്റുകൂട്ടി .അധ്യാപികയും പി.ടി.എ.സെക്രട്ടറിയുമായ ശ്രീമതി ബിൻസി റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി.അതിനുശേഷം കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വരെ ആദരിക്കുകയുണ്ടായി .അവരുടെ കരിയർ ഗൈഡിങ്ങിനായി '''ഡോക്ടർ മേരി മെറ്റിൽഡ ഒരു മോട്ടിവേഷൻ ക്ലാസ്''' നടത്തുകയുണ്ടായി .സെക്രട്ടറി ശ്രീമതി ജോയ്സിയുടെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു.പൊതു സമ്മേളനത്തിനുശേഷം തെരഞ്ഞെടുക്കപ്പെട്ട പിടിഎ അംഗങ്ങൾ ഒത്തുചേർന്ന് ജൂലൈ 18ന് പിടിഎയുടെ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി കൂടുകയുണ്ടായി .പുതിയ കമ്മിറ്റി രൂപീകരിച്ചു .സ്ഥാനമൊഴിഞ്ഞവർക്ക് നന്ദി അർപ്പിക്കുകയും '''പുതിയ പ്രസിഡണ്ടായി മാർട്ടിൻ ടി.ജി. യെ''' തെരഞ്ഞെടുക്കുകയും ചെയ്തു.
 
'''*വായനാദിനം'''[[പ്രമാണം:26038വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നടത്തിയ പ്രതിജ്ഞ.jpg|ലഘുചിത്രം|26038വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നടത്തിയ പ്രതിജ്ഞ.jpg]]വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ വായനയുടെ അത്ഭുതലോകത്തേക്ക് കൈപിടിച്ചുയർത്തിയ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനമായ '''ജൂൺ 19''' വായനാദിനമായി കൊണ്ടാടുന്നു .വായനാദിനാചരണത്തിൻറെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി '''.സബ്ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ''' ആഭിമുഖ്യത്തിൽ വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ '''ബഷീർ ദിന ക്വിസ് മത്സരത്തിൽ''' നമ്മുടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി '''ആർദ്ര രണ്ടാം സ്ഥാന'''ത്തിന് അർഹയായി .പുസ്തകങ്ങളോടുള്ള അടുപ്പം വർദ്ധിപ്പിക്കുവാനും അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായനശീലം ആക്കുവാനും ഓരോ കുട്ടികളും പ്രതിജ്ഞ ചെയ്തു.
 
'''*യോഗാ ദിനം'''[[പ്രമാണം:26038യോഗ പരിശീലനം.jpg|ലഘുചിത്രം|26038യോഗ പരിശീലനം.jpg]]ഭാരതത്തിൻറെ പൗരാണിക പാരമ്പര്യത്തിന് വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗ .ഈ പാരമ്പര്യം ശരീരത്തിന്റെയും മനസ്സിന്റെയും ചിന്തയും പ്രവർത്തിയും നിയന്ത്രണവും നിറവേറ്റും.മനുഷ്യനും പ്രകൃതിക്കും ഇടയിലുള്ള ശാരീരിക മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു.അന്താരാഷ്ട്ര യോഗ ദിനമായ '''ജൂൺ 21ന്''' സെൻമേരിസ് സ്കൂളിലെ കായിക അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക യോഗ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി .യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വീഡിയോ രൂപത്തിലും ക്ലാസ് നൽകിക്കൊണ്ടും ബോധ്യപ്പെടുത്തി കൊടുത്തു.
 
'''*ഹിരോഷിമ നാഗസാക്കി ദിനം നേട്ടം'''
 
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് '''ട്രാഫിക് പോലീസ് സ്റ്റേഷനിൽ  വെച്ച്''' '''പോലീസ്''' '''അസോസിയേഷൻ''' സംഘടിപ്പിച്ച '''ഉപന്യാസ രചന മത്സരത്തിൽ''' നമ്മുടെ സ്കൂളിലെ '''ബിസ്ന റിബേര''' '''മൂന്നാം സ്ഥാന'''ത്തിന് അർഹയായി.
 
'''*ലോക സംഗീത ദിനം'''
 
ഫ്രാൻസിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ്ങ് ആണ് ലോകം മുഴുവനും ജൂൺ 21ന് സംഗീത ദിനമായി ആചരിക്കാൻ ഉള്ള ആഹ്വാനം ചെയ്തത് .ഇന്ന് ലോകത്തിലെ 120ഓളം രാജ്യങ്ങളാണ് സംഗീത ദിനം ആഘോഷിക്കുന്നത് .ഹിന്ദുസ്ഥാനി ,കർണാടക സംഗീതപാരമ്പര്യങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയിലും ഈ ദിവസം ആഘോഷങ്ങൾ സജീവമാണ് .ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ ആയി ഒരു പ്രസംഗം സ്കൂൾ വിദ്യാർത്ഥി അവതരിപ്പിക്കുകയുണ്ടായി.ഇന്ന് ഇന്ത്യയിലുള്ള വിവിധതരം സംഗീത ശൈലികൾ കുട്ടികളെക്കൊണ്ട് പഠിപ്പിക്കുകയും ചെയ്തു. വൈവിധ്യങ്ങൾ നിറഞ്ഞ സംഗീതലോകത്തെ കുറച്ചുകൂടി ആഴത്തിൽ പരിചയപ്പെടാൻ കുട്ടികൾക്ക് ഇത് സഹായകമായി.
 
'''*സ്മൃതി സൗഹൃദ കൂട്ടായ്മ'''[[പ്രമാണം:26038സ്മൃതി സൗഹൃദ കൂട്ടായ്മ.jpg|ലഘുചിത്രം|26038സ്മൃതി സൗഹൃദ കൂട്ടായ്മ.jpg]]സൗഹൃദങ്ങൾ എന്നും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത മാധുര്യമുള്ള ഒന്നാണ് '''.സെൻറ് മേരിസ് 1987''' '''-97''' ബാച്ചിലെ വിദ്യാർത്ഥികൾ ചേർന്ന് നമ്മുടെ സ്കൂളിൽ ഒരു സൗഹൃദ കൂട്ടായ്മ '''‘സ്മൃതി ‘'''എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി .ഒട്ടനവധി പ്രവർത്തനങ്ങൾ ആണ് ഇന്നത്തെ തലമുറയിലെ കുട്ടികൾക്കായി ഈ പൂർവ്വ വിദ്യാർത്ഥികൾ ചെയ്യുന്നത്.'''പൂർവവിദ്യാർഥി''' യിൽ '''സിനിമ താരവുമായ''' '''ശ്രീമതി.മുത്തുമണി''' ,മുഖ്യാതിഥിയായി ഉദ്ഘാടനകർമ്മം നിർവഹിച്ചു .പ്രസ്തുത ചടങ്ങിൽ മാനേജർ വികാർ പ്രൊവിൻഷ്യൽ '''സിസ്റ്റർ റീത്ത ജോസ് ,'''എജുക്കേഷനൽ കൗൺസിലർ '''സിസ്റ്റർ പാവന''' ,പ്ലസ് ടു പ്രിൻസിപ്പൽ '''സിസ്റ്റർ ഗ്രേസ്,'''ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് '''സിസ്റ്റർ ലൗലി''' എന്നിവരുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ മിഴിവേകി. ഈ വർഷം '''എസ്എസ്എൽസി ക്ക് ഫുൾ എ പ്ലസ്''' നേടിയ വിദ്യാർഥികൾക്കായി പാരിതോഷികങ്ങൾ സമ്മാനിക്കുകയുണ്ടായി.
 
'''*സ്നേഹ ഭവനം'''[[പ്രമാണം:26038സ്നേഹ ഭവനം.jpg|ലഘുചിത്രം|26038സ്നേഹ ഭവനം.jpg [[:പ്രമാണം:26038സ്നേഹ ഭവനം.jpg|(]]]]ഗൈഡ്സ് എന്ന കുട്ടികൾക്കുവേണ്ടിയുള്ള സംഘടന, ഏറ്റവും അർഹയായ ഒരു ഗൈഡിന് '''ഒരു സ്നേഹ''' '''ഭവനം''' നിർമ്മിച്ച് നൽകുകയാണ് .നമ്മുടെ സ്കൂളിലെ എല്ലാ അധ്യാപകരും ചേർന്ന് ,ഗൈഡ്സ് '''അധ്യാപകരുടെ നേതൃത്വത്തിൽ''' '''ഒരു സഹായധനം''' ഹെഡ്മിസ്ട്രസ് സി.ലൗലി സ്കൂളിൽ നിന്നും സമ്മാനിക്കുകയുണ്ടായി.
 
'''*ചാന്ദ്രദിനം'''
 
ആകാശത്തു കാണുക മാത്രം ചെയ്തിരുന്ന ചന്ദ്രനെ മനുഷ്യൻ തൊട്ടിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. 1969 '''ജൂലൈ 21''' നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. മാനവരാശിക്ക് ഇതൊരു കുതിച്ചുചാട്ടം ആയിരുന്നു ഇന്നേ ദിവസത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായി നമ്മുടെ സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകർ ഒത്തുചേർന്ന് നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ടിട്ടുള്ള നിരവധി '''പോസ്റ്ററുകൾ''' അധ്യാപകരുടെ സഹായത്തോടുകൂടി കുട്ടികൾ തയ്യാറാക്കി.
 
'''*സത്യമേവ ജയതേ'''[[പ്രമാണം:26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്1.JPG|ലഘുചിത്രം|26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്1.JPG]][[പ്രമാണം:26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്2.JPG|ലഘുചിത്രം|26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്2.JPG]][[പ്രമാണം:26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്3.JPG|ലഘുചിത്രം|26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്3.JPG]][[പ്രമാണം:26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്4.JPG|ലഘുചിത്രം|26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്4.JPG]][[പ്രമാണം:26038സത്യമേവ ജയതേ അധ്യാപകർക്ക് സ്കൂളിൽ നൽകിയ പരിശീലനം1.jpg|ലഘുചിത്രം|26038സത്യമേവ ജയതേ അധ്യാപകർക്ക് സ്കൂളിൽ നൽകിയ പരിശീലനം1.jpg]]സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിനുള്ളിൽ ജീവിക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടികളെ സമൂഹത്തിലെ ചതിക്കുഴികളിൽ പെടാതെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ ഒരു '''സൈബർ പരിശീലന ക്ലാസ്''' സംഘടിപ്പിക്കുകയുണ്ടായി. '''സിസ്റ്റർ ഫ്ലോറൻസിന്റെ''' നേതൃത്വത്തിൽ സാമൂഹ്യ മാധ്യമങ്ങൾ എപ്രകാരം നല്ല രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും  ഇവയിലൊക്കെ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ എങ്ങനെ  തിരിച്ചറിയാം എന്നതിനെ കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചുകൊണ്ടുള്ള മനോഹരമായ ഒരു ക്ലാസ്സ്‌ നടത്തുകയുണ്ടായി.[[പ്രമാണം:26038ക്വിസ്മത്സരനേട്ടം.jpg|ലഘുചിത്രം|26038ക്വിസ്മത്സരനേട്ടം.jpg]][[പ്രമാണം:2603826038സ്വാതന്ത്ര്യദിനാഘോഷം സെൻറ് മേരീസിൽ.jpg|ലഘുചിത്രം|2603826038സ്വാതന്ത്ര്യദിനാഘോഷം സെൻറ് മേരീസിൽ.jpg|92x92ബിന്ദു]]'''*സ്വാതന്ത്ര്യദിനാഘോഷം'''
 
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻറെ എഴുപത്തിയഞ്ചാം വാർഷികം എറണാകുളം സെൻറ് മേരീസ് കോൺവെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സമുചിതമായി കൊണ്ടാടി .പ്രസ്തുത ചടങ്ങിൽ '''മാനേജർ സിസ്റ്റർ അൽഫോൻസ മരിയ''' ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.'''വാർഡ് കൗൺസിലർ ശ്രീ മനു ജേക്കബ്''' അധ്യക്ഷ സ്ഥാനം അലങ്കരിച്ചു .സ്വാതന്ത്ര്യദിന ചിന്തകൾ ഉണർത്തുന്ന ദേശഭക്തി ഗാനവും ആത്മാവിൽ രാജ്യസ്നേഹത്തിൻറെ അലയടിക്കുന്ന നൃത്തച്ചുവടുകളും സ്വാതന്ത്രസമര വഴികളിലൂടെ ആവേശത്തോടെ അചഞ്ചലം മുന്നേറിയ വീരനായകരുടെ വേഷവിധാനത്തിൽ എത്തിയ കുട്ടികളും '''ദേശസ്നേഹം തുളുമ്പുന്ന മെഗാ ഡിസ്പ്ലേയും''' ചടങ്ങിൽ അരങ്ങേറി.രാജ്യത്തിൻറെ ഐക്യത്തെയും അഖണ്ഡതയും വിളിച്ചോതുന്ന മുദ്രാവാക്യങ്ങൾ '''സ്വാതന്ത്ര്യദിന റാലിക്ക് മാറ്റുകൂട്ടി''' .എഴുപത്തിയഞ്ചാമത്തെ സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് '''കലക്ടറേറ്റിൽ സംഘടിപ്പിച്ച ഗൈഡ്സ് വിഭാഗം മാർച്ച് ഫാസ്റ്റിൽ''' നമ്മുടെ സ്കൂളിന് '''മൂന്നാംസ്ഥാനം ലഭിക്കുകയുണ്ടായി''' .'''മന്ത്രി ശ്രീ.പി.രാജീവ്   സമ്മാനം കൈമാറുകയുണ്ടായി.'''
 
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് '''നാപ്പിയർ ഹെറിട്ടേജ്''' '''ഹോട്ടലും ചുങ്കത്ത് ജ്വല്ലറി യും സംയുക്തമായി''' '''എറണാകുളം ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ''' സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ '''അശ്വതി ഇ.എം.,ഹെൽഗ സിൽജു എന്നിവർ ഒന്നാം സ്ഥാനം നേടി . 12000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും ഇവർക്ക് പാരിതോഷികമായി ലഭിച്ചു.'''
 
'''*അദ്ധ്യാപക ദിനം'''
 
അറിവിൻറെ ലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തിയ നമ്മുടെ പ്രിയപ്പെട്ട അധ്യാപകരെ നാം ആദരിക്കുന്ന ദിനമാണ് അധ്യാപക ദിനം .നമ്മുടെ രണ്ടാമത്തെ രാഷ്ട്രപതിയായ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി നാം ആചരിക്കുന്നത് .ഗുരു ദൈവത്തിന് തുല്യമാണ് .ഇന്നും സമൂഹം അധ്യാപകർക്ക് നൽകുന്ന സ്ഥാനം വളരെ വലുതാണ്.ഈ വർഷത്തെ അധ്യാപക ദിനവും ഓണാഘോഷവും ഒരുമിച്ച് നമ്മുടെ സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് ആഘോഷിക്കുകയുണ്ടായി .കുട്ടികൾ ,അധ്യാപകർക്ക് പൂക്കൾ നൽകി ആദരിക്കുകയും അവർക്കായി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു .അധ്യാപകദിന സന്ദേശം നമ്മുടെ സ്കൂളിൻറെ '''ഹെഡ്മിസ്ട്രസ് സിസ്റ്റർ''' '''ലൗലി''' കുട്ടികളുമായി പങ്കുവെക്കുകയുണ്ടായി .പാഠപുസ്തകത്തിലെ അറിവുകൾക്കും അപ്പുറം സ്നേഹവും കരുതലും പകർന്നു നൽകി കുഞ്ഞു ഹൃദയങ്ങളെ തൊട്ടറിയുന്നതാണ് അധ്യാപനം എന്ന പദവി എന്നത് കുട്ടികൾക്ക് ഒരു തിരിച്ചറിവായി മാറി.
 
'''*ഓണാഘോഷം'''
 
അത്തം പത്തോണം എന്നാണല്ലോ ചൊല്ല് .കർക്കടക മാസത്തിനുശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ എത്തിയിരുന്നത് .വിളവെടുപ്പിനേക്കാൾ പ്രാധാന്യം അന്ന് കച്ചവടത്തിന് ആയിരുന്നു .അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിച്ചു തുടങ്ങി .രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പൂർവ്വാധികം ശക്തിയോടെ ലോകത്തിലെങ്ങും ഓണം മലയാളികൾ കൊണ്ടാടി .ഈ വർഷത്തെ നമ്മുടെ സ്കൂളിലെ ഓണാഘോഷവും അധ്യാപക ദിനവും അതിഗംഭീരമായി ആഘോഷിക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ഓണസന്ദേശം കുട്ടികളുമായി പങ്കുവെച്ചു '''.ഓണാഘോഷവുമായി ബന്ധപ്പെട്ട ഓണപ്പാട്ട് ,മലയാളിമങ്ക ,കേരള ശ്രീമാൻ''' എന്നിങ്ങനെ വിവിധ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിക്കപ്പെടുകയും കുട്ടികൾ വിജയിക്കുകയും ചെയ്തു .അധ്യാപകരും കുട്ടികളും ചേർന്ന് ഓണപ്പൂക്കളം ഒരുക്കുകയും തിരുവാതിര കളിക്കുകയും ഓണസദ്യ കഴിക്കുകയും ചെയ്തു.കലാലയ കാലഘട്ടത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു നല്ല ഓണത്തിന്റെ ഓർമ്മകൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയുന്ന തരത്തിൽ ഒരു അനുഭവം സമ്മാനിക്കാൻ സ്കൂളിന് സാധിച്ചു.
 
'''*ഹിന്ദി ദിനം'''
 
1949 സെപ്റ്റംബർ 14ന് ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയായി മാറി. ഇന്ന്നേ ദിനം ആഘോഷിക്കുന്നതിന്റെ പ്രധാനലക്ഷ്യം ഹിന്ദി ഭാഷ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് .ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ '''കുട്ടികളുടെ ഹിന്ദി ഗാനങ്ങൾ ,ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ വർണ്ണിക്കുന്ന പ്രസംഗങ്ങൾ ,നൃത്തങ്ങൾ''' എന്നിവ നടത്തുകയുണ്ടായി.'''ഹിന്ദി റിട്ടയർ അധ്യാപിക റവ സിസ്റ്റർ റൊസാലിയ''' സിഎംസി കുട്ടികൾക്കായി ഹിന്ദി ദിന സന്ദേശം പങ്കുവെക്കുകയുണ്ടായി .'''ഹിന്ദി ഭാഷയിലുള്ള''' '''കുട്ടികളുടെ''' '''സ്വന്തം രചനകൾ''' കൂട്ടിയിണക്കി '''ഒരു ഹിന്ദി സമാഹാരം'''  '''ഹെഡ് മിസ്ട്രസ് സി.ലൗലി പ്രകാശനം ചെയ്തു.'''[[പ്രമാണം:26038സ്കൂൾ യുവജനോത്സവത്തിലെ വിജയികൾ.jpg|ലഘുചിത്രം|26038സ്കൂൾ യുവജനോത്സവത്തിലെ വിജയികൾ.jpg]]'''*സ്കൂൾ കലോത്സവം'''
 
കുട്ടികളിലെ കലാസാഹിത്യ രംഗങ്ങളിലെ കഴിവുകൾ തിരിച്ചറിയുവാനും പ്രോത്സാഹിപ്പിക്കാനും '''സെപ്റ്റംബർ ഇരുപത്തി ഒൻപത്, മുപ്പതു തീയതികളിൽ സ്കൂൾ കലോത്സവം''' '''*സർഗ്ഗം'22*'''  നടത്തുകയുണ്ടായി.നാൽപതോളം മത്സരയിനങ്ങളിൽ നിരവധി വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു . '''കലാതിലകമായി ഹെൽഗാ സിൽജുവും''' '''മികച്ച നടിയായി സെലിൻ ഡെല്ലസും,  മികച്ച നടനായി''' '''ജോസഫ് ജിനോ'''യെയും തെരഞ്ഞെടുക്കുകയുണ്ടായി. തങ്ങളുടെ കഴിവുകൾ മാറ്റിവെക്കുവാൻ കിട്ടിയ വേദി കുട്ടികൾ നല്ല രീതിയിൽ സന്തോഷത്തോടെ പ്രയോജനപ്പെടുത്തി. ഏറ്റവും കൂടുതൽ പോയിൻറ് കരസ്ഥമാക്കിയ ഹൈസ്കൂൾ വിഭാഗത്തിലെ 10 Aയും യുപി വിഭാഗത്തിലെ 7 B യും ചാമ്പ്യൻ സ്ഥാനത്തിന്അർഹരായി. സമാപന സമ്മേളനത്തിൽസ്കൂളിലെ '''പൂർവ്വ വിദ്യാർത്ഥിയും''' '''റേഡിയോ ജോക്കി , അസിസ്റ്റൻറ് ഡയറക്ടർ''' തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന '''ശാലിനി''' '''വിജയകുമാർ''' വിജയികൾക്ക് '''സമ്മാനങ്ങൾ വിതരണം ചെയ്യുക'''യുണ്ടായി.[[പ്രമാണം:26038സ്കൂൾ പാർലമെൻറ് ഇലക്ഷൻ.jpg|ലഘുചിത്രം|26038സ്കൂൾ പാർലമെൻറ് ഇലക്ഷൻ.jpg]]'''*സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്'''
 
ജനാധിപത്യ അവബോധം കുട്ടികളിൽ ജനിപ്പിക്കാനും ജനാധിപത്യ മൂല്യങ്ങൾ വളർത്തിയെടുക്കുനും സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് '''ഒക്ടോബർ ഇരുപത്തി എട്ടിന്''' സ്കൂളിൽ നടത്തപ്പെടുകയുണ്ടാ യി. '''തിരഞ്ഞെടുപ്പ്''' '''വിജ്ഞാപനം,പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, ഇലക്ഷൻ പ്രചാരണം,, രഹസ്യ ബാലറ്റ്'''  എന്നിങ്ങനെ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തി നടത്തിയ സ്കൂൾ തിരഞ്ഞെടുപ്പിൽ '''ഇരുപത്തിയാറ് അംഗ'''ങ്ങളെ തിരഞ്ഞെടുത്തു. സ്കൂൾ പാർലമെന്റിന്റെ ആദ്യ യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ നിന്നും '''സ്കൂൾ ലീഡറായി കുമാരി ഗൗരി വിനോഷി'''നെയും '''അസിസ്റ്റന്റ് ലീഡറായി മാസ്റ്റർ എം ബിബിനേയും'''  മറ്റു പ്രതിനിധികളെയും തിരഞ്ഞെടുക്കുകയുണ്ടായി.
 
<nowiki>*</nowiki>'''ഉപജില്ലാതല ശാസ്ത്രോത്സവം'''
 
കുട്ടികളുടെ ശാസ്ത്ര രംഗങ്ങളിൽ ഉള്ള കഴിവുകളെ തെളിയിക്കാനും പ്രോത്സാഹിപ്പിക്കാനുമായി '''ഉപജില്ലാതല'''ത്തിൽ സംഘടിപ്പിച്ച '''ശാസ്ത്രോത്സവത്തിൽ''' '''എറണാകുളം ഉപജില്ലയിൽ''' സെന്റ് മേരിസ് സി ജി എച്ച് എസ് എസ് സ്കൂൾ '''മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.''' ശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഗണിതശാസ്ത്രമേള, ഐടി മേള, സാമൂഹ്യശാസ്ത്രമേള എന്നീ അഞ്ചുമേളകളിൽ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾ പങ്കെടുക്കുകയുണ്ടായി.[[പ്രമാണം:26038ലഹരി വിരുദ്ധ റാലിയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg|ലഘുചിത്രം|26038ലഹരി വിരുദ്ധ റാലിയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg]]'''*ലഹരി വിരുദ്ധ പരിപാടി'''
 
മനുഷ്യസമൂഹത്തിന് ഭീഷണിയാകുന്നതും യുവതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ഉദ്ദേശത്തോടുകൂടി കേരള ഗവൺമെന്റ് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി '''കലൂരിൽ ഉള്ള ഐഎംഎ ഹൗസിൽ കേരള പോലീസ്''' '''സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ''' സെന്റ് മേരിസ് സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഇതിനെ തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ '''ജന''' '''ജാഗ്രത സെൽ''' രൂപീകരിക്കുകയുണ്ടായി. '''ഒക്ടോബർ ആറിന് കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ'''  കുട്ടികൾക്ക് '''ബോധവൽക്കരണ ക്ലാസ്''' '''സ്കൂളിൽ വന്നു നടത്തുകയും ഉണ്ടായി.'''ഇത് ലഹരിയുടെ പാർശ്വ ഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.
 
'''ഒക്ടോബർ ഏഴിന് സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലുകയും''' അതിനുശേഷം '''ലഹരി വിരുദ്ധ പ്ലക്കാർഡുകൾ''' '''ഏന്തി മുദ്രാവാക്യങ്ങൾ വിളിച്ചു''' മാർക്കറ്റ് റോഡിലൂടെ ലഹരിവിരുദ്ധ '''റാലി''' നടത്തുകയും ചെയ്തു.[[പ്രമാണം:26038ലഹരി വിരുദ്ധമനുഷ്യച്ചങ്ങലയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg|ലഘുചിത്രം|26038ലഹരി വിരുദ്ധമനുഷ്യച്ചങ്ങലയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg]]'''*ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല'''
 
സമൂഹത്തിന് വെല്ലുവിളിയാകുന്ന, യുവതലമുറയെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ '''നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ''' '''പൊതുനിരത്തിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ''' സെന്റ് മേരിസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.[[പ്രമാണം:26038ഉപജില്ലാ കലോത്സവത്തിൽ സെക്കൻറ് ഓവർ ഓൾ കരസ്ഥമാക്കിയപ്പോൾ.jpg|ലഘുചിത്രം|26038ഉപജില്ലാ കലോത്സവത്തിൽ സെക്കൻറ് ഓവർ ഓൾ കരസ്ഥമാക്കിയപ്പോൾ.jpg]][[പ്രമാണം:26038ഉപജില്ലാമത്സരവിജയികൾ.jpg|ലഘുചിത്രം]]'''*ഉപജില്ല യുവജനോത്സവം'''
 
2022 23 വർഷത്തെ '''ഉപജില്ലാ കലോത്സവം''' '''പനങ്ങാട്''' വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഒക്ടോബർ മാസം നടത്തപ്പെടുകയുണ്ടായി. '''നമ്മുടെ സ്കൂളിന് അഗ്രിഗേറ്റ് വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.''' '''ഹൈസ്കൂൾ വിഭാഗം ഉറുദു ഗ്രൂപ്പ് സോങ്, ഉപന്യാസം ഉറുദു (മുഫീദ), ഉറുദു പ്രസംഗം ( സബീഹ) ഉറുദു കഥാ രചന (അസ്ര ഫാത്തിമ ),യുപി വിഭാഗം ഇംഗ്ലീഷ് കിറ്റ് ,യുപി വിഭാഗം ഉറുദു ക്വിസ്( നഫി സത്തുൽ മിസിറിയ) ഉറുദു കവിത രചന (തർശിൻ) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജില്ലാതല യുവജനോത്സവത്തിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു.'''
 
'''പറവൂർ മൂത്തകുന്നം എസ് എൻ എച്ച് എസ് എസ് സ്കൂളിൽ വച്ച് നടന്ന ജില്ലാതല മത്സരങ്ങളിൽ നിന്നും സബീഹ ഉറുദു പ്രസംഗത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഉറുദു ഗ്രൂപ്പ് സോങ് , ഉറുദു കഥാ രചന, ഉറുദു ഉപന്യാസം എന്നിവയ്ക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.'''
 
'''സ്കൂൾ വാർഷികാഘോഷം'''
 
എറണാകുളം സെന്റ് മേരിസ് സി ജി എച്ച് എസ് എസ് ലെ നൂറ്റിമൂന്നാമത്  വാർഷിക ആഘോഷവും ഈ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഹയർസെക്കൻഡറി അധ്യാപകരായ '''സിസ്റ്റർ വിനീത ശ്രീമതി നെസ്സി പി ജെ, ഹൈസ്കൂൾ അധ്യാപികയായ ശ്രീമതി ജയ മേരി വർഗീസ്''' എന്നിവരുടെ യാത്രയയപ്പു സമ്മേളനവും '''ജനുവരി മുപ്പത്തിന്'''  സമുചിതമായി നടത്തപ്പെടുകയുണ്ടായി.
 
വാർഷിക ആഘോഷ ദിനമായ ജനുവരി മുപ്പതിന് രാവിലെ '''മോൺസിന്യോർ  റവറന്റ് ഡോക്ടർ''' '''ആന്റണി നരിക്കുളം''' പതാക ഉയർത്തുകയും '''വിമല പ്രൊവിൻസിന്റെ എജുക്കേഷനൽ കൗൺസിലറായ''' '''റവറൻസ് സിസ്റ്റർ പാവന''' ഈ വർഷം വിവിധ മത്സര  ഇനങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകുകയും ചെയ്തു. വൈകിട്ട് നാലുമണിയോടുകൂടി ആരംഭിച്ച പൊതുസമ്മേളനത്തിലേക്ക് എത്തിച്ചേർന്ന  വിശിഷ്ടാതിഥികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയും നൂറ്റമ്പതിൽ പരം കുട്ടികൾ പങ്കെടുത്ത വർണ്ണാഭമായ '''ഡിസ്പ്ലേ''' അവതരിപ്പിച്ചു കൊണ്ടും പൊതുസമ്മേളന വേദിയിലേക്ക് ആനയിക്കുകയുണ്ടായി നാലരയ്ക്ക് ആരംഭിച്ച പൊതുസമ്മേളനത്തിൽ സന്നിഹിതരായ എല്ലാവരെയും '''ലോക്കൽ മാനേജരായ   റവറന്റ്  സിസ്റ്റർ''' '''അൽഫോൺസ് മരിയ''' സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട എറണാകുളം '''എം പി ശ്രീ ഹൈബി ഈഡൻ''' ഉദ്ഘാടന കർമ്മം നിർവഹിച്ചു. '''വിമല പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയ റവറന്റ്  സിസ്റ്റർ ലിറ്റിൽ ഫ്ലവർ അധ്യക്ഷ സ്ഥാനം''' അലങ്കരിച്ചു. എറണാകുളം '''എം എൽ എ ആയ  ശ്രീ റ്റി ജെ വിനോദ്''' മുഖ്യ പ്രഭാഷണം നടത്തി. '''കൊച്ചിൻ കോർപ്പറേഷൻ കൗൺസിലറായ''' '''ശ്രീ മനു ജേക്കബ്'''  ആശംസ പ്രസംഗം നടത്തുകയും ചെയ്തു.  എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഈ വർഷം സംസ്ഥാന തലത്തിലും ദേശീയതലത്തിലും വിവിധയിനങ്ങളിൽ മത്സര വിജയികളായ വർക്കും അവരെ ഒരുക്കിയ അധ്യാപകർക്കും  വിശിഷ്ടാതിഥികൾ സമ്മാനം നൽകുകയുണ്ടായി. ഈ വർഷം തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ '''സിസ്റ്റർ വിനീത, ശ്രീമതി നെസ്സി പി ജെ, ശ്രീമതി ജയ മേരി വർഗീസ്''' തങ്ങളുടെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങൾ വേദിയിൽ പങ്കുവെച്ചു. സെന്റ് മേരിസിന്റെ '''ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി, ലോവർ പ്രൈമറി വിഭാഗം ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ, ഹയർസെക്കൻഡറി സ്കൂൾ പി ടിഎ പ്രസിഡന്റ് ശ്രീ മാർട്ടിൻ ടി ജി, ലോവർ പ്രൈമറി വിഭാഗം പിടിഎ പ്രസിഡന്റ് ശ്രീമതി സാന്ദ്ര എൽസ തോമസ്, ഹയർസെക്കൻഡറി സ്കൂൾ ലീഡർ കുമാരി  മരിയ ജൂട്സൺ, ഹൈസ്കൂൾ ലീഡർ കുമാരി ഗൗരി വിനോഷ്, ലോവർ പ്രൈമറി വിഭാഗം ലീഡറായ മാസ്റ്റർ എംഡി ഷാനവാജ്''' എന്നിവരുടെ മഹനീയ സാന്നിധ്യം വേദിക്ക് മോടികൂട്ടി. '''പ്രശസ്ത സിനിമാതാരവും പൂർവ്വ വിദ്യാർത്ഥിനിയുമായ ശ്രീമതി മുത്തുമണി''' ഈ സ്കൂളിലെ അനുഭവങ്ങൾ വേദിയിൽ പങ്കുവെച്ചു.'''ഹൈസ്കൂൾ ലീഡർ''' '''ആയ ഗൗരി വിനോഷിന്റെ നന്ദി പ്രസംഗ'''ത്തോടെ പൊതുസമ്മേളനം അവസാനിച്ചു. തുടർന്ന് വർണ്ണാഭമായ കലാപരിപാടികൾക്ക് തുടക്കമായി.[[പ്രമാണം:പരിസ്ഥിതിദിന പോസ്റ്റർ.jpg|ലഘുചിത്രം|203x203ബിന്ദു|2021 ലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിലെ വിജയി]]
 
== '''2021-2022 വർഷത്തെ പ്രവർത്തനങ്ങൾ''' ==
== '''2021-2022 വർഷത്തെ പ്രവർത്തനങ്ങൾ''' ==


1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890671" എന്ന താളിൽനിന്ന് ശേഖരിച്ചത്