"കെടാതെ ചില കനലുകൾ- കുട്ടികൾ ചരിത്രാന്വേഷികളായപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെടാതെ ചില കനലുകൾ- കുട്ടികൾ ചരിത്രാന്വേഷികളായപ്പോൾ (മൂലരൂപം കാണുക)
00:29, 19 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2023→എഴുത്തുവീട്
വരി 19: | വരി 19: | ||
=== എഴുത്തുവീട് === | === എഴുത്തുവീട് === | ||
നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്ന ചെമ്മനാട് ഗ്രാമത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് പെരുമ്പള എന്ന് വിശേഷിപ്പിച്ചാൽ തെറ്റു പറയാനാകില്ല. കവികൾ, സാഹിത്യകാരന്മാർ, സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ അങ്ങനെ നിരവധി സാമൂഹിക പരിഷ്കർത്താക്കളെ നമുക്ക് അവിടെ കണ്ടെത്താനാകും. സ്വാതന്ത്ര്യ ലഭിക്കും മുമ്പ് പെരുമ്പള ഗ്രാമത്തിൽ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ നവോത്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുള്ള ഒട്ടേറെ പ്രമുഖ വ്യക്തികൾ ജീവിച്ചിരുന്നു. ഇവരിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയായിരുന്നു ഇ. കൃഷ്ണൻ നായർ വാളിയാടം എന്ന സ്വാതന്ത്ര്യസമര സേനാനി. സീനിയർ ഇ.കെ. നായർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം കാസർഗോഡ് ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് വിദ്യാർഥികൾ സ്വാതന്ത്ര്യസമരം ഏറ്റെടുക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനം ഉണ്ടായത്. അങ്ങനെ കുട്ടിക്കാലത്തു തന്നെസമരപാതയിലേക്ക് എടുത്തു ചാടി. നിരവധി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്ത്, നാട്ടിലെ സാധാരണക്കാരായ പട്ടിണി പാവങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാട്ടം ആരംഭിച്ചു. അങ്ങനെ അദ്ദേഹം ജില്ലയിൽ അറിയപ്പെടുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയായി വളരുന്നതിനിടയിലാണ് അറസ്റ്റിലാവുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്യേണ്ടി വന്നത്. | |||
കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുമ്പോൾ ജന്മികളുടെ കയ്യിൽ നിന്നും കടം വാങ്ങി അവരുടെ തന്നെ പാട്ട സ്ഥലത്ത് പണിയെടുത്ത് എല്ലാം നഷ്ടപ്പെട്ട പെരുമ്പള ജനതയെ രക്ഷിക്കാനുള്ള വഴികൾ ആലോചിക്കേണ്ടി വന്നു. അങ്ങനെയാണ് കർഷകർക്ക് ന്യായ പലിശയ്ക്ക് പണം ലഭ്യമാകുന്ന ഒരു സഹകരണ പ്രസ്ഥാനം എന്ന ചിന്ത ഉണ്ടാകുന്നത്. ആവശ്യക്കാരായ കർഷകരെ കണ്ടെത്തി ഒരു സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ അദ്ദേഹം നേതൃത്വം നൽകി. ഇപ്പോഴത്തെ പെരുമ്പള സർവീസ് സഹകരണ ബാങ്ക് അദ്ദേഹത്തിന്റെ ശ്രമഫലമായി രൂപീകൃതമായതാണ്. എഴുത്തും വായനയും തീരെ അറിയില്ലാത്ത ഒരു ജനതയുടെ അത്താണിയായിരുന്നു സീനിയർ ഇ.കെ.എൻ. എല്ലാ കാര്യങ്ങൾക്കും ജനങ്ങൾ അദ്ദേഹത്തെ ആശ്രയിക്കേണ്ടി വന്നപ്പോഴാണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ അദ്ദേഹം തീരുമാനിച്ചത്. ആ ശ്രമത്തിന്റെ ഫലമായാണ് ഇപ്പോഴത്തെ പെരുമ്പള ഗവൺമെന്റ് എൽ.പി. സ്കൂളിന്റെ ആദ്യരൂപമായിരുന്ന എഴുത്തു വീട് രൂപം കൊണ്ടത്. അദ്ദേഹമായിരുന്നു പെരുമ്പള ഗ്രാമത്തിലെ ആദ്യ അധ്യാപകൻ എന്ന് പഴമക്കാർ അടിവരയിട്ട് പറയുന്നു. സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനിടയിലും അദ്ദേഹം തന്റെ വിദ്യാഭ്യാസവും മുന്നോട്ടുകൊണ്ടുപോയി. അങ്ങനെ അദ്ദേഹം അധ്യാപക ജീവിതത്തിൽ പ്രവേശിക്കുകയും ചെയ്തു. എഴുത്തുപുരയുടെ പുതിയ രൂപമായ ഗവൺമെൻറ് എൽ. പി. സ്കൂൾ പെരുമ്പളയിൽ നിന്ന് പ്രധാന അധ്യാപകനായാണ് അദ്ദേഹം വിരമിച്ചത്. അദ്ദേഹത്തിന്റെ സഹധർമ്മിണി സി. രമണിയമ്മ ഈയിടെ മരണപ്പെട്ടു. 4 പെൺകുട്ടികളാണ് സീനിയർ ഇ.കെ. നായരുടെ മക്കൾ . | |||