Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 421: വരി 421:
!
!
|}
|}
=== ദേശീയ ഗണിതശാസ്‌ത്രദിനം 22-12-2022 ===
ഭാരതം കണ്ട ഏറ്റവും മഹാനായ ഗണിത ശാസ്ത്രജ്ഞന്റെ ജന്മദിനമാണത്. ശ്രീനിവാസ രാമാനുജനാണ് ആ പ്രതിഭ. ലോകത്തെ പ്രഗത്ഭരായ ഗണിതശാസ്ത്രജ്ഞരുടെ പട്ടികയെടുത്താൽ അവരിലൊരാൾ ശ്രീനിവാസ രാമാനുജനായിരിക്കും എന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ആധുനിക ഇന്ത്യയിൽ അദ്ദേഹത്തെ വെല്ലാൻ മറ്റൊരു ഗണിതജ്ഞൻ ഇല്ല എന്നുതന്നെ പറയാം. കേവലം 33 വർഷം മാത്രം ജീവിച്ച ഈ മഹാപ്രതിഭ തന്റെ കണക്കിലെ പ്രാവീണ്യം കൊണ്ടുമാത്രം ബ്രിട്ടനിലെ റോയൽ സൊസൈറ്റിയിൽ അംഗത്വം നേടി എന്നത് അസൂയാവഹമായ നേട്ടം തന്നെയാണ്. കണക്കിന്റെ ഈ കളിത്തോഴന്റെ ഹ്രസ്വജീവിതം വളർന്നുവരുന്ന പ്രതിഭകൾക്കെല്ലാം വലിയ പ്രചോദനം ഏകുന്നതാണ്.
ഗണിതശാസ്ത്ര മേഖലയിലെ ഈ അദ്ഭുത പ്രതിഭ ജനിച്ചത് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലാണ്. 1887 ഡസംബർ 22ന് ഈറോഡിലാണ് അദ്ദേഹത്തിന്റെ ജനനം. അച്ഛൻ ശ്രീനിവാസ അയ്യങ്കാർ. അമ്മ കോമളത്തമ്മാൾ. തികച്ചും പിന്നാക്കമായ സാമ്പത്തിക ചുറ്റുപാടിലാണ് രാമാനുജൻ ജനിച്ചത്. ഒരു തുണിക്കടയിലെ കണക്കെഴുത്തുകാരനായിരുന്നു രാമാനുജന്റെ അച്ഛൻ. ഈറോഡിലെ ഒരു കുടിപ്പള്ളിക്കൂടത്തിലാണ് കൊച്ചുരാമനുജൻ ആദ്യക്ഷരം കുറിച്ചത്. തുടർന്ന് കുംഭകോണത്തുള്ള ടൗൺ ഹൈസ്കൂളിൽ പഠിച്ചു. പഠനത്തിൽ, പ്രത്യേകിച്ച് ഗണിതത്തിൽ അതി സമർഥനായിരുന്നു ഈ വിദ്യാർഥി. സാമ്പത്തികമായി പിന്നാക്കമായിരുന്ന രാമാനുജന്റെ പഠനമികവു കണ്ട് സ്കൂൾ അധികൃതർ ഫീസിളവ് നൽകിവന്നു.
ഈ സ്കൂൾജീവിതത്തിലും ഏറെ രസകരമായ സംഭവങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴും ഉയർന്ന ക്ലാസിലെ കുട്ടികൾക്ക് കണക്കിലെ സംശയങ്ങൾ പറഞ്ഞുകൊടുത്തിരുന്നത് രാമാനുജനായിരുന്നു. അധ്യാപകർ പോലും കണക്കിലെ രാമാനുജന്റെ താത്പര്യത്തിനും മികവിനും മുൻപിൽ അതിശയിച്ചു പോയിട്ടുണ്ട്. എത്ര വലിയ സംഖ്യയുടേതായാലും വർഗമൂലം നിമിഷം കൊണ്ട് പറയാനുള്ള രാമാനുജന്റെ കഴിവ് ആരെയും അമ്പരപ്പിക്കുന്നതാണ്.
13 വയസ്സുള്ളപ്പോൾ എസ്.എൽ. ലോണിയുടെ ട്രിഗ്ണോമെട്രിയെ കുറിച്ചുള്ള പുസ്തകം രാമാനുജന്റെ പ്രിയപ്പെട്ട സുഹൃത്തായിത്തീർന്നു. കുറേനാൾ കഴിഞ്ഞപ്പോൾ ജി.എസ്. കാർ എഴുതിയ 'എ സിേനാപ്സിസ് ഓഫ് എലിമെന്ററി' റിസൽട്സ് ഇൻ പ്യുവർ ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്സ്' എന്ന ഗ്രന്ഥം അദ്ദേഹത്തിന് ലഭിച്ചു. അധികം വിശദീകരണമൊന്നുമില്ലാത്ത ആ ഗണിത പുസ്തകത്തിലെ കണക്കുകൾ ഓരോന്നായി വിശദമാക്കുന്ന ജോലി രാമാനുജൻ ഏറ്റെടുത്തു. മാസങ്ങളോളം അതിനു പിന്നാലെയായിരുന്നു രാമാനുജൻ. അദ്ദേഹത്തിലെ ഗണിതപ്രതിഭയെ ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കാൻ ആ പുസ്തകം ഏറെ സഹായകമായി.
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കുംഭകോണം ഗവണ്മെന്റ് കോളേജിൽ സ്കോളർഷിപ്പോടെ പഠിക്കാൻ രാമാനുജന് അവസരം ലഭിച്ചു. ഈ കാലമായപ്പോഴേക്കും രാമാനുജന്റെ മനസ്സ് ഗണിതത്തിൽ മാത്രം മുഴുകി. ബാക്കി വിഷയങ്ങൾക്കൊന്നും ഒരു പ്രധാന്യവും അദ്ദേഹം നൽകിയില്ല. ഫലമോ ഗണിതത്തിലൊഴികെ ബാക്കി എല്ലാ വിഷയങ്ങളിലും രാമാനുജൻ പരാജയപ്പെട്ടു. അതോടെ ആ പഠനം അവസാനിച്ചു.
സ്വന്തമായി ഗണിതശാസ്ത്ര ഗവേഷണങ്ങൾ നടത്തി പല കണ്ടുപിടിത്തങ്ങളും അദ്ദേഹം നടത്തി. എന്നാൽ, ഗണിതശാസ്ത്ര മേഖലയിലെ സമകാലിക പ്രവണതകളോ പഠനങ്ങളോ ഒന്നും അറിയാൻ മാർഗമില്ലാതിരുന്ന രാമാനുജന് വേണ്ടത്ര ഉയരാനായില്ല. സംശയം തീർക്കാൻ കഴിവുള്ള ഒരു ഗുരുവിന്റെ അഭാവവും പട്ടിണിയും ദാരിദ്ര്യവുമെല്ലാം രാമാനുജന് തടസ്സങ്ങളായി നിന്നു.
മദ്രാസിലെ പച്ചയ്യപ്പാസ് കോളേജിൽ ചേർന്ന് പഠനം പുനരാരംഭിച്ചെങ്കിലും അതും പല കാരണങ്ങളാൽ പൂർത്തിയാക്കാനായില്ല. എന്നാൽ, രാമാനുജൻ കണക്കിനെ ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. സ്വയം പഠനം തുടർന്നു. കാറിന്റെ പുസ്തകം തന്നെയായിരുന്നു കളിത്തോഴനായി ഉണ്ടായിരുന്നത്. 'പൈ' യുടെ മൂല്യം എട്ട് ദശാംശസ്ഥാനം വരെ കൃത്യമായും വേഗത്തിലും നിർണയിക്കുന്നതിൽ രാമാനുജൻ വിജയിച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
അക്കാലത്താണ് ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ ജേണലിൽ രാമാനുജന്റെ ഒരു പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടത്. അത് രാമാനുജനെ പ്രസിദ്ധനാക്കി. രാമാനുജൻ അക്കൗണ്ടന്റ് ജനറലോഫീസിൽ ക്ളർക്കായി ജോലി ചെയ്തുവന്നു. രാമാനുജനിലെ ഗണിതപ്രതിഭയെ തിരിച്ചറിഞ്ഞ സർ ഫ്രാൻസിസ് സ്പ്രിങ്ങും ഡോ. ഗിൽബർട്ട് വാക്കറും തുടർന്ന് പഠിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. രാമാനുജന്റെ സമസ്യകൾക്ക് ഉത്തരം കണ്ടെത്താനും മനസ്സിലാക്കാനും പ്രതിഭയുള്ളവർ ചുരുക്കമാണെന്നറിഞ്ഞ ഇവർ, വിദേശത്തുള്ള ഗണിതജ്ഞരുമായി കത്തിലൂടെ ബന്ധപ്പെടാൻ രാമാനുജനെ നിർബന്ധിച്ചു. അങ്ങനെ ലോകപ്രശസ്ത ഗണിതജ്ഞനായ ജി.എച്ച്. ഹാർഡിക്ക് തന്റെ പ്രബന്ധങ്ങളും പഠനങ്ങളും അയച്ചുകൊടുക്കാൻ രാമാനുജൻ തയ്യാറായി. അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്. ശരിയായ പരിശീലനവും ഉന്നത വിദ്യാഭ്യാസവും ഉണ്ടെങ്കിൽ രാമാനുജൻ ഇനിയും ഉയരങ്ങൾ താണ്ടുമെന്നും ഗണിതശാസ്ത്ര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നും മനസ്സിലാക്കിയ ഹാർഡി, അദ്ദേഹത്തെ ഇംഗ്ളണ്ടിലേക്ക് ക്ഷണിച്ചു. ഹാർഡിയോടൊപ്പം ഗവേഷണം ആരംഭിച്ച രാമാനുജൻ പല തിയറികളും കണ്ടുപിടിക്കുകയും തെളിയിക്കുകയും ചെയ്തുകൊണ്ട് ഹാർഡിയെ വിസ്മയിപ്പിച്ചു.
<nowiki>''</nowiki>രാമാനുജനെ പഠിപ്പിച്ചതിനെക്കാൾ അധികമായി, തനിക്ക് രാമാനുജനിൽ നിന്ന് പഠിക്കാൻ കഴിഞ്ഞു<nowiki>''</nowiki> -എന്നാണ് തന്റെ പ്രിയ ശിഷ്യനെക്കുറിച്ച് ഹാർഡി പറഞ്ഞത്.
കാര്യങ്ങൾ ഇങ്ങനെ മുന്നോട്ടു പോയെങ്കിലും ഒരു യാഥാസ്ഥിതിക ബ്രാഹ്മണ യുവാവിന് ഇംഗ്ളണ്ടു പോലുള്ള നാട്ടിൽ ജീവിക്കുക ബുദ്ധിമുട്ടായിരുന്നു. ആരോഗ്യസ്ഥിതിയും മെച്ചമായിരുന്നില്ല. പലപ്പോഴും വംശീയ അധിക്ഷേപങ്ങളും നേരിടേണ്ടതായി വന്നു. എന്നാൽ, ഹാർഡിയുടെയും രാമാനുജന്റെയും ബന്ധം സുദൃഢമായിരുന്നു.
തികഞ്ഞ ഒരു ഈശ്വര വിശ്വാസിയായിരുന്നു രാമാനുജൻ. 1918-ൽ അദ്ദേഹത്തിന് റോയൽ സൊസൈറ്റി ഫെലോഷിപ്പ് ലഭിച്ചു. അധികം വൈകാതെ ട്രിനിറ്റി കോളേജിൽ വിശിഷ്ടാംഗത്വവും അദ്ദേഹത്തിന് ലഭിച്ചു. രോഗംമൂലം അവശനായ അദ്ദേഹം 1919-ൽ ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റി വിശിഷ്ടാംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചു. കണക്കിന്റെ അദ്ഭുതലോകത്തു നിന്ന് ലോകത്തെ വിസ്മയിപ്പിച്ച ഈ പ്രതിഭ 1920 ഏപ്രിൽ 26ന് ഈ ലോകത്തു നിന്ന് യാത്രയായി.
കണക്കിലെ കളികൾ കൊണ്ട് നമ്മെ വിസ്മയിപ്പിച്ച ഈ ഗണിതജ്ഞന്റെ ജീവിതവും നമ്മെ വിസ്മയിപ്പിക്കുന്നതാണ്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ
=== പ്രവർത്തനങ്ങൾ ===
കർണ്ണിക റേഡിയോവിലൂടെ രാമാനുജന്റെ ജീവചരിത്രം പ്രക്ഷേപണം ചെയ്തു .ആദർശ് ആണ് അവതരിപ്പിച്ചത് .എല്ലാക്ലാസ്സുകളിലെ വിദ്യാർത്ഥികളും,തങ്ങളുടെ ജനന തിയ്യതിക്ക് അടിസ്ഥാനപ്പെടുത്തിയുള്ള മന്ത്രികചതുരം നിർമ്മിക്കുകയും ഗണിത നോട്ട്ബുക്കിൽ വരക്കുകയും ചെയ്തു
{| class="wikitable"
![[പ്രമാണം:21060-ada.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-magic.jpg|ലഘുചിത്രം|.]]
|}
.
.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879417" എന്ന താളിൽനിന്ന് ശേഖരിച്ചത്