Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
1882-83 ലെ വിദ്യാർത്ഥികളിൽ 5270 പേർ പെൺകുട്ടികളായിരുന്നു. ഈ കണക്കുകൾ, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും നിയന്ത്രണത്തിലും പ്രവർത്തിച്ചുപോന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ്. കേരളത്തിലെന്നതുപോലെ മലബാറിലും സാമാന്യ സ്ഥാപിതമായത് ഈ പ്രദേശത്തുതന്നെയുള്ള കാരക്കാട് എൽ.പി സ്കൂളിനും മടപ്പള്ളിയുടെ വിദ്യാഭ്യാസച രിത്രത്തിൽ നിർണായകമായ പങ്കവഹിച്ചിട്ടുണ്ട് . കാരക്കാട്ടെയും ചോമ്പാലിലെയും സ്കൂളുകൾക്ക് പുറമെ, ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിസ്തുലമായ പങ്കുവഹിക്കാൻ കഴിഞ്ഞത്,മുട്ടുങ്ങൽ എൽ.പി സ്കൂൾ,ഊരാളുങ്കൽ ജ്ഞാനോദയം എൽ .പി സ്കൂൾ, ഊരാളുങ്കൽ വിദ്യാവിലാസം എൽ .പി സ്കൂൾ, മാടാക്കര എൽ പി സ്കൂൾ എന്നിവ.1940 കളിലും 1950 ലും പ്രസ്തുതസ്കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ മടപ്പള്ളി സ്കൂളിൽ ഉന്നതവിദ്യാഭ്യാസത്തിന്എത്തിയിരുന്നു.ഇന്നും ഒഞ്ചിയം,അഴിയൂർ ഏറാമല,ചോറോട് ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്ക് അത്താണിയായി നിലകൊള്ളുകയാണ് മടപ്പള്ലി ഹൈസ്കൂൾ.മുകയരുടെയും മറ്റു പല സമുദായങ്ങളുടെയും ഇന്നത്തെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് സ്കൂൾ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്.ഇപ്പോൾ നാദാപുരംറോഡിൽ നിന്ന് മടപ്പള്ളി കടൽത്തീര-ത്തേക്ക് പോകുന്ന ബീച്ച് റോഡ് മടപ്പള്ളി പാലം കടന്ന് കുറേക്കൂടി മുന്നോട്ട് പോയി വലത്തോട്ട് തിരിയുന്നു ആ റോഡിൽ ഏതാണ്ട് 150 മീറ്റർ വടക്കോട്ട് നീങ്ങി റോഡിന്റെ കിഴക്കെ അരികിലുള്ള അക്കരാൽ പറമ്പിലെ

ഒരു ഷെഡ്ഡിലാണ് സ്കൂ്ൾ ആദ്യം പ്രവർത്തിച്ചത് .റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 1921ൽ മുത്താച്ചി കണ്ടി രാമോട്ടി മുകയൻ പമിതു നൽകിയ നാലഞ്ച് ക്സാസ് മുറികൾക്ക് സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറി.ഈ കുടുംബക്കാരുടെ ബന്ധുക്കളായിരുന്നു ഉപ്പാലക്കൽകുടുംബം.ഇന്ന് റോഡ് നിക്കുന്ന ഭാഗത്ത് ഇരുവശവും കൈതയും ചായപ്പുൽച്ചെടി്‍യും നിറഞ്ഞുനിൽക്കുന്ന ഇടവഴിയായിരുന്നു. സ്കൂളിന്റെ മുൻകാല ചിത്രം
ഒരു ഷെഡ്ഡിലാണ് സ്കൂ്ൾ ആദ്യം പ്രവർത്തിച്ചത് .റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 1921ൽ മുത്താച്ചി കണ്ടി രാമോട്ടി മുകയൻ പമിതു നൽകിയ നാലഞ്ച് ക്സാസ് മുറികൾക്ക് സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറി.ഈ കുടുംബക്കാരുടെ ബന്ധുക്കളായിരുന്നു ഉപ്പാലക്കൽകുടുംബം.ഇന്ന് റോഡ് നിക്കുന്ന ഭാഗത്ത് ഇരുവശവും കൈതയും ചായപ്പുൽച്ചെടി്‍യും നിറഞ്ഞുനിൽക്കുന്ന ഇടവഴിയായിരുന്നു.        
 
[[പ്രമാണം:16011-KKD-school photo.jpg|ലഘുചിത്രം|'''സ്കൂളിന്റെ പഴയകാല ചിത്രം''']]
1945 മടപ്പള്ളി സ്കൂളിന്റെ ചരിത്രത്തിലെ നിർണായകമായ വർ‍ഷമായിരുന്നു.1920ൽ സ്താപിതമായ സ്കൂളിന്റെ രജതജൂബിലി.1945 ൽ വിപുലമായി ആഘോഷിക്കകയുണ്ടായി.പണത്തിനായി ചെട്ടിയാൻകണ്ടി കുങ്കൻ മുകയൻ സഹായിച്ചിരുന്നു.സ്കൂളിൽ വക്ക് നിർമ്മാണവും അതുകൊണ്ടുള്ള കൊട്ടനിർമ്മാണവും മറ്റൊരു പാഠ്യവിഷയമായിരുന്നു.സ്കൂളിലെ അക്വേറിയവും മ്യൂസിയവും ഭംഗിയായി സംരക്ഷിക്കപ്പെട്ടി-രുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു.അന്നത്തെ സ്കൂൾ ഫീസിനെ കുറിച്ച് മനസിലാക്കുന്നതും രസാവഹകമാണ്.1947-46 സ്കൂളിലെ വിദ്യാർത്ഥികലിൽ നിന്ന് ഒരു ടേമിലേക്ക് പിരിച്ച ട്യൂ‍‍ഷൻ ഫീസ് 1842 രൂപ 8 അണയും ആയിരുന്നു.

വരി 34: വരി 34:

1980-1981ൽ സ്കൂൾ മടപ്പള്ളി ഫിഷറീസ് ടെക്കനിക്കൽ ഹൈസ്കൂൾ ഫോർ ബോയ്സ് ,മടപ്പള്ളി ഗവഃഫിഷറീസ് ടെക്കനിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസ് എന്നിങ്ങനെ രണ്ടായി പിരിഞ്ഞു.കടത്തനാടിന്റെ ആദ്യകാല ആസ്ഥാനമെന്നു കരുതുന്ന ഒഞ്ചിയം(അഞ്ച് യോഗം) ഗ്രാമത്തിലെ മടപ്പള്ളി എന്ന പ്രദേശം.കേളത്തിലുടനീളം അറിയപ്പെടാൻ തുടങ്ങിയത് മടപ്പള്ളി ഗവഃ കോളേജ് സ്ഥാപിതമായതിനു ശേഷമാണ്. എങ്കിലും അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് ഈ സ്ഥലം ചരിത്രത്തിൽ സ്ഥാനംപിടിച്ചിരുന്നു എന്നത് ഈ നാടിന്റെ ചരിത്രമന്വേഷിച്ചവർ മനസ്സിലാക്കിയിട്ടുണ്ട്.പൂർവ വിദ്യാർഥി സംഘടനയും ഇവരോടൊപ്പമുണ്ടായിരിക്കണം.അങ്ങനെ മൊത്തം ജനവിഭാഗത്തിന്റെസ്നേഹസാന്ദ്രമായ കൂട്ടായ്മ കെട്ടിപ്പടുത്തുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം.

== '''അറക്കൽ ക്ഷേത്ര ഐതിഹ്യം''' ==
നൂറ്റാണ്ടുകൾക്കപ്പുറം ഒരു സുപ്രഭാതത്തിൽ നീലേശ്വരത്തെ നാടുവാഴികളുടെ മുന്നിൽ ഒരു തൈമുകയന് ഉണ്ടായ നിയോഗത്തിൽ എനിക്കും മക്കൾക്കും ഇരിക്കാൻ ഉരിടം തരണം എന്ന് പറഞ്ഞത്രേ. ഇവിടെ നിറയെ ക്ഷേത്രങ്ങളുള്ളതിനാൽ നിങ്ങൾക്കിരിക്കാൻ ഇവിടെ ഇടമില്ലെന്നും അത്ര നിർബന്ധമാണെങ്കിൽ നീലേശ്വരം അഴിമുഖത്ത് വന്നിരുന്നോളൂ എന്നും അത്ര ശക്തിയുള്ള അമ്മയും മകളുമാണെങ്കിൽ നൂലിട്ടാൽ നൂലെത്താത്ത എടത്തൂർ അഴി കരയാക്കി മാറ്റി ഇരിക്കാമല്ലോ എന്നും പരിഹസിച്ചുവത്രേ.
“കടൽ ക്ഷോഭിച്ചു”.തിരമാലകൾ ഉയർന്നു.വെള്ളപ്പൊക്കമുണ്ടായി.മണൽക്കൂമ്പരമായി അഴിമുഖംഅടഞ്ഞു.
വെള്ളം കിഴക്കുഭാഗത്തേക്ക് ഒഴുകി.ജനങ്ങൾ ഭയവിഹ്വലരായി മാറി.നാടുവാഴിയുടെ പടിഞ്ഞാറ് ഭാഗം വരെ വെള്ളം കയറി.ശക്തമായ വെള്ളപ്പാച്ചിലിൽ തളിക്ഷേത്രന്റെ ചിറമതിലിന്റെ ഒരുഭാഗം തകർന്ന് ക്ഷേത്രത്തിനുതന്നെ ഭീക്ഷണിയായി.അഴി ഏഴായി മുറിയുകയും വെള്ളം പിൻവാങ്ങി അവിയുടെ മദ്യഭാഗം കരയായി തീർന്ന സ്ഥലത്ത് ക്ഷേത്രം പണിയുകയും വിധിപ്രകാരപമുള്ള പൂജാദികർമ്മങ്ങളും ഉത്സവങ്ങളും നടത്തിവരികയും ചെയ്തു.
പിൽക്കാലത്ത് കടൽ സഞ്ചാരികളായ കോട്ടികൊല്ലൻ മുസ്ലീം അമരക്കാരനായ ഒഞ്ചിയം മുകയനും കടൽ യാത്ര നടത്തുമ്പോൾ പ്രതീക്ഷിച്ചതൊന്നും നടന്നില്ല.നിരാശരായ അവർ കിഴക്കുകരയിൽ കണ്ട വെളിച്ചം ലക്ഷ്യമാക്കി തോണി കരയ്ക്കടുപ്പിച്ചു.നീലേശ്വരം തൈക്കടപ്പുറത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുകയാണെന്ന് മനസ്സിലാക്കിയ ഒഞ്ചിയം മുകയൻ മനസറിഞ്ഞ് പ്രാർത്തിച്ചു.
ഒഞ്ചിയം മുകയന്റെയും കോട്ടിക്കൊല്ല മുസ്ലീമിന്റെയും സൽപ്രവർത്തിയിൽ സന്തുഷ്ട്ടരായ അമ്മ ഭഗവതിയും മകൾ ഭഗവതിയും കിളികളുടെ രൂപത്തിൽ അവരോടൊപ്പം വരിരകയായിരുന്നു.തോണി കറുകച്ചാൽ തിരിഞ്ഞ് തീരത്ത് (മടപ്പള്ളി) കരയ്ക്കടുത്തപ്പോൾ ഒഞ്ചിയം മുകയന് ദർശനം ഉണ്ടാകുകയും ഇരിക്കാൻ സ്ഥലം ആവശ്യപ്പെടുകയും ചെയ്തു.കൂടെയുള്ള മസ്ലീമിനും സ്ഥലം വേണമെന്നും പറഞ്ഞു.തുടർന്ന് നാട്ടുകാർ ക്ഷേത്രത്തിനും പള്ളിക്കും കുറ്റിയടിച്ചു.എന്നാൽ‌ അടുത്ത രാവിലെ നോക്കിയപ്പോൾ കുറ്റികൾ പരസ്പരം മാറിയതായി കണ്ടു.ഇത് ദൈവഹിതമാണെന്ന് മനസിലാക്കി നിർദിഷ്ട സ്ഥലങ്ങളിൽ മഠങ്ങളും പള്ളിയും പണിയുകയും ചെയ്തു.മടപ്പള്ളി
അറക്കൽ ക്ഷേത്രത്തിന്റെ മൂലസ്ഥാനം നീലേശ്വരം തൈക്കടപ്പുറത്തെ ക്ഷേത്രമാണ്.പിന്നീട് നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ ഭണ്ഠാരപ്പുരയായിരുന്ന സ്ഥാനം ക്ഷേത്രമായി പരിപാലിച്ചുവരുന്നു.തൈക്കടപ്പുറത്തെ മൂലസ്ഥാനവും കൊഴുവലിലെ ഭണ്ഠാരപ്പുരയും പരിപാലിച്ചുവരുന്നത് മടപ്പള്ളി
ശ്രീ അറക്കൽകടപ്പുറത്ത് ഭഗവതി ക്ഷേത്ര ഭരണസമിതിയാണ്.ഭഗവതിമാർ നീലേശ്വരത്ത് നടന്നു വാഴുന്നുവെന്നും മടപ്പള്ളിയിൽ ഇരുന്നുവാഴുന്നു എന്നുമാണ് ഐതിഹ്യം.
== '''വാഗ്ഭടാനന്ദൻ''' ==
'''ജനനം : 1885 ഏപ്രിൽ 25‍.'''
'''തൊഴിൽ : സാമൂഹിക പരിഷ്കർത്താവ്, നവോത്ഥാന നായകൻ'''
'''മരണം : 1939 ഒക്ടോബർ 29 (പ്രായം 54)'''
ഇരുപതാം ശതകത്തിൽ കേ‌‌‌‌‌രളത്തിൽ ഉണ്ടായ നവോത്ഥാനത്തിൽ പങ്കുവഹിച്ച പ്രമുഖ ആത്മീയാചാര്യന്മാരിൽ ഒരാളാണ് <nowiki>''വാഗ്ഭടാനന്ദൻ ''</nowiki>.കേരളമെങ്ങും മതാന്ധതയ്ക്കും അനാചാരങ്ങൾക്കുമെതിരെ വാഗ്ഭടാനന്ദൻ പ്രവർത്തിച്ചു . പൂജാദികർമങ്ങളും മന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിർത്തു.
=== ജീവിതരേഖ ===
വാഗ്ഭടാനന്ദ ഗുരു ജനിച്ചത് 1885-ൽ കണ്ണൂർ ജില്ലയിലെ പാട്യം ഗ്രാമത്തിലെ വയലേരിതറവാട്ടിലായിരുന്നു .മാതാപിതാക്കൾ :കോരൻ ഗുരുക്കൾ, ചീരു അമ്മ<nowiki>''</nowiki>വയലേരി കു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞിക്കണ്ണൻ<nowiki>''</nowiki> എന്നതായിരുന്നു പുർവ്വാശ്രമത്തിലെ പേര്. സംസ്കൃത പണ്ഡിതനായ അച്ഛനിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി .പാരമ്പത്ത് രൈരുനായർ, എം കോരപ്പൻ ഗുരുക്കൾ എന്നിവരിൽ നിന്ന് തർക്കത്തിലും വ്യാകരണശാസ്ത്രത്തിലും ഉപരിപഠനം.വിഗ്രഹാരാധനയും നിഷേധിച്ച വായത്തസ്വാമികളും സ്വാധീനമായി.1906-ൽ ദരിദ്രരുടെ വിജ്ഞാനസമ്പാദനത്തിനായി കോ‌ഴിക്കോട്ടെ കാരപ്പറമ്പിൽ <nowiki>''</nowiki> തത്ത്വപ്രകാശിക <nowiki>''</nowiki> എന്ന വിദ്യാലയം സ്ഥാപിച്ചു .അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് ബ്രഹ്മാനന്ദ ശിവയോഗിയുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ശിവയോഗിയാണ് ' വാഗ്ഭടാനന്ദൻ 'എന്ന പേര് നൽകിയത് .1905-ൽ കോഴിക്കോട്ടെത്തിയ വി.കെ ഗുരുക്കൾ, പി സാമിക്കുട്ടി, അയ്യത്താൻ ഗോപാലൻ എന്നിവരുടെ പ്രേരണയിൽ ബ്രഹ്മസമാജ പ്രവർത്തകനായി.
1910-ൽ കോഴിക്കോട് ടൗൺഹാളിൽ ബ്രഹ്മാനന്ദ സ്വാമിയുടെ പ്രഭാഷണം കേട്ടതോടെ അദ്ദേഹത്തിന്റെ ശിഷ്യനായി മാറി . 1911ൽ കോഴിക്കോട് കല്ലായിയിൽ രാജയോഗാനന്ദ കൗമുദി യോഗാശാല സ്ഥാപിച്ചു .തുടർന്ന മലബാറിലുടനീളം പ്രഭാഷണങ്ങൾ . ബ്രഹ്മാനന്ദസ്വാമിയാണ് <nowiki>''</nowiki> വാഗ്ഭാനന്ദൻ <nowiki>''</nowiki> എന്ന പേര് നൽകിയത്. വിഗ്രഹാരാധയെയും അനാചാരങ്ങളെയും അദ്ദേഹം കടന്നാക്രമിച്ച കുട്ടിച്ചാത്തൻ തറയും ഗുളികൻ തറയും ഒട്ടേറെ വീടുകളിൽ നിന്ന് നീക്കി . ക്ഷേത്ര കേന്ദ്രീകൃത വിശ്വാസത്തെ തകർക്കാനായിരുന്നു ഇത് . ഇരിങ്ങണ്ണൂരിൽ വാഗ്ഭടാനന്ദന്റെ അംഗരക്ഷകനായി എത്തിയ സഹോദരൻ ചാത്തുക്കുട്ടിയെ മരത്തിൽ കെട്ടി തല്ലിക്കൊന്നു . ബ്രഹ്മാനന്ദ ശിവയോഗിയുടെ വീക്ഷണങ്ങളുമായി വിയോജിച്ചാണ് സ്വന്തം പ്രവർത്തനങ്ങൾ ആരംഭിച്ചത് .കടത്തനാട്ട് അദ്ദേഹം നടത്തിയ പോരാട്ടം ഏറ്റുമാറ്റ് പോലുള്ള അനാചാരങ്ങൾ ഇല്ലാതാക്കി. ശിശ്യനായ മണൽത്താഴ രാമോട്ടി അവർണർക്ക് കുളിക്കാൻ പുതുപ്പണത്ത് പൊതുകുളമുണ്ടാക്കി.1931 ൽ ഈ കുളത്തിനടുത്ത് നടത്തിയ പ്രഭാഷണ പരമ്പരയോടാണ് കുട്ടിച്ചാത്തൻ കാവുകളിൽ ജന്തുബലി ഇല്ലാതായത്.
=== ആത്മവിദ്യാസംഘം ===
1917ൽ ഇദ്ദേഹം ' ആത്മവിദ്യാസംഘം ' സ്ഥാപിച്ചു. ജാതിവ്യവസ്ഥക്കും വിഗ്രഹാരാധനക്കുമെതിരെയുള്ള പോരാട്ടമാണ് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും നടത്തിയത്. കറപ്പയിൽ കണാരൻ മാസ്റ്റർ ,കുന്നേത്ത് കുഞ്ഞേക്കു ഗുരുക്കൾ , പാലേരി ചന്തമ്മൻ ,വണ്ണാത്തിക്കണ്ടി കണ്ണൻ എന്നിവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകർ . സാമൂഹിക പരിഷ്കരണത്തിനായി പ്രവർത്തിച്ച ഈ സംഘടനക്കെതിരെ ജന്മിമാർ ഒന്നിക്കുകയും സംഘത്തിൽ പ്രവർത്തിക്കുന്നവരുടെ മക്കളെ സ്കൂളിൽ പോലും കയറ്റാതായി. ഇതിനെതിരെയായി സംഘം 1924-ൽ കാരക്കാട്ട് ആത്മവിദ്യാസംഘം എൽ.പി.സ്കൂൾ എന്ന വിദ്യാലയമാരംഭിച്ചു.ഊരാളുങ്കൽ ഐക്യനാണയ സംഘമാണ് പിന്നീട്,ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയായി രൂപാന്തരപ്പെട്ടത്. ചാപ്പയിൽ കുഞ്ഞ്യേക്കു ഗുരുക്കൾ മുതൽ പതിനാലുപേർ ഒരു രൂപ ഓഹരിയെടുത്ത് ആരംഭിച്ച സംഘമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി (ULCCS). 1921ൽ ആത്മവിദ്യാസംഘം മുഖപത്രമായി <nowiki>''</nowiki> അഭിനവ കേരളം <nowiki>''</nowiki> തുടങ്ങി.
289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871723" എന്ന താളിൽനിന്ന് ശേഖരിച്ചത്