Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 196: വരി 196:
==== സാന്ത്വനം ====
==== സാന്ത്വനം ====
ഇരുളടഞ്ഞ ജീവിതവീഥിയിൽ പ്രകാശത്തിന്റെ കിരണമാകുവാൻ.... ഒത്തൊരുമയോടെ കരങ്ങൾ കോർത്ത്  ഫാത്തിമമാതാ കുടുംബം പ്രവർത്തിച്ചുവരുന്നതാണ് ഈ സ്വാന്ത്വനം ഷെഡ്യൂൾ. വിധവകളായ അമ്മമാർ, ഭാര്യമാർ മരിച്ച ഭർത്താക്കന്മാർ, വൈകല്യങ്ങൾ മൂലം വീടുകളിൽ കഴിയുന്നവർ....എന്നിവർക്കായി ഒരു തൂവൽ സ്പർശം ആകുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുട്ടികളുടെ കലാ വിരുന്നുകളും, അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും, അവരുടെ കഴിവുകളുടെ പ്രദർശനവും, കൺ നിറയെ കണ്ടു. അവർക്കായി സംഘടിപ്പിച്ച പോഷകാഹാര കിറ്റുകൾ സന്തോഷം നിറഞ്ഞ കണ്ണുനീരോടെ അവർ ഏറ്റുവാങ്ങി... ഇത് കുട്ടികൾക്കും, മുതിർന്നവർക്കും, സമൂഹത്തിനും മാതൃകയാണ്.
ഇരുളടഞ്ഞ ജീവിതവീഥിയിൽ പ്രകാശത്തിന്റെ കിരണമാകുവാൻ.... ഒത്തൊരുമയോടെ കരങ്ങൾ കോർത്ത്  ഫാത്തിമമാതാ കുടുംബം പ്രവർത്തിച്ചുവരുന്നതാണ് ഈ സ്വാന്ത്വനം ഷെഡ്യൂൾ. വിധവകളായ അമ്മമാർ, ഭാര്യമാർ മരിച്ച ഭർത്താക്കന്മാർ, വൈകല്യങ്ങൾ മൂലം വീടുകളിൽ കഴിയുന്നവർ....എന്നിവർക്കായി ഒരു തൂവൽ സ്പർശം ആകുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുട്ടികളുടെ കലാ വിരുന്നുകളും, അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും, അവരുടെ കഴിവുകളുടെ പ്രദർശനവും, കൺ നിറയെ കണ്ടു. അവർക്കായി സംഘടിപ്പിച്ച പോഷകാഹാര കിറ്റുകൾ സന്തോഷം നിറഞ്ഞ കണ്ണുനീരോടെ അവർ ഏറ്റുവാങ്ങി... ഇത് കുട്ടികൾക്കും, മുതിർന്നവർക്കും, സമൂഹത്തിനും മാതൃകയാണ്.
==== അഖില കേരള ബാല ചിത്ര രചനാ മത്സരം ====
ഏഷ്യയിലെ ഏറ്റവും വലിയ ബാലചിത്രരചന മത്സരമായ അഖില കേരള ബാലചിത്ര രചന മത്സരം 2022 നവംബർ 12ശനിയാഴ്ച 10.00 AM രാവിലെ നടത്തപ്പെട്ടു. YMCAയുടെ സഹകരണത്തോടെ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുവേണ്ടി നടത്തപ്പെട്ട പെയിൻ്റിങ്ങ് മഝരത്തിൽ  മുന്നുറോളം കേന്ദ്രങ്ങളിൽ വിവിധ സ്കൂളുകളിൽ നിന്നായി ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നമ്മുടെ സ്കൂളിലെ നിഹാരിക എം മുല്ലയ്ക്കൽ രണ്ടാം സ്ഥാനം  നേടിസ്കൂൂളിന് അഭിമാനമാവുകയും ചെയ്തു.
==== സ്വദേശി മെഗാ ക്വിസ് ====
KPSTA  യുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വദേശി മെഗാ ക്വിസ്  മത്സരത്തിൽ വിവിധ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുകയും അവരുടെ ഇടയിൽ നിന്നും ഫാത്തിമ മാതാ സ്കൂളിലെ ആർദ്ര ബിജു ഒന്നാം സമ്മാനം നേടുകയും ചെയ്തു.
==== ഹൈക്കിംഗ് ക്യാംപ് ====
ഇടുക്കി ജില്ലയിലെ തന്നെ മികച്ച സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യൂണിറ്റായി പ്രവർത്തിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി ഗൈഡ്സ് ടീമിലെ കുട്ടികൾക്കായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ വൺ ഡേ ഹൈക്കിംഗ് ക്യാംപ് നടത്തി. ഫോറസ്റ്റ് ആൻറ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെൻറിലെ അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. കെ വി രതീഷിൻറെ നിർദ്ദേശ  പ്രകാരം വനംവന്യജീവി വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ കുട്ടികൾക്കാവശ്യമായ ബോധവൽക്കരണം നൽകിയാണ് ഹൈക്കിംഗ് ക്യാംപ് മനടത്തിയത്.  തറനിരപ്പിൽ നിന്നും മൂവായിരം അടി മേലെയുള്ള പെട്ടിമുടിയാണ് ഹൈക്കിംഗ് ക്യാംപിനായി തെരഞ്ഞെടുത്ത്. ക്യാംപിനുശേഷം സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യൂണിറ്റിലെ കുട്ടികൾ തങ്ങളുടെ സേവന സന്നദ്ധ പ്രവർത്തനങ്ങളോടെ തങ്ങളുടെ മികവുകൾ കാട്ടി. ഇക്കോ ടൂറിസം മേഖലയായ പെട്ടിമുടിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുകയും 'എന്റെ വേസ്റ്റ്  എന്റെ ഉത്തരവാദിത്വം' പദ്ധതിയിലൂടെ പഞ്ചായത്തിന് കൈമാറുകയും ചെയ്തു.
==== ശാസ്ത്ര കൗതുകങ്ങളിലേയ്ക്ക്... ====
ശാസ്ത്ര വിഷയങ്ങൾ ക്ലാസ്സ് മുറികളിൽ പഠന പ്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ  ശാസ്ത്ര ലാബ് ഒരു പ്രധാന ഘടകം തന്നെയാണ്. ശാസ്ത്ര വസ്തുത തകളെക്കുറിച്ചുള്ള ആശയ രൂപീകരണത്തിന് ഇതിന് ഏറെ പ്രാധാന്യമുണ്ട്. കുട്ടി പഠന പ്രക്രീയയിലൂടെ കടന്ന് പോകുമ്പോഴാണ്  ശരിയായ  ആശയ സ്വാംശീകരണം നടക്കുന്നത്. പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയും തെളിവുകൾ ശേഖരിച്ചും  വിശകലനം ചെയ്തുമൊക്കെ സൃഷ്ടിക്കപ്പെടുന്ന ആശയം  കുട്ടിക്ക്  സ്വന്തമാണ്.ശാസ്ത്ര ലാബ് പ്രയോജന പ്പെടുത്തിക്കൊണ്ട് പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും  അറിവുകൾ കുട്ടികളിൽ എത്തുമ്പോഴാണ് ശാസ്ത്ര പഠനം  പൂർണതയിൽ എത്തുന്നത്. ശാസ്ത്ര പഠനത്തിന് എറെ പ്രാധാന്യം  നൽകുന്ന  ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ  ശാസ്ത്ര ലാബ്  ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സൂളിലും  ഫലപ്രദമായി  സജ്ജീകരിച്ചിട്ടുണ്ട്. സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുന്നതു വഴി  കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും  ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയുന്നതിൽ  ഉസുകരായി മാറുന്നു. ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവ ശാസ്ത്രം, എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ നമ്മുടെ സ്കൂളിലെ  സയൻസ് ലാബ് ഫലപ്രദമായി കൈകാര്യം  ചെയുന്നതിൽ മുന്നിട്ടു നിൽക്കുന്നു. പരീക്ഷണത്തിനാവശ്യമായ രാസവസ്തുക്കൾ, മോഡലുകൾ, സ്പെസിമൻസ്, മൈക്രാസ്കോപ്പുകൾ, റഫറൻസ് ഗ്രന്ഥങ്ങൾ, പരീക്ഷണ ഉപകരണങ്ങൾ എന്നിവ  യഥാക്രമo ക്രമീകരിച്ചിരിക്കുന്നു. സയൻസ് ലാബ് കുട്ടികൾ    ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. വിവിധ പരീക്ഷണങ്ങൾ  ചെയ്യുകയും പരീക്ഷണ ക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നതിലൂടെ  കുട്ടികൾ ഊർജസ്വലരായി മാറുന്നു. ഇത്തരത്തിൽ ശാസ്ത്ര ലാബ് ശാസ്ത്ര ലോകത്തിലേക്ക് കുട്ടികളെ എത്തിക്കുന്നു.
==== അറിവിന്റെ കൂടാരങ്ങൾ ====
വിദ്യാലയം തന്നെ  ഒരു പാഠപുസ്തകം ആയി സ്വീകരിച്ച്  അക്ഷരങ്ങളുടെ ലോകത്ത്ചുവടുറപ്പിച്ച് അറിവിന്റെ  ചക്രവാളങ്ങൾ തേടിയുള്ള  യാത്രയിലാണ് ആണ് കൂമ്പൻപാറ ഫാത്തിമ മാതായിലെ കുരുന്നുകൾ. നല്ല പുസ്തകമാണ് ഏറ്റവും നല്ല ചങ്ങാതിമാർ.    കുട്ടികളെ  വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുവാനും അവരുടെ ചിന്തകൾക്ക് ചിറകുകൾ ഏകാനും ഓരോ ക്ലാസ്സ് റൂമും ഒരു വായനശാല ആയി മാറിയിരിക്കുകയാണ്. കുട്ടികൾക്ക് എപ്പോഴും  കാണാൻ പാകത്തിൽ ക്ലാസ്സിൽ പ്രദർശിപ്പിച്ചിരിക്കുന്ന ലൈബ്രറി പുസ്തകങ്ങൾ കുട്ടികളെ ആകർഷിക്കുന്നു. പുസ്തകങ്ങളുടെ ഭംഗിയുള്ള പുറംചട്ട, വരിവരിയായി സഞ്ചരിക്കുന്ന അതിലെ അക്ഷരങ്ങൾ , താളുകളിലെ വർണ്ണ ചിത്രങ്ങളിൽനിന്നും ഉണർന്നെഴുന്നേൽക്കുന്ന കഥാപാത്രങ്ങൾ ഇവ കുട്ടികളെ ആകർഷിക്കുന്നു.  കുട്ടികൾ പുസ്തകങ്ങൾ കയ്യിലെടുക്കും, മറിച്ചു നോക്കും  അതിലൂടെ അറിവ് നേടി വിശാല ലോകത്തേയ്ക്ക്...
==== റീഡിങ് റൂം ====
ഭാഷാജ്ഞാനം കൈവരിക്കുന്നതിനും ആശയ വിനിമയത്തിനുള്ള ഒരുപാധിയാണ് വായന. കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി പത്രങ്ങൾ, മാസികകൾ വിജ്ഞാനം പകരുന്ന നിരവധി പുസ്തകങ്ങൾ റീഡിംഗ് റൂമിൽ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾ  ഇടവേളകളിൽ റീഡിംഗ് റൂമിൽ വന്ന് വായനയിൽ സജീവമാകുന്നു. വിവിധ  വിഷയങ്ങളുടെ പുസ്തകങ്ങൾ എടുത്ത്  കുട്ടികൾ റെഫറൻസിനായി ഉപയോഗിക്കുന്നു. ക്ലാസിൽ കുട്ടികൾക്കായി  പുസ്തകങ്ങൾ നൽകി വായിക്കാനും  അറിവ് വധിപ്പിക്കാനും  അവസരം നൽകുന്നു. ക്ലാസ്സിലെ ഓരോ കുട്ടിക്കും പുസ്തകം നൽകുകയും പിന്നീട് ഓരോ ആഴ്ചയും പുസ്തകങ്ങൾ കൈമാറാനും  അവസരം നൽകുന്നു. കുട്ടികൾക്ക് നൽകുന്ന പുസ്തകം ക്ലാസ്സുകളിൽ ഇരുന്നു വായിക്കുന്നതിനായും സമയം ക്രമീകരിച്ചിട്ടുണ്ട്.
==== വിസ്മയങ്ങളുടെ പറുദീസ....  ശാസ്ത്ര പാർക്ക് ... ====
കൗതുകവും ജിജ്ഞാസയുമുണർത്തുന്ന അത്ഭുത പ്രപഞ്ചമായ ശാസ്ത്ര പാർക്ക്  പൂമ്പൊടി ചിത്ര ശലഭങ്ങളെ  ആകർഷിക്കുന്നതു പോലെ, കുട്ടികളെ ആകർഷിച്ച്  ശാസ്ത്ര താൽപ്പര്യമുള്ളവരാക്കുന്നു. വെറും പാഠ പുസ്തങ്ങളിൽ മാത്രമൊതുങ്ങാതെ  കണ്ടും കേട്ടും അനുഭവിച്ചും ഹൃദിസ്ഥമാക്കുമ്പോഴാണ് ശാസ്ത്ര പ്രതിഭകൾ രൂപപ്പെടുന്നത്. പ്രകൃതിയിൽ നിന്ന് നേരിട്ട് പഠിക്കാൻ അവസരമൊരുക്കുന്ന ശാസ്ത്ര പാർക്ക് വിസ്മയമൊരുക്കുന്ന ഒന്നു തന്നെയാണ്. അറിവിന്റെ ആഴങ്ങളിലേക്കും കൗതുകത്തിലേക്കും നയിക്കുന്ന ഔഷധത്തോട്ടം, വൈവിധ്യമാർന്നതും, വർണ ശമ്പളമായ പൂക്കൾ നിറഞ്ഞ ചെടികളാലും നിർമ്മിതമായിരിക്കുന്ന പൂന്തോട്ടം, കുട്ടികളെ ആകർഷിക്കുന്നതും അറിവ് നൽകുന്നതുമായ ചുമർചിത്രങ്ങൾ, അറിവിന്റെ മേഖലയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന വിവിധ മോഡലുകൾ, ഇതെല്ലാം ഉൾപ്പെടുന്ന ശാസ്ത്ര പാർക്ക് കുട്ടികൾക്ക്  ഏറെ പ്രചോദനമേകുന്നു.
==== ശാസ്ത്രരംഗം ====
ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തിയെടുക്കുന്നതിന് വേണ്ടി സ്കൂളുകളിൽ പ്രവർത്തിക്കുന്ന  സയൻസ് സാമൂഹികശാസ്ത്ര -ഗണിത-പ്രവർത്തിപരിചയ ക്ലബ്ബുകളെ ഏകോപിപ്പിക്കുന്ന വേദിയാണ് ശാസ്ത്രരംഗം. ശാസ്ത്രം എന്നാൽ എന്നാൽ എല്ലാ പ്രവർത്തനങ്ങളുടെയും കൂടിച്ചേരലാണ്. കുട്ടികളിൽ ശാസ്ത്ര താൽപര്യങ്ങൾ വളർത്തുവാനും അതോടൊപ്പം  കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയാകുകയാണ് ശാസ്ത്രരംഗം. പാഠഭാഗങ്ങളിൽ കൂടെയുള്ള ഉള്ള പഠനം മാത്രമാകാതെ  പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികൾ ആകേണ്ടതുണ്ട്. ഓരോ കുട്ടിയുടെ ഉള്ളിലും  ഒരു പ്രതിഭ ഒളിഞ്ഞുകിടപ്പുണ്ട് ഇത്തരത്തിൽ കുട്ടികളിൽ  അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു കൊണ്ടുവരുവാൻ ശാസ്ത്രരംഗം മത്സരങ്ങൾ സഹായിക്കുന്നു.


=== ഇടുക്കിയുടെ മിടുക്കികൾ സംസ്ഥാന മികവിൽ.. ===
=== ഇടുക്കിയുടെ മിടുക്കികൾ സംസ്ഥാന മികവിൽ.. ===
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869791" എന്ന താളിൽനിന്ന് ശേഖരിച്ചത്