Jump to content
സഹായം

"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:
<b> <u>''പ്രവേശനോത്സവം 2022''</u> </b> </br>
<b> <u>''പ്രവേശനോത്സവം 2022''</u> </b> </br>
കോവിഡ് മഹാമാരിക്ക് ശേഷം ഒരു പുതിയ അധ്യായന വർഷത്തിന് 2022 ജൂൺ ഒന്നിന് തുടക്കം കുറിച്ചു. പുതുമുഖങ്ങൾ ആയ അനേകം കുട്ടികൾ സ്കൂളിൽ എത്തി. സ്കൂൾ അധ്യാപകരും അനധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ സ്വീകരിക്കുകയും പ്രവേശനോത്സവം ഒരു യഥാർത്ഥ ആഘോഷമാക്കി മാറ്റുകയും ചെയ്തു.</br>
കോവിഡ് മഹാമാരിക്ക് ശേഷം ഒരു പുതിയ അധ്യായന വർഷത്തിന് 2022 ജൂൺ ഒന്നിന് തുടക്കം കുറിച്ചു. പുതുമുഖങ്ങൾ ആയ അനേകം കുട്ടികൾ സ്കൂളിൽ എത്തി. സ്കൂൾ അധ്യാപകരും അനധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ സ്വീകരിക്കുകയും പ്രവേശനോത്സവം ഒരു യഥാർത്ഥ ആഘോഷമാക്കി മാറ്റുകയും ചെയ്തു.</br>
<b> <u>''പരിസ്ഥിതി ദിനാഘോഷം 2022'' </b> </u> </br>
ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. കേരള കാർഷിക സർവകലാശാലയിലെ അസോസിയേറ്റ് ഡയറക്ടർ പ്രൊഫസർ ഡോക്ടർ റോയ് സ്റ്റീഫൻ സാർ മുഖ്യ അതിഥിയായിരുന്നു. സ്കൂൾ ക്യാമ്പസിൽ അതിഥികളും കുട്ടികളും മരത്തൈകൾ നടുകയും കുട്ടികൾക്ക് വിവിധ മരത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികൾ പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്തു. </br>
<b> <u> ''മുറ്റത്തൊരു തുളസി പദ്ധതി'' </u> </b> </br>
നല്ല പാഠം ക്ലബ്ബിൻറെ നേതൃത്വത്തിൽ മുറ്റത്തൊരു തുളസി പദ്ധതി ആരംഭിച്ചു. കുട്ടികൾക്ക് തുളസി തൈകൾ വിതരണം ചെയ്തു.സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 50 ഓളം തരത്തിലുള്ള തുളസി തൈകൾ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ വളപ്പിൽ ഒരു തുളസി വനം തയ്യാറാക്കി. </br>
<b> <u> ''എസ്എസ്എൽസി വിജയം. </b> </u> </br>
തുടർച്ചയായ ഒമ്പതാം വർഷവും എസ്എസ്എൽസി പരീക്ഷയിൽ നമ്മുടെ സ്കൂൾ 100% വിജയം നേടി. ഫുൾ എ പ്ലസ് നേടിയ ആറുപേരും, 9 എ പ്ലസ് നേടിയ രണ്ടു കുട്ടികളും 8 എ പ്ലസ് നേടിയ മൂന്നു കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. </br>
<b> <u> ''വായന വാരാചരണം.''</b> </u></br>
ഈ വർഷത്തെ വായന വാരാചരണം വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച് നടത്തി. പ്രസിദ്ധ കവിയും എഴുത്തുകാരനുമായ ശ്രീ വിനോദ് വെള്ളായണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. </br>
<b> <u> ''ലോക പുകയില വിരുദ്ധ ദിനാചരണം.'' </b> </u> </br>
ജൂൺ 27ആം തീയതി പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് കോൺസ്റ്റബിൾ ശ്രീ. ലാൽ കൃഷ്ണൻ പൂവാർ കോസ്റ്റ് ഗാർഡ് സി ഐ ശ്രീ. ബിജു സാർ എന്നിവർ കുട്ടികൾക്ക് അവബോധ ക്ലാസുകൾ നൽകി.</br>
<b> <u> ''നിനവ് -1993 </b> </u> </br>
1993 ലെ ഏഴാം ക്ലാസ് ബാച്ചിന്റെ റീയൂണിയൻ സ്കൂളിൽ നടന്നു. അവരുടെ സംഭാവനയായി നാല് സ്പീക്കറുകൾ സ്കൂളിന് നൽകുകയുണ്ടായി.</br>
<b> <u> ''എസ് പി സി ദിനാചരണം.'' </b> </u> </br>
എസ്പിസി ദിനാചരണം ഓഗസ്റ്റ് രണ്ടാം തീയതി സ്കൂൾ അസംബ്ലിയിൽ ആചരിച്ചു കാർഡ് സി ഐ ശ്രീകുമാർ സാർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് എസ്പിസി അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.</br>
<b> <u> ''സ്വാതന്ത്ര്യദിനാഘോഷം.'' </b> </u> </br>
സ്കൂളിലെ എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സോഷ്യൽ സയൻസ് ക്ലബ് എന്നിവരുടെ ആഭിമുഖ്യത്തിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ പതാക ഉയർത്തൽ നടന്നു. സ്കൂളിൽ കാഞ്ഞിരംകുളം സി.ഐ ശ്രീ. അജി ചന്ദ്രൻ സാർ ദേശീയ പതാക ഉയർത്തി. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും സമ്മാന വിതരണം നടത്തുകയും ചെയ്തു. </br>
<b> <u> ''കർഷക ദിനാചരണം. </b> </u> </br>
സീഡ് ക്ലബ്ബ്, നല്ലപാഠം ക്ലബ്ബ്, ഇക്കോ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടന്നു. കാർഷിക കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി അമ്പിളി ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് കുട്ടികൾക്ക് കൃഷി അറിവുകൾ പകർന്നു നൽകുകയും ചെയ്തു. </br>
<b> <u> ''കായിക ദിനാചരണം. </b> </u>
ഓഗസ്റ്റ് മാസം 19 ആം തീയതി സ്കൂളിൽ കായിക ദിനാചരണം നടന്നു. സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാവ് ശ്രീ എബിൻ റോസ് ദിനാചരണം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ എയ്റോബിക്സ് അവതരണം ശ്രദ്ധേയമായി. </br>
<b> <u> ''ഓണാഘോഷം. '' </b> </u>
സെപ്റ്റംബർ മാസം രണ്ടാം തീയതി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കുമായി ഓണസദ്യ ഒരുക്കി. </br>
<b> <u> ''നുമാത്സ് മത്സരങ്ങൾ.</b> </u>
സെപ്റ്റംബർ മാസം ഇരുപതാം തീയതി നെയ്യാറ്റിൻകര ജെബിഎസ് സ്കൂളിൽ വച്ച് നടന്ന മത്സരങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നും ദിയ ഡെൻസൺ, മൈക്കൽ നെറ്റോ, അശ്വതി എന്നീ കുട്ടികൾ വിജയികളായി.</br>
<b> <u> ''ശതാബ്ദി ആഘോഷം'' </b> </u>
എഫ് എം സന്യസ്ത സഭയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാമ്പത്തിക പിന്തുണയോടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ സംഗീതയ്ക്ക് ഒരു ഭവനം നിർമ്മിച്ചു നൽകാൻ കഴിഞ്ഞു. </br>
<b> <u> ''ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം.'' </b> </u>
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ മാസം പതിനൊന്നാം തീയതി കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. മോഹൻകുമാർ സാർ നിർവഹിച്ചു.</br>
<b> <u> ''പ്രവർത്തിപരിചയമേള.</b> </u>
ഓലത്താണി വിക്ടറി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഒക്ടോബർ 13, 14 തീയതികളിൽ നടന്ന ഉപജില്ലാ പ്രവർത്തിപരിചയമേളയിൽ നമ്മുടെ സ്കൂളിൽ സജീവമായി പങ്കെടുക്കുകയും ഓവറാൾ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. </br>
<b> <u> ''പാചകപ്പുരയുടെ ഉദ്ഘാടനം.'' </b> </u>
കോവളം എംഎൽഎ അഡ്വക്കേറ്റ് വിൻസൻറ് അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം ഒക്ടോബർ മാസം 19  ന് ബഹുമാനപ്പെട്ട എംഎൽഎ നിർവഹിച്ചു. </br>
<b> <u> ''കേരളപ്പിറവി ദിനാചരണം.'' </b> </u>
നവംബർ ഒന്നിന് കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് കേരളത്തെ പിടിച്ചു കുലുക്കി കൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ പോരാടാൻ ആഹ്വാനം ചെയ്തുകൊണ്ട് നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ പുതിയതുറ ജംഗ്ഷനിൽ മനുഷ്യച്ചങ്ങല തീർത്തു. തുടർന്ന് സ്കൂൾ അസംബ്ലിയിൽ കാഞ്ഞിരംകുളം എസ് ഐ ശ്രീ സജീർ അവർകൾ കുട്ടികൾക്കായി അവബോധം ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ തോമസ് കുട്ടികൾക്കും അധ്യാപകർക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. </br>
[https://youtu.be/GlwxGcYRTMs വീഡിയോ കാണാം]
660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868068" എന്ന താളിൽനിന്ന് ശേഖരിച്ചത്