Jump to content
സഹായം

"എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 84: വരി 84:


== ഭൗതികസൗകരയ്ങ്ങള്‍ ==
== ഭൗതികസൗകരയ്ങ്ങള്‍ ==
ആമുഖം
          കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ നടക്കുന്ന വേറിട്ട പ്രവര്‍ത്തനങ്ങളെ നിഷ് പക്ഷമായി വിലയിരുത്തുമ്പോള്‍, അവിടെ നടക്കുന്ന അക്കാദമിക പ്രവര്‍ത്തനങ്ങളുടെ കാമ്പും കാതലും വളരെ മികച്ചതണ്.  മാതൃകാ പരമായ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍കൊണ്ട് ശ്രദ്ധേയമായ ഒട്ടേറെ പൊതു വിദ്യാലയങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട് എന്നത് നമുക്ക് തമസ്ക്കരിക്കാന്‍ ആവില്ല. സമൂഹത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്ന പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും താങ്ങി നിര്‍ത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയും ആവശ്യകതയുമാണ്. ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധമായ ഒരു വിദ്യാലയമാണ് നമ്മുടേതെന്ന് നിസംശയം പറയാവുന്ന തരത്തില്‍ തിളങ്ങി നില്‍ക്കുന്നു നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ജനപ്രതിനിധികളും പൊതുസമൂഹവും അദ്ധ്യാപകരും രക്ഷിതാക്കളും എല്ലാക്കാലത്തും എ എസ് എം  എം ന് താങ്ങും തണലുമായ് നില്‍ക്കുന്നു. കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷം ഒരു പൊതുവിദ്യാലയത്തിന്  അഭിമാനിക്കാന്‍ തക്കവണ്ണം ഒട്ടനവധി നേട്ടങ്ങള്‍ നേടിക്കൊണ്ടാണ് കടന്നുപോയത്. ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പൊതുജനങ്ങള്‍,ഹെഡ് മിസ്ട്രസ്, പ്രിന്‍സിപ്പാള്‍, പിറ്റി എ,  അഭ്യുദയകാംക്ഷികള്‍, അധ്യാപകര്‍, അനധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിങ്ങനെ അവിടെ പങ്കെടുത്തിരിക്കുന്ന മഴുവന്‍ ആളുകളെയും കമ്മറ്റിക്ക് വേണ്ടി സ്നേഹപുരസ്സരം സ്മരിക്കുന്നു.
11 രക്ഷിതാക്കളും 10 അധ്യാപകരും 5 MPTA അംഗങ്ങളും ഉള്‍പ്പെട്ട കമ്മിറ്റി ആണ് സ്കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നത്.
വിദ്യാഭ്യാസം
              അധ്യാപകരുടേയും രക്ഷിതാക്കളുടേയും സര്‍വോപരി വിദ്യാര്‍ത്ഥികളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നമുക്ക് S.S.L.C ക്ക് 93.2% വിജയം നേടാനായി. ആകെ 485 കുട്ടികളാണ് പരീക്ഷ എഴുതിയത്. സേപരീക്ഷക്ക്ശേഷം 98.7% ത്തിലേക്ക് എത്താന്‍ കഴിഞ്ഞു. നിമപ്രേം, വിഷ്ണു.എം, ഫെമിന.ജെ, ഭാവന.പി, മറിയം ഷാസിയ, ജന്നത്തുല്‍ ഫിര്‍ദൗസ്, രാഹുല്‍ വര്‍മ്മ, നൂര്‍ജഹാന്‍ എന്നീ8 പേര്‍ക്ക് Full A+ നേടാന്‍ കഴിഞ്ഞു. മണികുട്ടന്‍, പവിത്ര, ആദിത്യ ഉദയന്‍, അക്ഷര, അന്‍ജും ഫാത്തിമ എന്നീ 5 വിദ്യാര്‍ത്ഥികള്‍ 9 വിഷയത്തില്‍ A+ നേടി.പഠനത്തില്‍ പിന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി Quarterly Exam നു ശേഷം Special Coachingഉം  Evening Class ഉം ആരംഭിച്ചു. January മുതല്‍ Night Class ഉം ആരംഭിച്ചു.
പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ : -
സ്കൗട്ട്
            32 അംഗം പൂര്‍ണ്ണ സ്കൗട്ട് ഗ്രൂപ്പ് ശ്രീ. സി. ഗോപകുമാറിന്റെനേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്കൂളിലെ സഞ്ചയിക പ്രവര്‍ത്തനങ്ങള്‍ ദിനാചരണങ്ങള്‍, കലാകായിക മത്സരങ്ങള്‍ എന്നിവയില്‍ സ്കൗട്ടുകള്‍ സേവനം നടത്താറുണ്ട്. കഴിഞ്ഞവര്‍ഷം 4 പേര്‍ ഗവര്‍ണറുടെ രാജ്യപുരസ്കാര്‍ അവാര്‍ഡ് നേടി.
അരുണ്‍.ഡി, തരുണ്‍.കെ, അശ്വിന്‍ കൃഷ്ണ, ശ്രീരാഗ്.കെ, എന്നിവരാണ് രാജ്യപുരസ്കാര്‍ നേടിയത്.
എന്‍. സി. സി
  ശ്രീ. അജയ് ഉണ്ണിയുടെ നേതൃത്വത്തില്‍ NCC Troup പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങളിലും ഉച്ചഭക്ഷണ വിതരണത്തിലും മറ്റ് സ്കൂള്‍ പ്രവര്‍ത്തനങ്ങളിലും കാഡറ്റ്സ് സഹായിക്കുന്നു.
ജെ. ആര്‍. സി
            ശ്രീ. റാഷിദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. സ്കൂളിന്റെ അച്ചടക്കം, ശുചീകരണം, ദിനാചരണങ്ങള്‍, ഉച്ചഭക്ഷണ വിതരണം, ആരോഗ്യ പരിപാലനം, ഔഷധ ചെടി നിര്‍മ്മാണം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ സ്ക്വാഡ് എന്നിവ നടത്തിവരുന്നു.
കോ - ഓപ്പറേറ്റീവ് സൊസൈറ്റി
        ജഹാംഗീര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 5 മുതല്‍ 10 വരെ ക്ലാസ്സുകളിലേക്ക് ആവശ്യമായ Text Books ഉം Note Books ഉം മറ്റ് അനുബന്ധ സാമഗ്രികളും സൊസൈറ്റി വഴി Mayമാസം മുതല്‍ വിതരണം ചെയ്തു വരുന്നു.
സ്കൂള്‍ ബസ്
        വിദ്യാര്‍ത്ഥികള്‍ക്കായി PTA യുടേയും അധ്യാപകരുടേയും സഹകരണത്തോടെ Bus Service നല്ല രീതിയില്‍ നടത്തിവരുന്നു. 3 ബസ്സുകളാണ് സമയബന്ധിതമായി ട്രിപ്പുകള്‍ മുടങ്ങാതെ സര്‍വീസ് നടത്തുന്നത്.
ലൈബ്രറി
                വായനാശീലം വളര്‍ത്തുന്നതിനുവേണ്ടി ശാന്തിനി ടീച്ചറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്ക് ലൈബ്രറി കാര്‍ഡുകള്‍ നല്‍കി ആവശ്യാനുസരണം പുസ്തകങ്ങള്‍ നേരിട്ട് വായനക്ക് നല്‍കി വരുന്നു.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
            മലയാളം, അറബിക്, സംസ്കൃതം, ഉര്‍ദു, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷാക്ലബ്ബുകളും സോഷ്യല്‍ സയന്‍സ്, മാത്തെമാറ്റിക്സ്, ഐ.ടി, ഇക്കോ, ഹെല്‍ത്ത് എന്നീ ക്ലബ്ബുകളും വിദ്യാരംഗംകലാസാഹിത്യവേദിയും അതത് കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ വളരെ നന്നായി പ്രവര്‍ത്തിച്ചുവരുന്നു. പൊതു വിദ്യാഭ്യാസത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. സബ്ജില്ല കലോത്സവത്തില്‍ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും അറബിക് കലോത്സവത്തില്‍ തുടര്‍ച്ചയായി 9ാം തവണയും അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും ലഭിച്ചു.
ഉച്ച ഭക്ഷണം
          5 to 8 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണത്തില്‍ പങ്കാളികളാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം പാല് മുട്ട എന്നിവ വിതരണം ചെയ്യുന്നു. ഓരോ ദിവസത്തെയും മെനു  അനുസരിച്ച്ശ്രീ. ജഗദീഷ് മാസ്റ്ററുടെ നേതൃത്വത്തില്‍ വളരെ നന്നായി  ഭക്ഷണ വിതരണം  നടത്തിവരുന്നു.
കായികം
            സ്കൂള്‍ തല Sports നടത്തി വിജയികളെ സബ് ജില്ലാ തലത്തില്‍ പങ്കെടുപ്പിച്ചു.
ജില്ലാ, സംസ്ഥാന ടീമുകളില്‍ നമ്മുടെ കുട്ടികളും അംഗങ്ങളാണ്.
മറ്റു കാര്യങ്ങള്‍
        ഈ വര്‍ഷത്തെ ലളിതം ഭാഷ, മധുരം ഗണിതം എന്ന തനതു പ്രവര്‍ത്തനം പ്രാവര്‍ത്തികമാക്കാന്‍ SRG, Subject Councilലുകള്‍ എന്നിവര്‍ക്ക് ചുമതല നല്‍കി. എല്ലാ കുട്ടികളും ഭാഷയില്‍ അക്ഷരതെറ്റില്ലാതെ വായിക്കാനും എഴുതാനുമുള്ള കഴിവ് നേടുക ഗണിതത്തിന്റെ അടിസ്ഥാനമായ ചതുഷ്ക്രിയകള്‍ ചെയ്യാനുള്ള പ്രാവീണ്യം നേടുക എന്നതാണ് ലക്ഷ്യം. പിന്നോക്കക്കാരെ കണ്ടെത്താനുള്ള Pre-Test പ്രത്യേക  Work sheet കള്‍, work book, അധിക സമയ പരിശീലനം എന്നിവ, WE, Library, സര്‍ഗവേള പീരീയഡുകള്‍ ഉപയോഗപ്പെടുത്തി നടത്തിവരുന്നു. ആഴ്ചയില്‍ ഒരു ദിവസം ഒരു പീരിയഡ് Subject Teacher's ഇതിനായി മാറ്റി വെക്കുന്നു. സ്കൂളിന്റഎ അച്ചടക്കം നിലനിര്‍ത്താന്‍ Discipline Committee പ്രവര്‍ത്തിക്കുന്നു.
കമ്പ്യൂട്ടര്‍ ലാബ് ഷീജ ടീച്ചര്‍ SITCയുടെ നേതൃത്വത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
Taek Wonda പരിശീലനം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം നല്‍കിവരുന്നു.
2 എക്ര ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 51 ക്ളാസ് മുറികളുമുണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം
2 എക്ര ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 51 ക്ളാസ് മുറികളുമുണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബുകളില്‍ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍  ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബുകളില്‍ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍  ലഭ്യമാണ്.
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/185736" എന്ന താളിൽനിന്ന് ശേഖരിച്ചത്