Jump to content
സഹായം

"ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
സാമൂഹിക പുരോഗതിയെ സ്വാധീനിക്കുന്ന സംഭവങ്ങൾ,ആശയങ്ങൾ,പ്രതിഭാസങ്ങൾ,സ്ഥാപനങ്ങൾ മുതലായവയെക്ക‍ുറിച്ച‍‍ുളള പരസ്പരബന്ധിതവും മനുഷ്യകേന്ദ്രിതവുമായ പഠനമാണല്ലോ സാമൂഹ്യശാസ്ത്രം. വ്യക്തികൾ തമ്മിലും,വ്യക്തിയും സമൂഹവും തമ്മിലും,സമൂഹവും പ്രകൃതിയും തമ്മിലുമുള്ള ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
<br>
സമൂഹത്തിന്റെ വികാസ പരിണാമങ്ങൾ അറിയുവാനും,സമൂഹത്തെ മെച്ചപ്പെടുത്താന‍ുമ‍ുള്ള കൂട്ടായ പരിശ്രമത്തിൽ തന്റെ പങ്ക് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക,സാമൂഹ്യമാറ്റങ്ങളിൽ പങ്കാളിയാകുന്നതോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ സഹായിക്കുക എന്നിവ സമൂഹശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.
<br>
സാമൂഹ്യ മാറ്റത്തിനു വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികളെ രൂപപ്പെടുത്തുക, ജനാധിപത്യബോധം,മതനിരപേക്ഷചിന്ത,ദേശീയബോധം,സഹിഷ്ണ‍ുത, സഹകരണമനോഭാവം,സംഘബോധം,പ്രതികരണശേഷി തുടങ്ങിയ മൂല്യങ്ങൾ വളർത്തുക,സാമൂഹികബന്ധങ്ങൾ തിരിച്ചറിഞ്ഞ് സാമൂഹ്യ മാറ്റങ്ങളിൽ പങ്കാളിയായി സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ തന്റെ പങ്ക് തിരിച്ചറിയുക,താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രശ്നങ്ങൾ വിമർശനാത്മകമായി വിലയിരുത്തി,നിലപാടുകൾ സ്വീകരിച്ച് പ്രതികരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക;ചുരുക്കത്തിൽ ശരിയായ സാമൂഹിക കാഴ്ചപ്പാടും,പാരിസ്ഥിതിക അവബോധവും വളർത്തുന്നതിന‍ുതക‍ുന്ന ധാരണകൾ,മനോഭാവങ്ങൾ,മൂല്യങ്ങൾ എന്നിവ വളർത്തുന്നതിന് സഹായിക്കുക എന്നീ ലക്ഷ്യങ്ങളാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
<br>


  [[പ്രമാണം:35436-logo final.png|center|center|55px|]]
  [[പ്രമാണം:35436-logo final.png|center|center|55px|]]
3,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838165" എന്ന താളിൽനിന്ന് ശേഖരിച്ചത്