"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
11:40, 24 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
('==വാർത്താപ്പെട്ടി == സ്കൂളിലെ തനത് പ്രവർത്തനങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== | ==സർഗ്ഗ വസന്തം കലാ ക്യാമ്പ് സമാപിച്ചു== | ||
നാല് ദിവസമായി നടന്നുവരുന്ന സർഗ്ഗ വസന്തം കലാ ക്യാമ്പ് സമാപിച്ചു. കുട്ടികളിലെ കലാഭിരുചി പരിപോഷിപ്പിക്കുന്നതിനും പുതിയ അധ്യയന വർഷത്തെ ഊർജ്ജ്വസ്വലരായി സ്വാഗതം ചെയ്യുന്നതിനും ലക്ഷ്യമിട്ട് സ്കൂൾ പി ടി എ യുടെ കൂട്ടായ്മയിൽ നടന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവം നൽകി. നിറച്ചാർത്ത്, മാണിക്യ മൈലാഞ്ചി, സ്വരലയ ഒറിഗാമി, നൂപുരധ്വനി എന്നീ പേരുകളിലാണ് ക്യാമ്പ് നടന്നത്. കുട്ടികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങളുടെ പ്രദർശനവും അവതരണവും ഇതോടനുബന്ധിച്ച് നടന്നു | |||
മുനിസിപ്പൽ ചെയർപേഴ്സൺ ഷീനിജ എം യു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.എച്ച്.അബദുൾ റഷീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരി മുഖ്യാതിഥി ആയിരുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ സന്നിഹിതയായിരുന്നു. നർത്തകിയും ചിത്രകാരിയുമായ അശ്വതി തൃഷ്ണയെ യോഗത്തിൽ അനുമോദിച്ചു. പ്രിൻസിപ്പൽ ആശ ആനന്ദ്, അധ്യാപികരായ വി എ ശ്രീലത, കെ ജെ ഷീല , പി ടി എ അംഗം പി.ബി രഘു എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ രാജി, റാണി മേരിമാതാ, റസീന, പ്രീതി , ലീന, സാജിത, വിമല ,അനിൽകുമാർ എന്നിവരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി ഷൈൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. | |||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | |||
|[[പ്രമാണം:23013-sargavasantham last.jpg|399x225px|center]] | |||
|- | |||
!സർഗ്ഗ വസന്തം കലാ ക്യാമ്പ് സമാപിച്ചു | |||
|- | |||
|} | |||
==നൂപുരധ്വനി - നൃത്ത ക്യാമ്പ്== | |||
നൂപുരധ്വനി - നൃത്ത ക്യാമ്പ് പ്രധാനാധ്യാപിക ലത ടീച്ചറിന്റെ സാന്നിധ്യത്തിൽ ആരംഭിച്ചു. കുട്ടി നർത്തകിമാർ സ്വയം ചിട്ടപ്പെടുത്തിയ നൃത്തശില്പം അവതരിപ്പിച്ച് നൃത്താചാര്യയ്ക്ക് സ്വാഗതമേകി. സർഗവസന്തം കലാ ക്യാമ്പിന്റെ നാലാം ദിവസം പ്രശസ്ത നർത്തകി അശ്വതി കൃഷ്ണ നൃത്തകലയുടെ പ്രാഥമിക പാഠങ്ങളും നൃത്തച്ചുവടുകളും പകർന്നു കൊടുത്തു. പ്രധാനമായും ഭരതനാട്യത്തിലെ ഭൂമി ദേവീ നമസ്ക്കാരം ,തട്ടടവ് ,നാട്ടടവ് തുടങ്ങിയ ചിട്ടകളാണ് പരിചയപ്പെടുത്തിയത്.തുടർന്ന് മലയാളം അധ്യാപിക ലീന എഴുതി, ചെറുതുരുത്തി സ്ക്കൂളിലെ സംഗീതാധ്യാപിക കെ.ടി.സജി ആലപിച്ച ഗാനം ചുവടുകൾ ഇട്ട് പരിശീലനം നൽകി. നൂപുരധ്വനിയിലെ അമ്പതോളം വിദ്യാർഥികൾ പരിശീലനത്തിൽ പങ്കെടുത്തു. റസീന, ലിഷ, ലീന, റാണി എന്നീ അധ്യാപകർ സന്നിഹിതരായിരുന്നു. | |||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | |||
|[[പ്രമാണം:23013-nruthacamp.jpg|399x225px|center]] | |||
|- | |||
!നൂപുരധ്വനി - നൃത്ത ക്യാമ്പ് ആരംഭിച്ചു | |||
|- | |||
|} | |||
==സ്വരലയം സംഗീത ശില്പശാല== | |||
സ്വരലയം സംഗീത ശില്പശാല നടന്നു. സീനിയർ അധ്യാപികയായ റാണി മേരി മാത ഉദ്ഘാടനം നിർവ്വഹിച്ചു. സംഗീത അധ്യാപകനായ പി സുന്ദരൻ മാസ്റ്റർ ആണ് ശിൽപ്പശാല നയിച്ചത് . സംഗീതത്തിന്റെ നാദം, സ്വരം, ശ്രുതി, ലയങ്ങളുടെ പാഠങ്ങൾ കുട്ടികൾക്ക് വിശദമാക്കി കൊടുത്തു. സംഗീതോപകരണങ്ങളെ ഉപയോഗപ്പെടുത്തിയാണ് ക്ലാസ് നടന്നത്. സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനം പഠിപ്പിച്ചു കൊടുത്തു കൊണ്ടാണ് ക്ലാസ് അവസാനിച്ചത്. അധ്യാപകരായ കെ ജെ ഷീല, ഒ എസ് ഷൈൻ, പി.എൻ രാജി, കെ.എം ലിജി, പി ജെ ലീന,വിമല തോമസ്, സി വൈ ബിൻസി എന്നിവർ പങ്കെടുത്തു. | |||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | {| class="wikitable" style="margin-left: auto; margin-right: auto; border: none;" | ||
|[[പ്രമാണം: | |[[പ്രമാണം:23013-sangeetham.jpg|399x225px|center]] | ||
|- | |- | ||
! | !സ്വരലയം സംഗീത ശില്പശാല | ||
|- | |- | ||
|} | |} | ||
== | ==ഒറിഗാമി ശില്പശാല നടന്നു== | ||
സർഗവസന്തം കലാ ക്യാമ്പിന്റെ ഭാഗമായി ഒറിഗാമി ശില്പശാല നടന്നു. പ്രധാനാദ്ധ്യാപിക ലത ടി.കെ ഒറിഗാമിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.മാള ബ്ലോക്ക് റിസോഴ്സ് സെന്ററിലെ ക്രാഫ്റ്റ് അദ്ധ്യാപിക രാധിക പി .വി ശിൽപ്പശാല നയിച്ചു. ശില്പശാലയിലെ ഉൽപ്പന്നങ്ങളുടെ പ്രദർശനം ഉണ്ടായിരുന്നു. വാർഡ് കൗൺസിലർ സുമേഷ് സി.എസ്. ക്യാമ്പ് സന്ദർശിച്ച് കുട്ടികളെ അനുമോദിച്ചു. അദ്ധ്യാപകരായ ഷീല കെ. ജെ, ശ്രീലത വി.എ, ഷൈൻ ഒ.എസ്, രാജി പി എൻ, ലിജി കെ എം, പ്രീതി സി വി, ശ്രീജ ശ്രീധരൻ എന്നിവർ പങ്കെടുത്തു. | |||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | {| class="wikitable" style="margin-left: auto; margin-right: auto; border: none;" | ||
|[[പ്രമാണം:23013- | |[[പ്രമാണം:23013-origamy.jpeg|399x225px|center]] | ||
|- | |- | ||
! | !ഒറിഗാമി ശില്പശാല | ||
|- | |- | ||
|} | |} | ||
==സർഗ്ഗവസന്തം 22' ന് തുടക്കമായി== | |||
കുട്ടികളിലെ അഭിരുചികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഊർജ്ജസ്വലരായി പുതിയ അധ്യയന വർഷത്തേക്ക് കടക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് സ്കൂളിൽ 'സർഗ്ഗവസന്തം 22' ന് തുടക്കമായി. മെയ് 20 മുതൽ 24 വരെ, 4 ദിവസം നീണ്ടു നിൽക്കുന്ന ഈ കലാ ക്യാമ്പിന്റെ ഉദ്ഘാടനം കൊടുങ്ങല്ലൂരിലെ അനുഗൃഹീത കലാകാരൻ ഡാവിഞ്ചി സുരേഷ് നിർവഹിച്ചു. കേരള മാപ്പിള സംഗീത അക്കാഡമി ചെയർമാൻ തലശ്ശേരി റഫീഖ് തന്റെ 'മാണിക്യ മലരായ പൂവി' എന്ന പാട്ടിലൂടെ സദസ്സിനെ ആവേശഭരിതമാക്കി. ചടങ്ങിൽ നിറച്ചാർത്ത്, നൂപുരധ്വനി, സ്വരലയം, മാണിക്യ മൈലാഞ്ചി, ഒറിഗാമി എന്നിങ്ങനെ വൈവിധ്യമാർന്ന ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. പുത്തൻ ഉണർവോടെ വിദ്യാലയ മുറ്റത്ത് വന്നു ചേർന്ന കുട്ടികൾക്ക് ഈ അനുഭവം ഹൃദ്യമായി. പി ടി എ പ്രസിഡന്റ് പി എച്ച് അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ടി കെ ലത സ്വാഗതമാശംസിച്ചു. വിശിഷ്ടാതിഥികളായ ചിത്രകല അധ്യാപകൻ എസ് പ്രസാദ്, മൈലാഞ്ചി ആർട്ടിസ്റ്റ് അസ്മാബി കെ എസ് എന്നിവർ നിറച്ചാർത്ത്, മാണിക്യ മൈലാഞ്ചി എന്നീ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രശസ്ത നർത്തകി അശ്വതി കൃഷ്ണ, സ്കൂളിലെ മുൻ സംഗീത അധ്യാപകൻ പി സുന്ദരൻ, ക്രാഫ്റ്റ് ടീച്ചർ രാധിക പി വി എന്നീ വിശിഷ്ടാതിഥികൾ അടുത്ത ദിവസങ്ങളിൽ നൂപുരധ്വനി, സ്വരലയം, ഒറിഗാമി തുടങ്ങിയ ക്ലബ്ബുകളുടെ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. വിദ്യാർഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ പിടിഎ, എം പി ടി എ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.എസ് എം സി ചെയർമാൻ സുനിൽ ദത്ത്, പ്രിൻസിപ്പൽ ആശ ആനന്ദ്, അധ്യാപകരായ ശ്രീലത, ഷീല കെ ജെ തുടങ്ങിയവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ഷൈൻ ഒ എസ് നന്ദി പറഞ്ഞു. | |||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | |||
|[[പ്രമാണം:23013-sargavasantham.jpg|399x225px|center]] | |||
|- | |||
!സർഗ്ഗവസന്തം 22' ന് തുടക്കമായി | |||
|- | |||
|} | |||
==യാത്രയയപ്പ് സമ്മേളനം നടത്തി== | |||
സ്കൂളിൽ കായികാധ്യാപകനായിരുന്ന മണികണ്ഠ ലാൽ മാസ്റ്റർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. സ്കൂൾ പിടിഎയുടെ അഭിമുഖ്യത്തിൽ നടന്ന ചടങ്ങ് വിദ്യാലയമുറ്റത്തെ മന്ദാര ചുവട്ടിലാണ് സംഘടിപ്പിച്ചത്. ഹെഡ് മിസ്ട്രസ് ടി.കെ ലത സ്വാഗതം ആശംസിച്ചു .പിടിഎ പ്രസിഡണ്ട് പി എച്ച് അബ്ദുൽ റഷീദ് ആദരസൂചകമായി മണികണ്ഠൻ മാസ്റ്റർക്ക് പിടിഎ നൽകുന്ന മൊമെൻ്റോ സമർപ്പിച്ചു. അഖിലേന്ത്യാ തല വോളിബോൾ താരമായ ഇദേഹം 25 വർഷത്തെ സേവനം പൂർത്തിയാക്കിയിരുന്നു. എസ്എംസി ചെയർമാൻ എം ആർ സുനിൽ ദത്ത്, പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രഘു ,എം പി ടി എ പ്രസിഡണ്ട് ബീന റഫീക്ക് നൈസി ടീച്ചർ, ഷീല ടീച്ചർ, രാജേഷ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷൈൻ മാസ്റർ നന്ദി പറഞ്ഞ ചടങ്ങിൽ അധ്യാപകർ ഗാനങ്ങൾ അവതരിപ്പിച്ചു. മണികണ്ഠൻ മാസ്റ്ററുടെ കുടുംബവും യാത്രയയപ്പ് സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. | |||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | |||
|[[പ്രമാണം:|399x225px|center]] | |||
|- | |||
! | |||
|- | |||
|} | |||
==സൈബർ സുരക്ഷ: ബോധവൽക്കരണ ക്ലാസ് നടത്തി== | |||
രക്ഷാകർത്താക്കൾക്ക് സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഹെഡ്മിസ്ട്രസ് ടി കെ ലത ക്ലാസ് ഉദ്ഘാടനം ചെയ്തു. മെയ് 10, 11 തീയതികളിൽ രാവിലെ 10 മണി മുതൽ 1 മണി വരെ നാല് ബാച്ചുകളിലായി 120 രക്ഷിതാക്കൾ ക്ലാസ്സിൽ പങ്കാളികളായി. സൈബർ സുരക്ഷയെ മുൻനിർത്തി 'അമ്മ അറിയാൻ 'എന്ന പേരിൽ ഹൈസ്കൂൾ തലത്തിലെ അമ്മമാർക്കാണ് ക്ലാസ് നൽകിയത്. വിദ്യാലയത്തിലെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ, 2021-23 ബാച്ചിലെ വിദ്യാർത്ഥികളാണ് ക്ലാസുകൾ നയിച്ചത്. പുതിയ കാലം; സാങ്കേതികവിദ്യകൾ, ഇൻറർനെറ്റ് സുരക്ഷ, വ്യാജവാർത്തകൾ തിരിച്ചറിയലും പ്രതിരോധിക്കലും, ഇൻറർനെറ്റിലെ ചതിക്കുഴികൾ, സാധ്യതകളുടെ ലോകം എന്നിങ്ങനെ അഞ്ച് സെഷനുകളാണ് ഉണ്ടായിരുന്നത്. പത്താം ക്ലാസ് വിദ്യാർഥികളായ ശ്രീഭദ്ര എം എസ്, രിൻസന ഫാത്തിമ, മറിയം ഹനുന ആസാദ് ,തുളസി നന്ദന ഇവരാണ് ക്ലാസുകൾ നയിച്ചത്. വിദ്യാലയത്തിലെ ഗണിതശാസ്ത്ര അധ്യാപിക റാണി മേരി മാതാ സ്വാഗതം ആശംസിച്ച ചടങ്ങിന് രക്ഷിതാവായ ശ്രീജ മേനോൻ നന്ദി അർപ്പിച്ചു. എസ് ആർ ജി കൺവീനർ ഷീല കെ ജെ, എസ് ഐ ടി സി അരുൺ മാസ്റ്റർ, കൈറ്റ് മിസ്ട്രസ്സ്മാരായ മണി പി പി ,റസീന കെ എസ് ക്ലാസ് അധ്യാപകരായ പ്രീതി ടീച്ചർ ,ബിനി ടീച്ചർ ,രാജി ടീച്ചർ, തുടങ്ങിയവർ ക്ലാസ്സിൽ സന്നിഹിതരായിരുന്നു. | |||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | |||
|[[പ്രമാണം:23013-cyber safty.jpg|399x225px|center]] | |||
|- | |||
!രക്ഷാകർത്താക്കൾക്ക് സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് | |||
|- | |||
|} | |||
==സഹപാഠികളെ പഠിപ്പിച്ച് 8-D യിലെ കുട്ടി ടീച്ചർമാർ== | ==സഹപാഠികളെ പഠിപ്പിച്ച് 8-D യിലെ കുട്ടി ടീച്ചർമാർ== | ||
പഠിക്കാനും പഠിപ്പിക്കാനും ഞങ്ങൾ റെഡി. | പഠിക്കാനും പഠിപ്പിക്കാനും ഞങ്ങൾ റെഡി. |