"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/e-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/e-വിദ്യാരംഗം (മൂലരൂപം കാണുക)
18:52, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→2021-2022 വിദ്യാരംഗം പ്രവർത്തനങ്ങൾ
വരി 13: | വരി 13: | ||
==ആസ്വാധനക്കുറിപ്പ് '''രണ്ടാമൂഴം'''== | |||
ജ്ഞാനപീഠ ജേതാവ് എം. ടി വാസുദേവൻ നായരുടെ വയലാർ അവാർഡ് നേടിയ നോവൽ രണ്ടാമൂഴത്തിന്റെ ആസ്വാദനക്കുറിപ്പ്. | |||
മഹാഭാരതത്തെ ആസ്പദമാക്കി ഭീമനെ കേന്ദ്ര കഥാപാത്രമാക്കി എഴുതിയ നോവലാണ് രണ്ടാമൂഴം.ഭീമന്റെ ബാല്യവും,കൗമാരവും, യൗവനവും ഇതിൽ സുന്ദരമായി ആവിഷ്കരിച്ചിരിക്കുന്നു. കൃഷ്ണൻ മരിച്ചതോടെ നശിച്ചുപോയ ദ്വാരകയെ ഓർത്തുകൊണ്ടും, ദ്രൗപദി കുഴഞ്ഞുവീഴുന്നത് കണ്ടപ്പോൾ ഭീമൻ തന്റെ ഭൂതകാല ഓർമകളിലേക്ക് പോകുന്നതുമാണ് ഈ കഥയുടെ ആധാരം. ബാല്യത്തിൽ ഭീമന്റെ പിതാവായ പാണ്ഡു വനത്തിൽ വച്ചു മൃതിയടഞ്ഞതിനെ തുടർന്ന് ഹസ്ത്തിനപുരത്തിലെ പാണ്ഡുവിന്റെ ജ്യേഷ്ഠനായ ധൃതരാഷ്ട്രരുടെ സമീപം പഞ്ചപാണ്ഡവർ എത്തുന്നു. അവിടെ വച്ചു കൗരവരുമായി ശത്രുത വളരുന്നതും, അവരുമായി ഉണ്ടായ മല്ലയുദ്ധങ്ങളെക്കുറിച്ചും വിവരിക്കുന്നു. ജലോത്സവത്തിനു ഭീമനെ ദുര്യോധനനും ശകുനിയും ചേർന്ന് വധിക്കാൻ ശ്രമിക്കുന്നതും, ഭീമൻ മരണാസന്നനാവുകയും, അതിൽ നിന്ന് രക്ഷപ്പെടുന്നതും എം ടി ആകാംഷജനകമായി വിവരിച്ചിരിക്കുന്നു. അർജുനൻ, കർണൻ തന്റെ ജ്യേഷ്ഠനാണെന്ന് അറിയാതെ എറ്റുമുട്ടുന്നതും, അതുകണ്ട് മാതാവായ കുന്തി മോഹാലസ്യപ്പെട്ടു വീഴുന്നതും ഇതിൽ വിവരിച്ചിരിക്കുന്നു. | |||
കർണ്ണനെ അംഗരാജ്യത്തിന്റെ രാജാവാക്കി അവനെ പഞ്ചപാണ്ഡവരുടെ നേരെ തിരിച്ചതിനേക്കുറിച്ചും വിവരിച്ചിട്ടുണ്ട്. വാരണവഥത്തിലേക്ക് പഞ്ചപാണ്ഡവരെ അയച്ചതും, അവരുടെ വീടിന് തീ കൊളുത്തി വധിക്കുവാൻ ശ്രമിച്ചപ്പോൾ അതിൽ നിന്ന് സാഹസികമായി രക്ഷപെടുന്നതും രേഖപ്പെടുത്തിയിരിക്കുന്നു. അവർ അവിടെ നിന്ന് കാട്ടിലേക്ക് യാത്ര തിരിച്ചതും, അവിടെ വച്ചു ഹിടുംബി എന്ന രാക്ഷസിയെ ഭീമൻ ഇഷ്ടപ്പെടുന്നതും മനോഹരമായ വർണനയിലൂടെ എം. ടി കുറിച്ചു വച്ചിരിക്കുന്നു. | |||
യൗവനത്തിന്റെ ആരംഭത്തിൽ പഞ്ചപാണ്ഡവൻമാരുമായുള്ള ദ്രൗപദിയുടെ വിവാഹവും, ശകുനിയുടെ കുതന്ത്രങ്ങൾ ഉപയോഗിച്ചു ചൂതുകളിയിൽ യുധിഷ്ഠിരനെ പരാജയപ്പെടുത്തുകയും, ദ്രൗപദിയെയും തങ്ങളുടെ രാജ്യമായ ഇന്ദ്രപ്രസ്ഥത്തെയും പണയപ്പെടുത്തി വീണ്ടും അജ്ഞാതവാസം ക്ഷണിച്ചുവരുത്തിയതും വൈകാരികമായിത്തന്നെ എം. ടി വിവരിച്ചിട്ടുണ്ട്. | |||
ഇതിനെ ചൊല്ലിയുണ്ടായ മഹാഭാരതയുദ്ധവും, അർജുനൻ കർണനെ വധിക്കുകയും, സ്വന്തം ജേഷ്ഠനാണ് കർണൻ എന്ന് തിരിച്ചറിയ്യുമ്പോൾ ഭീമന്റെ ഉള്ളിൽ ഉണ്ടായ സങ്കടവും, കുറ്റബോധവും കരളലിയിപ്പിക്കുന്നതാണ്. നോവലിന്റെ അവസാന ഘട്ടത്തിൽ ദ്രൗപദി മരിക്കുമ്പോൾ ഭീമൻ താൻ പിന്നിട്ട വഴികളിലേക്ക് നോക്കി മന്ദഹസിക്കുന്നു. ഈ നിമിഷത്തിലെ ഭീമന്റെ മാനസികാവസ്ഥയും ദ്രൗപദി അറിയാതെ പോയ ഭീമന്റെ സ്നേഹവും വളരെ സാഹിത്യപരമായി വിവരിച്ചിരിക്കുന്നു.മലയാള സാഹിത്യത്തിലെ എറ്റവും മികച്ച നോവലുകളിലൊന്നാണ് രണ്ടാമൂഴം. | |||
പാർത്ഥിവ് ടി പി | |||
എട്ട് സി | |||
==ആസ്വാധനക്കുറിപ്പ് '''പ്രളയകാലം'''== | |||
സാഹിത്യകാരി '''കെ.പി.സുധീര 2018''' ലെ പ്രളയത്തെപ്പറ്റി എഴുതിയ ബാലസാഹിത്യ കൃതി ഡോ.കെ.ശ്രീകുമാർ ജനറൽ എഡിറ്റർ ആകുന്ന സമ്മാനപ്പൊതി 2-ൽ നിന്ന് എടുത്ത ഒരു പുസ്തകമാണ് '''പ്രളയകാലം''' | |||
സീത, സൗരവ്, സൗരവിന്റെ അച്ഛൻ, വല്യച്ഛൻ, മകനു വേണ്ടി പ്രളയത്തിൽ മരിക്കുന്ന ഗോപാലേട്ടൻ, റൂബിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. സന്തോഷത്തോടെ ജീവിച്ച നാടിന് പ്രളയത്തോടെ ദുർവിധി വരുന്നു. നാശനഷ്ടങ്ങളോടെ, വിലാപങ്ങളോടെ, ദയനീയമായ സന്തോഷങ്ങളോടെ പ്രളയം വന്ന വഴി പോയി. ഇതിൽ തകഴി ശിവശങ്കരപ്പിള്ളയുടെ '''വെള്ളപ്പൊക്കത്തിൽ''' എന്ന കഥയെ പരാമർശിക്കുന്നു. സ്കൂൾ, ദുരിതാശ്വാസ ക്യാമ്പ് ആക്കിയപ്പോൾ കുട്ടികളെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച മാഷാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥപാത്രം. സമൂഹം അനുഭവിക്കുന്ന യാതനകൾ കണ്ട് ഒരു സാമൂഹ്യ സഹായിയായി സൗരവിന്റെ അച്ഛൻ. കുട്ടികൾ ജീവൻ പോലും വകവയ്ക്കാതെ ദുരിതം അനുഭവിക്കുന്നവർക്ക് സാന്ത്വനം ഏകുന്നു. പ്രാണഭയത്തോടെ കഴുത്തൊപ്പം വെള്ളത്തിൽ കൈക്കുഞ്ഞുങ്ങളെ ഉയർത്തിപ്പിടിച്ച് നീന്തി വരുന്ന അമ്മമാർ. രക്ഷിക്കണേ...രക്ഷിക്കണേ എന്ന നിലവിളികൾ, ഉറക്കമില്ലാത്ത രാത്രികൾ, ക്യാമ്പിൽ എല്ലാവരുടെയും ക്ഷേമം നോക്കി എന്തിനും തയ്യാറായി വരുന്നവർ. ചുറ്റും വെള്ളം..വെള്ളം..വെള്ളം മാത്രം. പ്രളയകാല ദുരിതങ്ങളേയും പ്രതിരോധ വിജയങ്ങളേയും വരച്ചിടുന്ന ബാലസാഹിത്യമാണ് '''പ്രളയകാലം''' | |||
അൻരാജ് ആർ | |||
ഏഴ് സി | |||