"ചെറുപുഷ്പ എൽ പി സ്കൂൾ ചന്ദനക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെറുപുഷ്പ എൽ പി സ്കൂൾ ചന്ദനക്കാംപാറ (മൂലരൂപം കാണുക)
16:16, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചരിത്രം
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
1957-ൽ നമമാത്രമായ കുട്ടികളുമായി തുടങ്ങിയതാണീ സരസ്വതീക്ഷേത്രം.2014 -15 വർഷത്തിൽ സ്കൂളിന് ഉച്ചഭക്ഷണത്തിനുള്ള പുതിയ അടുക്കളയും, കുട്ടികൾക്കാവശ്യമായ മൂത്രപ്പുരയും നിർമ്മിക്കുകയും ചെയ്തു. ഇതേ വർഷം തന്നെ എംഎൽഎ ഫണ്ടിൽ നിന്ന് ഒരു എൽസിഡി പ്രൊജക്ടറും,രണ്ട് കമ്പ്യൂട്ടറുകളും അനുവദിച്ചു. യുഎഇ എക്സ്ചേഞ്ചിന്റെ സഹായത്തോടെ കുട്ടികൾക്കുള്ള കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ സിസ്റ്റം നടപ്പിലാക്കി. ഇതേ വർഷം തന്നെ സ്കൂളിന് രണ്ട് ബസ്സുകൾ വാങ്ങിച്ച് ഗതാഗതം സുഗമമാക്കി . 2016 ജൂലൈ മാസത്തിൽ കുട്ടികൾക്ക് വേണ്ടി ഒരു ഐടി ലാബ് ഭംഗിയായി ക്രമീകരിക്കാനും അതിന്റെ ഉദ്ഘാടനം നടത്താനും സാധിച്ചു. കുട്ടികളുടെ അക്കാദമിക് നിലവാരം ഉയർത്താൻ വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്ക് പരിശീലനം നടത്തി വന്നിരുന്നു. 2016 -17, 2017 -18 അധ്യയനവർഷങ്ങളിൽ മാസ്റ്റർ ലിയോ ഷൈൻ, മാസ്റ്റർ അലോഷ്യസ് ജോർജ് എന്നിവർക്ക് എൽഎസ്എസ് ലഭിച്ചു. | 1957-ൽ നമമാത്രമായ കുട്ടികളുമായി തുടങ്ങിയതാണീ സരസ്വതീക്ഷേത്രം. | ||
അംബര ചുംബിയായ കുടകുമലയുടെ താഴ്‌വരയിൽ കിഴക്കാംതൂക്കായ മലകളും പാറക്കെട്ടുകളും നിറഞ്ഞ ആടാംപാറ, ചീത്തപാറ, ഏറ്റുപാറ എന്നീ മലകളുടെ മടിത്തട്ടിൽ മയങ്ങുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് ചന്ദനക്കാംപാറ. അരുവികളും തോടുകളും പുഴകളും കൊണ്ട് അനുഗ്രഹീതമായ ഒരു പ്രദേശം. | |||
ഈ സ്കൂളിന്റെ ചരിത്രം എഴുതുമ്പോൾ പൈസക്കരിയിലെ ആദ്യകാലത്തെ ബഹു: വികാരിമാരുടെ സേവനങ്ങൾ വിസ്മരിക്കാവുന്നതല്ല. മലബാറിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ഒരു സുദിനമാണ് 1953 ഡിസംബർ 13. അന്നാണ് കുടിയേറ്റക്കാർക്കായി തലശ്ശേരി രൂപത രൂപം കൊണ്ടത്. അതിന്റെ അഡ്മിനിസ്ട്രേറ്ററായി മോൺ: സെബാസ്റ്റ്യൻ വള്ളോപ്പള്ളി നിയമിതനായി. അക്കാലത്ത് പൈസക്കരിയുടെ വികാരിയായിരുന്ന റവ: ഫാ: മാത്യു കറുകക്കുറ്റിയിൽ ചന്ദനക്കാംപാറയിൽ ഒരു എൽ. പി. സ്കൂൾ ആരംഭിക്കുവാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ചെയ്തു. ഈ കാലഘട്ടത്തിൽ ചന്ദനക്കാംപാറയിൽ കുടിയേറ്റം വർധിച്ചുകൊണ്ടിരുന്നു.1957- ൽ വികാരിയായി സ്ഥാനമേറ്റ റവ: ഫാ: ജോസഫ് മഞ്ചുവള്ളിയുടെ പരിശ്രമഫലമായി ഇവിടെ ഒരു എൽ. പി. സ്കൂൾ ആരംഭിച്ചു. 52 കുട്ടികളും ഒരു അധ്യാപകനുമായി 1957 ജൂൺ മാസം 17-ആം തിയതി കൊച്ചുകൈപ്പയിൽ തോമസിന്റെ വക ഒരു മാടപ്പുരയിൽ അഭിവന്ദ്യ പിതാവ് മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഉദ്ഘാടനകർമ്മം നിർവഹിച്ച് ആശിർവദിച്ചു നൽകിയ സ്കൂൾ ആണിന്ന് ചന്ദനക്കാംപാറയുടെ തിലകക്കുറിയായി ഉയർന്നു നിൽക്കുന്ന ഈ സരസ്വതിക്ഷേത്രം. | |||
ഈ സ്കൂളിന് അനേകം സഹായവാഗ്ദാനങ്ങൾ ഉണ്ടായിരുന്നെങ്കിലും കരിക്കാട്ടിടത്തിൽ ഉണ്ണുമ്മൻ നായനാർ നൽകിയ ഒരു ഏക്കർ സ്ഥലവും തലശ്ശേരി രൂപത മെത്രാൻ റൈറ്റ് റവ ഡോക്ടർ സെബാസ്റ്റ്യൻ വെള്ളാപ്പള്ളി നൽകിയ സംഭാവനയും ഇരിക്കൂർ ബ്ലോക്ക് നൽകിയ 1500 രൂപയും നാട്ടുകൂട്ടത്തിന്റെ 28 രൂപയുമായിരുന്നു ആകെ ആസ്തി. | |||
ചെറുപുഷ്പ എൽപി സ്കൂളിലെ പ്രഥമ മാനേജറായി റവ.ഫാദർ ജോസഫ് മഞ്ചുവള്ളി നിയമത്തിനായി. ആദ്യ അഞ്ചു വർഷത്തെക്ക് ജൂൺ മുതൽ സെപ്റ്റംബർ വരെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകുവാൻ ഈ നാട്ടുകാർ അവരുടെ മുട്ടു പാടിൽ നിന്നും നൽകിയിരുന്ന ദാനം നന്ദിയോടെ ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ. റവ.ഫാദർ ജോസഫ് മഞ്ചുവള്ളിക്ക് ശേഷം മാനേജരായിരുന്ന റവ.ഫാദർ പോൾ വഴുതലനകാട്ടിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു സ്ഥിരം കെട്ടിടം നിർമ്മിക്കുകയും 1960 ഓഗസ്റ്റ് 15 ന് പ്രഥമ ദിവ്യബലി അർപ്പിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 1967 ൽ സ്കൂളിന് സ്ഥിര അംഗീകാരം ലഭിച്ചു. | |||
ചന്ദനക്കാംപാറ ഇടവക രൂപീകൃതമായ തോടെ റവ.ഫാദർ ജോസഫ് കുന്നേൽ, റവ. ഫാ. തോമസ് മണ്ണൂർ എന്നിവരുടെ പരിശ്രമഫലമായി സ്കൂളിന് നൂറടി നീളത്തിൽ ഒരു കെട്ടിടം കൂടെ ഉണ്ടായി. ലോറൻസ് മുക്കുഴി അച്ചന്റെ കാലത്ത് സ്കൂൾ കെട്ടിടം ഇടഭിത്തി വെച്ച് ക്ലാസമുറികൾ ആയി വേർതിരിച്ചത് പഠന നിലവാരം ഉയർത്തുന്നതിന് വളരെയേറെ ഉപകരിച്ചിട്ടുണ്ട്. 1995- 96 കാലത്തുതന്നെ ഏർപ്പെടുത്തിയ സ്കൂൾ യൂണിഫോം വളരെ ആകർഷണവും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയതും ആണ്. വിദ്യാർത്ഥികളുടെ പഠന പാഠ്യേതര നിലവാരം ഉയർത്തുന്നതിന് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള വിവിധ എൻഡോവ്മെന്റുകൾ വളരെ ഫലപ്രദമായി അനുഭവപ്പെടുന്നു. | |||
1982 ൽ സ്കൂൾ അതിന്റെ രജതജൂബിലി ആഘോഷിക്കുകയുണ്ടായി. ജൂബിലി സ്മാരകമായി സ്കൂളിൽ ഒരു സ്റ്റേജ് നിർമ്മിച്ചത് പൊതു പരിപാടികൾ നടത്തുന്നതിന് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്. 1994,95,96 കാലത്ത് പഞ്ചായത്ത് തലത്തിൽ നടന്ന വിജ്ഞാനോത്സവത്തിൽ 'ബെസ്റ്റ് സ്കൂൾ' ആയി തിരഞ്ഞെടുക്കപ്പെട്ടത് ചന്ദനക്കാംപാറ സ്കൂളായിരുന്നു. 1957ൽ ആരംഭിച്ച സ്കൂളിൽ പ്രഥമ ഹെഡ്മാസ്റ്റർ റ്റി. എ.തോമസ് ആയിരുന്നു. സ്കൂളിന്റെ ബാലരിഷ്ടതകൾ തരണം ചെയ്യുന്നതിന് അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. ശ്രീ ഇമ്മാനുവൽസെബാസ്റ്റ്യൻ സാറിന്റെ കാലത്താണ് ഈ സ്കൂളിന് ആദ്യമായി എൽ.എസ്.എസ് ലഭിച്ചത്. | |||
ശ്രീമതി റോസമ്മ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിന് സ്വന്തമായി ഒരു വാട്ടർടാങ്ക് നിർമിക്കുകയും ഒരു മൈക്ക് സെറ്റ് വാങ്ങുകയും ചെയ്തു. 2004 സബ്ജില്ലാ കലാമേളയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത എല്ലാ ഐറ്റങ്ങളിലും എ ഗ്രേഡും ഒന്നാംസ്ഥാനവും കരസ്ഥമാക്കി. ഇത് ഇന്നേവരെ ഒരു സ്കൂളിലും നേടാനാവാത്ത ഒരു നേട്ടമാണ്. | |||
2005 ൽ ശ്രീമതി പി. റ്റി. ത്രേസ്യ ടീച്ചർ ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്ത് നാലു ക്ലാസുകളിലായി 8 ഡിവിഷനുകൾ ഉള്ളതിൽ ഓരോ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ക്ലാസുകളായി വിജയകരമായി നടത്തിവരുന്നു. | |||
2006 ൽ ശ്രീമതി മേരിക്കുട്ടി ടീച്ചർ ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടന്നത്. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിളംബരജാഥ, പൂർവ വിദ്യാർത്ഥി അധ്യാപക സംഗമം, വിവിധ മത്സരങ്ങൾ, രക്ഷാകർത്തൃ ദിനം, ജൂബിലി സമാപന സമ്മേളനം, ജൂബിലി മെമ്മോറിയൽ തറക്കല്ലിടൽ, ഗാനമേള എന്നിവയും ഉണ്ടായിരുന്നു. | |||
2007 ൽ സ്കൂൾ മാനേജർ റവ.ഫാദർ ജോസഫ് ആനിത്താനം, സ്കൂൾ ഹെഡ്മാസ്റ്റർ വി. എം. തങ്കച്ചൻ സർ എന്നിവരുടെ കാലത്താണ് പുതിയ സ്കൂൾ കെട്ടിടം പണി ആരംഭിച്ചത്. എല്ലാ ക്ലാസ് മുറികളിലും സൗണ്ട് ബോക്സ് വെച്ച് ക്രമീകരിച്ചതും, ഹാളിൽ ഉള്ള ക്ലാസ് മുറികളെ വേർതിരിക്കാൻ സ്ക്രീൻ ഉണ്ടാക്കിയതും, കുടിവെള്ളം പുതിയ കെട്ടിടത്തിലേക്ക് ക്രമീകരിച്ചതും ഇക്കാലത്താണ്. | |||
2009- 10 അധ്യയനവർഷത്തിൽ ഇരിക്കൂർ എംഎൽഎ ശ്രീ. കെ. സി ജോസഫിന്റെ ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ടറും പ്രിന്ററും അനുവദിച്ചു. ഇതോടെ സ്കൂളിൽ ഐടി പഠനത്തിന് തുടക്കമായി. ഈ വർഷം തന്നെ ഉപജില്ലാ കലോത്സവത്തിൽ റണ്ണേഴ്സ് അപ്പായി നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. | |||
2010 ഫെബ്രുവരി പതിനൊന്നാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇരിക്കൂർ എംഎൽഎ ശ്രീ. കെ. സി ജോസഫും, വെഞ്ചിരിപ്പ് കർമ്മം വികാരിജനറാൾ റവ.ഫാദർ മാത്യു എം. ചാലിലും നിർവഹിച്ചു. | |||
2014 -15 വർഷത്തിൽ സ്കൂളിന് ഉച്ചഭക്ഷണത്തിനുള്ള പുതിയ അടുക്കളയും, കുട്ടികൾക്കാവശ്യമായ മൂത്രപ്പുരയും നിർമ്മിക്കുകയും ചെയ്തു. ഇതേ വർഷം തന്നെ എംഎൽഎ ഫണ്ടിൽ നിന്ന് ഒരു എൽസിഡി പ്രൊജക്ടറും,രണ്ട് കമ്പ്യൂട്ടറുകളും അനുവദിച്ചു. യുഎഇ എക്സ്ചേഞ്ചിന്റെ സഹായത്തോടെ കുട്ടികൾക്കുള്ള കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ സിസ്റ്റം നടപ്പിലാക്കി. ഇതേ വർഷം തന്നെ സ്കൂളിന് രണ്ട് ബസ്സുകൾ വാങ്ങിച്ച് ഗതാഗതം സുഗമമാക്കി . 2016 ജൂലൈ മാസത്തിൽ കുട്ടികൾക്ക് വേണ്ടി ഒരു ഐടി ലാബ് ഭംഗിയായി ക്രമീകരിക്കാനും അതിന്റെ ഉദ്ഘാടനം നടത്താനും സാധിച്ചു. കുട്ടികളുടെ അക്കാദമിക് നിലവാരം ഉയർത്താൻ വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്ക് പരിശീലനം നടത്തി വന്നിരുന്നു. 2016 -17, 2017 -18 അധ്യയനവർഷങ്ങളിൽ മാസ്റ്റർ ലിയോ ഷൈൻ, മാസ്റ്റർ അലോഷ്യസ് ജോർജ് എന്നിവർക്ക് എൽഎസ്എസ് ലഭിച്ചു. | |||
2019 ജൂൺ മുതൽ ശ്രീ. തോമസ് മാത്യു സർ ഹെഡ്മാസ്റ്ററായി സേവനം തുടരുന്നു. | 2019 ജൂൺ മുതൽ ശ്രീ. തോമസ് മാത്യു സർ ഹെഡ്മാസ്റ്ററായി സേവനം തുടരുന്നു. |