Jump to content
സഹായം

"പിണറായി ജി.വി ബേസിക് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 182: വരി 182:
ഇംഗ്ലീഷ് ഭാഷാ സമ്പാദനത്തിന്റെയും ആശയവിനിമയത്തിന്റെയും പച്ചപ്പ് നിറഞ്ഞ മേച്ചിൽപ്പുറങ്ങൾ കീഴടക്കാനുള്ള തീവ്രമായ ആവേശത്തോടെയാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ യാത്ര മുന്നോട്ട് പോകുന്നത്.
ഇംഗ്ലീഷ് ഭാഷാ സമ്പാദനത്തിന്റെയും ആശയവിനിമയത്തിന്റെയും പച്ചപ്പ് നിറഞ്ഞ മേച്ചിൽപ്പുറങ്ങൾ കീഴടക്കാനുള്ള തീവ്രമായ ആവേശത്തോടെയാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ യാത്ര മുന്നോട്ട് പോകുന്നത്.


'''സ്പോർട്സ് ക്ലബ്ബ്'''


ഈ വർഷത്തെ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നവംബർ മുതലാണ് ആരംഭിച്ചത്. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ തുറക്കാൻ വൈകിയതിനാൽ കുട്ടികൾക്ക് നേരിട്ടുള്ള കായികപരിശീലനം നവംബർ മുതൽ മാത്രമേ കൊടുക്കാൻ സാധിച്ചിരുന്നുള്ളൂ... ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾ കായികമായും മാനസികമായും  ശക്തരാ വേണ്ടത്  അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കായിക പരിശീലനത്തിനൊപ്പം എയറോബിക്സ്  കൂടി നടത്തിവരുന്നു....'''ഹെൽത്ത്ക്ലബ്ബ്'''
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട്  പ്രീവന്റീവ് ഓഫീസറും പയ്യന്നൂർ എക്സൈസ് റേഞ്ച് ഓഫീസറുമായ ശ്രീ എം. രാജീവൻ സാറിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ് നടത്തി.ജൂലൈ 17 ഇ - പഠനം ഒരു അതിജീവനം എന്ന വിഷയവുമായി ബന്ധപ്പെട്ട് ശ്രീ സൗമ്യേന്ദ്രൻ കണ്ണംവെള്ളിയുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി സൈക്കോ മോട്ടിവേഷൻ ക്ലാസ്സ് നൽകി.തലശ്ശേരി നോർത്ത് ഉപജില്ലാ ഓഫീസർ ശ്രീ. കെ. രഞ്ജിത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു.ആഗസ്റ്റ് ഒന്നിന് പിണറായി ഹെൽത്ത് സെന്ററിലെ പബ്ലിക് ഹെൽത്ത് നഴ്സായ ശ്രീമതി ബീന പി യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി  ഗൂഗിൾ മീറ്റ് വഴി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നൽകി.ആഗസ്റ്റ് 3 ഹൃദയം മാറ്റ ശസ്ത്രക്രിയ ദിനവുമായി ബന്ധപ്പെട്ട് കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിലെ ഡോക്ടറും പൂർവ്വ വിദ്യാർത്ഥിയുമായ Dr. നീലിമ ടി നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി.ഫെബ്രുവരി 4 ലോക ക്യാൻസർ ദിനം വുമായി ബന്ധപ്പെട്ട് മലബാർ കാൻസർ സെന്ററിലെ അസോസിയേറ്റ് പ്രൊഫസർ Dr. ആദർശ്  ടി യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ് നൽകി.ഒക്ടോബർ 15 ലോക കൈ കഴുകൽ ദിനവുമായി ബന്ധപ്പെട്ട് പിണറായി ഹെൽത്ത് സെന്ററിലെ Dr. ബിനു കൃഷ്ണ    കൈ കഴുകൽ പ്രാധാന്യവും ഘട്ടങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ട് ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ്സ് നൽകി.ഒക്ടോബർ 1 ദേശീയ രക്തദാന ദിനവുമായി ബന്ധപ്പെട്ട് പിണറായി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. വി. വി. സുനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി.
'''എനർജിക്ലബ്ബ്'''2021- 22 വർഷത്തെ എനർജി ക്ലബ്ബിന്റെ ഉദ്ഘാടനം അധ്യയന വർഷാരംഭം തന്നെ നടന്നു. ശാസ്ത്ര ക്ലബ്ബുമായി ഏകീകരിച്ച നടന്നുപോകുന്ന എനർജി ക്ലബ് ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് . വർദ്ധിച്ചുവരുന്ന പാരമ്പര്യ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം കുറയ്ക്കുവാനും പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ കൂടുതൽ ഉപയോഗിക്കാനുമുള്ള ബോധം ജനങ്ങളിൽ എത്തിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. സോളാർ എനർജി ഉപയോഗിച്ചുള്ള ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുവാൻ വേണ്ട ബോധവൽക്കരണം രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകി. കുട്ടികൾ സ്വന്തം വീട്ടിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ വേണ്ട നിർദ്ദേശങ്ങൾ  എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുവാൻ വേണ്ട ബോധവൽക്കരണം രക്ഷിതാക്കൾക്ക് നൽകി. എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തുകയും വിജയിയെ തിരഞ്ഞെടുത്ത് സമ്മാനം നൽകുകയും ചെയ്തു. വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ട  ബോധവൽക്കരണ ക്ലാസ്, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിക്കു കയും ചെയ്തു
'''ശാസ്ത്രരംഗംക്ലബ്ബ്'''
ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവൃത്തി പരിചയ ഉല്പന്ന നിർമ്മാണം, പ്രാദേശികചരിത്രരചന, പരീക്ഷണം,പ്രോജക്ട് അവതരണം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,പ്രബന്ധ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു




617

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764752" എന്ന താളിൽനിന്ന് ശേഖരിച്ചത്