"ജി.യു. പി. എസ്. ചിറ്റുർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു. പി. എസ്. ചിറ്റുർ/ചരിത്രം (മൂലരൂപം കാണുക)
15:24, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('ചിറ്റൂർ തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ചിറ്റൂർ തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന | ചിറ്റൂർ തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന '''125''' വർഷം പൂർത്തിയായ ഈ വിദ്യാലയം '''1896''' ൽ ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. നഗരസഭയിലെ പ്രായം ചെന്ന മൂന്നാമത്തെ വിദ്യാലയമായ ഇവിടെ തുടക്കത്തിൽ എൽ.പി.വിഭാഗം മാത്രമായിരുന്നു പ്രവർത്തിച്ചുവന്നത്.'''സെന്റ് ആന്റണി സ്കൂൾ''' എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടത് എന്ന് മുൻ വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു.1948 മുതലുള്ള സ്കൂൾ രേഖകൾ പ്രകാരം എംഎസ് ചിറ്റൂർ എന്നറിയപ്പെട്ടിരുന്ന വിദ്യാലയം '''1951 ജിപിഎസ് ചിറ്റൂർ''' എന്ന പേര് മാറ്റപ്പെടുകയും അന്ന് വരെ ഹെഡ്മിസ്ട്രസ് ആയിരുന്ന '''ശ്രീമതി കുഞ്ഞിലക്ഷ്മി അമ്മ'''യ്ക്ക് പകരം '''ശ്രീ അച്യുതമേനോൻ''' ഹെഡ്മാസ്റ്ററായി ചാർജ് എടുക്കുകയും ചെയ്തു. '''1953''' ഇന്ന് ഓഫീസ് രജിസ്റ്ററുകൾ ൽ മുകളിൽ '''എൽപിഎസ് ചിറ്റൂർ''' എന്ന രേഖപ്പെടുത്തിയിരുന്നത് അത് '''1962''' ആകുമ്പോഴേക്കും ജൂനിയർ ബേസിക് സ്കൂൾ ആയി മാറിയിട്ടുണ്ട് നിലവിലുള്ള 3 ശ്രീ കെ ആർ കെട്ടിടങ്ങൾ മാത്രമായിരുന്നു അമ്പതുകളിൽ സ്കൂൾ ആയി പ്രവർത്തിച്ചു വന്നിരുന്നത് എൽ പി വിഭാഗത്തിൽ 10 സ്ഥിര അധ്യാപക സ്ഥിതിയും ഒരു തമിഴ് പണ്ഡിറ്റ് ഉൾപ്പെടെ നീഡിൽ വർക്ക് ഡ്രോയിങ് മ്യൂസിക് മരപ്പണി തുടങ്ങിയ 5 സ്പെഷലിസ്റ്റ് അദ്ധ്യാപക തസ്തിക യും നിലവിലുണ്ടായിരുന്നു ഏതാണ്ട് 1957 വരെ നാലാം ക്ലാസ് കഴിഞ്ഞ് ഒരു വർഷം 41/2ക്ലാസ്സ് കൂടി പഠിപ്പിച്ചിട്ട് വേണമായിരുന്നു കുട്ടികൾക്ക് അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കേണ്ടത് ക്ലാസിനു ശേഷവും ഏഴാം ക്ലാസിലെ ശേഷവുമായി കുട്ടികൾ രണ്ടു പൊതുപരീക്ഷയിൽ വന്നിരുന്നു സൗജന്യ ഭക്ഷണ വിതരണ സമ്പ്രദായം നിലവിൽ ഉണ്ടായിരുന്നു തുടങ്ങിവച്ച ഈ വിദ്യാലയം മുൻ കാലങ്ങളിൽ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു പിന്നീട് കൊച്ചി ഭരണകൂടത്തിന് കൈമാറ്റം ചെയ്യപ്പെട്ട വിദ്യാലയം ഐക്യകേരള രൂപീകരണത്തിനു ശേഷം കേരള ഗവൺമെൻറിൻറെ ഭാഗമായി എൺപതുകളുടെ അവസാനത്തിൽ തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടവും കൂടി സ്കൂളിൻറെ ഭാഗമായതോടെ '''1964 മുതൽ''' വിദ്യാലയം '''ജിയുപിഎസ് ചിറ്റൂർ''' ആയി മാറി 1957 ജനുവരി ഒന്നിന് പാലക്കാട് ജില്ലാ രൂപീകൃതമാകുന്നത് വരെ സ്കൂൾ തൃശ്ശൂർ ജില്ലയുടെ ഭാഗമായിരുന്നു. | ||
സ്കൂളിന് പുറത്തായിരുന്നു ചിറ്റൂരിലെ പഴയ കച്ചവടകേന്ദ്രങ്ങൾ ഉണ്ടായിരുന്നത് .വ്യാപാര കേന്ദ്രങ്ങളായ '''ബസാർ''' നു പരിസരത്തെ വിദ്യാലയം ആയതിനാലാവാം '''ജി യുപിഎസ് സ്കൂൾ'''നു ബസാർ സ്കൂൾ എന്ന പേര് വന്നതെന്ന് കരുതപ്പെടുന്നു. തമിഴ് ,ഉറുദു,തെലുങ്ക്,കന്നഡ തുടങ്ങിയ ഭാഷകൾ മാതൃഭാഷയായി ഉപയോഗിക്കുന്ന ജനവിഭാഗം സ്കൂളിൽ പരിസരത്തായി വർഷങ്ങളായി താമസിച്ചുവരുന്നു.ഈ പരിസരത്തു നിന്നുള്ള കുട്ടികളും ഇവിടെ പഠിതാക്കളായുണ്ട് . നിലവിൽ 82 ഏക്കർ സെൻറ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂൾ ക്യാമ്പസിനകത്ത് തന്നെയാണ് '''1999 മുതൽ ചിറ്റൂർ''' '''ബി ആർ സി'''യും പ്രവർത്തിച്ചുവരുന്നത്. | |||
ആദ്യകാലങ്ങളിൽ വളർച്ചയിൽ ഉടനീളം വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിരുന്നു ഈ കാലയളവുകളിൽ അയ്യായിരത്തിലധികം കുട്ടികളും മുപ്പതിലധികം അധ്യാപിക തസ്തികയും ഉണ്ടായിരുന്നു .വിദ്യാർത്ഥികളിൽ ധാരാളംപേർ സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ് എന്നത് അഭിമാനാർഹമായ നേട്ടമാണ്. ഇടക്കാലത്ത് പൊതുവിദ്യാലയങ്ങൾ ഉള്ള ജനങ്ങളുടെ സമീപനത്തിൽ വന്ന മാറ്റവും ,ഭൗതിക അക്കാദമിക തലത്തിൽ ഉണ്ടായ പരിമിതികളും കൊണ്ട് രണ്ടായിരത്തിനുശേഷം ഉള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവുണ്ടായിട്ടുണ്ട് .2002 വരെ ഒരു അറബി ടീച്ചറും , 2008- 9 കാലയളവ് വരെ തമിഴ് മീഡിയം ക്ലാസ്സുകളും ഇവിടെ നിലവിലുണ്ടായിരുന്നു. വിദ്യാലയത്തിന് അടുത്ത് വാഹന സൗകര്യത്തോടു കൂടി മറ്റ് സ്വകാര്യ മാനേജ്മെൻറ് വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിച്ചതു വിദ്യാർത്ഥികളുടെ എണ്ണത്തെകാര്യമായിബാധിച്ചിട്ടുണ്ട്.കേനംപുള്ളി,പെരളംപുള്ളി,നെടുങ്ങോട് പ്രദേശങ്ങളിൽ വലിയ വിഭാഗം വിദ്യാർത്ഥികൾ വാഹന സൗകര്യം ഉള്ള സ്വകാര്യ വിദ്യാലയങ്ങൾ ആശ്രയിക്കാൻ തുടങ്ങിയതു മുതല്ക്കാണ് ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ തുടങ്ങിയത്.[[പ്രമാണം:21346 old photo.jpg|ലഘുചിത്രം|സ്കൂളിലെ ആദ്യത്തെ ഏഴാം ക്ലാസ് ബാച്ച് ഒന്നിച്ചപ്പോൾ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21346_old_photo.jpg]]ശതാബ്ദി പൂർത്തിയാക്കിയ നഗരമദ്ധ്യത്തിലുള്ള പൊതുവിദ്യാലയം സംരക്ഷിച്ച് മെച്ചപ്പെടുത്തേണ്ടതുണ്ട് സമൂഹത്തിന് ആവശ്യം കൂടിയാണ്. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി '''2017- 18''' വർഷത്തിൽ '''115''' കുട്ടികളാണ് പഠിക്കുന്നത് .ഇന്ന് അത് '''2020-21''' ൽ '''154''' ൽ എത്തിക്കുവാൻ ആയി . ജനകീയ പങ്കാളിത്തത്തോടെ കുറവുകൾ പരിഹരിച്ച് വരുംവർഷങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് ഇവിടത്തെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും അഭ്യുദയകാംക്ഷികളും. |