Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/അക്കാദമിക് മാസ്റ്റർ പ്ലാൻ 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ സമഗ്രമായ പു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''അക്കാദമിക് മാസ്റ്റർ പ്ലാൻ 2022-23'''
    വിദ്യാലയത്തിലെ അക്കാദമികവും മറ്റു പ്രവർത്തനങ്ങളും ഏകോപിപ്പിച്ചുകൊണ്ട് പോകുവാൻ നിയതമായ ഒരു ചട്ടക്കൂട് ആവശ്യമാണ് എന്ന ബോധ്യത്തിന്റെ വെളിച്ചത്തിൽ , ഗവൺമെന്റ് നിർദ്ദേശാനുസരണം ഞങ്ങളും കൃത്യമായ പ്രവർത്തന പദ്ധതികളിലേക്ക് ഈ വർഷവും കടന്നു.. അതനുസരിച്ച് 2022 മെയ് മാസം ഞങ്ങൾ എസ് ആർ ജി യോഗം ചേരുകയും, വിവിധ വിഷയങ്ങളിൽ ഈ വർഷം സ്വീകരിക്കേണ്ടുന്ന പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു... മാസ്റ്റർ പ്ലാൻ നിർവഹണത്തിനായി ഒരു കമ്മിറ്റി രൂപീകരിച്ചു..   ഈ കമ്മിറ്റിക്ക് ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുവാനായി, ഒരു ഉപദേശക സമിതിയും രൂപം കൊണ്ടു.. 2022 ജൂൺ 30ന് മുൻപ്  എല്ലാ വിഷയങ്ങളുടെയും പ്രവർത്തന പദ്ധതികൾ കോർത്തിണക്കി സമഗ്രമായ ഒരു വിദ്യാഭ്യാസ പദ്ധതി രൂപീകരിക്കുവാൻ നിർദേശിക്കപ്പെട്ടു... എല്ലാ അധ്യാപകരും ഒരാഴ്ചയ്ക്കുള്ളിൽ അവർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ ആസ്പദമാക്കി ലക്ഷ്യങ്ങളും പ്രവർത്തന പദ്ധതികളും ഉൾക്കൊള്ളുന്ന ഒരു രൂപരേഖ തയ്യാറാക്കുവാൻ ആവശ്യപ്പെട്ടു.. അതനുസരിച്ച് എല്ലാ അധ്യാപകരും , അവർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും, ഒരു വാർഷിക പ്രവർത്തന പദ്ധതിക്ക് രൂപം കൊടുക്കുകയും ചെയ്തു... നിർവഹണ കമ്മിറ്റിക്ക് മുൻപാകെ ഈ പദ്ധതി രേഖ സമർപ്പിക്കുകയും, വിശദമായ പരിശോധനകൾക്ക് ശേഷം ആവശ്യമായ തിരുത്തലുകളോട് കൂടി, ഡി ടി പി ചെയ്യുവാനായി നൽകുകയും ചെയ്തു.. അങ്ങനെ വിവിധ വിഷയങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തന പദ്ധതികൾ, നിങ്ങളുടെ വിദ്യാലയത്തിലെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി തീർന്നു... സ്കൂളിന്റെ ചരിത്രം, ഭൗതിക സാഹചര്യങ്ങൾ, ലക്ഷ്യങ്ങൾ, പ്രവർത്തന പദ്ധതികൾ, സൂക്ഷ്മാസൂത്രണം, കാലയളവ്, അംഗീകാരങ്ങളുടെ പട്ടിക, പ്രതീക്ഷകൾ, മുൻകാല പ്രവർത്തനങ്ങളുടെ ഫോട്ടോകൾ എന്നിങ്ങനെ വിദ്യാലയത്തിന്റെ സമഗ്രമായ ശ്വാസഗതി തന്നെയായി ഈ അക്കാദമി മാസ്റ്റർ രൂപം കൊണ്ടു...
         മാസ്റ്റർ പ്ലാൻ നിർവഹണ വേളയിൽ, പല അവസരങ്ങളിൽ ഈ കമ്മിറ്റി യോഗം ചേരുകയും, മാർഗ്ഗനിർദേശങ്ങളും തിരുത്തലുകളും, പൊതുധാരണയ്ക്ക് അനുസൃതമായി രൂപീകരിക്കുകയും ചെയ്തു.... എസ് .ആർ .ജി കൺവീനർ, ശ്രീമതി. സിന്ധു ടീച്ചർ നിർണായകമായ ഇടപെടലുകൾ നടത്തി, ഈ പ്രവർത്തന ചക്രത്തെ മുന്നോട്ടു നയിക്കുകയും ചെയ്തു... 200 അധികം പേജുകൾ ഉൾക്കൊള്ളുന്ന ബൃഹത്തായ ഒരു പഠനപ്രവർത്തന പദ്ധതിയായി, ഞങ്ങളുടെ വിദ്യാലയത്തിലെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിവിധ ഘട്ടങ്ങളിലൂടെ രൂപം കൊണ്ടു... ആവശ്യമായ മാർഗനിർദ്ദേശങ്ങളോടുകൂടി, ഇനി ഇത് വിവിധ അധ്യാപകരുടെ കൈകളിലേക്ക്... ക്ലാസ് റൂമുകളിൽ ഓരോന്നും നിർവഹിക്കപ്പെടുമ്പോൾ, കടന്നുവരുന്ന ആശയങ്ങളും, പ്രവർത്തന പദ്ധതികളും ഈ പദ്ധതിയുടെ അപ്ഡേഷൻ ആയി  ഇതോടുകൂടി ചേർന്നു കൊള്ളും..
     മാസ്റ്റർ പ്ലാനിന് ഏകദേശം രൂപം ആയതിനുശേഷം, എസ്.ആർ ജി യോഗം ചേരുകയും , ഇതുവരെ നടന്ന പ്രവർത്തന പദ്ധതികൾ , ആ യോഗത്തിൽ വച്ച് നിർവഹണ കമ്മറ്റിയുടെ കൺവീനർ, ജിജോ ജേക്കബ് അവതരിപ്പിക്കുകയും ചെയ്തു.. ഈ വിദ്യാലയ വർഷത്തിലെ, ആദ്യ ജനറൽ ബോഡി യോഗത്തിൽ  മാസ്റ്റർ പ്ലാൻ, എസ് ആർ ജി കൺവീനറിൽ നിന്ന് ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങുന്നതാണ്... മാസ്റ്റർ പ്ലാനിന്റെ പി.ഡി.എഫ്.. സൗകര്യാർത്ഥം എല്ലാ അധ്യാപകരിലേക്കും ഷെയർ ചെയ്യപ്പെടുകയും, വിവിധ വിഷയങ്ങളുടെ പ്രവർത്തന  പദ്ധതിക്കനുസരിച്ച്, അവരുടെ ക്ലാസുകൾ ക്രമീകരിക്കുകയും ചെയ്യുന്നതാണ്... ഓരോ ക്ലാസിലെയും , വിവിധ പ്രവർത്തന പദ്ധതികൾ, ഒരു മാസത്തിൽ ഒന്ന് എന്ന ക്രമത്തിൽ യോഗം ചേർന്ന് വിലയിരുത്തുന്നതാണ്...
          സമഗ്രമായ ഒരു ഉള്ളടക്കം രൂപംകൊടുത്ത്, ഈ അക്കാദമിക പ്രവർത്തന പദ്ധതി കൂടുതൽ ആകർഷകമാക്കാൻ പ്രസ്തുത കമ്മിറ്റി ആത്മാർത്ഥമായി ശ്രമിച്ചു... എങ്കിലും ഇത് സമഗ്രമാണ് എന്ന് അവകാശപ്പെടുന്നില്ല... കാലത്തിനനുസരിച്ചും, പ്രവർത്തനങ്ങൾക്കിടയിലെ പുരോഗതി അനുസരിച്ചും തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും ആവശ്യമായി വരും.. നിലവിലുള്ള അധ്യാപക സമൂഹവും, രക്ഷാകർതൃ സമിതിയും ഇക്കാര്യത്തിൽ ജാഗരൂകരാണ് എന്ന് നിസ്സംശയം പറയാൻ കഴിയും...
<u>അക്കാദമിക് മാസ്റ്റർ പ്ലാൻ 2018</u>
<u>'''ഘടന'''</u>
'''<nowiki>*</nowiki>ആമുഖം'''                                                                                             
'''<nowiki>*</nowiki>വിദ്യാലയത്തിന്റെ ലഘുചരിത്രം'''
'''<nowiki>*</nowiki>പരിമിതികൾ.'''
'''മികവിന്റെ കേന്ദ്രം...കാഴ്ചപ്പാട്'''
'''<nowiki>*</nowiki>അക്കാദമിക നേട്ടങ്ങൾ,പരിമിതികൾ'''
[[പ്രമാണം:14871 2021 masterplan 2.jpeg|ലഘുചിത്രം]]
'''<nowiki>*</nowiki>ഭാവിയിലെ ഞങ്ങളുടെ വിദ്യാലയം.'''
'''<nowiki>*</nowiki>ഭൗതിക വികസന സാധ്യതകൾ'''
[[പ്രമാണം:14871 2021 masterplan 1.jpeg|ലഘുചിത്രം]]
'''<nowiki>*</nowiki>പൊതു ലക്ഷ്യം'''                                                                                       
'''<nowiki>*</nowiki>ഉപലക്ഷ്യങ്ങൾ'''
'''<nowiki>*</nowiki>അക്കാദമിക പ്രവർത്തനങ്ങൾ, പദ്ധതികൾ, സാധ്യതകൾ'''
'''<nowiki>*</nowiki>മികവിന് ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ.'''
'''(അക്കാദമികം, ഭൗതികം സാമൂഹികം)'''
'''<nowiki>*</nowiki>പദ്ധതി രൂപീകരണ പ്രക്രിയ വിവിധ വിഷയങ്ങൾ'''
'''<nowiki>*</nowiki>അക്കാദമിക സാധ്യതകൾ (എൽപി വിഭാഗം)'''
'''(ഹ്രസ്വകാല മധ്യമകാല ദീർഘകാല പദ്ധതികൾ)'''
'''<nowiki>*</nowiki>പ്രവർത്തന കലണ്ടർ എൽ.പി . വിഭാഗം.'''
'''<nowiki>*</nowiki>അക്കാദമിക സാധ്യതകൾ ( യുപി വിഭാഗം)'''
'''<nowiki>*</nowiki>അക്കാദമിക സാധ്യതകൾ യുപി വിഭാഗം'''
'''(ഹ്രസ്വകാല മധ്യമകാല ദീർഘകാല പദ്ധതികൾ)'''
'''<nowiki>*</nowiki>പ്രവർത്തന കലണ്ടർ യു.പി വിഭാഗം.'''
'''<nowiki>*</nowiki>നടപ്പുവർഷ പ്രവർത്തനങ്ങൾ'''
'''<nowiki>*</nowiki>വിഭവ വിനിയോഗം'''
'''<nowiki>*</nowiki>മോണിറ്ററിങ്'''
'''<nowiki>*</nowiki>സ്കൂൾ പ്രവർത്തനങ്ങൾ ബജറ്റ് വിഹിതം'''
'''<nowiki>*</nowiki>വിദ്യാലയ വിഭവങ്ങൾ... ലഭ്യത, ഉപയോഗക്ഷമത, പര്യാപ്തത.'''
'''<nowiki>*</nowiki>സ്കൂൾ പ്രവർത്തനങ്ങൾ വിശകലനം'''
'''<nowiki>*</nowiki>അനുബന്ധം'''
'''1. കുട്ടികളുടെ എണ്ണം മുൻവർഷങ്ങളിൽ'''
'''2. മികവുകൾ നടപ്പുവർഷം ഡിജിറ്റൽ വിശകലനം.'''
'''3. നിലവിലുള്ള കമ്മിറ്റി അംഗങ്ങളുടെ പട്ടിക'''
'''4. എസ് ആർ ജി പേരുവിവരങ്ങൾ.'''
'''5. സ്കൂളിന്റെ സൈറ്റ് പ്ലാൻ'''
'''<nowiki>*</nowiki>ഉപസംഹാരം.'''
കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട്, ദീർഘവീക്ഷണത്തോട് കൂടിയ പലവിധ പദ്ധതികൾ തയ്യാറാക്കുവാൻ ഗവൺമെൻറ് 2018ൽ  നിർദ്ദേശിച്ചിരുന്നു... ദൈനംദിന നിർവഹണം, ലഘു പദ്ധതികൾ, മധ്യമ പദ്ധതികൾ, ദീർഘകാല പദ്ധതികൾ എന്നീ വിഭാഗങ്ങളിലായി ഓരോ വിദ്യാലയത്തിന്റേയും  വീക്ഷണങ്ങൾ എഴുതി തയ്യാറാക്കി സമർപ്പിക്കുവാൻ പ്രസ്തുത നിർദ്ദേശം ആവശ്യപ്പെട്ടിരുന്നു.. ഒരു വിദ്യാലയവുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും കൃത്യമായ ചുമതലകൾ നിർവ്വചിക്കുവാനും  ഇതിന്റെ ഭാഗമായി ആവശ്യപ്പെട്ടിരുന്നു.. 2018 ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഈ പ്രവർത്തനം പൂർത്തിയാക്കുവാൻ എല്ലാ വിദ്യാലയങ്ങളോടും  ആവശ്യപ്പെട്ടിരുന്നു... അധ്യാപകരുടെയും, പൊതുസമൂഹത്തിന്റേയും, രക്ഷകർത്താക്കളുടെയും, കുട്ടികളുടെയും കൃത്യമായ കടമകളും ചുമതലകളും  പ്രസ്തുത മാസ്റ്റർപ്ലാനിന്റെ ഭാഗമായി രൂപപ്പെടുത്തുവാൻ ഇതിൽ നിർദ്ദേശമുണ്ടായിരുന്നു... അക്കാദമികം, ഭൗതികം, സാമൂഹികം എന്നീ വിഭാഗങ്ങളിലായി പദ്ധതികൾ ക്രമീകരിക്കുവാൻ നിർദ്ദേശമുണ്ടായിരുന്നു.. ഇത് കൂടാതെ ഓരോ വിഷയങ്ങളിലും, ഹ്രസ്വകാല, മധ്യകാല, ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാനും നിർദ്ദേശം നൽകിയിരുന്നു..
കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട്, ദീർഘവീക്ഷണത്തോട് കൂടിയ പലവിധ പദ്ധതികൾ തയ്യാറാക്കുവാൻ ഗവൺമെൻറ് 2018ൽ  നിർദ്ദേശിച്ചിരുന്നു... ദൈനംദിന നിർവഹണം, ലഘു പദ്ധതികൾ, മധ്യമ പദ്ധതികൾ, ദീർഘകാല പദ്ധതികൾ എന്നീ വിഭാഗങ്ങളിലായി ഓരോ വിദ്യാലയത്തിന്റേയും  വീക്ഷണങ്ങൾ എഴുതി തയ്യാറാക്കി സമർപ്പിക്കുവാൻ പ്രസ്തുത നിർദ്ദേശം ആവശ്യപ്പെട്ടിരുന്നു.. ഒരു വിദ്യാലയവുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും കൃത്യമായ ചുമതലകൾ നിർവ്വചിക്കുവാനും  ഇതിന്റെ ഭാഗമായി ആവശ്യപ്പെട്ടിരുന്നു.. 2018 ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഈ പ്രവർത്തനം പൂർത്തിയാക്കുവാൻ എല്ലാ വിദ്യാലയങ്ങളോടും  ആവശ്യപ്പെട്ടിരുന്നു... അധ്യാപകരുടെയും, പൊതുസമൂഹത്തിന്റേയും, രക്ഷകർത്താക്കളുടെയും, കുട്ടികളുടെയും കൃത്യമായ കടമകളും ചുമതലകളും  പ്രസ്തുത മാസ്റ്റർപ്ലാനിന്റെ ഭാഗമായി രൂപപ്പെടുത്തുവാൻ ഇതിൽ നിർദ്ദേശമുണ്ടായിരുന്നു... അക്കാദമികം, ഭൗതികം, സാമൂഹികം എന്നീ വിഭാഗങ്ങളിലായി പദ്ധതികൾ ക്രമീകരിക്കുവാൻ നിർദ്ദേശമുണ്ടായിരുന്നു.. ഇത് കൂടാതെ ഓരോ വിഷയങ്ങളിലും, ഹ്രസ്വകാല, മധ്യകാല, ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാനും നിർദ്ദേശം നൽകിയിരുന്നു..


1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742296...1821957" എന്ന താളിൽനിന്ന് ശേഖരിച്ചത്