Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാടോടി വിജ്ഞാനകോശം/പ്രാദേശികമായ ചില വിശ്വാസങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('അരുതുകൾ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
അരുതുകൾ
'''പ്രാദേശികമായ ചില വിശ്വാസങ്ങൾ'''
 
കാക്ക കുറുകിയാൽ വിരുന്നുകാർ വരും.
 
ഉള്ളം കൈ കടിച്ചാൽ പണം വന്നുചേരും.
 
കാക്ക കുളിക്കുന്നത് കണ്ടാൽ മരണവാർത്ത കേൾക്കും.
 
തവള കരഞ്ഞാൽ മഴ പെയ്യും.
 
നഖം പൂത്താൽ കോടികൾ കിട്ടും.
 
ഇടംകണ്ണു തുടിച്ചാൽ ഇലയിട്ടുണ്ണും.
 
വലം കണ്ണു തുടിച്ചാൽ വലയും.
 
ഇടതുമൂക്കെരിഞ്ഞാൽ ആരോ നല്ലത് പറയുന്നു.
 
വലതുമൂക്കെരിഞ്ഞാൽ ആരോ വഴക്കു പറയുന്നു.
 
കാലൻകോഴി കൂവിയാൽ മരണം ഉറപ്പ്.
 
പച്ചവിട്ടിൽ വീട്ടിൽ കയറിയാൽ പണം കിട്ടും.
 
ഉമിനീരു വിക്കിയാൽ വേണ്ടപ്പെട്ടവരാരോ വിശന്നിരിക്കുന്നു.
 
ഉള്ളം കാലു കടിച്ചാൽ ദൂരയാത്ര ഫലം.
 
ഇടതുകാലു തട്ടിയാൽ ഇലയുടെ മുന്നിൽ
 
വലതുകാൽ തട്ടിയാൽ വടിയുടെ മുന്നിൽ
 
ഉള്ളംകൈ കുഴിഞ്ഞവന് എന്നും ദുരിതം.
 
തലയിൽ ഇരുചുഴിയുള്ളവൻ ഇരുന്നുണ്ണും.
 
വിരലുകൾ നീണ്ടവൻ കലാകാരൻ.
 
കാക്ക കാഷ്ഠിച്ചാൽ കഷ്ടകാലം
 
ചാണകത്തിൽ ചവിട്ടിയാൽ അടി കിട്ടും.
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737833" എന്ന താളിൽനിന്ന് ശേഖരിച്ചത്