"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2019 -2020 പ്രവർത്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:
പ്രമാണം:48002-10 dandi3.jpg|'''ദണ്ഡി മാർച്ച് പുനരാവിഷ്കാരം'''
പ്രമാണം:48002-10 dandi3.jpg|'''ദണ്ഡി മാർച്ച് പുനരാവിഷ്കാരം'''
പ്രമാണം:48002-10 dandi.jpg|'''ദണ്ഡി മാർച്ച് പുനരാവിഷ്കാരം'''
പ്രമാണം:48002-10 dandi.jpg|'''ദണ്ഡി മാർച്ച് പുനരാവിഷ്കാരം'''
</gallery>
=== <u>സുല്ലമുസ്സലാമിൽ നിന്നും രണ്ടു പ്രതിഭകൾ ഡൽഹിയിലേക്ക്</u> ===
രാഷ്ട്രപതിഭവനിൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതിനുള്ള നിർവൃതിയിലാണ് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ  ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനി മിസ്‌നയും, പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായ  എം.മുഹമ്മദ് ഷഹദിനും  സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 'പാസ്സ്‌വേർഡ്' പദ്ധതിയിലൂടെയാണ് ഡൽഹിക്ക് ഇവർക്ക് ക്ഷണം ലഭിച്ചത്. ട്യൂണിങ്, ഫ്ലവറിങ് എന്നീ സ്റ്റേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾക്കാണ് 7 ദിവസം നീണ്ടുനിൽക്കുന്ന  'എക്സ്പ്ലോറിങ്  ഇന്ത്യ ' യിലേക്ക് ക്ഷണം ലഭിക്കുന്നത്. പാർലമെന്റും,  ഡൽഹിയിലെ വിവിധ സർവ്വകലാശാലകളും,  ചരിത്ര സ്മാരകങ്ങളും,  സന്ദർശിക്കാനുള്ള അവസരവും പ്രതിഭകൾക്കായി ഒരുക്കിയിട്ടുണ്ട്. അരീക്കോട് കോഴക്കോട്ടുർ  കുറുവങ്ങാടൻ  അബ്ദു റഷീദിന്റെയും റസീനയുടെ മകളാണ് മിസ്‌ന. അരീക്കോട് താഴത്തങ്ങാടി മുസ്ലിയാരകത്ത് നജീബിന്റേയും  ഷറീനയുടെ മകനാണ് മുഹമ്മദ് ഷഹദിൻ. എം.
=== <u>ഗ്രാമത്തിന് ഉത്സവമായി  ഞാറുനടീൽ</u> ===
സ്കൂളിലെ എൻ.എസ്.എസ്  യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ  വെള്ളേരി ചാലിപ്പാടംവയലിൽ നടത്തിയ ഞാറു നടീൽ  ഗ്രാമത്തിന്റെ ഉത്സവമായി. ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ എ പി ഉണ്ണികൃഷ്ണൻ നടീൽ പാട്ടുമായി രംഗം തകർത്തപ്പോൾ  വായ്ത്താരിയും ആയി വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ഒപ്പം  കൂടിയതോടെ പ്രദേശമാകെ ഉത്സവ പ്രതീതിയായി . അരീക്കോട് വെള്ളേരിയെ മാതൃക ഹരിത ഗ്രാമമായി അദ്ദേഹം ചടങ്ങിൽവച്ച് പ്രഖ്യാപിക്കുകയും ചെയ്തു. യുവ തലമുറയിൽ കാർഷിക അവബോധം സൃഷിടിക്കാൻ ഇത്തരത്തിലുള്ള പരിപാടികൾക്ക്   സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  കുട്ടികളുടെ ഈ അധ്വാനത്തെ എ പി ഉണ്ണി കൃഷ്ണൻ  മുക്തകണ്ഡം പ്രശംസിച്ചു. യുവ കർഷകൻ നൗഷർ കല്ലടയുടെ അതുപോലെ ഒരേക്കറോളം വരുന്ന നെൽവയലിൽ ആണ് ജൈവ നെൽകൃഷിയുടെ നടീൽ  നടത്തിയത്. സ്വന്തമായി ഭക്ഷണം വിഷരഹിതമായ ഉണ്ടാകാനുള്ള നന്മയുടെ പാഠങ്ങളാണ് ചാലിപ്പാടത്ത് കുട്ടികൾ വിളയിച്ചത്.  കൊയ്തെടുത്തതിന് ശേഷം അരി  സ്കൂളിലിന്റെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറാനാണ് ഉദ്ദേശ്യം.  ഈ വർഷം     ഗന്ധകശാല ഇനത്തിൽ പെട്ട വിത്താണ് ജൈവകൃഷിക്ക് വേണ്ടി ഉപയോഗിച്ചത്.  കഴിഞ്ഞ വർഷം  'ഐശ്വര്യ ' ഇനത്തിൽ പെട്ട വിത്ത്‌റക്കി 100 പറ നെല്ല് വിദ്യാർത്ഥികൾ ഉല്പാദിപ്പിച്ചിരുന്നു. ഞാറിനു  വേണ്ടി വിത്ത് ഇറക്കിയതും, നിലമൊരുക്കിയതും വിദ്യാർത്ഥികൾ തന്നെയായിരുന്നു. ചടങ്ങിൽ യുവ കർഷകൻ നൗഷർ കല്ലടയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പൊന്നാട  അണിയിച്ചു. . ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് പി വി മനാഫ് അധ്യക്ഷത വഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പറമ്പൻ ലക്ഷ്മി, അരീക്കോട് ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്‌ എം പി രമ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഉമ്മർ വെള്ളേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പ്രിയ,പഞ്ചായത്ത് മെമ്പർ ഷീന,  പി ടി എ പ്രസിഡന്റ്‌ അൻവർ കാരാട്ടിൽ, കൃഷിഓഫീസർമാരായ അജിത്ത് കുമാർ, നജ്മുദ്ദീൻ, സ്കൂൾ മാനേജർ കെ അബ്ദുസലാം മാസ്റ്റർ, സ്കൂൾ H.M സി പി അബ്ദുൽ കരീം, എം .പി .ബി ഷൌക്കത്ത്തു ടങ്ങിയവർ ആശംസകളർപ്പിച്ചു, <gallery mode="packed-overlay" widths="200" heights="200">
പ്രമാണം:48002-13 njaru nadeel.jpg|'''ഞാറു നടീൽ ഉദഘാടനം ശ്രീ എ പി ഉണ്ണികൃഷ്ണൻ ചെയ്യുന്നു'''
പ്രമാണം:48002-13 najru nadeel.jpg|'''ഞാറു നടീൽ'''
പ്രമാണം:48002-13 njaru nadeel2.jpg|'''ഞാറു നടീൽ'''
</gallery>
</gallery>
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732668" എന്ന താളിൽനിന്ന് ശേഖരിച്ചത്