"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
13:09, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→എരുക്ക്
വരി 375: | വരി 375: | ||
===എരുക്ക് === | ===എരുക്ക് === | ||
<p align="justify"> | <p align="justify"> | ||
ഉഷ്ണമേഖലാ പ്രദേശങ്ങളിലും | തുറസ്സായ പാതയോരങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും മറ്റും ഏതാനും ഉയരത്തിൽ സമൃദ്ധമായി വളരുന്ന കുറ്റച്ചെടിയാണ് എരുക്ക്. ഇതിൽ ധാരാളം വെള്ളക്കറയുണ്ട്. ഇല കട്ടിയുള്ളതും അടിഭാഗം പൗഡർ പോലെ വെളുത്ത ഒരു പൊടിയോടു കൂടിയതുമാണ്.എരിക്കിൻറെ പൂവും, ഇലയും, കറയും എല്ലാം ഔഷധയോഗ്യം തന്നെ. പ്രമേഹമടക്കമുള്ള പല രോഗങ്ങളെയും തടയാനുള്ള അത് സവിശേഷ കഴിവുണ്ട് ഇതിന്. എരിക്ക് രണ്ടുതരമുണ്ട്. ചുവന്ന പൂവോട് കൂടി കാണുന്ന ചിറ്റെരിക്കും വെളുപ്പും നീലയും കൂടിയ നിറമുള്ള വെള്ളെരിക്കും നമ്മുടെ നാട്ടിൽ കാണപ്പെടുന്നു. വെള്ളെരിക്കിനു ഔഷധ ഗുണങ്ങൾ കൂടുതലാണ് .മുറിവുള്ള ഇടങ്ങളിൽ എരിക്കിൻ കറ ഒഴിച്ചാൽ മുറിവ് പെട്ടെന്ന് തന്നെ ഭേദമാകുന്നു. മാത്രമല്ല കുപ്പിച്ചില്ല്, മുള്ള് തുടങ്ങിയവ കയറിയിട്ടുണ്ട് എങ്കിൽ ഇതിൻറെ കറ ഒഴിച്ചാൽ അത് വേഗം പുറന്തള്ളപ്പെടുന്നു. ഇതിൻറെ കറ ഒഴിച്ചാൽ വിരലുകൾക്കിടയിൽ കാണുന്ന വളം കടി മാറിക്കിട്ടും. ഇതിൻറെ പഴുത്ത ഇല മൂന്നെണ്ണം എടുത്ത് അത് അടുപ്പ് കല്ലിൽ ചൂടെടുത്തു അതിൽ നിന്നാൽ ഉപ്പൂറ്റിവേദന പമ്പകടത്താം.മുഖത്തെ കറുത്ത പാടുകൾ മാറുവാൻ റോസ് വാട്ടറും എരിക്കിൻ പാലും ചേർത്ത് പുരട്ടിയാൽ മതി. പഴുത്ത ഇലയുടെ നീര് എടുത്ത് ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും എന്ന് വിശ്വസിക്കപ്പെടുന്നു. തലവേദന മാറുവാൻ എരിക്കിന്റെ പഴുത്ത ഇല അരച്ചുപുരട്ടുന്നത് കൂടുതൽ ഫലം തരുന്ന ഒരു രീതിയാണ്.എരിക്കിന്റെ കറ പഞ്ഞിയിൽ മുക്കി വേദന ഉള്ള പല്ലിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന മാറിക്കിട്ടും. സന്ധികളിലെ വേദനയും നീർക്കെട്ടും മാറാൻ ഇതിൻറെ ഇലകൾ ഉപ്പുചേർത്ത് അരച്ച് മൂന്നു ദിവസത്തോളം വേദനയുള്ള സന്ധികളിൽ വെച്ചുകെട്ടിയാൽ മതി.എരിക്കിൻ പൂക്കൾ ഉണക്കി ഇന്തുപ്പ് ചേർത്ത് ഉപയോഗിക്കുന്നത് ആസ്മ,ചുമ തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമമാണ്. എരിക്കിൻറെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ വാതരോഗം മാറും. നടുവേദന മാറുവാൻ ആയി എരിക്കിന് ഇല അരച്ച് എണ്ണയിലിട്ടു കാച്ചി അത് കിഴി പിടിച്ചാൽ മതി. തേൾ, പഴുതാര, ചിലന്തി തുടങ്ങിയവ കടിച്ചുണ്ടാകുന്ന വേദന കുറയ്ക്കുവാൻ എരിക്കിന്റെ ഇലയും കുരുമുളകും ചേർത്ത് അരച്ച് പുരട്ടിയാൽ മതി. വെള്ളരിക്കിന്റെ പൂവ് ശർക്കര ചേർത്ത് അരച്ച് സേവിച്ചാൽ കൃമി ശല്യം കുറയും. എരിക്ക് സമൂലം അരച്ചു പിഴിഞ്ഞ നീര് ഫംഗസ് രോഗങ്ങൾക്ക് ഉത്തമമാണ്.കൈ കഴപ്പ്, കൈ തരിപ്പ്, വേദന തുടങ്ങിയവ മാറാൻ രണ്ടു പിടി മുരിങ്ങയിലയും രണ്ടു പിടി എരിക്കിന്റെ ഇലയും കല്ലുപ്പും അരച്ചു നല്ലെണ്ണയിൽ ചേർത്തു കിഴി പിടിക്കുന്നത് ഗുണകരമാണ്. എരിക്കിന് ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ തോർത്തു മുക്കി മുട്ടിൽ കിഴി പിടിച്ചാൽ മുട്ടുവേദന മാറിക്കിട്ടും. എരിക്കിന്റെ ഇലക്ക് വിഷ വീര്യം കൂടുതലുള്ളതിനാൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത് കഴിക്കരുത്</p> | ||
===വയൽചുള്ളി === | ===വയൽചുള്ളി === | ||
<p align="justify"> | <p align="justify"> |