"ജി.എൽ.പി.എസ്. കുന്നക്കാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. കുന്നക്കാവ്/ചരിത്രം (മൂലരൂപം കാണുക)
12:00, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022→മലയങ്ങാട് പ്രദേശത്തു പ്രവർത്തിച്ചിരുന്ന മദ്രസ-സ്‌കൂളും ശ്രീ കറുത്ത വാരിയം ശിവക്ഷേത്രത്തോടു അനുബന്ധിച്ചു പ്രവർത്തിച്ചിരുന്ന വിദ്യാലയവും കൂട്ടിച്ചേർത്തു 1895ൽ ഈ വിദ്യാലയം ആരംഭിച്ചു. കുന്നക്കാവ് പുതുമന കേശവൻ നമ്പൂതിരിപ്പാട് സംഭാവന ചെയ്ത കെട്ടിടത്
വരി 1: | വരി 1: | ||
=== ചരിത്രം തുടർച്ച === | === ചരിത്രം തുടർച്ച === | ||
== മലയങ്ങാട് പ്രദേശത്തു പ്രവർത്തിച്ചിരുന്ന മദ്രസ-സ്‌കൂളും ശ്രീ കറുത്ത വാരിയം ശിവക്ഷേത്രത്തോടു അനുബന്ധിച്ചു പ്രവർത്തിച്ചിരുന്ന വിദ്യാലയവും കൂട്ടിച്ചേർത്തു 1895ൽ ഈ വിദ്യാലയം ആരംഭിച്ചു. കുന്നക്കാവ് പുതുമന കേശവൻ നമ്പൂതിരിപ്പാട് സംഭാവന ചെയ്ത കെട്ടിടത്തിലാണ് ക്‌ളാസ്സുകൾ ആരംഭിച്ചത്. പിന്നീട് UP സ്‌കൂളായും തുടർന്ന് ഹൈസ്സ്‍കൂൾ ആയും 2000 ത്തിൽ ഹയർ സെക്കന്ററി സ്‌കൂളായും വിദ്യാലയം ഉയർത്തപ്പെട്ടു. ഇതിനിടെ കുട്ടികളുടെ ആധിക്യം കൊണ്ടും പഠനനിലവാരം ഉയർത്താനും ഭരണപരമായ സൗകര്യത്തിനുമായി LP സ്‌കൂളിൽ സ്വതന്ത്ര ചുമതയുള്ള HM നിയമിച്ചു ഹൈസ്‌കൂളിൽ നിന്നും വേർപെടുത്തി പ്രവർത്തിച്ചു വരുന്നു. | == മലയങ്ങാട് പ്രദേശത്തു പ്രവർത്തിച്ചിരുന്ന മദ്രസ-സ്‌കൂളും ശ്രീ കറുത്ത വാരിയം ശിവക്ഷേത്രത്തോടു അനുബന്ധിച്ചു പ്രവർത്തിച്ചിരുന്ന വിദ്യാലയവും കൂട്ടിച്ചേർത്തു 1895ൽ ഈ വിദ്യാലയം ആരംഭിച്ചു. കുന്നക്കാവ് പുതുമന കേശവൻ നമ്പൂതിരിപ്പാട് സംഭാവന ചെയ്ത കെട്ടിടത്തിലാണ് ക്‌ളാസ്സുകൾ ആരംഭിച്ചത്. പിന്നീട് UP സ്‌കൂളായും തുടർന്ന് ഹൈസ്സ്‍കൂൾ ആയും 2000 ത്തിൽ ഹയർ സെക്കന്ററി സ്‌കൂളായും വിദ്യാലയം ഉയർത്തപ്പെട്ടു. ഇതിനിടെ കുട്ടികളുടെ ആധിക്യം കൊണ്ടും പഠനനിലവാരം ഉയർത്താനും ഭരണപരമായ സൗകര്യത്തിനുമായി LP സ്‌കൂളിൽ സ്വതന്ത്ര ചുമതയുള്ള HM നിയമിച്ചു ഹൈസ്‌കൂളിൽ നിന്നും വേർപെടുത്തി പ്രവർത്തിച്ചു വരുന്നു.പ്രായത്തിൽ മുത്തശ്ശിയെങ്കിലും കർമ്മത്തിൽ യുവത്വം കൈവിടാത്ത കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. ഒരു ഗ്രാമം മുഴുവൻ നെഞ്ചിലേറ്റിയ വിദ്യാലയം. സമൂഹത്തിന് പല ഉന്നതരെയും സംഭാവന നൽകിയ ഈ വിദ്യാലയത്തെ കുറിച്ച് ചില ഓർമ്മപ്പെടുത്തലുകൾ.ഗ്രാമ ജീവിതത്തിന്റെ നിസ്വാർത്ഥവും നിഷ്കളങ്കവുമായ സേവന തല്പരതയുടെ സംസാരിക്കുന്ന തെളിവുകളായി പുതുമനക്കാർ സൗജന്യമായി നൽകിയ ഭൂമിയിലാണ് സ്‌കൂൾ നിലനിൽക്കുന്നത്. 1925 ൽ നിന്നും പടിഞ്ഞാറുമാറി പ്രവർത്തനം ആരംഭിച്ച ബോർഡ് മാപ്പിള സ്‌കൂളുമായി 1953-54 കാലത്ത് കൂട്ടിച്ചേർക്കപ്പെട്ടപ്പോൾ സൈതാലിക്കുട്ടി മൊയ്‌ദീൻ സി അച്യുതനെഴുത്തച്ഛൻ , നാരായണനെഴുത്തച്ഛൻ, മലയങ്ങാട്ടിൽ കുഞ്ഞി ഹസ്സൻ തുടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിൽ ഈ സ്ഥാപനം പ്രശസ്തിയിലേക്ക് കുതിച്ചു. 170 നോടടുത്തായിരുന്നു അന്നത്തെ വിദ്യാർത്ഥി സമ്പത്ത്.1956-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിലെ യു.പി. സ്കൂളായി ഉയർത്തപ്പെട്ട വിദ്യാലയം കേരളപ്പിറവിക്ക് ശേഷം കുന്നക്കാവ് ഗവ.യു.പി സ്കൂളായി പ്രവർത്തനം തുടർന്നു. യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടപ്പോൾ 1979-1980 കാലഘട്ടത്തിൽ എൽ.പി ക്ലാസ്സുകൾ മാത്രമായി കുന്നക്കാവ് ഗവ.എൽ.പി സ്കൂൾ നിലവിൽ വരികയും ചെയ്തു. ഈ അവസരത്തിൽ തികച്ചും ആശാവഹമല്ലായിരുന്ന ഭൗതിക സാഹചര്യങ്ങൾക്ക് പരിഹാരമായി എൻ. മൊയ്തു മാസ്റ്റർ 1987-ൽ 4 ക്ലാസ് മുറികളുള്ള ഓല ഷെഡിന് പകരം ഓടിട്ട കെട്ടിടം നിർമ്മിച്ച് നൽകി. 1990കളിൽ DPEP യുടേയും, ത്രിതല പഞ്ചായത്തുകളുടേയും രൂപീകരണത്തോടുകൂടി വിദ്യാലയത്തിന്റെ ഭൗതിക അന്തരീക്ഷത്തോടൊപ്പം പഠന നിലവാരത്തിലും വൻ പുരോഗതി നേടാൻ കഴിഞ്ഞു. ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് സ്കീമിലൂടെ മൂന്ന് ക്ലാസ് മുറികൾ ലഭിച്ചതോടെ സ്ഥല പരിമിതി മറികടക്കാൻ കഴിഞ്ഞു. ഇപ്പോൾ പുതിയ ആറ് ക്ലാസ് മുറികളുടെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. കുട്ടികളുടെ എണ്ണത്തിനനുസൃതമായ ടോയ് ലറ്റുകളും മററു ശിശു സൗഹൃദ അന്തരീക്ഷവും വിദ്യാലയത്തിനുണ്ട്. വിവിധ ക്ലബുകളും ക്ലബ് പ്രവർത്തനങ്ങളും കുട്ടികളിൽ നവോൻമേഷം പകരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഉപജില്ല, ജില്ല മേളകളിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എൽ.എസ്.എസ്. പരീക്ഷ പരിശീലനം, വിജയഭേരി പരിശീലനം, തുടങ്ങിയവ ആസൂതണം ചെയ്ത് നടപ്പാക്കുന്നുണ്ട്. പെരിന്തൽമണ്ണ ഉപജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി 2011-ൽ ഈ സ്കൂളിനെ തെരഞ്ഞെടുത്തിട്ടുണ്ട്. സുരക്ഷിതമായ പഠന സൗകര്യം ഉറ പ്പാക്കുന്നതിനോടൊപ്പം കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനാവശ്യമായ പരിപാടികളും ഇവിടെ നടപ്പാക്കുന്നു. ഇംഗ്ലീഷ് വിദ്യഭ്യാസവും ചെറിയ ക്ലാസുകളിൽ നിന്ന് ലഭ്യമാക്കുന്നുണ്ട്. ഈ വിജയങ്ങൾക്കെല്ലാം ഇവിടുത്തെ അധ്യാപകരോടൊപ്പം അതാതു കാലത്തുണ്ടായ പി.ടി.എ. കമ്മിറ്റി അംഗങ്ങളും അർഹരാണ്. ഇവരുടെ സേവനം ഇവിടെ ഓർമ്മിക്കുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ വിജയക്കൊയ്ത്ത് നടത്തി മുന്നേറുന്ന ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ നാട്ടുകാരുടേയും അഭ്യുദയ കാംക്ഷികളുടേയും സേവനം തുടർന്നും ലഭ്യമാവട്ടെ. == | ||