Jump to content
സഹായം

"ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
1956 ജൂലൈ 11. മലപ്പുറം ജില്ലയോട് ചേർന്ന് കിടക്കുന്ന അലനല്ലൂർ എന്ന സ്വച്ഛന്ദ സുന്ദരമായ ഗ്രാമത്തിന് അന്നൊരു സുവർണ്ണ ദിനമായിരുന്നു.ഏകദേശം നൂറ് വർഷത്തിന് മുമ്പ് 1908 ൽ രാമൻകുട്ടി എ‍ഴുത്തച്ചൻ തുടങ്ങിയ എഴുത്ത് പള്ളിക്കൂടമാണ് ഇന്നത്തെ ഹൈസ്കൂളിന്റെ ശൈശവ രൂപം‍.പിന്നീട് 1937 ൽ ശ്രീ പള്ളത്ത് അപ്പു മന്നാടിയാർ ഇവിടെ ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു.എന്നാൽ തുടർന്നുള്ള പഠനത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്നത് കാരണം മിക്കവരുടെയും പഠനം ഇവിടെ അവസാനിച്ചു‍.ഈ ദുരവസ്ഥക്ക് പരിഹാരമായി ശ്രീ.എം.പി .രാമചന്ദ്രമേനോന്റെ നേതൃത്വത്തിൽ ഒമ്പതംഗ കമ്മറ്റിക്ക് രൂപം നൽകി.ചൂരക്കാട്ടിൽ ശങ്കുണ്ണി നായർ,പാക്കത്ത് അബ്ദുള്ള,ഐനിക്കോട്ടിൽ അപ്പുത്തരകൻ, തുറുവൻ കുഴി അച്യുതൻ നായർ,വെളുത്തനേത്ത് ഗോപി നായർ തുടങ്ങിയവർ കമ്മറ്റിയിൽ അംഗങ്ങളായിരുന്നു.മണ്ണാർക്കാട്ടെ കല്ലടി കമ്മാപ്പ സാഹിബിന്റെ നിർലോഭമായ സഹായവും ഡിസ്ട്രിക്ററ് ബോർഡ് പ്രസി‍‍ഡന്റ്.പി.ടി ഭാസ്കര പണിക്കരുടെ സഹകരണവും ആലായൻ കുഞ്ഞു സാഹിബിന്റെ സംഭാവനയും എല്ലാമായപ്പോൾ പള്ളത്ത് അപ്പു മന്നാടിയാരിൽ നിന്നും സ്കൂൾ വിലയ്ക്ക് വാങ്ങി ജില്ലാ ബോർഡിനെ ഏൽപ്പിച്ചു.അങ്ങിനെ 1956  ജൂലൈ 11ന് അലനല്ലൂർ ഹൈസ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമായി‍.1957ൽ ഡിസ്ട്രിക്ററ് ബോർഡിൽ നിന്നും സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു‍.13 അധ്യാപകരും 87 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്ററർ ശ്രീ.പി.വി. രാമലിംഗ അയ്യർ ആയിരുന്നു.
  ഇപ്പോളത്തെ വെള്ളിനേഴി പഞ്ചായത്തിലുള്ള കുറുവട്ടൂർ തേനേഴി മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവിയന്തർജ്ജനത്തിന്റെയും മകനായി 1909 ഫെബ്രുവരി 16 നു ജനിച്ച തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് 1949 ആഗസ്റ്റ് 9 നു രണ്ടു ഡിവിഷനുകളോടുകൂടി ഒരു നാലുകാലോലപ്പുരപ്പള്ളിക്കൂടം കുണ്ടൂർക്കുന്നിൽ സ്ഥാപിച്ചു. കെ. ഗോപാലൻ നായരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ.
          തുടർന്നു കൊല്ലം തോറും ഓരോ ക്ലാസ്സെന്ന ക്രമത്തിൽ കൂട്ടിച്ചേർത്ത് അഞ്ചു കൊല്ലം കൊണ്ട് അഞ്ചു ക്ലാസ്സുകളുള്ള ഒരു പരിപൂർണ്ണ ലോവർ പ്രൈമറി സ്കൂളായി വളർന്നു. 1956 ൽ ഇത് വിദ്യാപ്രദായിനി യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. പിന്നീട് 1962 ജൂണിൽ ഇതിനോടു ചേർന്ന് ഒരു ഹൈ സ്കൂളും സ്ഥാപിതമായി. ടി.എസ്‌. നമ്പൂതിരിപ്പാടിന്റെ സഹധർമ്മിണി ശ്രീമതി ദേവകിയന്തർജ്ജനം ഹൈ സ്കൂൾ മാനേജരായും ടി.എം.എസ്‌. നമ്പൂതിരിപ്പാട് പ്രധാനാദ്ധ്യാപകനായും ചുമതലയേറ്റു.
          ടി.എസ്‌.എൻ.എം. ഹൈസ്കൂൾ എന്നു പിൽക്കാലത്തു നാമകരണം ചെയ്യപ്പെട്ട ഈ ഹൈ സ്കൂൾ 2010 ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടതോടൊപ്പം എൽ.പി. വിഭാഗത്തോടു ചേർന്ന് പ്രീ പ്രൈമറി വിഭാഗം കൂടി പ്രവർത്തിച്ചു തുടങ്ങിയതോടെ, സാങ്കേതികമായി രണ്ടു സ്ഥാപനങ്ങളായ രണ്ടു വിദ്യാലയങ്ങളും കുണ്ടൂർക്കുന്നിൽ അറിവിന്റെ നിറദീപങ്ങളായി മാറി.  ടി.എസ്‌. നമ്പൂതിരിപ്പാടിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനും തൃശ്ശൂർ എസ്.എൻ.എ. ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ. ടി.എം. നാരായണൻ നമ്പൂതിരിപ്പാട് യു.പി. സ്കൂളിന്റെ മാനേജരുടെ ചുമതല നിർവ്വഹിച്ചു. അദ്ദേഹത്തിന്റെ മറ്റൊരു മകനും ഹൈ സ്കൂളിലെ മുന്നദ്ധ്യാപകനുമായ ശ്രീ. ടി.എം. അനുജൻ മാസ്റ്ററാണ് ഹയർ സെക്കന്ററി സ്കൂളിന്റെ ഇപ്പോളത്തെ മാനേജർ. അദ്ദേഹത്തിന്റെ പത്നിയും ഹൈ സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപികയുമായ ശ്രീമതി വസുമതി റ്റീച്ചർ യു.പി. സ്കൂളിന്റെ മാനേജറായും നേതൃത്വം വഹിയ്ക്കുന്നു.
          കെട്ടിടങ്ങളുടെയും മറ്റു പ്രാഥമികസൗകര്യങ്ങളുടെയും വിജയശതമാനത്തിന്റെയും പാഠ്യാനുബന്ധമേഖലകളുടെയും കാര്യത്തിൽ മികച്ച നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിനിന്നു സാധിയ്ക്കുന്നുണ്ട് എന്നതിൽ ഞങ്ങൾ ഏറെ അഭിമാനിയ്ക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705508" എന്ന താളിൽനിന്ന് ശേഖരിച്ചത്