Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 150: വരി 150:
[[പ്രമാണം:21302-ullasaganitham.jpeg|200px|thumb]]

എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയാണ് ഉല്ലാസഗണിതം. ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ  1 , 2 ക്ലാസുകളുടെ ഉല്ലാസഗണിതം ഉദ്ഘാടന പരിപാടി  ഗൂഗിൾമീറ്റ് വഴിയാണ് നടത്തിയത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും പൂർണ പങ്കാളിത്തം ഉണ്ടായിരുന്നു. 05.02.2022  ശനിയാഴ്ച്ച  10:30 മണിക്ക് പരിപാടി ആരംഭിച്ചു. പ്രധാനധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ് കെ. സ്വാമിനാഥൻ പരിപാടിയിൽ അധ്യക്ഷനായി. ഉല്ലാസ ഗണിതം പരിപാടിയുടെ ഉദ്ഘാടനം ചിറ്റൂർ - തത്തമംഗലം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി.സുമതി നിർവഹിച്ചു. ഉല്ലാസഗണിതം പദ്ധതിയെക്കുറിച്ച് വിവരിച്ചത് അധ്യാപികയായ എസ്. സുനിതയാണ്. ഗണിതം ഉല്ലസിച്ച് പഠിക്കേണ്ട വിഷയമാണെന്നും നാം എല്ലാവരും ഇഷ്ടത്തോടെ സമീപിച്ചാൽ നമുക്ക് രസകരമായി പഠിക്കാൻ സാധിക്കുമെന്നും ടീച്ചർ പറഞ്ഞു. കുട്ടികൾക്ക് ഗണിതപഠനത്തിൽ ഉണ്ടാകുന്ന ഉല്ലാസം രക്ഷിതാക്കളും അറിയേണ്ടതുണ്ട്. യാന്ത്രികമായ ഗണിത പഠനമല്ല ആസ്വാദ്യകരമായ ഗണിതപഠനമാണ് കുട്ടികൾക്ക് വേണ്ടത് എന്നും പദ്ധതി വിശദീകരണത്തിൽ പറഞ്ഞു. തുടർന്ന് ഉല്ലാസഗണിതം പ്രവർത്തനത്തിൽ ഉൾപ്പെട്ടിട്ടുള്ള രണ്ട് പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനം നടത്തി. കുട്ടികൾക്കുള്ള ഗണിതകിറ്റ് ഉപയോഗിച്ച് ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷിതാക്കൾ എങ്ങനെയാണ് കുട്ടികളെ സഹായിക്കേണ്ടതെന്നും വ്യക്തമാക്കി. ഉല്ലാസഗണിതം കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ ആവേശകരമായ ഒരു അനുഭവമായി മാറി. വിദ്യാലയത്തിലെ സീനിയർ അധ്യാപിക ഡി. ജയശ്രീ ആശംസകൾ നേർന്നു. പരിപാടിയിൽ  സ്റ്റാഫ് സെക്രട്ടറി എസ്. സുപ്രഭ നന്ദി രേഖപ്പെടുത്തി.

====വായനച്ചങ്ങാത്തം====
[[പ്രമാണം:21302-vayanacangatham.jpeg|200px|thumb]]
അക്ഷരങ്ങളെയും പുസ്തകങ്ങളെയും ചങ്ങാതിയാക്കി വായനച്ചങ്ങാത്തം കുട്ടികളുടെ  മുന്നിലേക്ക് ! വായന എന്ന അറിവിന്റെ അക്ഷയഖനി  തുറക്കുന്നതിനുള്ള അവസരമൊരുക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. അറിവ് നേടാനും വിനോദത്തിനും വ്യക്തിത്വ വികസനത്തിനും വായന ഉറ്റചങ്ങാതി ആണെന്ന് ഒരിക്കൽക്കൂടി  ഉറപ്പിച്ചു പറയാനുള്ള അവസരം കൂടിയാണിത്. ചിറ്റൂർ ജി വി എൽ പി സ്കൂളിലെ വായന ചങ്ങാത്തം 16-2-2022 ന് രാവിലെ 11 മണിക്ക് പി ടി എ പ്രസിഡന്റ്  സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. എം പി ടി എ പ്രസിഡന്റ് ബിനി അധ്യക്ഷയായിരുന്നു. പി.ടി.എ. അംഗങ്ങളായ സുഗതൻ, ശശികുമാർ എന്നിവർ ആശംസകളർപ്പിച്ചു. പ്രധാന അധ്യാപിക ജയലക്ഷ്മി  സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീജ നന്ദിയും പറഞ്ഞു. അധ്യാപികമാരായ ജയശ്രീ, ഹേമാംബിക എന്നിവർ ക്ലാസ് നയിച്ചു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളുടെ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കാനും അവരുടെ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു മാഗസിൻ തയ്യാറാക്കാനും ശ്രമങ്ങൾ നടന്നു വരുന്നു. വായനയിലൂടെ സർഗ്ഗാത്മകതയുടെ സാധ്യതകൾ കൂടി കണ്ടെത്താൻ വായനച്ചങ്ങാത്തം സഹായകമാകുമെന്ന കാര്യത്തിൽ സംശയമില്ല.
5,512

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698987" എന്ന താളിൽനിന്ന് ശേഖരിച്ചത്