"ജി.വി.എച്ച്. എസ്.എസ് ദേവിയാർകോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്. എസ്.എസ് ദേവിയാർകോളനി (മൂലരൂപം കാണുക)
11:39, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022→ചരിത്രം
വരി 67: | വരി 67: | ||
കുതിരകുത്തി മലയ്ക്കും മുടിപ്പാറ മലയ്ക്കും ഇടയിൽ കൊച്ചി മധുര ദേശീയപാതയുടെ ഓരത്ത് ദേവിയാറിന്റെ കരയിൽ നിലകൊള്ളുന്ന '''ജി.വി.എച്ച്.എസ്.എസ് ദേവിയാറി'''ന്റെ ചരിത്രം ഇടുക്കിയിലെ കുടിയേറ്റത്തിന്റെ ചരിത്രത്തോട് ഇഴ ചേർന്ന് നിൽക്കുന്നതാണ്. ലോകമഹായുദ്ധ സാഹചര്യങ്ങൾ മൂലം ഉടലെടുത്ത ഭക്ഷ്യക്ഷാമം അക്കാലത്തെ തിരുവിതാംകൂറിനെയും ബാധിച്ചിരുന്നു. സാമ്പത്തിക മാന്ദ്യവും ക്ഷാമവും മൂലം ഭക്ഷ്യ ധാന്യങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യം വെച്ച് ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന് സർക്കാർ പിന്തുണ നൽകി. ഭക്ഷ്യക്ഷാമം മറികടക്കാനും ഉപജീവനാവശ്യങ്ങൾക്കുമായി വനഭൂമി വിട്ടുനൽകുന്ന പദ്ധതി 'കുത്തകപ്പാട്ടം’ 1941 കാലയളവിൽ ആരംഭിച്ചു. മലയാളികളുടെ ഇടുക്കിയിലേക്കുള്ള കുടിയേറ്റത്തിന്റെ തുടക്കമായി ഇതിനെ കാണാം. ഇടുക്കിയിലെ കുടിയേറ്റത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മാനമാണ് മുകളിൽ സൂചിപ്പിച്ചത്. | കുതിരകുത്തി മലയ്ക്കും മുടിപ്പാറ മലയ്ക്കും ഇടയിൽ കൊച്ചി മധുര ദേശീയപാതയുടെ ഓരത്ത് ദേവിയാറിന്റെ കരയിൽ നിലകൊള്ളുന്ന '''ജി.വി.എച്ച്.എസ്.എസ് ദേവിയാറി'''ന്റെ ചരിത്രം ഇടുക്കിയിലെ കുടിയേറ്റത്തിന്റെ ചരിത്രത്തോട് ഇഴ ചേർന്ന് നിൽക്കുന്നതാണ്. ലോകമഹായുദ്ധ സാഹചര്യങ്ങൾ മൂലം ഉടലെടുത്ത ഭക്ഷ്യക്ഷാമം അക്കാലത്തെ തിരുവിതാംകൂറിനെയും ബാധിച്ചിരുന്നു. സാമ്പത്തിക മാന്ദ്യവും ക്ഷാമവും മൂലം ഭക്ഷ്യ ധാന്യങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യം വെച്ച് ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന് സർക്കാർ പിന്തുണ നൽകി. ഭക്ഷ്യക്ഷാമം മറികടക്കാനും ഉപജീവനാവശ്യങ്ങൾക്കുമായി വനഭൂമി വിട്ടുനൽകുന്ന പദ്ധതി 'കുത്തകപ്പാട്ടം’ 1941 കാലയളവിൽ ആരംഭിച്ചു. മലയാളികളുടെ ഇടുക്കിയിലേക്കുള്ള കുടിയേറ്റത്തിന്റെ തുടക്കമായി ഇതിനെ കാണാം. ഇടുക്കിയിലെ കുടിയേറ്റത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മാനമാണ് മുകളിൽ സൂചിപ്പിച്ചത്. | ||
കുടിയേറ്റ ചരിത്രത്തിന് ഒരു രാഷ്ട്രീയ മാനം കൂടി കാണാനാവും. സ്വാതന്ത്ര്യം നേടി അധികം വൈകാതെ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായി. ഇക്കാലത്ത് പട്ടം താണുപ്പിള്ളയുടെ നേതൃത്വത്തിലുണ്ടായിരുന്ന തിരുവിതാംകൂർ-കൊച്ചി സർക്കാർ 'ഹൈറേഞ്ച് കോളനൈസേഷൻ സ്കീം’ ആരംഭിച്ചു. തമിഴ്‍നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ 50000 സെക്ഷനുകളിലായി 8000 കുടുംബങ്ങളെ അധിവസിപ്പിക്കുക എന്നതായിരുന്നു ഹൈറേഞ്ച് കോളനൈസേഷൻ സ്കീം ലക്ഷ്യം വെച്ചത്. ഹൈറേഞ്ച് മേഖലയിൽ ഭാഷാപരമായ മേധാവിത്വം നേടുക എന്നതു കൂടി ഇതിന്റെ ലക്ഷ്യമായിരുന്നുവെന്ന് ചരിത്ര രേഖകൾ പറയുന്നു. 27-12-1954ൽ കോളനികൾക്കായുള്ള സർവ്വേ നടപടികൾ ആരംഭിച്ചു. കല്ലാർ, മറയൂർ, കാന്തല്ലൂർ എന്നിവയായിരുന്നു അധിവാസത്തിന് തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങൾ. 25-12-1954ന് അപേക്ഷ ക്ഷണിച്ചു. 08-01-1955 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തിയ്യതി. 10-01-1955 ന് തെരഞ്ഞടുക്കപ്പെട്ടവർക്ക് അറിയിപ്പ് നൽകി. 20-01-1955ന് കല്ലാറിൽ ആദ്യത്തെ കോളനിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഭൂരഹിതരായ തൊഴിലാളി വിഭാഗങ്ങളിൽ നിന്നും കുടുംബസമേതം സ്ഥിരവാസത്തിന് തയ്യാറായവർ ഈ കുടിയേറ്റത്തിൽ മുൻഗാമികളായി. 200 കുടുംബങ്ങളായിരുന്നു കല്ലാറിൽ അധിവസിക്കപ്പെട്ടത്. ഏതാനും ദിവസങ്ങൾക്കകം കാന്തല്ലൂരിലും 200 കുടുംബങ്ങൾ താമസക്കാരായെത്തി. മറയൂർ, നാച്ചിവയൽ വില്ലേജുകളിലായി സ്ഥാപിച്ച അഞ്ചുനാട് കോളനിയിൽ 11-02-1955ന് 125 കുടുബങ്ങളും താമസക്കാരായി. | കുടിയേറ്റ ചരിത്രത്തിന് ഒരു രാഷ്ട്രീയ മാനം കൂടി കാണാനാവും. സ്വാതന്ത്ര്യം നേടി അധികം വൈകാതെ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായി. ഇക്കാലത്ത് പട്ടം താണുപ്പിള്ളയുടെ നേതൃത്വത്തിലുണ്ടായിരുന്ന തിരുവിതാംകൂർ-കൊച്ചി സർക്കാർ 'ഹൈറേഞ്ച് കോളനൈസേഷൻ സ്കീം’ ആരംഭിച്ചു. തമിഴ്‍നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ 50000 സെക്ഷനുകളിലായി 8000 കുടുംബങ്ങളെ അധിവസിപ്പിക്കുക എന്നതായിരുന്നു ഹൈറേഞ്ച് കോളനൈസേഷൻ സ്കീം ലക്ഷ്യം വെച്ചത്. ഹൈറേഞ്ച് മേഖലയിൽ ഭാഷാപരമായ മേധാവിത്വം നേടുക എന്നതു കൂടി ഇതിന്റെ ലക്ഷ്യമായിരുന്നുവെന്ന് ചരിത്ര രേഖകൾ പറയുന്നു. 27-12-1954ൽ കോളനികൾക്കായുള്ള സർവ്വേ നടപടികൾ ആരംഭിച്ചു. കല്ലാർ, മറയൂർ, കാന്തല്ലൂർ എന്നിവയായിരുന്നു അധിവാസത്തിന് തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങൾ. 25-12-1954ന് അപേക്ഷ ക്ഷണിച്ചു. 08-01-1955 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തിയ്യതി. 10-01-1955 ന് തെരഞ്ഞടുക്കപ്പെട്ടവർക്ക് അറിയിപ്പ് നൽകി. 20-01-1955ന് കല്ലാറിൽ ആദ്യത്തെ കോളനിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഭൂരഹിതരായ തൊഴിലാളി വിഭാഗങ്ങളിൽ നിന്നും കുടുംബസമേതം സ്ഥിരവാസത്തിന് തയ്യാറായവർ ഈ കുടിയേറ്റത്തിൽ മുൻഗാമികളായി. 200 കുടുംബങ്ങളായിരുന്നു കല്ലാറിൽ അധിവസിക്കപ്പെട്ടത്. ഏതാനും ദിവസങ്ങൾക്കകം കാന്തല്ലൂരിലും 200 കുടുംബങ്ങൾ താമസക്കാരായെത്തി. മറയൂർ, നാച്ചിവയൽ വില്ലേജുകളിലായി സ്ഥാപിച്ച അഞ്ചുനാട് കോളനിയിൽ 11-02-1955ന് 125 കുടുബങ്ങളും താമസക്കാരായി. 1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടപ്പോൾ മറയൂരും കാന്തല്ലൂരും മൂന്നാറുമെല്ലാം കേരളത്തിന്റെ ഭാഗമായി. | ||
1957-ൽ ഇം.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ രൂപീകരിക്കപ്പെട്ടു. അധിവാസത്തിനായി മറയൂരിൽ വിട്ടുകിട്ടിയ ഭൂമിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കുടിയേറ്റക്കാർ വിഷമിച്ചു. മഴനിഴൽ പ്രദേശമായ മറയൂരിൽ ജലദൗർലഭ്യം കാരണം താമസയോഗ്യമല്ലെന്ന പരാതിയെത്തുടർന്ന് മറ്റൊരു പ്രദേശം കണ്ടെത്തുവാൻ കേരള സർക്കാരിന്റെ നേതൃത്വത്തിൽ ശ്രമമുണ്ടായി. സർക്കാർ നിർദ്ദേശപ്രകാരം ദേവിയാർ കൂപ്പിൽ മറ്റൊരു സെറ്റിൽമെന്റ് കണ്ടെത്തി. മറയൂരിൽ നിന്നുള്ള കുടുംബങ്ങളെ ദേവിയാറിൽ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ 1959ൽ 73 കുടുംബങ്ങളെ മറയൂരിൽ നിന്നും ദേവിയാറിൽ പുനരധിവസിപ്പിച്ചു. ഇതോടെ | 1957-ൽ ഇം.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ രൂപീകരിക്കപ്പെട്ടു. അധിവാസത്തിനായി മറയൂരിൽ വിട്ടുകിട്ടിയ ഭൂമിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കുടിയേറ്റക്കാർ വിഷമിച്ചു. മഴനിഴൽ പ്രദേശമായ മറയൂരിൽ ജലദൗർലഭ്യം കാരണം താമസയോഗ്യമല്ലെന്ന പരാതിയെത്തുടർന്ന് മറ്റൊരു പ്രദേശം കണ്ടെത്തുവാൻ കേരള സർക്കാരിന്റെ നേതൃത്വത്തിൽ ശ്രമമുണ്ടായി. സർക്കാർ നിർദ്ദേശപ്രകാരം ദേവിയാർ കൂപ്പിൽ മറ്റൊരു സെറ്റിൽമെന്റ് കണ്ടെത്തി. മറയൂരിൽ നിന്നുള്ള കുടുംബങ്ങളെ ദേവിയാറിൽ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ 1959ൽ 73 കുടുംബങ്ങളെ മറയൂരിൽ നിന്നും ദേവിയാറിൽ പുനരധിവസിപ്പിച്ചു. ഇതോടെ 'ദേവിയാർ കോളനി'യെന്ന ജനപദത്തിന് തുടക്കമായി. | ||
സ്കൂൾ, വില്ലേജ് ഓഫീസ്, ആശുപത്രി എന്നിവയ്ക്കായി 3 ഏക്കർ വീതം ഭൂമി മാറ്റിയിട്ടിരുന്നു. വിദ്യാഭ്യാസ പുരോഗതിക്ക് മുൻഗണന നൽകിയ ആദ്യ കേരള സർക്കാർ ദേവിയാറിലെ കുടിയേറ്റ ഗ്രാമത്തിൽ 1961 ജൂൺ 10ന് പുതിയ പ്രാഥമിക പാഠശാലയ്ക്ക് തുടക്കം കുറിച്ചു. ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് പടിഞ്ഞാറോട്ട് മാറി, | സ്കൂൾ, വില്ലേജ് ഓഫീസ്, ആശുപത്രി എന്നിവയ്ക്കായി 3 ഏക്കർ വീതം ഭൂമി മാറ്റിയിട്ടിരുന്നു. വിദ്യാഭ്യാസ പുരോഗതിക്ക് മുൻഗണന നൽകിയ ആദ്യ കേരള സർക്കാർ ദേവിയാറിലെ കുടിയേറ്റ ഗ്രാമത്തിൽ 1961 ജൂൺ 10ന് പുതിയ പ്രാഥമിക പാഠശാലയ്ക്ക് തുടക്കം കുറിച്ചു. ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് പടിഞ്ഞാറോട്ട് മാറി, സർക്കാർ നൽകിയ 3 ഏക്കർ പുറമ്പോക്ക് ഭൂമിയിൽ പുല്ലും ഈറ്റയും കൊണ്ട്, പുനരധിവസിക്കപ്പെട്ട 73 കുടുംബങ്ങളിലെ മുതിർന്നവർ ചേർന്ന് ഷെഡ് നിർമ്മിച്ചു. അതിലായിരുന്നു വിദ്യാലയത്തിന്റെ തുടക്കം. റസലയൻ, കെ.എസ്.ശ്രീധരപണിക്കർ, എന്നിവരായിരുന്നു ആദ്യം നിയമിക്കപ്പെട്ട അധ്യാപകർ. അതേ വർഷം തന്നെ ഒക്ടോബർ മാസത്തിൽ ടി.പി. ശ്രീധരൻ, വി.എ. രാജപ്പൻ ആചാരി എന്നിവർ കൂടി അധ്യാപകരായെത്തി. നെയ്യാറ്റിൻകര സ്വദേശിയായിരുന്ന ശ്രീ. റസലയൻ നാടാർക്കായിരുന്നു പ്രധാനാധ്യാപകന്റെ ചുമതല. രണ്ട് വർഷക്കാലം പിന്നിട്ടപ്പോൾ കനത്ത കാറ്റിലും മഴയിലും പുല്ല് മേഞ്ഞ ഷെഡ് നിലം പൊത്തി. ഇതേ തുടർന്ന് ദേവിയാറിനോട് ചേർന്ന് വില്ലേജിനായി മാറ്റിയിട്ടിരുന്ന 3 ഏക്കർ പുറംപോക്ക് ഭൂമിയിൽ സ്കൂൾ മാറ്റി സ്ഥാപിക്കാൻ തീരുമാനിക്കപ്പെട്ടു. പുല്ലും ഈറ്റയും കൊണ്ട് മൂന്ന് ക്ലാസ് മുറികളുള്ള മറ്റൊരു ഷെഡ് പണിത് വിദ്യാലയം മാറ്റി സ്ഥാപിച്ചു. 1963ൽ ആദ്യത്തെ പ്രധാനാധ്യാപകനായി ശാന്തകുമാരൻ നായർ ചുമതലയേറ്റു. പുല്ല് മേഞ്ഞ 3 ക്ലാസ് മുറികൾ പിന്നീട് 5 ക്ലാസ് മുറികളായി. സ്കൂളിലേക്ക് റോഡുണ്ടായിരുന്നില്ല. സ്കൂളിൻറെ കരയിലുള്ളവർ ഇടവഴികളിലൂടെ സ്കൂളിലെത്തി. ദേവിയാർ മുറിച്ചു കടന്ന് പടികൾ കയറിയാണ് മറുകരയിൽ നിന്നുള്ള കുട്ടികൾ എത്തിയിരുന്നത്. പിന്നീട് സ്കൂളിന് സമീപത്തു കൂടി പുതിയ പാത നിർമ്മിക്കപ്പെട്ടു. സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ ഒരറ്റത്ത് തന്നെ പിന്നീട് സർക്കാർ ആശുപത്രിയും പ്രവർത്തിച്ചു തുടങ്ങി. | ||
പ്രാഥമിക വിദ്യാലയമായി തുടങ്ങിയ കലാലയം പതിയെ വളർച്ചയുടെ നാഴിക കല്ലുകൾ പിന്നിട്ടു. 1968-ൽ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അതോടൊപ്പം മറ്റൊരു കെട്ടിടവും പണി കഴിക്കപ്പെട്ടു. 1978-ൽ വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു. 1980 ൽ 3 പേർ ഫസ്റ്റ് ക്ലാസ് നേടിക്കൊണ്ട് ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. ഡോക്ടർ അബ്ദുൾ സലീം, എയറോനോട്ടിക്കൽ എഞ്ചിനീയറായിരുന്ന സണ്ണി ആന്റണി, ഫാർമസിസ്റ്റ് മറ്റനായിൽ ഓമന എന്നിവരായിരുന്നു അന്നത്തെ ഫസ്റ്റ് ക്ലാസ് ജേതാക്കൾ. | പ്രാഥമിക വിദ്യാലയമായി തുടങ്ങിയ കലാലയം പതിയെ വളർച്ചയുടെ നാഴിക കല്ലുകൾ പിന്നിട്ടു. 1968-ൽ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അതോടൊപ്പം മറ്റൊരു കെട്ടിടവും പണി കഴിക്കപ്പെട്ടു. 1978-ൽ വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു. 1980 ൽ 3 പേർ ഫസ്റ്റ് ക്ലാസ് നേടിക്കൊണ്ട് ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. ഡോക്ടർ അബ്ദുൾ സലീം, എയറോനോട്ടിക്കൽ എഞ്ചിനീയറായിരുന്ന സണ്ണി ആന്റണി, ഫാർമസിസ്റ്റ് മറ്റനായിൽ ഓമന എന്നിവരായിരുന്നു അന്നത്തെ ഫസ്റ്റ് ക്ലാസ് ജേതാക്കൾ. | ||
വരി 97: | വരി 97: | ||
4. High Range Colonization Scheme : A Critical Analysis, Asst. Prof. Vimalkumar C.L | 4. High Range Colonization Scheme : A Critical Analysis, Asst. Prof. Vimalkumar C.L | ||
5. | 5. ഏകാന്തതയുടെ അറുപതു വർഷങ്ങൾ; ട്രൂകോപ്പി തിങ്ക് ഓഡിയോ ബ്രോഡ്കാസ്റ്റ്, മൈന ഉമൈബാൻ (പൂർവ്വ വിദ്യാർത്ഥി) | ||
6. | 6. എസ്.വീരമണി, റിട്ടയേർഡ് ലൈവ്സ്റ്റോക്ക് അസിസ്റ്റൻറ് (പൂർവ്വ വിദ്യാർത്ഥി) | ||
7. | 7. ഡോ. അബ്ദുൾ സലീം, ഇരുമ്പുപാലം (പൂർവ്വ വിദ്യാർത്ഥി) | ||
8. | 8. സുധീർ, റിട്ടയേർഡ് ചിത്രകലാധ്യാപകൻ, തൃശ്ശൂർ | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |