Jump to content
സഹായം

"ജി. ജി. എച്ച്. എസ്. എസ് കല്ലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം
(ചെ.) (school info)
(ചെ.) (ചരിത്രം)
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിൽ കല്ലായി പുഴയോരത്ത് ദേശീയപാതയിൽ നിന്ന് 600m അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായ് ഗവ ഗണപത് ബയർ സെക്കൻ്ററി സ്കൂൾ. 1912ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ച് 1957ൽ യു.പി.സ്കൂളായും ..........ൽ ഹൈസ്കൂളായും -------ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. പഠന പാഠ്യേതരപ്രവർത്തനങ്ങളിൽ സമൂഹത്തിൻറേയും വിദ്യാഭ്യാസവകുപ്പിൻറേയും പ്രത്ര്യേക പ്രശംസക്ക് പാത്രമായിട്ടുണ്ട്. മുന്നൂറോളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. ഇരുപതിലധികം അധ്യാപകരുടെയും പി.ടി.എയുടേയും കൂട്ടായ പ്രവർത്തനം ഈ വിദ്യാലയത്തിന് മുതൽകൂട്ടാണ്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തികളെ സൃഷ്ടിച്ചെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിൽ കല്ലായി പുഴയോരത്ത് ദേശീയപാതയിൽ നിന്ന് 600m അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായ് ഗവ ഗണപത് ബയർ സെക്കൻ്ററി സ്കൂൾ.  
 
ചരിത്രമുറങ്ങുന്ന സാമൂതിരിയുടെ മണ്ണിൽ ,കല്ലായി പുഴയുടെ തീരത്ത് നിലകൊള്ളുന്ന ഗവൺമെൻറ് ഗണപത് ഹയർസെക്കൻഡറി സ്കൂൾ കല്ലായ്ക്ക് 100 വർഷത്തിലധികം പഴക്കമുണ്ട്.ഏകദേശം  142 വർഷം  മുമ്പ് പന്നിയങ്കരയിലെ പുരാതന തറവാടായ പൊക്കാവ് തറവാട്ടിലെ അച്ചു എഴുത്തച്ഛനാണ് ഈ വിദ്യാലയം എഴുത്തുപള്ളിക്കൂടം ആയി ആരംഭിച്ചത്.പിൽ കാലഘട്ടത്തിൽ കണ്ണന്തറ തറവാട്ടുകാരുടെ സ്ഥലത്തുണ്ടായിരുന്ന പള്ളിക്കൂടം വിദ്യാഭ്യാസ പ്രവർത്തകനും ഉദാര ശീലനും ആയ ഗണപത് റാവു  വിലയ്ക്ക് എടുക്കുകയും മിഡിൽ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു .ആറാം ക്ലാസ് വരെയുള്ള പ്രഥമ പ്രധാന അധ്യാപകൻ ശേഷു അയ്യർ ആയിരുന്നു.ഗണപത് സ്കൂളുകളുടെ സ്ഥാപകനായ ഗണപത് റാവുവിന്റെ മകൻ സർവോത്തമ റാവുസ്കൂളിന്റെ  പുരോഗതിക്ക് വേണ്ടി കഠിനപ്രയത്നം ചെയ്തു. ഗണപത് സ്കൂളുകളുടെ സ്ഥാപകനായ ഗണപത് റാവുവിന്റെ മകൻ സർവോത്തമ റാവു സ്കൂളിൻറെ പുരോഗതിക്ക് വേണ്ടി കഠിനപ്രയത്നം  ചെയ്തു. 1916 മുതൽ മിഡിൽ സ്കൂൾ 34 വർഷക്കാലം ആ നിലയിൽ തുടരുകയും  മദ്രാസ് സർക്കാരിന്റെ വിദ്യാഭ്യാസ  അനു ശ്രമഫലമായി ഈ വിദ്യാലയം 1950 -ൽ ഹൈസ്കൂളായി അംഗീകാരം ലഭിച്ചു . അന്നത്തെ പ്രധാനാധ്യാപകൻ വിക്ടോറിയൻ നൂൺ ആയിരുന്നു.
 
പന്നിയങ്കര അംശം ദേശത്ത് നാലര ഏക്കർ ഭൂമിയിൽ നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മുന്നണിപ്പോരാളി രാജ്യതന്ത്രജ്ഞൻ പ്രതിരോധ മന്ത്രിയും പത്മവിഭൂഷൺ ജേതാവുമായ ശ്രീ വി കെ കൃഷ്ണമേനോന്റെ  തറവാട്ട് സ്ഥലത്താണ് നിലകൊള്ളുന്നത്.ശ്രീ വി കെ കൃഷ്ണമേനോൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടി ആയിരുന്നു എന്നുള്ളത്   ഈ വിദ്യാലയത് ചരിത്രത്തിന് ഒരു പൊൻതൂവൽ കൂടിയാണ്.ശ്രീ .ആർ .ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് പുതിയ സ്ഥലം വിലയ്ക്ക് വാങ്ങുകയും വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി 1957 ഈ വിദ്യാലയം സർക്കാർ വിദ്യാലയം ആക്കി മാറ്റുകയും ചെയ്തു.1952 -53 കാലഘട്ടത്തിൽ  44 വിദ്യാർഥികളുമായി ആദ്യത്തെ എസ്എസ്എൽസി ബാച്ച് പുറത്തുവന്നു.അന്നത്തെ പ്രധാന അധ്യാപകൻ അവൻ കുമാരൻ നമ്പ്യാർ ആയിരുന്നു.
 
കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്.1971 അധ്യാപക രക്ഷാകർതൃ സമിതി രൂപീകൃതമാവുകയും ചെയ്തു.ആദ്യത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്ന ശ്രീ കെ പി രാമൻ നായർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയും അറിയപ്പെടുന്ന ഒരു നാടക കലാകാരൻ കൂടി ആയിരുന്നു.1996 മാർച്ച് മാസത്തിൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ഇ.റ്റി മുഹമ്മദ് ബഷീർ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.രണ്ടായിരത്തി രണ്ടിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ.നാലകത്ത് സൂപ്പി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.2004 -ൽഹയർസെക്കൻഡറി വിഭാഗം പ്രവർത്തിച്ചുതുടങ്ങി തുടങ്ങി സയൻസ് കൊമേഴ്സ് എന്നീ വിഭാഗങ്ങളായി ആദ്യം ആരംഭിച്ചു.


[[ജി.ജി.ബി.എച്ച്.എസ്സ്. കല്ലായ്/ചരിത്രം|കൂടുതൽ അറിയാൻ]]
[[ജി.ജി.ബി.എച്ച്.എസ്സ്. കല്ലായ്/ചരിത്രം|കൂടുതൽ അറിയാൻ]]
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643190" എന്ന താളിൽനിന്ന് ശേഖരിച്ചത്