Jump to content

"സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:


[[സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
[[സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
'''ശുദ്ധജലം'''
LKG മുതൽ 7-ാം ക്ലാസ്സുവരെ 820എണ്ണം കുട്ടികൾ പഠിക്കുന്ന സ്കൂളിന് ശുദ്ധ ജലവിതരണത്തിനായി സ്കൂൾ കോംമ്പൗണ്ടിൽ തന്നെ ആൾമറയുള്ളൊരു കിണറുണ്ട്. എല്ലാ വർഷവും മെയ് മാസത്തിൽ തന്നെ കിണർ വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്തു വരുന്നു. ഈ കിണറിലെ ജലമാണ് പാചകപുരയിലേയ്ക്കും,ശുദ്ധജല വിതരണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നത്. 5000 ലിറ്റർ വെള്ളം കൊള്ളുന്ന വാട്ടർ ടാങ്ക് സ്കൂളിന് സ്വന്തമായുണ്ട്.2018-19 അധ്യയന വർഷത്തിൽ PTA യുടെ സഹകരണത്തോടെ മഴക്കുഴികളും കിണറി ൻ്റെ സമീപത്തായി നിർമ്മിച്ചിട്ടുണ്ട്.
സ്കൂളിന് സ്വന്തമായി ഒരു വാട്ടർ പ്യൂരിഫയർ ഉണ്ട്. ഇതു വഴി കുട്ടികൾക്ക് കുടിക്കാനായി ശുദ്ധജലം ഉറപ്പു വരുത്തുന്നു' കൂടാതെ എല്ലാ നിലകളിലും ശുദ്ധജലം നിറച്ച കെ റ്റിലുകൾ വച്ചിട്ടുണ്ട്.
'''സ്റ്റാഫ് റൂം'''
കണ്ണോത്ത് സെന്റ് ആന്റണീസ് സ്കൂളിൽ എൽപി യുപി വിഭാഗങ്ങളിലായി 28 അധ്യാപകരാണ് ഉള്ളത്. എല്ലാവർക്കും സൗകര്യപ്രദമായ രീതിയിൽ ഇരിക്കുന്നതിന് ആവശ്യമായ ഇരിപ്പിടങ്ങളും പഠന സാധനങ്ങളും ബുക്കുകളും വയ്ക്കുന്നതിന് ആവശ്യമായ ഡ്രോയോട് കൂടിയ ഡെസ്ക്കുകളും എല്ലാ അധ്യാപകർക്കും ഉണ്ട്. എല്ലാ ക്ലാസ്സുകൾക്കും കുട്ടികളുമായി ബന്ധപ്പെട്ട സാമഗ്രികൾ സൂക്ഷിക്കുന്നതിന് ആവശ്യമായ കബോർഡുകൾ സ്റ്റാഫ് റൂമിൽ സജ്ജീകരിച്ചിട്ടുണ്ട്. തറ ടൈൽസ് ഇട്ട മനോഹരമാക്കിയിരിക്കുന്നു. വാർഷിക പദ്ധതികൾ, കലണ്ടറുകൾ ഇവ പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഉണ്ട്. സ്കൂളിലെ എല്ലാവർക്കും ഒരുമിച്ച് കൂടുന്നതിനും ചർച്ചകൾ നടത്താനും അധ്യാപകർക്ക് ഇരുന്നു ചായ, ഭക്ഷണം ഇവ കഴിക്കാനും സ്റ്റാഫ് റൂം സൗകര്യം പര്യാപ്തമാണ്
'''ഓഫീസ് സൗകര്യം'''
എല്ലാ സൗകര്യങ്ങളുമുള്ള ഒരു വിശാലമായ ഓഫീസ് സ്കൂളിനുണ്ട് എന്നത് അഭിമാനാർഹമായ ഒരു കാര്യമാ ണ്.പ്രധാനാധ്യാപകന്റെ ഇരിപ്പിടവും അതിന്റെ മുൻപിൽ സന്ദർശകർക്ക് ഇരിക്കാനുള്ള ഇരിപ്പിടവും ഉണ്ട്. കുട്ടികൾക്ക് ലഭിക്കുന്ന സമ്മാനങ്ങൾ പൊതുജനങ്ങൾക്ക് കാണത്തക്കവിധത്തിൽ ഓഫീസിൽ ക്രമീകരിച്ച് വെക്കാനുള്ള സ്ഥലമുണ്ട്. ഓഫീസ് സംബന്ധമായ ഫയലുകൾ അടുക്കിവയ്ക്കുന്നതിനായി ആവശ്യമായ ആറ് വലിയ ഷെൽഫുകൾ ഹെഡ്മാസ്റ്ററുടെ ഇരിപ്പിടത്തിനു പുറകിലായി സജ്ജീകരിച്ചിരിക്കുന്നു. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി സ്കൂൾ ഓഫീസിൽ കൂളർ സജ്ജീകരിച്ചിട്ടുണ്ട്.. ഓഫീസിന്റെ ഒരു ഭാഗത്ത് പ്രധാന അധ്യാ പകൻ ആശയവിനിമയം നടക്ക തക്കവിധത്തിൽ മേശയും കസേരയും ഇട്ട ഓഫീസ് അസിസ്റ്റന്റിന്റെ ഇരിപ്പിടം
സജ്ജമാക്കിയിരിക്കുന്നു. പ്രധാനാധ്യാപകൻ എപ്പോഴും നിരീക്ഷിക്കാൻ സാധിക്കാത്ത വിധത്തിലാണ് സിസിടി വി ക്രമീകരിച്ചിരിക്കുന്നത്. സ്കൂളിലെ ഓരോ ക്ലാസ് മുറികളും വരാന്തകളും ഗ്രൗണ്ടും സ്കൂൾ പരിസരവും ഇതിലൂടെ നിരീക്ഷിക്കാൻ സാധിക്കുന്നതാണ്. കാറ്റും വെളിച്ചവും ലഭിക്കാനാവശ്യമായ ഫാനുകളും ലൈറ്റുകളും ക്രമീകരി ച്ചിട്ടുണ്ട്.
'''വിദ്യാർഥികളുടെ യാത്രാ സൗകര്യങ്ങൾ'''
അതിവിശാലമായ ഏരിയയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കണ്ണോത്ത് സെന്റ് ആന്റണിസ് LP&UP സ്കൂളിൽ പഠിക്കുന്നത്. ആകെ വിദ്യാർഥികളുടെ 95 ശതമാനവും വാഹനങ്ങളിൽ വരേണ്ട വരാണ്. അതുകൊണ്ടുതന്നെ യാത്രാസൗകര്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. വിദ്യാർത്ഥികൾക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത വിധത്തിലുള്ള സുരക്ഷിതമായ യാത്രാസൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. 6 ബസ്സുകളും 21 ഓട്ടോറിക്ഷകളും ഒരു വാനും 4 ജീപ്പുകളും ഇവിടെ സർവീസ് നടത്തുന്നു. സ്കൂൾ വാഹനങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാൻ അധ്യാപകരുടെ ഒരു കമ്മിറ്റി തന്നെ മേൽനോട്ടം വഹിക്കുന്നു. സ്കൂൾ ബസ്സുകളിൽ എല്ലായിപ്പോഴും അദ്ധ്യാപകരുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. സൽസ്വഭാവികളും ഉത്തരവാദിത്വബോധം ഉള്ളവരുമായ വാഹന ജീവനക്കാർ ഈ സ്കൂളിന്റെ ഒരു മുതൽക്കൂട്ടാണ്.
'''സ്കൂൾ ബസുകൾ'''
വിവിധ ഭാഗങ്ങളിൽ നിന്നായി സ്കൂളിന്റെ പേരിലുള്ള 6 ബസ്സുകൾ വിദ്യാർത്ഥികൾക്കായി സർവീസ് നടത്തുന്നുണ്ട്. നൂറാം തോട്, ചിപ്പിലിത്തോട്, അടിവാരം, മണൽവയൽ, കാക്കവയൽ, മലപുറം എന്നീ പ്രദേശങ്ങളിൽ നിന്നാ
ണ് ഈ ബസ്സുകൾ ട്രിപ്പ് ആരംഭിക്കുന്നത്. 2019-2020 അധ്യയനവർഷം മാനേജ്മെന്റും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിൽപെട്ട പൂർവ്വ വിദ്യാർത്ഥികളും കൂടി 23,00,800 രൂപ മുതൽ മുടക്കി സ്കൂളിനായി ഒരു പുതിയ ബസുംകൂടി സംഭാവന ചെയ്തു.
'''വാൻ, ജീപ്പ്'''
ഈങ്ങാപ്പുഴയിൽ നിന്ന് ഒരു വാനും മരുതിലാവു, 30 ഏക്കർ, പുതുപ്പാടി, ചെമ്മ്രംപറ്റ എന്നീ പ്രദേശങ്ങളിൽ നിന്നാ യി 4 ജീപ്പുകളും വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നു.
'''ഓട്ടോറിക്ഷ'''
വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കാത്ത വീതി കുറഞ്ഞ റോഡിലൂടെ സഞ്ചരിച്ച് വിദ്യാർത്ഥികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കാൻ 21 ഓട്ടോറിക്ഷകളും നിലവിൽ സർവീസ് നടത്തുന്നുണ്ട
'''ചുറ്റുമതിൽ, പ്രവേശന കവാടം'''
സ്കൂളിന് ചുറ്റും നല്ല ഉയരത്തിൽ ഉറപ്പോടു കൂടിയ ചുറ്റുമതിൽ ഉണ്ട്. കൂടാതെ പ്രവേശനകവാടത്തിൽ ഗേറ്റും ഉള്ളതി നാൽ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾ പൂർണ സുരക്ഷിതരാണ്. സ്കൂൾ വിടുന്ന ത് വരെ അനുവാദമില്ലാതെ ഒരു വിദ്യാർത്ഥിക്ക് പോലും പുറത്തു പോകാൻ സാധിക്കില്ല.
'''ഭിന്നശേഷിക്കാരായ കുട്ടികൾ'''
സ്കൂളിന് ഉള്ളിലേക്ക് പ്രവേശിക്കാൻ മൂന്നു പ്രവേശന കവാടങ്ങളാണ് ഉള്ളത്. ഇതിൽ രണ്ടു വശത്തുമുള്ള പ്രവേശന കവാടത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി റാമ്പുകളും പ്രത്യേകമായി സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ ഇത്തരക്കാരായ കുട്ടികൾക്ക് യാതൊരു പ്രയാസവുമില്ലാതെ ക്ലാസുകളിൽ പ്രവേശിക്കാൻ സാധിക്കുന്നു. ഇങ്ങനെ എല്ലാ വിധത്തിലുമുള്ള നല്ല പഠന സൗകര്യങ്ങളും അന്തരീക്ഷവും ഈ സ്കൂളിൽ വിദ്യാർഥികൾക്ക് ലഭ്യമാണ്.
'''എല്ലാ ക്ലാസ്സ് റൂമുകളിലും സ്പീക്കർ സംവിധാനം'''
സ്കൂളിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി സ്കൂളിൽ കുട്ടികൾക്ക് ഏതുസമയത്തും നിർദ്ദേ ശങ്ങൾ നൽകുവാനും, പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം സ്ഥാപിച്ചു. മികച്ച ശബ്ദ സംവിധാനം ഉപയോഗിച്ച് പ്രാർത്ഥനകളും ദേശീയഗാനവും കുട്ടികളിൽ എത്തിക്കാൻ സാധിച്ചത് കുട്ടികളിലെ അച്ചടക്കം വർദ്ധിപ്പിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മാസ്റ്റർ ജോർജ് സാർ കുട്ടികളെ അഭിസംബോധന ചെയ്യുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഉച്ചയ്ക്കത്തെ ഇടവേളയിൽ ഡെയിലി ക്വിസ് നടത്തുന്നതിനും സ്പീക്കർ സംവിധാനം വളരെ ഉപകാരപ്രദമായി തീർന്നു.
'''എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും'''
സ്കൂൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും സജ്ജീ കരിച്ചു. അവ കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. ക്ലാസ് മുറികളിലെ ഫാനുകൾ വാങ്ങുന്നതിൽ പിടിഎ ക്കാരുടെ സഹകരണവും ഉണ്ടായിരുന്നു.
'''പാർക്ക് കളിസ്ഥലം'''
സ്കൂളിന്റെ പ്രൗഢി ക്ക് ഒന്നുകൂടി മാറ്റുരയ്ക്കുന്ന തരത്തിൽ ഉള്ള മനോഹരമായ പാർക്കും കളിസ്ഥലവും ആണ് കണ്ണോ ത്ത് സെന്റ് ആന്റണീസ് യുപി സ്കൂളിന്നുള്ളത്. പ്രീപ്രൈമറി പ്രൈമറി വിദ്യാർഥികൾക്കായി ഊഞ്ഞാൽ, സീസോ.....തുടങ്ങി മനോഹരമായ വിവിധതരം കളി ഉപകരണങ്ങളാണ് സ്കൂൾ പെഡഗോജി പാർക്കിൽ സ്ഥാപിച്ചിട്ടുള്ളത്. ശാരീരിക മാനസിക ഉല്ലാസം കുഞ്ഞുങ്ങൾക്ക് പകർന്നുനൽകാൻ തണൽ മരങ്ങൾക്ക് താഴെ നിർമ്മിച്ചിട്ടുള്ള ഈ പാർക്കിന് കഴിഞ്ഞിട്ടുണ്ട്. സ്കൂൾ പിടിഎ യുടെ സഹായത്തോടെ ഒന്നര ലക്ഷം രൂപ മുതൽമുടക്കിൽ തയ്യാറാക്കിയ ഹരിതാഭമായ സ്കൂൾ മൈതാനം സ്കൂളിന്റെ ഹൈലൈറ്റ് ആണ്. പച്ഛപുല്ലിൽ കുട്ടികൾ കളിച്ചു രസിക്കുന്ന കാഴ്ച ഹൃദയഹാരിയാണ്.


==മികവുകൾ==
==മികവുകൾ==
1,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1627268" എന്ന താളിൽനിന്ന് ശേഖരിച്ചത്