Jump to content
സഹായം

"എം യു പി എസ് മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,620 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
സ്കൂളിന്റെ ചരിത്രം
(1)
(സ്കൂളിന്റെ ചരിത്രം)
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
1935 ൽ പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങപ്പെട്ടതാണ് ഈ സ്ഥാപനം.
         വിദ്യാഭ്യാസ കാര്യത്തിൽ വളരെ പിന്നോക്കമായിരുന്നു ആ കാലഘട്ടത്തിലെ മുസ്ലീം സമുദായം. അവരിൽ വിദ്യാഭ്യാസത്തോട് ആഭിമുഖ്യം വളർത്തുവാൻ അക്കാലത്ത വിദ്യാഭ്യാസ അധികൃതരും സാമൂഹ്യ പ്രവർത്തകരും അക്ഷീണയത്നം തന്നെ നടത്തുകയുണ്ടായി. അതിന്റെ ഗുണനഫലമാണ് ഇന്ന് വളർന്നു പന്തലിച്ചു നിൽക്കുന്ന ഈ സ്ഥാപനം.
         മുക്കാൽ നൂറ്റാണ്ടിന് മുമ്പു വരെ മുസ്ലിംകളുടെ പ്രത്യേകിച്ചും മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വളരെ ശോചനീയമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഭരണകൂടം വിവിധ കേന്ദ്രങ്ങളിൽ മുസ്ലീം ഗേൾസ് ബോയ്സ് സ്കൂളുകൾ സ്ഥാപിച്ചിരുന്നത്. നമ്മുടെ വിദ്യാലയവും ഈ കാലഘട്ടത്തിലാണ് പിറവി എടുക്കുന്നത്. ആദ്യത്തെ സ്കൂൾ കെട്ടിടം നിർമ്മിക്കുന്നത് പരേതനായ പോതിപറമ്പത്ത് മുഹമ്മദ് സാഹിബാണ്.  അദ്ദേഹം തന്നെയാണ് സ്കൂൾ മാനേജ് ചെയ്തതും. ഗവൺമെന്റിന്റെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻമാരുടേയും നിർലോഭമായ സഹകരണങ്ങളുടെ ഫലമായി സ്കൂൾ ദ്രുദഗതിയിൽ വളരുകയായിരുന്നു. 1941 വരെ ഈ നില തുടർന്നു.
        1941 ൽ മാട്ടൂൽ മാപ്പിള ഗേൾസ് എലമെന്ററി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. യശശ്ശരീരനായ ജ: കെ.പി. അബ്ദുൾ ഖാദർ മാസ്റ്റർ ഈ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തു. അദ്ദേഹം തന്നെയായിരുന്നു ആദ്യ പ്രധാന അധ്യാപകനും. ഈ സംഭവം സ്കൂളിന്റെ വളർച്ചയിൽ ഒരു പ്രധാന നാഴിക കല്ലായിരുന്നു.
        പ്രഗൽഭകരും, വിദ്യാപ്രേമികളുമായ ധാരാളം മഹൽ വ്യക്തികളുടെ പരിലാളനയിൽ വളർന്ന് വികസിച്ചുകൊണ്ട് നീണ്ട 81 ആണ്ടുകൾ പിന്നിട്ടിരിക്കുകയാണ്. വയലറ്റ് നിക്കൊളസ് മാസ്റ്റർ, ടി.വി കൃഷ്ണ പിഷാരടി മാസ്റ്റർ, വി.പി.എം. അബ്ദുൾ അസീസ് മാസ്റ്റർ, ടി. രാഘവൻ മാസ്റ്റർ, ടി.കെ കമലാക്ഷി ടീച്ചർ, കെ.പി. പീതാംബരൻ മാസ്റ്റർ, എൻ. ചന്ദ്രശേഖരൻ മാസ്റ്റർ, എസ്.വി. മഹ്മൂദ് മാസ്റ്റർ, കാളിയത്ത് മുഹമ്മദ് മാസ്റ്റർ, കെ.പി. ജോൺ മാസ്റ്റർ, എം.അബ്ദുൾ ഖാദർ മാസ്റ്റർ എന്നീ മുൻ പ്രധാന അദ്ധ്യാപകരുടെ സേവനങ്ങളെ നന്ദിപൂർവ്വം അനുസ്മരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611091" എന്ന താളിൽനിന്ന് ശേഖരിച്ചത്