Jump to content

"കൂടുതൽവായിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13,921 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
(ചെ.)
താളിലെ വിവരങ്ങൾ <!--visbot verified-chils->--> എന്നാക്കിയിരിക്കുന്നു
No edit summary
(ചെ.) (താളിലെ വിവരങ്ങൾ <!--visbot verified-chils->--> എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
975 ൽ പ്രഥമാധ്യപകനായിരുന്ന പന്തളം രാജകുടുംബാഗമായിരുന്ന ശ്രീ രാജരാജവർമ്മയുടെ നേതൃത്വത്തിൽ രജത ജൂബിലി വളരെ ഭംഗിയായി ആഘോഷിക്കുകയുണ്ടായി. അതിന്റെ സ്മാരകമായി സ്കൂൾ ആഡിറ്റോറിയം പണികഴിപ്പിച്ചു. പിന്നീട് ശ്രീ ആർ ബാലകൃഷ്മപിള്ള എം. എൽ. എ യുംടെ പ്രത്യേക ശ്രമഫലമായി സർക്കാരിൽ നിന്ന് വലിയ രണ്ടു മൂന്നുനില കെട്ടിടങ്ങൾ പണികഴിപ്പിക്കുകയും ക്ലാസ്സ് മുറികളുടെ കുറവുകൾക്ക് ഒരു പരിധിവരെ പരിഹാരമാവുകയും ചെയ്തു. തുടർന്ന് വി. എച്ച്. എസ്. ഇ.യുടെ രണ്ടു ബാച്ചുകൾ അനുവദിച്ചപ്പോൾ സ്കൂൾ വി. എച്ച്. എസ്.എസ് ആയി ഉയർന്നു. 2004ൽ എം എൽ എ ആയിരുന്ന ശ്രീ ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത് സ്കൂൾ ഹയർ സെക്കന്ററി സ്കൂളാക്കി ഉയർത്തി പുനർ നാമകരണം ചെയ്തു . സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഓരോ ഗ്രൂപ്പാണ് അനുവദിച്ചത്. ഇതിനിടയിൽ ജില്ലാപഞ്ചായത്തിൽ നിന്നും എസ് എസ് എ യുടെ  രണ്ട് ക്ളാസ് റൂമുകളുടെ പണി പൂർത്തിയായിട്ടുണ്ട്. കൂടാതെ ചെങ്ങറ സുരേന്ദ്രൻ എം പിയുംടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 7 ലക്ഷം രൂപ അനുവദിച്ച് 2 ക്ലാസ്സ് റൂമുകളുടെ പണിക്ക് തറക്കല്ലിട്ടു. വി. എച്ച് എസ് ഇ യുടെ വികസനത്തിനായി 86 ലക്ഷം രൂപയുംട ഒരു പ്രോജക്ട് അനുവദിച്ചിട്ടുണ്ട്. സ്കൂളിന്റെ വികസനത്തിനായി ജില്ലാ പഞ്ചായത്തിൽ നിന്നും ‍ഡിവിഷൻ മെമ്പർ ശ്രീ മോഹൻ കുമാറിന്റെ താൽപര്യപ്രകാരം 72 ലക്ഷം രൂപയുടെ പ്രോജക്ടും
   
അനുവദിച്ചിട്ടുണ്ട്. കൂടാതെ ഡിവിഷൻ മെമ്പറിന്റെ താൽപര്യാർത്ഥം 10 ഡസ്കും 10ബഞ്ചും ഈ വർഷം ആദ്യം നൽകുകയുണ്ടായി. സ്കകൂൾതല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് സബ് ജില്ല,  ജില്ല, സംസ്ഥാന തലങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുവാനും അതുവഴി ഗ്രേസ് മാർക്ക് കരസ്ഥമാക്കുവാനും നിരവധി കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
<!--visbot  verified-chils->-->
കായികരംഗത്തും സംസ്ഥാനതലം വരെ എത്തുവാനും വ്യക്തിമുദ്ര പതിപ്പിക്കുവാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട് മികച്ച നിലവാരത്തിലുള്ള ഫുട്ബോൾ, ഖോ ഖോ, ക്രിക്കറ്റ് ടീമുകൾ സ്കൂളിലുണ്ട്. എൻ സി സി യൂണിറ്റ് വർഷങ്ങളായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുവാൻ  ഈ സ്കൂളിനെ പ്രതിനിധീകരിച്ച് കുട്ടികൾ പോയിട്ടുണ്ട് വർഷം തോറും കുറഞ്ഞത് ഇരുപത് കുട്ടികൾക്കെങ്കിലും എസ് എസ് എൽ സി പരീക്ഷയിൽ ആനുകൂല്യം നേടുന്നതിന് സഹായകമായിട്ടുണ്ട്.
2004 മുതൽ റോഡ് സോഫ്റ്റി ഫോറം യൂണിറ്റ് സ്കൂളിലുണ്ട്. ട്രാഫിക് നിയമങ്ങളെപ്പറ്റി ബന്ധപ്പെട്ട  ഉദ്യോഗസ്ഥർ ക്ലാസുകൾ എടുക്കാറുണ്ട്. കുളക്കട സബ് ജില്ല പ്രവൃത്തിപരിചയ മേളയിൽ 2015-2016 അധ്യയന വർഷത്തിൽ  ഏറ്റവും കൂടുതൽ പോയിൻറ് കരസ്ഥമാക്കി  ഓവറോൾ ചാമ്പ്യ ൻഷിപ്പ് കരസ്ഥമാക്കിയത് ഈ സ്കൂളാണ്.
നമ്മുടെ രാഷ്ട്രപിതാവായ മാഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി വർഷമായ 1969 ലാണ് ഉന്നത വിദ്യാഭ്യാസമേഖലയിൽ നാഷണൽ സർവ്വീസ് സ്കീം രൂപം കൊണ്ടത്. ഇപ്പോൾ ഹയർസെക്കൻററി തലം മുതൽ മുകളിലേക്കുള്ള വിദ്യാഭ്യാസമേഖലകളിൽ ഈ സാമൂഹ്യസന്നദ്ധസംഘടന പ്രവർത്തിക്കുന്നു. സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വവികസനവും സമൂഹത്തെക്കുറിച്ചുള്ള അറിവും നേടി രാഷ്ട്രനിർമ്മാണപ്രക്രിയയിൽ വിദ്യാർത്ഥികൾ പങ്കാളികളാകുക എന്നാതാണ് നാഷണൽ സർവ്വീസ് സ്കീമിനിന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനനുഗുണമായ രീതിയിൽ സ്കൂൾ എൻ. എസ്. എസ് പ്രവർത്തിച്ചുവരുന്നു. ദിനാഘോഷങ്ങളും ദശദിനക്യാമ്പും വർഷം തോറും നടത്തിവരുന്നു. .
ജില്ലയിലെ ഏറ്റവും നല്ല നിലവാരമുള്ള ഒരു ലാബാണ് സ്കൂളിലുള്ളത്. അദ്ധ്യാപക ട്രെയിനിംഗ് സെന്ററായും പ്രവർത്തിച്ചു വരുന്നു. എന്നാൽ സ്വതന്ത്ര സോഫ്റ്റ് വെയർ നടപ്പാക്കിയതോടെ പുതിയ കമ്പ്യൂട്ടർ ആവശ്യമായി വന്നു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോൾ കൊട്ടാരക്കര എം എൽ എ യുമായ ശ്രീമതി ഐഷാപോറ്റിയുെട പ്രാദേശിക വികസന ഫണ്ടിൽ നിന്നും 1 ലക്ഷം രൂപ അനുവദിച്ച് 5 കമ്പ്യൂട്ടറുകൾ ലാബിലേക്ക് നൽകുകയുണ്ടയി. ഐടി വികസനവുമായി ബന്ധപ്പെട്ട് INTERNET CONNECT EDUSATൻറെ Rot എന്ന കണക്ഷനും സ്മാർട്ട് ക്ലാസ് റൂമും സ്കൂളിലുണ്ട്.
 
വായനയിലൂടെ അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കാനുതകുന്ന തരത്തിലുള്ള ലൈബ്രറിയാണ് ഈ സ്കൂളിലുള്ളത്. ഇവിടെ പതിനയ്യായിരത്തോളം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്. 40 കുട്ടികൾക്ക് ഒരേ സമയം പുസ്തകങ്ങൾ വായിക്കുവാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊല്ലം റവന്യൂ ജില്ലയിലെ ഗവൺമെൻറ് ഹൈസ്കൂൾ ലൈബ്രറികളിൽ ഒന്നാം സ്ഥാനം ഈ ലൈബ്രറിക്കു ലഭിച്ചിട്ടുണ്ട്.
10 ക്ലാസിനും +2നും അവധിക്കാലത്തു തന്നെ ക്ലാസുകൾ ആരംഭിച്ചിരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 5 മുതൽ 10 വരെ ക്ലാസീലെ കുട്ടികൾക്ക് 5 മണി വരെ ക്ലാസുകൾ എടുക്കുന്നു. കൂടാതെ ജനുവരി മുതൽ 10ക്ലാസിലെ കുട്ടികളെ ഗ്രൂപ്പുകളാക്കി ടൈം ടേബിൾ അനുസരിച്ച് പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചുവരുന്നു. കണക്ക് , ഇംഗ്ലീഷ്, വിഷയങ്ങൾക്ക് ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച വിജയസോപാനം കുട്ടികൾക്ക് വളരെ യധികം പ്രയോജനപ്പെടുന്നുണ്ട്.
കുളക്കട സബ് ജില്ലയിലെ ക്ലസ്റ്റർ സെൻറർ കൂടിയാണീ സ്കൂൾ ഈ ക്ലസ്റ്ററിൽ 11 സ്കൂളിന്റെ പങ്കാളിത്തം ഉണ്ട്. വിവിധ വിഷയങ്ങളിലായി 7 പേർ റിസോഴ്സ് ടീച്ചേഴ്സായി ഈ സ്കൂളിൽ നിന്നുണ്ട്. മാതൃകാപരമായ പ്രവർത്തനത്തിൽ ഇവുടെത്തെ അധ്യാപകർ മറ്റാരെക്കാളും മുന്നിൽത്തന്നെയുണ്ട്.
 
യുപി, എച്ച് എസ്, എച്ച് എസ് എസ്, വി. എച്ച് എസ് എസ് വിഭാഗങ്ങളിലായി ഏകദേശം 1409 കുട്ടികളും 73 അധ്യാപക-അധ്യാപകേതര ജീവനക്കാരും ഉണ്ട്. ഇതിൽ എച്ച് എസ്  വിഭാഗം ഹെഡ് മിസ് ട്രസ്സായി ശ്രീമതി വിജയലക്ഷ്മിയും എച്ച് എസ് എസ് വിഭാഗം പ്രിൻസിപ്പലായി ശ്രീമതി റോസമ്മയും വി. എച്ച് എസ് എസ് വിഭാഗം പ്രിൻസിപ്പലായി ശ്രീമതി റാണിയും  സേവനമനുഷ്ഠിക്കുന്നു. കുറെ വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷാ വിജയശതമാനം 98%ൽ അധികമാണ് . ഗവ. സ്കൂളുകളിൽ വച്ച് കൂടുതൽ  വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിക്കുന്ന ഒരു സ്കൂളാണിത്. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 36 എ പ്ലസ് ലഭിക്കുകയുണ്ടായി.  ഹയർസെക്കന്ററി വിഭാഗത്തിൽ 1200 ൽ 1200 മാർക്ക് ശ്രീലക് ഷ്മി എന്ന കുട്ടിക്ക് ലഭിച്ചു. 1989ൽ വി. എച്ച്. എസ്. ഇ പരീക്ഷയിൽ ഫൗസിയ എന്ന വിദ്യാർത്ഥിനിക്ക്  ഒന്നാം (1)റാങ്ക് നേടി ഉയർന്ന വിജയം കരസ്ഥമാക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
രക്ഷാകർതൃ പ്രതിനിധികളായി 11 പേരും അധ്യാപക പ്രതിനിധികളുമടങ്ങുന്ന 21 അംഗ ഭരണസമിതിയിൽ ശ്രീ ഇന്ദുകുമാർ സമിതിയുടെ പ്രസി‍ഡൻറായി പ്രവർത്തിക്കുന്നു. കൂടാതെ ശ്രീ. എൽ ഉ​ഷാകുമാരി മാത്യ സമിതി പ്രസി‍ൻറായി പ്രവർത്തിക്കുന്നു.
 
<!--visbot  verified-chils->
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609447" എന്ന താളിൽനിന്ന് ശേഖരിച്ചത്