Jump to content
സഹായം

"ജി എൽ പി എസ് ശിവപുരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
2021-2022 അധ്യയന വർഷത്തെ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ ഓൺലൈൻ പഠനമായതിനാൽ സയൻസ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സയൻസ് ക്ലബ്ബ് ജിഎൽ പി എസ് ശിവപുരം എന്ന പേരിൽ ഒരു വാട്സപ്പ് ഗ്രൂപ്പ് രൂപികരിച്ചു. 22/7/2021 ന് ഓൺലൈനായി സയൻസ് ക്ലബ്ബ് ഉദ്ഘാടനവും ചാന്ദ്രദിനാചരണവും നടന്നു. മുൻ ജില്ലാ സയൻസ് ക്ലബ്ബ് സെക്രട്ടറിയും റിട്ട: എ.ഇ.ഒ യുമായ ശ്രീ തിലകൻ കെ കുട്ടികളിൽ കൗതുകമുണർത്തുന്ന കുഞ്ഞു പരീക്ഷണങ്ങളിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു.പി.ടി.എ പ്രസിഡൻ്റ് ശ്രീ റിഷാൽ എപി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ്സ്, പ്രസംഗം ,അമ്പിളിക്കവിതകൾ, അമ്പിളിക്കൊഞ്ചൽ, ചന്ദനിൽ ഒരു ദിവസം - ഒരു സാങ്കല്പിക രചന എന്നീ പരിപാടികൾ നടത്തി.
 
   ജൂലൈ 28 ലോകപ്രകൃതിസംരക്ഷണ ദിനത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. ചിങ്ങം - 1 കർഷക ദിനത്തിൽ നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ അടങ്ങിയ വിഡിയോ വാട്സപ്പ് വഴി പ്രദർശിപ്പിച്ചു.കൂടാതെ കൃഷിപ്പാട്ടാലാപനം, പ്രച്ഛന്ന വേഷം - ഗ്രാമീണ കർഷകർ എന്നീ പരിപാടിയും നടന്നു. സപ്തംബർ 16 ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, പ്രസംഗം, ചിത്രരചന എന്നിവയും നടന്നു.എല്ലാ പരിപാടികളിലും  കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പു വരുത്തി വരുന്നു.
 
               കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി കുഞ്ഞു പരീക്ഷണങ്ങൾ ചെയ്യാനുള്ള പ്രോത്സാഹനം വാട്സപ്പ് ഗ്രൂപ്പുവഴി നിരന്തരം നൽകി വരുന്നു.  {{PSchoolFrame/Pages}}
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588436" എന്ന താളിൽനിന്ന് ശേഖരിച്ചത്