== ദേവലോകക്കരയെന്ന തേവലക്കര ഗ്രാമത്തിൽ കിഴക്ക് അഷ്ടമുടിക്കായലിൻെറ സാമീപ്യത്താൽ അനുഗ്രഹീതമായ അരിനല്ലൂരിൽ 9.10.1958 ൽ ഗവ.എൽ.പി.എസ്.അരിനല്ലൂർ നോർത്ത് സ്ഥാപിതമായി.അതോടെ ദൂരെയുള്ള സ്കൂളുകളിൽ പോകാൻ കഴിയാതിരുന്ന ഭൂരിഭാഗം കുഞ്ഞുങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസം സാധ്യമായി.ക്രമേണ കുട്ടികൾ കൂടുകയും 1976 ൽ ഷിഫ്ററ് സമ്പ്രദായം നിലവിൽ വരുകയും ചെയ്തു.സ്കൂൾ തുടങ്ങിയ വർഷം ഒന്നാം ക്ലാസിലേക്ക് ഏകദേശം 200 കുട്ടികളോളം പ്രവേശനം നേടി.പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ സ്കൂളിൽ ആദ്യകാലങ്ങളിൽ ഓലമേഞ്ഞഷെഡിലാണ് പ്രവർത്തിച്ചിരുന്നത്. ==