Jump to content
സഹായം

"എ.എം.യു.പി,എസ്.ചെമ്പ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:
[[പ്രമാണം:19770 Radio.resized.png|ലഘുചിത്രം]]
[[പ്രമാണം:19770 Radio.resized.png|ലഘുചിത്രം]]
https://zeno.fm/radio/AMUPS-Chembra-FM/
https://zeno.fm/radio/AMUPS-Chembra-FM/
=== അകലെയാണെങ്കിലും അരികിലുണ്ട് ===
=== "പ്രാദേശികവാണി ചെമ്പ്ര സ്കൂൾ FM 2021.... ===
=== തുറക്കൂ... കേൾക്കൂ... കേട്ടുകൊണ്ടേയിരിക്കൂ.. ===
ജീവിതം സാങ്കേതിക സംവിധാനങ്ങളാൽ യാന്ത്രികമായി മാറാതിരിക്കാനുള്ള ഒരു മാർഗ്ഗം.
കുട്ടികളുടെ ഭാവന, കഴിവ്,അറിവ് എന്നിവ ലോകം കേൾക്കുവാനും പൊതുസമൂഹത്തെ സ്കൂളുമായി ബന്ധപ്പെടുത്തുവാനുമുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ  2021 ആഗസ്റ്റ് 14 ന്  വൈകീട്ട് 04.30 ന് പിടിഎ പ്രസിഡന്റ്‌ ശ്രീ സുബൈറിന്റെ അധ്യക്ഷതയിൽ ആകാശവാണി വാർത്താ അവതാരകൻ '''ശ്രീ. ഹക്കീം കൂട്ടായി'''  സ്കൂളിന്റെ സ്വന്തം സ്വര പേടകം(റേഡിയോ ചാനൽ) ശ്രോതാക്കൾക്കായി തുറന്നു..
ചടങ്ങിൽ തിരൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. സുനിജ മുഖ്യാതിഥിയായിരുന്നു.
കുട്ടികളിൽ
ആരോഗ്യകരമായ ഒരു കേൾവി സംസ്കാരം വളർത്തിയെടുക്കാനും പഠന പാഠ്യേതര വിഷയങ്ങളെ സർഗ്ഗാത്മകമായി ബന്ധപ്പെടുത്തി ശ്രോതാക്കളുടെ കാതുകളിൽ എത്തിക്കുക എന്നതുമാണ് ഈ റേഡിയോ ചാനലിന്റെ ഉദ്ദേശം.
വ്യത്യസ്ത മേഖലകൾ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ഇരുപതോളം പരിപാടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്ന റേഡിയോ ചാനൽ ഒരു വർഷത്തോളമായി പ്രക്ഷേപണം ചെയ്തുപോരുന്നു.
ഇന്റർനെറ്റ്‌, ഓഡിയോ അപ്ലിക്കേഷൻസ് എന്നീ വിവര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ശ്രോതാക്കൾക്ക് മുൻപിൽ ഞാറാഴ്ചകളിൽ പ്രക്ഷേപണം ചെയ്യുന്നു.. ഇത് ഒരാഴ്ച ശ്രോതാക്കൾക്ക് കേൾക്കാൻ അവസരം ഒരുക്കുന്നു..
=== '''റേഡിയോയിൽ പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ''' ===
'''1. സർഗലോകം'''
(കുട്ടികൾ സ്വന്തമായി എഴുതിയ കഥകൾ, പ്രശസ്ത കഥാകൃത്തുക്കളുടെ രചനകൾ എന്നിവയുടെ അവതരണം ,കവി പരിചയം)
'''2. യവനിക'''
(പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കുട്ടികൾ തയ്യാറാക്കിയ നാടകത്തിൻ്റെ അവതരണം, പഴയ കാല നാടക പ്രവർത്തകരുടെ അരങ്ങിലെ അനുഭവങ്ങൾ പങ്കുവെയ്ക്കൽ)
'''3. പ്രഭാഷകൻ്റെ വഴി'''
(വിവിധ ദിനങ്ങൾ, പ്രമുഖ വ്യകതികളുടെ ജന്മ, ചരമദിനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ )
'''4. നാട്ടറിവ്'''
( നാട്ടു മുത്തച്ഛന്മാരും മുത്തശ്ശിമാരുമായി അഭിമുഖം നടത്തി അനുഭവങ്ങൾ പങ്കുവെക്കൽ,
'''5. താളവും മേളവും'''
(സംഗീത ഉപകരണങ്ങൾ പരിചയപ്പെടുത്തൽ)
'''6. പാട്ടിൻ്റെ പാലാഴി'''
( പഴയകാല സിനിമാ നാടക ഗാനങ്ങൾ കോർത്തിണക്കിയ പരിപാടി )
'''7. വീഥികളിലൂടെ'''
( കലാ-കായിക-സാഹിത്യ- ശാസ്ത്ര മേഖലകളിലെ വ്യത്യസ്ത വഴികളിലൂടെയുള്ള ഒരു യാത്ര. )
'''8. ഭാഷാ പരിചയം'''
(സംസ്കൃതപാഠം, ഹിന്ദി, ഉറുദു, അറബി പാഠങ്ങൾ ,സ്പോക്കൺ ഇംഗ്ലീഷ്‌ - അധ്യാപകരുടെ സഹായത്തോടെ )
'''9. കൗതുക വാർത്ത'''
( പ്രാദേശിക വാർത്തകൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള വാർത്ത, ആഴ്ച്ചയിലൊരിക്കൽ)
'''10. വിരുന്ന്'''
(വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായവരെ പരിചയപ്പെടുന്ന പരിപാടി )
'''11. ശാസ്ത്രലോകം'''
( ശാസ്ത്ര സംബന്ധിയായ കാര്യങ്ങൾ പരിചയപ്പെടൽ, ശാസ്ത്ര പ്രതിഭകളുടെ ജീവിത പ്രയാണം )
'''12. വായനശാല'''
(ആഴ്ചയിലൊരു പുസ്തകം പരിചയപ്പെടൽ )
'''13. പോയവാരം'''
( പ്രാദേശികതലം മുതൽ അന്താരാഷ്ട്ര തലം വരെ യുള്ള  ഒരാഴ്ചയിലെ സംഭവവികാസങ്ങൾ സംക്ഷിപ്തമായി ശ്രോതാക്കളുടെ മുൻപിൽ അവതരിപ്പിക്കൽ )
'''14. എഴുത്തു പെട്ടി'''
(ഒരാഴ്ച പ്രക്ഷേപണം ചെയ്ത പരിപാടികളെ കുറിച്ചുള്ള അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ ശ്രോതാക്കൾക്ക് എഴുതി അറിയിക്കാനുള്ള അവസരം )
ഈ റേഡിയോ ചാനലിലൂടെ കുട്ടികളുടെ കഴിവുകൾ  ജനങ്ങളിൽ എത്തിക്കുവാനും രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പിക്കുവാനും സാധിച്ചു.
കേരളത്തിലെ പ്രമുഖ വാർത്താ മാധ്യമമായ 24 ഉൾപ്പെടെയുള്ള ദൃശ്യ മാധ്യമങ്ങളിൽ പ്രാദേശികവാണി ചെമ്പ്ര സ്കൂൾ fm 2021  എന്ന റേഡിയോ ചാനലിനെ സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.
ഇത് സ്കൂളിന്റെ തനതു പ്രവർത്തനത്തെ നാട് ഒന്നടങ്കം നെഞ്ചേറ്റിയതിന്റെ സാക്ഷ്യമാണ്.


== LSS പരിശീലനം ==
== LSS പരിശീലനം ==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574344" എന്ന താളിൽനിന്ന് ശേഖരിച്ചത്