Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.<ref>Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum</ref>)  
==  ''''''താളുകൾ മറിക്കുമ്പോൾ<nowiki>''''</nowiki>''''' ==
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത് മുഴുവനായി ചരിത്രം ഉപതാളിൽ നൽകുാം..)
'''ചരിത്ര പശ്ചാത്തലം മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ പള്ളിയുമായി ബന്ധപ്പെട്ട് 1904 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആരംഭകാലത്തുതന്നെ ചെറിയ ശിശു(LKG) വലിയ ശിശു(UKG) ക്ലാസുകളും നെയ്ത്തുശാലയും പ്രവർത്തിച്ചിരുന്നു. 1912 ഈ വിദ്യാലയത്തെ എലിമെന്ററി സ്ക്കൂളായി ഉയർത്തി.1964 ല് ഹൈസ്ക്കൂൾ നിലവിൽ വന്നു. 1967 ൽ ആദ്യ എസ്. എസ്. എൽ .സി ബാച്ച് പുറത്തു വന്നു. 1995 മുതൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങി. കമ്പ്യൂട്ടർ നിർബന്ധിത വിഷയം ആക്കുന്നതിനു മുൻപുതന്നെ 1999ൽ ആധുനികസൌകര്യങ്ങളുള്ള ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിച്ചിരുന്നു. 2003 ൽ ഇംഗ്ലീഷ് മീഡിയത്തിന് തുടക്കമായി. 2010ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചു തുടങ്ങി.
    കൊടുങ്ങല്ലൂർ താലൂക്കിലെ മതിലകം പഞ്ചായത്തിലെ കടൽ തീരത്ത് നിന്നും 5 കി.മീ കിഴക്ക് സമനിരപ്പാർന്ന പ്രദേശത്താണ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ സ്ഥി തി ചെയ്യുന്നത്.  തീരദേശ വിദ്യാലയങ്ങൾക്ക് തൊടുകുറിയായി എൻഎച്ച് 17 ന്റെ ഓരം ചേർന്ന് നില കൊള്ളുന്ന ഈ വിദ്യാലയത്തിൻറെ ആദ്യ കാലത്തേക്ക് കണ്ണോടിക്കുമ്പോൾകേരള ചരിത്രത്തിലെ തൃക്കണാ മതിലകത്തെക്കുറിച്ച് വിസ്മരിക്കുക വയ്യ. ദക്ഷിണ കേരളത്തിൽ പണ്ട പല വിദ്യാ കേന്ദ്രങ്ങളും ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മുസിരിസിലുള്ള മതിലകമാണെന്ന് ചരിത്ര രേഖകളിൽ കാണുന്നുണ്ട്. ചിലപ്പതികാര കർത്താവായ ഇളം കോവടികൾ മതിലകത്തെ അന്നത്തെ പ്രധാനികളിൽ ഒരാളായിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടവന് നാല് രാജധാനികൾ ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മതിലകമായിരുന്നു. എന്ന് ചരിത്ര പഠിതാക്കൾ രേഖപ്പെടുത്തുന്നു.


    പല മതങ്ങളുടേയും ഒരു കൂട്ടായ്മ അന്ന് ഇവിടെ  ഉണ്ടായിരുന്നു.ജൈനരും, ബുദ്ധമതക്കാരും,യഹൂദരും, ക്രിസ്ത്യാനികളും, മുസ്ലിമുകളും, ഹൈന്ദവരും ഇവിടെ അവരവരുടെ ആരാധനാലയങ്ങൾ സ്ഥാപിച്ചിരുന്നു. മതസൗഹാർദ്ദത്തിൻറെ പ്രതീകമായി തൃക്കണാമതിലകം  ശോഭിച്ചിരുന്നു എന്ന് ചുരുക്കം. മനുഷ്യനെ മനുഷ്യനായി ജീവിക്കാൻ സഹായിക്കുകയാണല്ലോ വിദ്യഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. സർവ്വ മനുഷ്യരുടെയും സർവ്വതോമുഖമായ വളർച്ചയാണ് വിദ്യഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. ഇവിടത്തെ വിദ്യ പല മേഖലകളെയും വളർച്ചക്ക് ഉതകത്തക്കതായിരുന്നു. ചേര രാജാക്കൻമാരുടെ നാശത്തോടെ തൃക്കണാമതിലകത്തിന്റെയും ഒപ്പം വിദ്യാകേന്ദങ്ങളുടെയും  വിദ്യയിടെയും ശോഭ മങ്ങി . പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ വേണമെന്ന മിഷണറിമാരുടെ തീരുമാനമനുസരിച്ച് അക്കാലത്ത് ധാരാളം വിദ്യാലയങ്ങൾ ആരംഭിച്ചു. 1904 ൽ ആർ.സി സ്ക്കൂൾ എന്ന പേരിൽ മതിലകം സെന്റെ ജോസഫ്സ് ലാറ്റിൻ പള്ളിയുടെകീഴിൽ ഒരു പ്രൈമറി വ്ദ്യാലയത്തിന് തുടക്കം കുറിച്ചു. അന്നിവിടെ അദ്ധ്യാപകവൃത്തി നിർവഹിച്ചിരുന്നത് കോഴിക്കോട്ടു നിന്നും വന്ന ബ്രാഹ്മണരായിരുന്നു. 41 വിദ്യാർത്ഥികളാണ് അന്ന് ഇവിടെ അദ്ധ്യയനം നടത്തിയിരുന്നത്. 1912 ൽ വിദ്യാലയം ഒരു എലമെന്ററി സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. അന്നൊക്കെ ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ അദ്ധ്യയനം നടത്തിയിരുന്നു. 1945 വരെ പള്ളി മാനേജ്മെന്റാണ് അദ്ധ്യപകർക്ക് ശമ്പളം നല്കിയിരുന്നത്. ഇന്നത്തെ എൽ.കെജി യുകെ.ജി എന്നിവക്ക് പകരം സ്ക്കൂളിൽ ചെറിയ ശിശു വലിയ ശിശു ക്ലാസുകളും ഒരു നെയ്ത്ത് ശാലയും പള്ളിയുടെ മേൽ നോട്ടത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു . 1940 ൽ ആണ് പള്ളിയുടെ സമീപത്തായി  ഒരു കോൺവെന്റ് ആരംഭിച്ചത്. എന്നാൽ 1953 ൽ ആണ് ഇന്നത്തെ ഒ.എൽ.എഫ്.ജി.എച്ച് സ്ക്കൂൾ നിലവിൽ വരുന്നത്. ഇവിടെ പഠിച്ചിരുന്ന പെൺകുട്ടികൾ കോൺവെന്റ് സ്ക്കൂളിലേക്ക്  മാറിയതോടെ സെന്റ് ജോസഫ്സ് ബോയ്സ് സ്ക്കൂള് മാത്രമായി അൽപ്പം ശുഷ്കിച്ചു എന്ന് പറയാം. ശ്രീ.കെ.ടി.അച്ചുതൻ ട്രാൻസ്പോർട്ട് മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെയും അന്നത്തെ മാനേജർ അയിരുന്ന റവ.ഫാ.ബ്ലെയ്സ്.ഡി.ആൽമേഡയുടെയും മതിലകത്തെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ശ്രീമാൻ ഒ.എ ഫ്രാൻസിസിന്റെയും ശ്രമഫലമായി  1964 ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂൾ ആയ് ഉയർന്നു. 1967 ൽ ആണ് ഇവിടത്തെ എസ്.എസ്.എൽ.സി ആദ്യ ബാച്ച് പരീക്ഷ എഴുതുന്നത്.അന്ന് ആകെ പരീക്ഷ എഴുതിയവർ 19 പേർ മാത്രമായിരുന്നു. അന്ന് തന്നെ സ്ക്കൂളിന് 65% വിജയം കൈവരിക്കാൻ കഴി‍ഞ്ഞു. സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിന്റെ പ്രഥമ ഭരണ സാരഥിയായിരുന്ന ശ്രീമാൻ ഒ.എ .ജോസ് മാസ്റ്റർ ഇന്നും അത്യാദരവുകളോടെ സ്മമരിക്കപ്പെടുന്നു. പിന്നീടുള്ള സ്ക്കൂളിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. 1993 മുതൽ ഇവിടെ പെൺകുട്ടികൾക്കും പ്രവേശനം നൽകിവരുന്നു. ഇന്നിവിടെ കെ.ജി വിഭാഗം മാറ്റി നിർത്തിയാൽ ആകെ 74 ഡിവിഷൻ പ്രവർത്തിക്കുന്നു. എൽ.പി-20 ,യു.പി-18,എച്ച്എസ്-36. 5,6 ക്ലാസുകളിൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയത്തിലും പ്രവർത്തിക്കുന്നു. ഈ വർഷം ഇവിടെ  3200 ഓളം വിദ്യാർത്ഥികളും 90 ഓളം അദ്ധ്യാപകരും 7 അനദ്ധ്യാപകരും ഉണ്ട് . ഇന്ന് സെന്റ് ജോസഫ്സ് വിദ്യാലയമാകുന്ന വടവൃക്ഷം പടർന്നു പന്തലിച്ച് മതിലകം പ്രദേശത്തിന് കുളിർമ്മയേകി നില കൊള്ളുകയാണ്.
3.5ഏക്കർ പ്രദേശത്ത് 3 നിലയുള്ള കോൺക്രീറ്റ് കെട്ടിടവും യു.പി ,എൽ.പി  എന്നിവയുടെ  ഓടിട്ട കെട്ടിടങ്ങളും  ഓട്ട് ഡോർ സ്റ്റേജും  അതിനോടനുബന്ഡിച്ചുള്ള ഓടിട്ട കെട്ടിടവും സ്ക്കൂളിനുണ്ട്. കൂടാതെ ഓഫീസ് റീം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, കഞ്ഞിപ്പുര, കുട്ടികൾക്കും,അദ്ധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റുകൾ, വെള്ള ടാങ്കുകൾ, പൈപ്പ് സെറ്റകൾ, അക്വാഗാഡ് എന്നിവയും വിദ്യാലയത്തിനോടനുബന്ധിച്ചുണ്ട്.വിദ്യഭ്യാസ മേഖലകളിൽ മാത്രമല്ല കലാ കായിക രംഗങ്ങളിലും ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. കോട്ടപ്പുറം മുതൽ ചേറ്റുവ വരെയുള്ള വിദ്യാലയങ്ങളുടെ ലിസ്റ്റ് എടുത്താൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെഎസ്.എസ്.എൽ.സി പരീക്ഷക്കിരുത്തി മികച്ച വിജയശതമാനം കാഴ്ചവെക്കുന്ന ഒരു വിദ്യാലയം കൂടിയാണ് ഞങ്ങളുടേത്. മികച്ച നിലവാരം പുലർത്തുന്ന ലൈബ്രറി, ദൃശ്യശ്രവ്യ ബോധനോപകരണങ്ങൾ, ലാബ്, സ്ക്കൂൾ ബസ്, ശുദ്ധ ജല സൗകര്യം ഇതെല്ലാം ഈ വിദ്യാലയത്തിലുണ്ട്. ഇന്ന് ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ വി കെ മുജീബ് റഹിമാൻ മാസ്റ്റർ  അണ്. ശ്രി. കെ വൈ അസിസ്സ്  പ്രസിഡന്റായുള്ള അദ്ധ്യാപക രക്ഷകർതൃ സമിതിയും ശ്രീമതി രേഹിയാനത് അൻസാരി  പ്രസിഡന്റായ മദർ പി.ടി.എയും സജീവമായി പ്രവർത്തിക്കുന്നു. 2018 - '19 വർഷത്തിൽ തൃശൂർ ജില്ലാ ബെസ്‌റ് PTA അവാർഡ് ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. 2019-2020 ൽ പ്രധാന അധ്യാപകൻ ശ്രീ. വി കെ മുജീബ് റഹിമാൻ മാസ്റ്റർക്ക് ലഭിച്ച സംസ്ഥാന അദ്ധ്യാപക അവാർഡ്,  സംസ്ഥാന തലത്തിലും ഈ വിദ്യാലയം അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ്. വിഞ്ജാനത്തിന്റെ പ്രകാശം പരിസരപ്രാന്തങ്ങളിലെ ഇളം തലമുറയുടെ മന്നസ്സിലേക്ക് പകർന്ന് കൊണ്ട് ഈ വിദ്യാലയം ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
*(സംക്ഷിപ്തം ഇവിടേയും, മുഴുവനായി [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത് ഉപതാളിലും നൽകുാം.
*(സംക്ഷിപ്തം ഇവിടേയും, മുഴുവനായി [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത് ഉപതാളിലും നൽകുാം.
വരി 77: വരി 80:


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ..........  .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] (ഇത്തരം  ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)
1904 ൽ ആർ.സി സ്ക്കൂൾ എന്ന പേരിൽ മതിലകം സെന്റെ ജോസഫ്സ് ലാറ്റിൻ പള്ളിയുടെകീഴിൽ ഒരു പ്രൈമറി വ്ദ്യാലയത്തിന് തുടക്കം കുറിച്ചു. 1964 ൽ സ്ക്കൂൾ ഹൈസ്ക്കൂൾ ആയ് ഉയർന്നു.  


=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1568563" എന്ന താളിൽനിന്ന് ശേഖരിച്ചത്