Jump to content
സഹായം

"എം.ജി.എം.യു.പി.എസ്സ്,തൊട്ടിക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ ശാന്തൻപാറ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ യു.പി. സ്കൂൾ തൊട്ടിക്കാനം.
കുടിയേറ്റ മേഖലയായ തൊട്ടിക്കാനം പ്രദേശത്ത് കാട്ടുമൃഗങ്ങളോടും ഇഴജന്തുക്കളോടും പോരാടി മണ്ണിൽ പൊന്നുവിളയിക്കുന്ന മലയോരകർഷകരുടെ മക്കൾക്ക് പഠിക്കുവാൻ ഒരു വിദ്യാഭ്യാസ സ്ഥാപനമില്ലാത്തതിനാൽ പ്രദേശവാസികളായ ഒരു സംഘം ആളുകൾ മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ ഡോക്ടർ ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനിയെ കണ്ടു ഒരു സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. തൊട്ടിക്കാനം പള്ളിക്കുന്ന് പ്രദേശത്ത് ഒരു എൽ .പി .സ്കൂൾ തുടങ്ങുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും തിരുമേനി ഉറപ്പുനൽകി.              ശ്രീ. നാരായണൻ പൂക്കുളത്ത് എന്ന വ്യക്തിയിൽനിന്നും സ്കൂളിന് ആവശ്യമായ സ്ഥലം വാങ്ങി. പ്രദേശവാസികളുടെ ശ്രമഫലമായി പോതപുല്ലു കെട്ടി ഒരു ഷെഡ് ഉണ്ടാക്കി. 1976 അധ്യയന വർഷം സ്കൂൾ ആരംഭിച്ചു. .പിന്നീട് ഈ കെട്ടിടം ഓടു മേഞ്ഞു.
സ്കൂൾ ആരംഭത്തിൽ 108 വിദ്യാർത്ഥികളും 3 അധ്യാപകരുമാണ് ഉണ്ടായിരുന്നത്. ആദ്യത്തെ ഹെഡ്മാസ്റ്ററായി ചാർജ് വഹിച്ചത് ഡീക്കൻ പി.വി. വർഗീസ് ആയിരുന്നു. ആദ്യത്തെ വിദ്യാർത്ഥിയായി സുഭാഷ് കുന്നേൽ അഡ്മിഷൻ നേടി . ഡീക്കൻ പി.വി. വർഗീസ് ,റവ.ഫാ. ഒ.ജെ.ജേക്കബ് , ശ്രീമതി മറിയാമ്മ ഫിലിപ്പോസ് എന്നിവർ അധ്യാപകരായി ചുമതലയേറ്റു. 1979 - 80 അധ്യയന വർഷം യു.പി. സ്കൂൾ ആയി ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്തു. നല്ലവരായ പ്രദേശവാസികളുടെ നിസ്വാർത്ഥമായ സഹകരണം മൂലം സ്കൂളിന് നല്ല ഒരു ഗ്രൗണ്ട് ഉണ്ടാക്കുവാൻ സാധിച്ചു. ഇപ്പോൾ സ്കൂളിന് 2 കോൺക്രീറ്റ് കെട്ടിടവും, ഓടുമേഞ്ഞ രണ്ടു കെട്ടിടങ്ങളും ,രണ്ട് സ്കൂൾ ബസ്സുകളും ഉണ്ട് .
ശ്രീമതി മറിയാമ്മ ഫിലിപ്പോസ് ദീർഘകാലം ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിച്ചു . തുടർന്ന് ശ്രീമതി അന്നമ്മ തോമസ്, ശ്രീമതി വത്സമ്മ മാത്യു, ശ്രീമതി അച്ചാമ്മ വി. കുര്യൻ എന്നിവരും പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചു.
ശ്രീ.ജോർജ്ജ്, ശ്രീമതി സി.വി. ഏലിക്കുട്ടി, ശ്രീ .N വിജയൻ നായർ , ശ്രീ .പി.എ. ജേക്കബ് , ശ്രീമതി മേഴ്സിക്കുട്ടി കെ.എ, ശ്രീമതി രാജമ്മ കെ. എൻ , ശ്രീമതി ശാന്തമ്മ പി.എം , ശ്രീമതി ഷെല്ലിജോൺ എന്നിവർ ദീർഘകാലത്തെ സേവനത്തിന് ശേഷം ഈവിദ്യാലയത്തിൽ നിന്നും വിരമിച്ചവരാണ്.
ഇവിടെനിന്നും പഠിച്ചുപോയ നിരവധി പേർ വിവിധ സർക്കാർസ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നു.
എൽ.കെ.ജി. മുതൽ ഏഴാം ക്ലാസ് വരെ ഇപ്പോൾ മുന്നൂറിൽ പരം കുട്ടികൾ ഇവിടെ പഠിക്കുന്നു .15 അധ്യാപകർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ലിസി. കെ സി ആണ്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ മൂലത്തറ, പൂപ്പാറ, പേത്തൊട്ടി,ചേരിയാർ,പുത്തടി, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ കുട്ടികളും വട്ടപ്പാറ ,സേനാപതി , തലയങ്കാവ്, അഞ്ചുമുക്ക് , കാറ്റൂതി, മെത്താപ്പ് ഭാഗത്തെ
കുട്ടികളും ഇവിടെ പഠിക്കുന്നു.
അറിവിന്റെപൊൻകിരണം അനുസ്യൂതം വർഷിച്ചു കൊണ്ട് തൊട്ടിക്കാനം ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562760" എന്ന താളിൽനിന്ന് ശേഖരിച്ചത്