"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19: വരി 19:
== '''''കേരളത്തിന്റെ സാംസ്കാരിക ചരിത്രം അന്വേഷിച്ചു ഒരു യാത്ര'''''==
== '''''കേരളത്തിന്റെ സാംസ്കാരിക ചരിത്രം അന്വേഷിച്ചു ഒരു യാത്ര'''''==
  <p align="justify"> വിദ്യാരംഗം കലാ സാഹിത്യ വേദി യും സോഷ്യൽ സയൻസ് ക്ലബ്ബും കേരള സാംസ്കാരിക ചരിത്ര പഠനം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി ഇടപ്പള്ളിയിലെ കേരളചരിത്ര മ്യൂസിയത്തിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. മുംതാസ് ടീച്ചറുടേയും സാബിത ടീച്ചറുടേയും നേതൃത്വത്തിൽ 50 കുട്ടികൾ അടങ്ങുന്ന സംഘം സ്കൂൾ ബസ്സിലാണ് യാത്ര തിരിച്ചത്. 10 മണിക്ക് മ്യൂസിയത്തിൽ എത്തി. മ്യൂസിയത്തിലെ ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ പരിചയപ്പെടുത്തി തരാനായി ഞങ്ങൾക്ക് ഒരു ഗൈഡിനെ ലഭിച്ചു. കേട്ടറിവു മാത്രം ഉണ്ടായിരുന്ന പലാ കലാരൂപങ്ങളുടെയും സംഭവങ്ങളുടെയും ചിത്രങ്ങളുടെയും കാഴ്ച കുട്ടികളെ ആശ്ചര്യ ത്തിലാക്കി. കേരളം മഴുവെറിഞ്ഞ് സൃഷ്ടിച്ച പരശുരാമന്റെ ചരിത്രം മുതൽ ഇന്നത്തെ കേരളം വരെയുള്ള ചരിത്ര പരിണാമം ആ മ്യൂസിയത്തിൽ ദർശിക്കാനായി. ഇന്ത്യയിലെ പ്രഗൽഭരായ പല ചിത്രകാരൻ മാരുടെയും സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചിത്രരചനകൾ നേരിട്ട് കാണാൻ സാധിച്ചത് കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി.ഉച്ചക്ക് ഒരു മണിയോടെമ്യൂസിയം സന്ദർശനം കഴിഞ്ഞു ഞങ്ങൾ തിരികെ സ്കൂൾ അങ്കണത്തിൽ എത്തി </p>

== '''''പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിലേക്ക് ഒരു പഠന യാത്ര'''''==
  <p align="justify"> സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് ആയിരുന്നു 2016-17 അധ്യയനവർഷത്തെ പഠനയാത്ര. അഞ്ച് അധ്യാപകരും 50 കുട്ടികളും  അടങ്ങുന്ന സംഘം വെളുപ്പിന് 5 മണിക്ക് അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നിന്നു യാത്രതിരിച്ചു. നവംബർ മാസത്തെ കോടമഞ്ഞിനെ കീറിമുറിച്ച് യാത്രചെയ്ത് ഒൻപതു മണിയോടെ ഞങ്ങൾ മൂന്നാറിലെത്തി. കയ്യിൽ കരുതിയിരുന്ന ഭക്ഷണം കഴിച്ച് വിനോദ സഞ്ചാരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഞങ്ങൾ മുന്നോട്ടു നീങ്ങി. അതിവിശാലമായ തേയിലത്തോട്ടങ്ങളിലൂടെ സഞ്ചരിച്ച് ഞങ്ങൾ രാജമലയിൽ എത്തി. വരയാടുകളുടെ കൂട്ടം കുട്ടികളിൽ കൗതുകമുണർത്തി. തുടർന്ന് മൂന്നാറിലെ റിപ്പിൾ തേയില ഫാക്ടറി& മ്യൂസിയം സന്ദർശിച്ചു. കുണ്ടറ ഡാം സന്ദർശനവേളയിൽ കുട്ടികൾ കുതിരസവാരി നടത്തുകയും വിവിധ കലാപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. മൂന്ന് മണിയോടുകൂടി ആയിട്ടാണ് ഞങ്ങൾ ഉച്ച ഭക്ഷണം കഴിച്ചത്. തുടർന്ന് മൂന്നാർ ടൗണിൽ ഉള്ള ഹൈഡൽ പാർക്ക് സന്ദർശിച്ചു. തണുപ്പ് വീണു തുടങ്ങിയ സമയത്തെ പൂക്കൾ നിറഞ്ഞ പാർക്ക് സന്ദർശിച്ചത് മറക്കാനാവാത്ത അനുഭവമായി മാറി. പാർക്കിൽ താൽക്കാലികമായി നിർമ്മിച്ചിരുന്ന അക്വേറിയം സന്ദർശിക്കുകയും വിവിധതരത്തിലുള്ള മത്സ്യങ്ങളെ കാണുകയും ചെയ്തു. ഇരുട്ട് വീഴുന്ന തുടങ്ങിയ സമയത്ത് പാർക്കിൽ ഞങ്ങൾ ഒരു ചെറിയ മീറ്റിംഗ് സംഘടിപ്പിക്കുകയും  കുട്ടികൾ യാത്ര അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഏഴുമണിയോടെ ചായയും ചെറു പലഹാരവും കഴിച്ച് ഞങ്ങൾ മൂന്നാറിനോട് വിട പറഞ്ഞു . രാത്രി ഒമ്പത് മണിയോടെ ഇടയ്ക്ക് ഒരു ഹോട്ടലിൽ ഇറങ്ങി അത്താഴം കഴിച്ച് വീണ്ടും മടക്കയാത്ര തുടർന്നു. രാത്രി 11 മണിയോടെ തിരികെ സ്കൂൾ അങ്കണത്തിൽ ഞങ്ങളെത്തി.</p>
emailconfirmed
880

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1553339" എന്ന താളിൽനിന്ന് ശേഖരിച്ചത്