"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ടൂറിസം ക്ലബ്ബ് (മൂലരൂപം കാണുക)
20:47, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→സന്തോഷത്തേടെ അൽ ഫാറൂഖിയ്യൻ കുടുംബo
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/ടൂറിസം ക്ലബ്ബ് എന്ന താൾ അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ടൂറിസം ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 14: | വരി 14: | ||
'''ഈ ബന്ധം മരണം വരേ തുടരാൻ നമുക്ക് സാധിക്കട്ടെ എന്ന പ്രാർഥനയോടെ .....'''</p> | '''ഈ ബന്ധം മരണം വരേ തുടരാൻ നമുക്ക് സാധിക്കട്ടെ എന്ന പ്രാർഥനയോടെ .....'''</p> | ||
== ''''' പ്രകൃതിയിലേക്ക് ഒരു യാത്ര'''''== | |||
<p align="justify"> | |||
2018 -19 അധ്യാന വർഷത്തെ പഠനയാത്ര പ്രകൃതിയെ തൊട്ടറിഞ്ഞ് പരിസ്ഥിതിയെ മനസ്സിലാക്കുവാൻ വേണ്ടി ആസൂത്രണം ചെയ്തതായിരുന്നു. പ്രകൃതി സൗന്ദര്യത്തിന് വശ്യമനോഹാരിത ഒളിപ്പിച്ചുവെച്ച ഇടുക്കി ജില്ലയിലെ രണ്ട് സ്ഥലങ്ങളാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. തൊമ്മൻകുത്ത് വെള്ളച്ചാട്ടം ആനചാടികുത്തു ഇല്ലിക്കൽ കല്ല് . തിരക്കുപിടിച്ച എറണാകുളം നഗരത്തിൽ നിന്നും വളരെ ശാന്തമായ ഗ്രാമാന്തരീക്ഷത്തിൽ ലേക്കുള്ള യാത്രയായിരുന്നു അത്. പുഴകളും മലകളും ഡാമും വെള്ളച്ചാട്ടവും കുട്ടികൾക്ക് പുത്തൻ അനുഭവം നൽകി. രാവിലെ 5. 45 ന് സ്കൂൾ അങ്കണത്തിൽ നിന്നും യാത്ര തിരിച്ചു. തികച്ചും സാധാരണക്കാരായ ആളുകളുടെ മക്കൾ പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ പഠനയാത്ര സംഘടിപ്പിക്കുവാൻ ഞങ്ങൾ അതീവശ്രദ്ധ പുലർത്താറുണ്ട്. രാവിലത്തെ യും ഉച്ചക്കത്തെ യും ഭക്ഷണം തയ്യാറാക്കിയാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. യാത്രയിൽ ആവശ്യമായ എല്ലാ വസ്തുക്കളും പഴവർഗങ്ങളും ഇവനിംഗ് സ്നാക്സും ഞങ്ങൾ കയ്യിൽ കരുതി. 9 മണിക്ക് തൊടുപുഴ മുട്ടം മലങ്കര ഡാം പരിസരത്ത് ഞങ്ങൾ എത്തി അവിടെ വച്ച് കയ്യിൽ കരുതിയ പ്രഭാതഭക്ഷണം കഴിച്ചു. രാവിലെയുള്ള ഡാമ് റിസർവോയറിന്റെ ഭംഗി ആവോളം ആസ്വദിച്ചു. അവിടെനിന്ന് ഇല്ലിക്കൽ കല്ലിലേക്ക് യാത്രതിരിച്ചു. ഇടുങ്ങിയ വഴി ആയതുകൊണ്ട് ഇല്ലിക്കൽ കല്ലിന് 5 കിലോമീറ്റർ മുൻപു മുതൽ 2 ജീപ്പുകളിൽ ആയി ട്രക്കിങ് നടത്തി. ഒരു കിലോമീറ്ററിലേറെ യുള്ള കുത്തനെയുള്ള മലനിരകൾ കുട്ടികൾ ആവേശത്തോടെ കയറി. യാത്രയിലെ ക്ഷീണം കുറയ്ക്കാൻ കയ്യിൽ കരുതിയിരുന്നു ഓറഞ്ചും വെള്ളവും ഉപകരിച്ചു. കൂടെയുണ്ടായിരുന്ന ഗൈഡ് അവിടത്തെ പ്രകൃതി ചൂഷണത്തെ കുറിച്ചും പണ്ട് കരനെൽകൃഷി നടത്തിയതിനെ കുറിച്ച് എല്ലാം വിശദീകരിച്ച് പറഞ്ഞു. ഒരു മണിക്ക് അവിടെ നിന്ന് ഞങ്ങൾ തിരിച്ചു. മടക്കയാത്രയിൽ ഒരു പുഴയോരം കണ്ടെത്തി കയ്യിൽ ഞങ്ങൾ തയ്യാറാക്കി കൊണ്ടുപോയ ഭക്ഷണം ആ പുഴയോരത്ത് പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് തന്നെ കുട്ടികൾ പരസ്പരം ഷെയർ ചെയ്ത് കഴിച്ചു. പ്രളയക്കെടുതി കൊണ്ടുവന്ന ഉരുളൻകല്ലുകളാൽ സമൃദ്ധമായ ആ പുഴയോരം അതിമനോഹരമായിരുന്നു. ഒട്ടും ആഴത്തിൽ അല്ലാതെ ഒഴുകുന്ന ആ പുഴ കുട്ടികൾക്ക് ഒരുപാട് സന്തോഷം നൽകി. കുത്തിയൊഴുകുന്ന വെള്ളച്ചാട്ടമായ തൊമ്മൻ കുത്തിലേക്ക് ആയിരുന്നു അടുത്ത യാത്ര. തൊമ്മൻകുത്ത് അടുത്ത് ആനചാടിക്കുത്ത് എന്ന അതിമനോഹരമായ കാട്ടിനകത്ത് ഒളിച്ചിരിക്കുന്ന കൊച്ചു ജലാശയം കുട്ടികളെ മറ്റൊരു ലോകത്തേക്ക് എത്തിച്ചു. പ്രകൃതി മനുഷ്യന് എത്രത്തോളം സന്തോഷം ആക്കുന്നു എന്നുള്ളത് അന്ന് ആ ജലാശയത്തിൽ ഒരുമിച്ച് കളിച്ച അധ്യാപകർക്കും കുട്ടികൾക്കും മനസ്സിലായി. അതുവരെയുണ്ടായിരുന്ന ദീർഘദൂര യാത്രയുടെ എല്ലാ ക്ഷീണവും ജലാശയം അകറ്റി. ആറരയോടെ യാത്ര അവസാനിപ്പിച്ച് ഞങ്ങൾ തിരികെ യാത്ര തുടങ്ങി. മടക്കയാത്രയിൽ തട്ടുകടയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്തു. പത്തുമണിയോടെ ഒരുപാട് പുതിയ അറിവുകളും ഒരുപാട് ഊർജ്ജവും സംഭരിച്ച് തിരികെ സ്കൂൾ അങ്കണത്തിൽ ഞങ്ങളെത്തി </p> |