Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 332: വരി 332:


==Call To Good Life==
==Call To Good Life==
[[പ്രമാണം:CALL TO GOOD LIFE LOGO.jpg|200px|right|thumb|Call to Good Life logo]]
'''വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കോൾ ടു ഗുഡ് ലൈഫ് പദ്ധതിയുമായി വീടുകളിലേക്ക്
സമൂഹത്തിൽ നന്മയുടെ നക്ഷത്രവിളക്കു തെളിക്കാൻ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ
'''
വാകക്കാട്: തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ കുട്ടികൾ തുടക്കം കുറിച്ച കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതി ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കി. കാമ്പയിന്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളോടൊപ്പം കുട്ടികളും ചേർന്ന് വിവിധ വിഷയങ്ങളിൽ മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ബോധവത്കരണ പരിപാടികൾ നടത്തി. വാകക്കാട്: തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ കുട്ടികൾ തുടക്കം കുറിച്ച കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം സ്ക്കൂൾ മാനേജർ ഫാ.ജെയിംസ് കുടിലിൽ  അദ്ധ്യക്ഷത  വഹിച്ച  യോഗത്തിൽ വച്ച്  മഹാത്മ ഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസിലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസകമ്മീഷൻ അംഗവുമായ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യ്തു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്ര‍സിഡന്റ്  നിഷ ജോസഫ് മേലുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപ‍ഞ്ചായത്ത് മെമ്പർ ജെസ്സി ബെന്നി, പി.ടി.എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ്സ് സി. റ്റെസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്ര‍സിഡന്റ്  നിഷ ജോസഫ് തുണി സഞ്ജി,സർവേ ഫോം എന്നിവ വിതരണം ചെയ്യതു.കുട്ടികൾ വീടുകളിൽ നേരിട്ടിറങ്ങിചെന്ന് കുടുംബാഗംങ്ങളുടെ എണ്ണം,മൊബൈൽ ഫോൺ,ടി വി,കമ്പ്യൂട്ടർ എന്നിവ ഒരു ദിവസം ഉപയോഗിക്കുന്ന സമയം,വീട്ടിൽ ഒരു മാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്,വീട്ടിൽ ഒരു മാസം ജങ്ക് ഫുഡ്,കോള എന്നിവക്കുവേണ്ടി ചെലവാക്കുന്ന തുക എന്നിവ രേഖപ്പെടുത്തി ഒരു സർവേ നടത്തി.ഒരു മാസത്തിനു ശേഷം ഈ വിവരങ്ങൾ വീണ്ടും ശേഖരിച്ച് ഈ ബോധവൽക്കരണം എത്രമാത്രം സമൂഹത്തിന് ഗുണം ചെയ്യ്തു എന്ന് പരിശോധിക്കണം.രണ്ടാം ഘട്ടത്തിൽ കുട്ടികൾ ആർജിച്ചെടുത്ത അറിവുകളും പ്രവർത്തനങ്ങളും തങ്ങൾ അധിവസിക്കുന്ന സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം വച്ചിരിക്കുന്നത്. ഇരുപത്തി ഒന്നാം തിയതി ശനിയാഴ്ച രണ്ടായിരത്തി എഴുനൂറോളം വീടുകളിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികൾ നേരിട്ടെത്തി ബോധവത്കരണം നടത്തും. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുകയും തുണി സഞ്ചികളും പേപ്പർ ക്യാരി ബാഗുകളും കുട്ടികൾ വിതരണം ചെയ്യുും. ഇതോടെപ്പം കുടുബത്തിന്റെ നന്മക്കായി മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കൾ വർജ്ജിക്കണമെന്നും ജങ്ക് ഫുഡ്, കോള മുതലായവ ഉപേക്ഷിക്കണമെന്നും കുട്ടികൾ ഉദ്ബോധിപ്പിക്കും. കൂടാതെ ഇന്നത്തെ തലമുറയുടെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന മൊബൈൽ, ടി.വി., കമ്പ്യൂട്ടർ എന്നിവയുടെ അമിതമായ ഉപയോഗം ഇല്ലാതാകുന്നതിനായ് സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമായിരിക്കുന്നു. ശുചിത്വം പാലിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള തിരിച്ചറിവുകളും കുട്ടികൾ ഒരോ വീടുകളിലും നേരിട്ടെത്തിക്കും.കുട്ടികൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തുന്ന വീടുകളിൽ കോൾ ടു ഗുഡ് ലൈഫ് പ്രൊജക്ടിന്റെ ലോഗോയോടൊപ്പം പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ലേബൽ പതിച്ച് തങ്ങൾ പറഞ്ഞവ ഒരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കി സമൂഹ നന്മയിലേക്ക് കടന്നു വരണം എന്ന് കുട്ടികൾ ഉദ്ബോധിപ്പിക്കും.സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് മൾട്ടി മീഡിയ പ്രസന്റേഷനോടു കൂടിയ കോൾ ടു ഗുഡ് ലൈഫ് ക്യാമ്പയൻ ഓർഗനൈസ് ചെയ്തു നടപ്പിലാക്കുന്നത് . ഗൈഡിങ്, റെഡ്ക്രോസ്, നേച്ചർ ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവ സഹസംഘാടകരായും രംഗത്തുണ്ട്. മെഗാക്യാമ്പയനിന്റെ വിജയത്തിനായി എൽസമ്മ സക്കറിയാസ്, സി.ജാസ്മിൻ, മനു കെ ജോസ്, ജൂലിയ അഗസ്റ്റിൻ, സന്തോഷ് തോമസ്, സി. പ്രീത, അലൻ അലോഷ്യസ്, സി. കൃപ, ബെന്നി ജോസഫ്, സാലിയമ്മ സ്കറിയ, സി. മേരിക്കുട്ടി ജോസഫ്, സി.ജിൻസി, ജോൺസ് മോൻ, ജോസഫ് സെബാസ്റ്റ്യൻ,ദീപ മരിയ, സൗമ്യ ജോസ്, സി. ലിസി, ജോർജ്ജുകുട്ടി അലക്സ്, റ്റോജി മാത്യു, സിബി സ്കറിയാ തുടങ്ങിയവർ കൺവീനർമാരായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു  പ്രവ‌‌‌‌‌‌‌‌ർത്തിക്കുന്നു.
1,584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1547096" എന്ന താളിൽനിന്ന് ശേഖരിച്ചത്