"ജി.എച്ച്.എസ്.എസ്. തുവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9,135 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


== <font color=darkred><b>ചരിത്രം </b></font> ==  
== <font color=darkred><b>ചരിത്രം </b></font> ==  
                          കേരള സര്‍ക്കാര്‍ 1957ല്‍  തുവ്വൂരില്‍ ഹൈസ്കൂള്‍ അനുവദിച്ചെങ്കിലും പ്രാവര്‍ത്തികമാക്കുവാന്‍ സന്നദ്ധരായവര്‍ ഇല്ലാതിരുന്നതിനാല്‍ പദ്ധതി സമീപ പ്രദേശമായ കരുവാരകുണ്ടിലേക്ക് നീങ്ങുകയാണുണ്ടായത.് പിന്നീട ് വര്‍ഷങ്ങള്‍ക്ക്ശേഷം തിരൂരങ്ങാടി എം.എല്‍.എ ആയിരുന്ന ശ്രീ. കെ. പി രാമന്‍ മാസ്റ്റര്‍ മുഖേന സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് 1974 ല്‍  തുവ്വൂരില്‍ ഹൈസ്കൂള്‍ ആരംഭിക്കുവാന്‍ അനുവാദം ലഭിച്ചു.പക്ഷേ 3 ഏക്കര്‍ സ്ഥലവും 15000 രൂപയും സര്‍ക്കാറിലേക്ക് ഏല്‍പ്പിക്കുകയോ, 3 ഏക്കര്‍ സ്ഥലവും നിശ്ചിത അളവിലുള്ള കെട്ടിടം നിര്‍മ്മിച്ചു നല്‍കുമെന്ന് 3 സ്പോണ്‍സര്‍മാര്‍ ബോണ്ട് ഒപ്പിട്ട് നല്‍കുകയോ ചെയ്യണമെന്ന നിബന്ധന പാലികേണ്ടതുണ്ടായിരുന്നുവെങ്കിലും ഉല്‍പ്പതിഷ്ണുക്കളായ കുറച്ചു പേര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍, പൂളമണ്ണ കുടുമക്കാട്ടു മന ശ്രീ.ശങ്കരന്‍നമ്പൂതിരി പ്രസിഡന്‍റായി രൂപീകൃതമായ  ഹൈസ്കൂള്‍ സ്ഥാപന കമ്മിറ്റി രംഗത്തിറങ്ങുകയുണ്ടായി. ജനാബ് കളത്തില്‍ മുഹമ്മദ് ഹാജി അദ്ദേഹത്തിന്‍റെ സഹോദരډാരായ ഉണ്ണിരായിന്‍ഹാജി, അവറാന്‍ ഹാജി എന്നിവരുടെ സഹകരണത്തോടെ ഇപ്പോള്‍ ഹൈസ്കൂള്‍ നിലനില്‍ക്കക്കുന്ന 3 ഏക്കര്‍ സ്ഥലം വിലകൊടുത്തു വാങ്ങി സര്‍ക്കാറിലേക്ക് ഗവര്‍ണരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഏല്‍പ്പിച്ച് കൊടുക്കുകയും, ജനാബുമാരായ കളത്തില്‍ മുഹമ്മദ് ഹാജി , അല്ലൂരാന്‍ കുഞ്ഞാന്‍ ഹാജി, പറവട്ടി മുഹമ്മദ് എന്ന ബാപ്പു എന്നീ സ്പോണ്‍സര്‍മാര്‍ കെട്ടിടം നിര്‍മ്മിച്ചുകൊടുക്കാമെന്ന സര്‍ക്കാറിലേക്ക് ബോണ്ട് ഒപ്പിട്ട് മലപ്പുറം ഡി.ഇ.ഏ പക്കല്‍ ഏല്‍പ്പിച്ചു കൊടുക്കുകയും ചെയ്തശേഷം, ക്ലാസ്സ് തുടങ്ങുവാന്‍ അനുമതി ലഭിക്കുകയുണ്ടായി.
തുടര്‍ന്ന് തുവ്വൂര്‍ മുര്‍ശിദുല്‍ അനാം സംഘത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതും, ഇപ്പോള്‍ ഇസ്സത്തുല്‍ ഇസ്ലാം ഷോേപ്പിങ്ങ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന അല്‍ മദ്രസത്തൂുല്‍ ഇസ്ലാഹിയ്യ: കെട്ടിടത്തില്‍ സ്വന്തം കെട്ടിടം ഉണ്ടാകുന്നതുവരെ ഹൈസ്കൂള്‍ ക്ലാസ്സുകള്‍ പ്രതിഫലം കൂടാതെ നടത്തുവാന്‍ അല്ലൂരാന്‍ കുഞ്ഞാന്‍ ഹാജിയുടെനേതൃത്തിലുള്ള  മുര്‍ശിദുല്‍ അനാം സംഘം അനുവദിക്കുകയുണ്ടായി.
              21/08/1974 തിങ്കളാഴ്ച രാവിലെ 10.മണിക്ക് ശ്രീ.ശങ്കരന്‍നമ്പൂതിരി ക്ലാസ്സു മുറി തുറന്ന  കൊടുത്തതോടുകൂടി തുവ്വൂര്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വന്തം കെട്ടിടത്തിലേക്ക് ഹൈസ്കൂള്‍ മാറുന്നതുവരെ മദ്രസാ ഫര്‍ണീച്ചറുകള്‍ ഉപയോഗിക്കുവാന്‍ മദ്രസാ കമ്മിറ്റി അനുവദിച്ചിരുന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്.എങ്കിലും ഹൈസ്കൂള്‍ കെട്ടിടം പണിയുവാനുള്ള മാര്‍ഗ്ഗം ഗൗരവമായി ചിന്തിക്കുകയും, നാട്ടിലെ പ്രധാനികള്‍ മുന്നോട്ടിറങ്ങുകയും താഴെ പറയുന്നവരുടെ നേതൃത്വത്തില്‍ സംഘടിച്ച് കെട്ടിടം പണിത ്സര്‍ക്കാറിലേക്ക് ഏല്‍പ്പിച്ച്കൊടുക്കുകയും ചെയ്തു.
1.ടി.മുഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി-പഞ്ചായത്ത് പ്രസിഡന്‍റ്
2.എം.കെ.രമണന്‍-വില്ലേജ്ഓഫീസര്‍.
3.കെ.സി. മുഹമ്മദ്കുട്ടി.
4.പറവട്ടി സൈതാലി ഹാജി.
5.പറവട്ടി മുഹമ്മദ്എന്നകുഞ്ഞാപ്പ.
6.അല്ലൂരന്‍കുഞ്ഞാന്‍ഹാജി.
7.കെ.ശങ്കരന്‍നമ്പൂതിരി.
8.കെ.നാരായണന്‍നായര്‍.
        ഇവരില്‍ കെ.നാരായണന്‍ നായര്‍ മാത്രമേ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുള്ളു.
സ്ക്വാഡ്പ്രവര്‍ത്തനത്തിലൂടെ സംഭാവനകള്‍ സ്വീകരിച്ചും, ടിക്കറ്റ് വെച്ച് ഫുഡ്ബോള്‍ ടൂര്‍ണമെന്‍റെുകള്‍ നടത്തിയും, നാടകം, കഥാപ്രസംഗം, ഗാനമേള എന്നിവ നടത്തിയും മുഴുവന്‍ നാട്ടുകാരുടേയും സഹായ സഹകരണത്തോടെയാണ് കെട്ടിട നിര്‍മ്മാണത്തിനുള്ള വഹകള്‍ കണ്ടെത്തിയത്. കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ മരഉല്‍പ്പടികള്‍ അധികവും തറക്കല്‍ കുടുംബം നല്‍കിയതാണ്.
      കെട്ടിടം പണി പൂര്‍ത്തിയായി ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റു് പെരിന്തല്‍മണ്ണ അസി.എക്സി.എഞ്ചിനിയര്‍ നല്‍കിയതോടുകൂടി, ഇക്കാലത്തെപോലുള്ള ചടങ്ങുകളൊന്നുമില്ലാതെ, ക്ലാസ്സുകള്‍ മദ്രസാ കെട്ടിടത്തില്‍ നിന്ന് ഹൈസ്കൂള്‍ കെട്ടിടത്തിലേക്ക് 1978 ല്‍ മാറ്റുകയുണ്ടായി. ആദ്യകാല ഹെഡ്മാസ്റ്റര്‍ ശ്രി .മത്തായി മാസറ്ററും, പി.ടി.എ്യുപ്രസിഡന്‍റെ ് ശ്രി. കൃഷ്ണന്‍ വൈദ്യരും ആയിരുന്നു
1974- ല്‍‍ കേരളാ സര്‍ക്കാരാണ് <font color=magenta>'''ജി.എച്ച്. എസ്.എസ്. തുവൂർ'''.</font>സ്ക്കൂള്‍ സ്ഥാപിച്ചത്.  
1974- ല്‍‍ കേരളാ സര്‍ക്കാരാണ് <font color=magenta>'''ജി.എച്ച്. എസ്.എസ്. തുവൂർ'''.</font>സ്ക്കൂള്‍ സ്ഥാപിച്ചത്.  
യശശ്ശരീരനായ ശ്രീമാന്‍ കെ.കെ.എസ് തങ്ങളുടെയും ഈ പ്രദേശത്തുകാരുടെയും ശ്രമഫലമായാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്.ഈ സ്ഥാപനം പെരുമ്പിലാവ്  നിലമ്പുർ NH-213  ന്റെ ഓരത്ത്തുവൂർ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 32 ഡിവിഷനുകള്‍ പ്രവർത്തിക്കുന്നു. 2004 -ല്‍ ആണ് ഹയർ സെക്കന്ററി  വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നുവിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.‍
യശശ്ശരീരനായ ശ്രീമാന്‍ കെ.കെ.എസ് തങ്ങളുടെയും ഈ പ്രദേശത്തുകാരുടെയും ശ്രമഫലമായാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്.ഈ സ്ഥാപനം പെരുമ്പിലാവ്  നിലമ്പുർ NH-213  ന്റെ ഓരത്ത്തുവൂർ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 32 ഡിവിഷനുകള്‍ പ്രവർത്തിക്കുന്നു. 2004 -ല്‍ ആണ് ഹയർ സെക്കന്ററി  വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നുവിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.‍
266

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/154686" എന്ന താളിൽനിന്ന് ശേഖരിച്ചത്