Jump to content
സഹായം

"ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== മലയാളം ക്ലബ് ==
ജൂൺ 19 വായനാദിനം.
വായനാദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ ഉണർത്തുന്നതിനായി ആ ആഴ്ച്ച വായനാ വാരമായി ആചരിച്ചു.വായനയിലൂടെ വിശാലമായ അറിവിൻ്റെ ലോകത്തേക്കുള്ള ജാലകം തുറക്കുന്നതിനും കുട്ടികളിൽ താത്പര്യമുണർത്തുന്നതിനും ഉതകുന്ന വിധത്തിലുള്ള ലേഖനങ്ങൾ,വ്യത്യസ്ത എഴുത്തുകാരെക്കുറിച്ചുള്ള കുറിപ്പുകൾ, അനുഭവക്കുറിപ്പുകൾ എന്നിവ ഉൾക്കൊള്ളിച്ച വായനാ വ്യവഹാരങ്ങൾ വായനാ വാരത്തിൽ സ്ക്കൂളിലെ മൊത്തം കുട്ടികൾക്ക് ലഭ്യമാക്കി.
വായന വളർത്തുന്നതിനു വേണ്ടി P N പണിക്കർ നടത്തിയ പരിശ്രമങ്ങളെ വളരെ കാര്യമാത്ര പ്രസക്തമായി കുട്ടികളെ അറിയിച്ചു. വായനാദിന ക്വിസ് മത്സരം LP ക്ലാസുകളിലും UP ക്ലാസുകളിലും വിജയകരമായി ഗൂഗിൾ ഫോമിൽ നടത്തി.
ജൂലൈ 5 ബഷീർ ദിനത്തിന് വളരെ വ്യത്യസ്തമായ പുതുമയുള്ള പരിപാടികൾ നടത്തി.
ബഷീർ അവതരണം തന്നെ സ്കിറ്റ്, മോണോ ആക്ട്, ചിത്രരചന, മോഡലിങ്, വേഷം എന്നീ വ്യത്യസ്ത മുഖങ്ങളിലൂടെ അവതരിപ്പിക്കാൻ അവസരം നൽകി.
ബഷീർ പുസ്തകാസ്വാദനം, ബഷീർ പുസ്തക പരിചയം, ബഷീറിൻ്റെ പുസ്തകം പിടിച്ച ഫോട്ടോ എൻ്റെ ബഷീർ കൃതി എന്ന പേരിലും ബഷീറിൻ്റെ ശൈലിയിലെ കഥാപാത്ര സംഭാഷണ അനുഭവങ്ങൾ കണ്ടെത്താനും കുട്ടികൾക്ക് അവസരം നൽകി. അത് വീഡിയോ രൂപത്തിലും ഫോട്ടോ രൂപത്തിലും അയയ്ക്കാൻ കുട്ടികൾ വളരെ താത്പര്യം കാണിച്ചു.
സ്ക്കൂൾ തല വിദ്യാരംഗം ഉത്ഘാടനത്തിന് വളരെ വിശിഷ്ടനായ , സംസ്ഥാന അവാർഡ്‌ ജേതാവായ,നിലമ്പൂരിൻ്റെ മഹാപ്രതിഭാധനനായ നാടക - സിനിമാനടൻ ശ്രീ.നിലമ്പൂർ മണിയെ
നമുക്ക് ലഭിച്ചു. അദ്ദേഹത്തിൻ്റെ അഭിനയ വഴികളിലെ വളരെ വലിയ അനുഭവങ്ങളുടെ നേർക്കാഴ്ച വാക്കുകളിലൂടെ അദ്ദേഹം നമുക്ക് സമ്മാനിച്ചു. അതു പോലെ  വൈവിധ്യമാർന്ന കലാ-സാഹിത്യകാരൻമാരായ രക്ഷിതാക്കൾക്കും കുട്ടികളോട് സംവദിക്കാൻ അവസരം നൽകി. ചിത്രകാരായ ശ്രീ. വസീർ മമ്പാട്, നിലമ്പൂർ സുധാകരൻ, എഴുത്തുകാരനായ ശ്രീ.സക്കീർ ഹുസൈൻ എന്നിവർ പ്രാമുഖ്യം നൽകി<gallery widths="200" heights="200">
പ്രമാണം:48466-mal.jpeg
</gallery>


== ശാസ്ത്രം ==
== ശാസ്ത്രം ==
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523487" എന്ന താളിൽനിന്ന് ശേഖരിച്ചത്