"പി. പി. എം. എച്ച്. എസ്. കാരക്കോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. പി. എം. എച്ച്. എസ്. കാരക്കോണം/ചരിത്രം (മൂലരൂപം കാണുക)
16:59, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഒരു ഉപതാൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== 1 ചരിത്രം == | |||
സാധാരണ ജനങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം പോലും അപ്രാപ്യമായിരുന്ന കാലത്ത് തിരുവിതാംകൂർ സർക്കാർ സർവ്വീസീൽ ജില്ലാ മജിസ്ട്രേറ്റ്, തഹസീൽദാർ,എന്നീ സേവനങ്ങൾക്കുശേഷം ദിവാൻ പേഷ്കാർ സ്ഥാനത്തുനിന്നും വിരമിച്ച ശ്രീ.ഈ.പരമുപിള്ള അവർകൾ നാട്ടുകാർക്കു വേണ്ടി ഈ സ്കൂൾ 1943ൽ സ്ഥാപിച്ചു. കാരക്കോണം സരസ്വതിഭവനിൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കുൂളായിട്ടാണ് ആരംഭിച്ചത്, ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ, പളുകൽ കുഞ്ഞുകൃഷ്ണപിള്ള ആയിരുന്നു. 1947ൽ ശ്രീ പി രാമൻ നായർ ഹെഡ് മാസ്റ്ററായി സേവനം ആരംഭിച്ചു. 1948 ൽ ഇംഗ്ളീഷ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും,1951 ൽ ആദ്യ S S L C ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. 1957-ൽ സംസ്ഥാനത്തെ ആദ്യത്തെ ഗവൺമെന്റ് എയിഡഡ് സ്കൂളെന്ന അംഗീകാരം നേടി, കാരക്കോണം ഹൈസ്കൂളെന്ന് പുനർ നാമകരണംചെയ്യപ്പെട്ടു. 1958-മുതൽ KER അനുസരിച്ച് സ്കൂൾ പ്രവർത്തനംആരംഭിച്ചു. 1967-ൽസ്ഥാപകമാനേജരുടെ മരണശേഷംസ്കൂൾമൂത്തമകൻ P G Nair സാറിന്റെ നേതൃത്വത്തിലാവുകയും പരമുപിള്ള മെമ്മോറിയൽ ഹൈസ്കൂളെന്നു് പുനർ നാമകരണം ചെയ്യു കയും ചെയ്തു. സ്ഥാപകമാനേജരുടെ ഇളയമകൻ ശ്രീ .P.RAMAN NAIR സാർ വിദേശപഠനത്തിനുശേഷം നാട്ടിലെത്തി , വീണ്ടും ഹെഡ് മാസ്റ്ററായി ചുമതലയേറ്റു. 33 വർഷം ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ. പി. രാമൻ നായർ സാറിന്റെ കഠിനപ്രയത്നത്താൽ സ്ഥാപനം അനുദിനം വളർന്നു. 1994 ജനുവരിയിൽ സ്കൂളിലെ കനകജുബിലി ആഘോഷം നടന്നു. 2002 ജുണിൽ ഇംഗ്ളീഷ് മീഡിയം ക്ളാസ്സു കൾ ആരംഭിച്ചു.2019 ൽപ്ളാറ്റിനം ജൂബിലി ആഘോഷിച്ചു.സ്കൂളിൽ വിവിധതരം ക്ലുബ്ബുകൾ ഭംഗിയായി പ്രവർത്തിക്കുന്നു. ഏഴായിരത്തോളം പുസ്തകങ്ങളുള്ള ,വിലപ്പെട്ടറഫറൻസ് പുസ്തകങ്ങളുള്ള ഒരു വായനാശാല, സുസജ്ജമായ ശാസ്ത്രലാബ് , നവീകരിച്ച 2 കമ്പ്യൂട്ടർ ലാബുകൾ ,21 സ്മാർട്ട് ക്ളാസ്സ് റൂം , എന്നിവ വിദ്യാർത്ഥികളുടെ വിജ്ഞാനത്തിനുതകുന്ന വിധത്തിൽ പ്രവർത്തിക്കുന്നുണ്ട്. വിദ്യാരംഗം ക്ളബ്ബ് , സംസ് കൃതം ക്ളബ്ബ്, ഇംഗ്ളീഷ് അക്കാദമി, ഹിന്ദി അക്കാദമി, മാത് സ് ക്ളബ്ബ്, സയൻസ്ക്ളബ്ബ്, സോഷ്യൽ സയൻസ് ക്ളബ്ബ്, ഹെൽത്ത് ക്ലബ്ബ്, എക്കോ ക്ളബ്ബ്, മ്യൂസിക് അക്കാദമി, എൻവിറോൺമെൻഡൽ ക്ളബ്ബ്, ഗാന്ധി ദർശൻ, ലഹരിവിരുദ്ധ ക്ളബ്ബ്, സൗഹൃദക്ളബ്ബ്, ഐ. ടി ക്ളബ്ബ്, ലിറ്റിൽ കൈറ്റ് യൂണിറ്റുകൾ, സ്കൗട്ട്& ഗൈഡ് യൂണിറ്റുകൾ, കാർഷികക്ളബ്ബ് , ക്ളാസ്സ് റൂം ലൈബ്രറികൾ, എന്നിവയുടെ പ്രവർത്തനങ്ങൾ സുഗമമായിനടത്തിവരുന്നുണ്ട്. വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്ന കായിക പരിശീലനങ്ങൾനടത്തിവരുന്നുണ്ട്. യോഗ, കരാട്ടെ തുടങ്ങിയവയും പരിശീലിപ്പിക്കുന്നുണ്ട്.കലാസാഹിത്യ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക ശാസ്ത്ര സാങ്കേതികമേഖലകളിലെ ഉന്നതനിലകളിൽ എത്തിയിട്ടുള്ള നിരവധിപ്രമുഖർ ഈസ്ഥാപനത്തിന്റെ സംഭാവനയാണ്, 1961 മുതൽ SCOUTS&GUIDES പ്രവർത്തനം നടന്നുവരുന്നു. നിരവധി കുട്ടികൾ രാജ്യപുരസ്കാർ , രാഷ്ട്രപതി പുരസ്കാരങ്ങൾ നേടിവരുന്നു. ഇന്നും SCOUTS&GUIDES പ്രവർത്തനം വളരെ മെച്ചപ്പെട്ട രീതിയിൽ തുടരുന്നു. | |||
ഇന്ന് ഈസ്കൂളിന്റെ ഉടമസ്ഥാവകാശവും ഭരണനേതൃത്വവും നെയ്യാറ്റിൻകര താലൂക്ക് സ്വദേശികളായ Dr, Sri. N VijayaKumar (MA,MPhil, MBA,MEd, DFD), Dr. Jothishmathi VijayaKumar(MA-eng MA-ss MSc-Che MEd, MPhil, Phd) , Dr.ADILSACSENA എന്നിവരുടെ നേതൃത്വത്തിലുള്ള COSMOPOLITAN GROUPനാണ്. ദക്ഷിണേന്ത്യയിൽ കോസ്മോപോളിറ്റൻ ഗ്രൂപ്പിന്റെ സംഭാവന പ്രശംസനീയമാണ്. മറൈൻ വിദ്യാഭ്യാസരംഗത്തെ സമുന്നതസ്ഥാനത്ത് പ്രവർത്തിക്കുന്ന COSMOPOLITAN TECHNOLOGY OF MARITIME നമ്മുടെ CHAIRMAN Sri,N VijayaKumar-ന്റെ സ്വപ്ന സാക്ഷാത്കാരമാണ്.മറൈൻ കോളേജിന് നെതർലാൻസിന്റെ I S O ബഹുമതി ലഭിച്ചിട്ടുണ്ട്.കൂടാതെ BEST MARITIME COLLEGE AWARD, EXCELLENCE IN EDUCATION AWARD, JEWEL OF INDIA AWARD എന്നിവയും ശ്രീ.എൻ. വിജയകുമാർ സാർ കരസ്ഥമാക്കിയിട്ടുണ്ട്. 2009ൽ COSMOPOLITAN COLLEGE OF EDUCATION ആരംഭിച്ചു. 2012-ൽ സ്ഥാപിച്ച COSMOPOLITAN MODEL VIDYALAYA ഈഗ്രൂപ്പിന്റെ വിദ്യാഭ്യാസരംഗത്തെ മറ്റൊരു നാഴികകല്ലാണ്. വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുക ,സാധുജനങ്ങളെ സമുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ ഓരോചുവടും മുന്നോട്ടു വയ്ക്കുന്ന കോസ്മോപോളിറ്റൻ ഗ്രൂപ്പിന്റെ കൈകളിൽ ഈസ്ഥാപനത്തിന്റെ തുടർന്നുള്ള നാളുകൾ സുശോഭനമായിരിക്കും. |