Jump to content
സഹായം

"വലിയന്നൂർ നോർത്ത് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:
കണ്ണൂർ കോർപ്പറേഷനിൽ 16-ാം വാർഡിൽ വലിയന്നൂർ നോർത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''വലിയന്നൂർ നോർത്ത് യു.പി സ്കൂൾ'''. വലിയന്നൂർ ദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ അതിമഹത്തായ പങ്ക് ഈ വിദ്യാലയത്തിനുണ്ട്.
കണ്ണൂർ കോർപ്പറേഷനിൽ 16-ാം വാർഡിൽ വലിയന്നൂർ നോർത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''വലിയന്നൂർ നോർത്ത് യു.പി സ്കൂൾ'''. വലിയന്നൂർ ദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ അതിമഹത്തായ പങ്ക് ഈ വിദ്യാലയത്തിനുണ്ട്.


1924 ൽ ആണ് ഈ വിദ്യാലയം '''ശ്രീ ഒ.എൻ കൃഷ്ണൻ വൈദ്യർ''' സ്ഥാപിച്ചത്.എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും 20%ആളുകൾ പോലും വിദ്യാലയത്തിലെത്തിയിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥ. അതുകൊണ്ട് തന്നെ ഒരു വലിയ വിഭാഗം ജനങ്ങൾക്ക് തങ്ങളുടെ മക്കളെ വിദ്യാലയത്തിലയക്കാൻ സാധിച്ചിരുന്നില്ല. മുതിർന്നവർ 5% പോലും സാക്ഷരരായിരുന്നില്ല. ആദ്യം ഒരു കുടി പള്ളിക്കൂടമായിരുന്നു. ആ കാലഘട്ടത്തിൽ ഏതാനും നാട്ടെഴുത്തച്ഛന്മാർ സമ്പന്നന്മാരുടെ മക്കളെ മാത്രം പഠിപ്പിച്ചു വന്നു. അവർക്ക് നെല്ല് അല്ലെങ്കിൽ കുറഞ്ഞ പണം മാത്രമെ കൊടുത്തിരുന്നുള്ളൂ.
1924 ൽ ആണ് ഈ വിദ്യാലയം '''ശ്രീ ഒ.എൻ കൃഷ്ണൻ വൈദ്യർ''' സ്ഥാപിച്ചത്.എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും 20%ആളുകൾ പോലും വിദ്യാലയത്തിലെത്തിയിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥ. അതുകൊണ്ട് തന്നെ ഒരു വലിയ വിഭാഗം ജനങ്ങൾക്ക് തങ്ങളുടെ മക്കളെ വിദ്യാലയത്തിലയക്കാൻ സാധിച്ചിരുന്നില്ല. മുതിർന്നവർ 5% പോലും സാക്ഷരരായിരുന്നില്ല. ആദ്യം ഒരു കുടി പള്ളിക്കൂടമായിരുന്നു. ആ കാലഘട്ടത്തിൽ ഏതാനും നാട്ടെഴുത്തച്ഛന്മാർ സമ്പന്നന്മാരുടെ മക്കളെ മാത്രം പഠിപ്പിച്ചു വന്നു. അവർക്ക് നെല്ല് കൂടുതൽ അറിയാൻ...
 
എഴുത്തച്ഛന്മാർ കുരുത്തോലയിൽ എഴുതിക്കൊടുത്തത് കുട്ടികൾ മണ്ണിൽ എഴുതിത്തുടങ്ങി. എല്ലാ അക്ഷരങ്ങളും കൂട്ടരക്ഷങ്ങളും പഠിപ്പിച്ചതിനു ശേഷം ബാലപാഠങ്ങൾ പഠിപ്പിച്ചു തുടങ്ങി. പിന്നെ മണിപ്രവാള ശ്ലോകങ്ങൾ പഠിപ്പിക്കും. അതു കഴിഞ്ഞാൽ അമര ശ്ലോകം, കാവ്യം, ശ്ലോകം എന്നിവ പഠിപ്പിക്കും. സംസ്കൃത ശ്ലോകങ്ങളാണ് പഠിപ്പിക്കുക. കാളിദാസന്റെ കൃതികളും മറ്റും പഠിപ്പിച്ചാൽ ഒരു പണ്ഡിതനായി എന്നാണ് പറയുക. മലയാള അക്ഷരം 51 പഠിപ്പിച്ചാൽ മേൽപറഞ്ഞ കാവ്യങ്ങളെല്ലാം എഴുതാനും, വായിക്കാനും പഠിപ്പിക്കും. സംസ്കൃത അക്ഷരങ്ങളും, നാഗരി അക്ഷരങ്ങളും പഠിപ്പിച്ചിരുന്നു. നിത്യ ജീവിതത്തിൽ ആവശ്യമായ കണക്കുകൂട്ടലുകളും മലയാള അക്ഷരങ്ങളും പഠിക്കുന്നു. അതുമാത്രമായിരുന്നു ആദ്യകാല വിദ്യാഭ്യാസ ലക്ഷ്യം.
 
കുടി പള്ളിക്കൂടങ്ങളിൽ നിന്നു മാറി എലിമെന്ററി സ്കൂൾ സ്ഥാപിതമായി. സർക്കാരിന്റെ മേൽനോട്ടത്തിലായി വിദ്യാലയങ്ങൾ. ആ സമയത്തു തന്നെ സാമ്പത്തികമായി മുന്നോക്കം നില്ക്കുന്ന ചിലർ അധ്യാപകവൃത്തിയിൽഏർപ്പെടുകയും ചെയ്തു. സമീപത്തെ കുട്ടികൾക്കെല്ലാം വിദ്യാഭ്യാസം നേടാനുള്ള അവസരം ഉണ്ടാവുകയും ചെയ്തു. എന്നിട്ടും 50 % ആളുകൾ പോലും വിദ്യാലയത്തിൽ എത്തിച്ചേരുകയും പഠിപ്പിക്കുകയും ചെയ്തില്ല. അവർക്കതിനുള്ള ചുറ്റുപാടുകൾ ഉണ്ടായിരുന്നില്ല. അന്ന് മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ വീട്ടിലുള്ള ചെറിയ കുട്ടികളുടെ സംരക്ഷണം അവരിലായിരുന്നു.
 
1955 ജൂൺ മുതൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. അപ്പോഴേക്കും വിദ്യാഭ്യാസം നേടിയ കുറേപ്പേർ സമീപപ്രദേശത്തുണ്ടായി. അങ്ങനെ കൂടുതൽ കുട്ടികളെ സ്കൂളിലെത്തിക്കാനും അവർക്ക് നല്ല വിദ്യാഭ്യാസം നൽകുവാനും ത്യാഗപൂർണമായ പരിശ്രമം നടത്തി. അധ്യാപകർ രാവിലെ സ്കൂളിൽ വരുന്നതിനു മുമ്പെ ഓരോ വീടുകളിലും കയറി കുട്ടികളെയും കൂട്ടിയാണ് വിദ്യാലയത്തിലെത്തിയത്. നമ്മുടെ നാടിന്റെ നാനാതരത്തിലുള്ള അഭിവൃദ്ധിക്ക് നമ്മുടെ കുട്ടികൾ വിദ്യാസമ്പന്നരാകണം എന്ന ലക്ഷ്യമായിരുന്നു. അന്ന് നാട്ടിൽ നിലനിന്നിരുന്ന അനാചാരങ്ങളും ജാതി വ്യവസ്ഥയും ഇല്ലാതാക്കാൻ ഒരു പരിധി വരെ ഇതു സഹായിച്ചു
 
==== സ്കൂൾ സ്ഥാപിതമായ കാലത്തെ സാമൂഹിക സാംസ്കാരിക സാമ്പത്തിക പശ്ചാത്തലം. ====
സമൂഹത്തിലെ ജനങ്ങൾ ജാതീയമായി ഇന്നു കാണുന്ന അവസ്ഥയിലായിരുന്നില്ല. ഉന്നത ജാതിക്കാരനെന്നും, താഴ്ന്ന ജാതിക്കാരനെന്നും ജനങ്ങളെ വേർതിരിച്ചു കണ്ടിരുന്നു. ഉന്നത ജാതിക്കാർ നമ്പ്യാർ കുടുംബത്തിൽപെട്ടവരായിരുന്നു. തീയ്യ ജാതിയിൽപെട്ടവർക്കും സമൂഹത്തിൽ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. അവർ സമൂഹത്തിൽ അടിമകളെപ്പോലെ പണിയെടുക്കേണ്ടി വന്നു. അന്ന് ദേവ സ്ഥാനങ്ങളിലൊന്നും തീയ്യർക്കും മറ്റ് താണ ജാതിയിൽപെട്ടവർക്കും പ്രവേശനമുണ്ടായിരുന്നില്ല. ഈ വിദ്യാലയത്തിലും ആദ്യ കാലത്ത് ഇത്തരം അവസ്ഥ ഉണ്ടായിരുന്നു. ബെഞ്ചിലിരുന്ന് പഠിക്കാൻ സമ്പന്നർക്കും ഉന്നതകുലത്തിൽപെട്ടവർക്കും മാത്രമെ സാധിച്ചിരുന്നുള്ളൂ.
 
പിന്നീട് ജനങ്ങൾ നമ്മൾ അടിമകളെപ്പോലെ പണിയെടുക്കുവാൻ മാത്രമല്ല നമുക്കും നല്ല വിദ്യാഭ്യാസവും മറ്റ്സുഖസൗകര്യങ്ങളും വേണമെന്ന് മനസ്സിലാക്കുകയും ഒത്തൊരുമിച്ച് പോരാടുകയും ചെയ്തു. അങ്ങനെ ഈ വിദ്യാലയം എലിമെന്ററി സ്കൂളായി മാറ്റുകയും കുറേ ആളുകൾ നല്ല വിദ്യാഭ്യാസം നേടുകയും നാടിന്റെ സാമൂഹിക പശ്ചാത്തലം തന്നെ മാറ്റിയെടുക്കുകയും ചെയ്തു. നാട്ടിൽ പൊതുവായനശാലകളും, സാംസ്കാരിക കേന്ദ്രങ്ങളും  സ്ഥാപിക്കുകയും റോഡ് നിർമ്മാണം തുടങ്ങി പൊതു പ്രവർത്തനത്തിലേർപ്പെടുകയും ചെയ്തു. ജാതിമതഭേദമന്യേ നാടിന്റെ വികസന പ്രവർത്തനങ്ങളിലേർപ്പെടുകയും നാടിന്റെ സാമൂഹിക പശ്ചാത്തലം മെച്ചപ്പടുത്തുകയും ചെയ്തു.
 
കുട്ടികളെ സൽസ്വഭാവികളായി വളർത്തിക്കൊണ്ടുവരാൻ സാധിച്ചു. പിന്നീട് കൂടുതൽ കുട്ടികളെ വിദ്യാലയത്തിലെത്തിച്ച് ഉന്നത വിദ്യാഭ്യാസം നൽകി. ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തു. 1960 ന് ശേഷം പഠനത്തിലും, കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങളിലും ഉന്നതിയിലെത്തി. എല്ലാവർക്കും വിദ്യാഭ്യാസം എന്ന ഇന്നത്തെ ലക്ഷ്യം 1966 ആകുമ്പോഴേക്കും കുറേയൊക്കെ നിറവേറ്റാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.


== '''ഭൗതികസൗകര്യങ്ങൾ''' ==  
== '''ഭൗതികസൗകര്യങ്ങൾ''' ==  
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491930" എന്ന താളിൽനിന്ന് ശേഖരിച്ചത്