"ജി.യു.പി.എസ് മുഴക്കുന്ന്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
12:07, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('🎀🎀🎀🎀🎀🎀🎀🎀🎀 <nowiki>*</nowiki>മിഴാവ്കുന്ന് എന്ന മുഴക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
🎀🎀🎀🎀🎀🎀🎀🎀🎀 | 🎀🎀🎀🎀🎀🎀🎀🎀🎀 | ||
<nowiki>*</nowiki>മിഴാവ്കുന്ന് എന്ന മുഴക്കുന്ന്* | == <nowiki>*</nowiki>മിഴാവ്കുന്ന് എന്ന മുഴക്കുന്ന്* == | ||
🎀🎀🎀🎀🎀🎀🎀🎀 | 🎀🎀🎀🎀🎀🎀🎀🎀 | ||
വരി 16: | വരി 15: | ||
കാലങ്ങൾ പിന്നെയും കടന്നപ്പോൾ, മിഴാവ് കുന്നു വീണ്ടും ലോപിച്ച് മൊഴക്കുന്ന് എന്നും മുഴക്കുന്ന് എന്നും ആയി എന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മിഴാവ് വീണതെന്നു വിശ്വസിക്കപ്പെടുന്നു. കൊട്ടിയൂർ ക്ഷേത്രത്തിലെ കലശപൂജക്ക് ആവശ്യമായ മൺപാത്രങ്ങൾ ഇവിടെ നിന്നാണ് പണ്ടുകാലം മുതൽ കൊണ്ടുപോയിരുന്നത്. പല നാടിനും പറയുവാനായി ഓരോ ചരിത്ര വിശ്വാസങ്ങൾ ഉണ്ടാകും.. ഓരോ വിശ്വാസവും തികച്ചും വൈകാരികമായ അനുഭവം പ്രദാനം ചെയ്യുന്നതും ആയിരിക്കും... അത്തരത്തിൽ മുഴക്കുന്ന് എന്ന ഗ്രാമത്തിന്റെ പേരിലും, വളർച്ചയിലും ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രവും , മിഴാവിന്റെ പശ്ചാത്തലവും ഇഴ ചേർന്നിരിക്കുന്നു എന്ന് പറയാൻ സാധിക്കും... | കാലങ്ങൾ പിന്നെയും കടന്നപ്പോൾ, മിഴാവ് കുന്നു വീണ്ടും ലോപിച്ച് മൊഴക്കുന്ന് എന്നും മുഴക്കുന്ന് എന്നും ആയി എന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മിഴാവ് വീണതെന്നു വിശ്വസിക്കപ്പെടുന്നു. കൊട്ടിയൂർ ക്ഷേത്രത്തിലെ കലശപൂജക്ക് ആവശ്യമായ മൺപാത്രങ്ങൾ ഇവിടെ നിന്നാണ് പണ്ടുകാലം മുതൽ കൊണ്ടുപോയിരുന്നത്. പല നാടിനും പറയുവാനായി ഓരോ ചരിത്ര വിശ്വാസങ്ങൾ ഉണ്ടാകും.. ഓരോ വിശ്വാസവും തികച്ചും വൈകാരികമായ അനുഭവം പ്രദാനം ചെയ്യുന്നതും ആയിരിക്കും... അത്തരത്തിൽ മുഴക്കുന്ന് എന്ന ഗ്രാമത്തിന്റെ പേരിലും, വളർച്ചയിലും ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രവും , മിഴാവിന്റെ പശ്ചാത്തലവും ഇഴ ചേർന്നിരിക്കുന്നു എന്ന് പറയാൻ സാധിക്കും... | ||
== 💥💥💥💥💥💥💥💥💥 == | |||
== *കഥകളിയും, മൃദംഗശൈലേശ്വരി ക്ഷേത്രവും* == | |||
💥💥💥💥💥💥💥💥💥 | |||
മൃദംഗശൈലേശ്വരീ ക്ഷേത്രസന്നിധിയും, അവിടെ ആടിയിരുന്ന കഥകളിയും ഈ പ്രദേശത്തിന്റെ ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു.. | |||
മാതംഗാനന മബ്ജവാസരമണിം ഗോവിന്ദ മാദ്യം ഗുരും വ്യാസം പാണിനി ഗർഗ്ഗ എന്ന കഥകളിയുടെ വന്ദനശ്ലോകത്തിലൂടെ സ്തുതിക്കപ്പെടുന്ന മൃദംഗശൈലേശ്വരി ദേവിയുടെ ഐതിഹ്യങ്ങൾ ദേശവും കാലവും കടന്ന് ഈ ലോകമാകെ മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്. ലോകത്തെവിടെയും കഥകളി ആടുമ്പോൾ പാടുന്ന വന്ദന ശ്ലോകം മൃദംഗ ശൈലേശ്വരി യുടെ വന്ദനശ്ലോകമാണ്. കഥകളി പിറവിയെടുത്ത ദേശം എന്ന് തന്നെ ഈ നാടിനെ വിശേഷിപ്പിക്കാം. | |||
കഥകളിയുടെ പിതാവ് എന്നറിയപ്പെടുന്ന കോട്ടയത്ത് തമ്പുരാൻ കഥകളിക്ക് വേഷവിധാനങ്ങൾ രൂപപ്പെടുത്തി എടുക്കുമ്പോൾ സ്ത്രീ രൂപം രൂപപ്പെടുത്താൻ വളരെയധികം വിഷമിച്ചു വെന്നും, അതിനാൽ ദുർഗാ ദേവിയെ പ്രാർത്ഥിച്ചപ്പോൾ ദുർഗ്ഗാദേവി തന്നെ ഒരു സ്ത്രീ രൂപം ക്ഷേത്രക്കുളത്തിൽ കാണിച്ചുകൊടുത്തു എന്നും ആ രൂപമാണ് കഥകളിയിലെ സ്ത്രീ വേഷമായി ഇന്നും ഉപയോഗിക്കുന്നതെന്നും ആണ് ഐതിഹ്യം.. കൂടാതെ കോട്ടയത്തുതമ്പുരാൻ നിരവധി കഥകളി രൂപങ്ങൾ ചിട്ടപ്പെടുത്തിയെടുത്തത് മൃദംഗശൈലേശ്വരി ക്ഷേത്രസന്നിധിയിൽ വച്ചാണെന്നും പറയപ്പെടുന്നു.. അങ്ങനെ കഥകളിയുടെ ജന്മസ്ഥലം എന്ന് വിശേഷിപ്പിക്കാവുന്ന ഇടമാണ് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്ര സന്നിധി.. | |||
കുറെ കാലങ്ങൾക്ക് ശേഷം ഇവിടെ കഥകളി പഠനത്തിനുള്ള സാഹചര്യമൊരുങ്ങുന്നുണ്ട്.. മുഴക്കുന്ന് ദേവസ്വവും, കഥകളി പഠനകേന്ദ്രവും യാനം 2022 എന്നപേരിൽ ഒരു കഥകളി മഹോത്സവം തന്നെ സംഘടിപ്പിച്ചു വരുന്നു.. | |||
കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തിൽ കഥകളിയുടെ സ്ഥാനം വളരെ വലുതാണല്ലോ.. അത്തരമൊരു വീക്ഷണത്തിൽ മുഴക്കുന്നും, മൃദംഗശൈലേശ്വരീ ക്ഷേത്രവും കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അനുപമമായ സ്ഥാനം അർഹിക്കുന്നു എന്ന് പറയാൻ കഴിയും |