Jump to content
സഹായം

"ഗവ.എൽ പി സ്കൂൾ മോർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9,520 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
    മതപരിവർത്തനവും മിഷനറി പ്രവർത്തനവും നിലനിന്നിരുന്ന കാലം അഞ്ഞൂറു രൂപ കരം അടയ്ക്കുന്ന ആർക്കും ഭരണനിർവഹണകാര്യത്തിൽ കമ്മറ്റികളെ തിരഞ്ഞെടുക്കുവാൽ അവകാശമുണ്ടായിരുന്നു.അക്കാലത്ത് ഈ അവകാശം നേടിയ ഒരേയൊരു മലയരയനായിരുന്നു മുടങ്ങനാടൻപിളളി രാമൻകുട്ടി.
== <small>തിരുവിതാംകൂറിലെ പാർശ്വവൽക്കരിക്കപ്പെട്ട മലയരയ സമുദായത്തിന്റെയും മറ്റു ഗോത്രവർഗങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങൾക്ക് അടിസ്ഥാനമിട്ട മഹാത്മാവ്, അടിച്ചമർത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച മഹത് വ്യക്തി എന്നീ വിശേഷണങ്ങൾക്ക് ഉടമയാണ് മുടങ്ങനാടൻ പുള്ളി രാമൻകുട്ടി .ആരും സഹായിക്കാനില്ലാതെ നിസ്സഹായരായി നിന്ന മതപരിവർത്തനത്തിനു വിധേയരാകാത്ത , പാശ്ചാത്യ സംസ്കാരം ഉൾക്കൊള്ളാനാകാതെ , പൂർവ്വികരെ തള്ളിപ്പറയാതെ അവർ പകർന്നു നൽകിയ</small> <small>ആചാരങ്ങളും സംസ്കാരവും നഷ്ടപ്പെടാതെ മുറുകെ പിടിച്ചു കൊണ്ടു പ്രതികൂല സാഹചര്യങ്ങളിൽ ജീവിച്ച ഗോത്രവർഗ്ഗ മലയരയ സമുദായത്തിനും അടിച്ചമർത്തപ്പെട്ട സമാന ജനവിഭാഗങ്ങൾക്കും വേണ്ടി ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം .ഒരു കാലത്ത് കീഴ്മല നാട് എന്നറിയപ്പെട്ടിരുന്ന രാജ്യത്തെ തൊടുപുഴ ദേശത്ത് കാടും മലകളും നിറഞ്ഞ മോർക്കാട് എന്ന പ്രദേശത്ത് മുടങ്ങനാടൻ പുള്ളി രാമന്റെയും ഒളിയറയ്ക്കൽ കുടുബാംഗം എളേച്ചിയുടെയും മകനായി 1885 ൽ രാമൻകുട്ടി ജനിച്ചു. ഇവരുടെ പൂർവികർ ആയ് വംശ പരമ്പരയിലെ ഒരു ശാഖയിൽപ്പെട്ടവരായിരുന്നു. ജനായത്ത ഭരണത്തിന്റെ തുടക്കത്തിൽ അഞ്ചു രൂപ കരം അടയ്ക്കുന്ന ആർക്കും ഭരണനിർവഹണ കമ്മിറ്റികളെ തെരഞ്ഞെടുക്കുന്നതിനുളള അവകാശം ഉണ്ടായിരുന്നു. രാജഭരണ കാലത്തു തന്നെ അങ്ങനെ അവകാശം കിട്ടിയ ഏക മലയരയനാണ് മുടങ്ങനാടൻ പുള്ളി രാമൻകുട്ടി. അദേഹം കൊല്ലവർഷം 1906 ൽ കുടുംബ സ്വത്തായ 500 ഏക്കറിന് 113 രൂപ കരം കെട്ടിയിരുന്നു.മലകളിലും വനങ്ങളിലും ഒതുങ്ങി ഒറ്റപ്പെട്ടു പോയ മലയരയൻമാരെ രാജസേവകൻമാരും അവരുടെ ദല്ലാളന്മാരും പലവിധത്തിൽ പീഡിപ്പിക്കാൻ തുടങ്ങി. പീഡനം സഹിക്കവയ്യാതെ മലയരയൻമാരിൽ പ്രമാണികളായിരുന്നവർ ഉൾപ്പെടെ വളരെയധികം പേർ ക്രിസ്തുമതം സ്വീകരിച്ചു. ഹെൻട്രി ബേക്കർ സായ് പായിരുന്നു മതപരിവർ ത്തനത്തിന് സഹായിച്ചത്. മതപരിവർത്തനം ചെയ്യാത്ത ഹിന്ദു മലയരയൻമാർക്ക് നല്ല പേരുകൾ പോലും ഇടാനുള്ള അവകാശം ഉണ്ടായിരുന്നില്ല.ട്ടി. അദേഹം കൊല്ലവർഷം 1906 ൽ കുടുംബ സ്വത്തായ 500 ഏക്കറിന് 113 രൂപ കരം കെട്ടിയിരുന്നു.ക്രമേണ ക്രിസ്തുമതം സ്വീകരിച്ച മലയരയൻമാർക്കായി സ്കൂളുകളും പള്ളികളും വേദാ പാഠ ക്ലാസുകളും ബോധവൽക്കരണ ക്ലാസുകളും ക്രിസ്ത്യൻ മിഷണറിമാരുടെ സഹായത്തോടു കൂടി ആരംഭിച്ചു. എന്നാൽ തങ്ങളുടെ പൂർവ്വികർ കാട്ടിത്തന്ന ഉൽകൃഷ്ടമായ യഥാർത്ഥ ഗോത്രവർഗ സംസ്കാരം നഷ്ടപ്പെടാതെ നോക്കേണ്ടത് തങ്ങളുടെ കടമയാണെന്നു കരുതിയവർ, യഥാർത്ഥ ഗോത്രവർഗ മലയരയൻമാർ ആയിത്തന്നെ നിലനിൽക്കാൻ തീരുമാനിച്ചു. ആരും സഹായിക്കാനില്ലാതെ നിസ്സഹായരായി നോക്കി നിന്ന മലയരയൻമാർക്ക് ഒത്തുകൂടി തങ്ങളുടെ ദുഃഖങ്ങളും ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും പങ്കുവെയ്ക്കാൻ 1926 ൽ ഇന്നത്തെ കരയോഗത്തിന്റെ പൂർവരൂപമായ " ഒന്നാം തീയതിക്കൂട്ടം " അടൂർമലയിൽ ആരംഭിച്ചു.മതം മാറിയവർക്ക് പള്ളിയും പള്ളിക്കൂടങ്ങളും ഉണ്ടായപ്പോൾ യഥാർത്ഥ മലയരയരുടെ കുട്ടികൾക്കു പഠിക്കാൻ സ്കൂളില്ലായിരുന്നു. അവർക്ക് മിഷണറി സ്കൂളിൽ പഠിക്കുന്നതിന് വിവിധതരം ഫീസുകൾ ഏർപ്പെടുത്തിയിരുന്നു. മുടങ്ങനാടൻപുള്ളി രാമൻകുട്ടി 43-ാം വയസ്സിൽ സുഹൃത്തുക്കളായ ചില നാട്ടുകാരുമായി ആലോചിച്ച് ഒരു പള്ളിക്കൂടം തുടങ്ങുവാൻ തീരുമാനിച്ചു. അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവിനെ കാണുകയും അദ്ദേഹത്തിൽ നിന്ന് സ്കൂൾ തുടങ്ങാൻ അനുവാദം വാങ്ങുകയും ചെയ്തു.</small> ==
1921 കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണിത്.
അങ്ങനെ 1923 സ്കൂളിന്റെ പണി തീർത്ത് " ദയാനന്ദ " എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. ആദ്യം കളരി ....പിന്നെ ഒന്ന്, രണ്ട് എന്നീ ക്രമത്തിൽ ക്ലാസുകൾ തുടങ്ങി. സ്കൂൾ മാനേജരായ രാമൻകുട്ടി നൽകിയ എട്ട് ഏക്കർ ഭൂമിയിലായിരുന്നു ആദ്യ കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അദ്ധ്യാപകർക്ക് കൊടുത്തിരുന്ന ശമ്പളം 8 രൂപയായിരുന്നു. കാലക്രമേണ ശമ്പളവും സ്കൂളിന്റെ മറ്റു ചെലവുകളും കൊടുക്കാൻ കഴിയാതെ വന്നു. നാട്ടുകാരിൽ നിന്നു പിരിവെടുത്താണ് ശമ്പളം കൊടുത്തിരുന്നത്. അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ സ്കൂളിന്റെ ഭാഗം ഒഴികെ എട്ടേക്കർ സ്ഥലവും വിൽക്കേണ്ടിവന്നു.
 
സാമ്പത്തിക കാരണങ്ങളാൽ സ്കൂൾ പ്രവർത്തനം മുടങ്ങിയപ്പോൾ 1949 ൽ ഗോവിന്ദപിള്ള സാറും രാമൻകുട്ടിയും അന്നത്തെ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യരെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം രാജാവിനും കളക്ടർക്കും ദിവാനും അപേക്ഷ സമർപ്പിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും അഞ്ചാം ക്ലാസ് വരെ തുടങ്ങുകയും ചെയ്തു. 1961-62 കാലത്ത് പുതിയ സ്കൂൾ കെട്ടിടം പണി പൂർത്തീകരിക്കുകയും 1963 ൽ നാം ഇന്നു കാണുന്ന മോർക്കാട് ഗവ.എൽ.പി.സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479438" എന്ന താളിൽനിന്ന് ശേഖരിച്ചത്