Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:


== സ്മാർട്ട്റൂം ==
== സ്മാർട്ട്റൂം ==
[[പ്രമാണം:42011 Smartroom.jpg|ലഘുചിത്രം|സ്മർട്ട് ക്ലാസ്‍റൂം]]


== സ്കൂൾ സൊസൈറ്റി ==
== സ്കൂൾ സൊസൈറ്റി ==
ഗവൺമെന്റ് എച്ച് എസ് എസ് ഇളമ്പ
സഹകരണ സംഘം നമ്പർ T-610
പ്രസിഡന്റ് : ശ്രീമതി. സതിജ (ഹെഡ്മിസ്ട്രസ്)
സെക്രട്ടറി : ശ്രീ എസ്.ബിജു എച്ച്.എസ്.റ്റി (ഫിസിക്കൽ സയൻസ്)
ഗവ.എച്ച്.എസ്.എസ്. ഇളമ്പയിലെയും ഗവ.എൽ.പി.എസ്. ഇളമ്പയിലെയും അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും ആണ് സഹകരണ സംഘത്തിൽ അംഗത്വം ലഭിക്കുന്നത്.
ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പാഠ പുസ്തക വിതരണം സൊസൈറ്റി നിർവഹിക്കുന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.
ക്ലാസ് അധ്യാപകരുടെ സജീവമായ ഇടപെടൽ പാഠ പുസ്തക വിതരണം കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്.
ഇതോടൊപ്പം തന്നെ മറ്റ് അധ്യാപകരും അധ്യാപകേതര ജീവനക്കാരും പുസ്തകങ്ങൾ യഥാസമയത്ത് എത്തിക്കുന്നതിനും കൃത്യമായി വിതരണം ചെയ്യുന്നതിനും സ്തുത്യർഹമായ സേവനം നിർവഹിച്ചിട്ടുണ്ട്. യാതൊരു പ്രതിഫലവും ഇല്ലാതെയാണ് എല്ലാവരും ഈ പ്രവർത്തനങ്ങളിലേർപ്പെടുന്നത് എന്നത് അവരുടെ സേവനത്തിന്റെ മഹത്വം വർദ്ധിപ്പിക്കുന്നു.
പി.റ്റി.എ, എസ്.എം.സി. എന്നിവയുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്.
ഒന്നു മുതൽ 8 വരെ ക്ലാസുകളിലേക്ക് സർക്കാർ സൗജന്യമായാണ് പുസ്തകങ്ങൾ നൽകുന്നത്. ഈ പുതകങ്ങൾ ഇറക്കി വയ്ക്കുന്നതിനും അടുക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടി വരുന്ന മനുഷ്യപ്രയത്നം ഊഹിക്കാവുന്നതാണല്ലോ.
മേൽ സൂചിപ്പിച്ച എല്ലാവരുടെയും ആത്മാർത്ഥവും നിസ്വാർത്ഥവുമായ സേവനത്തിലൂടെ ഇവ ആയാസരഹിതമായി വർഷങ്ങളായി നടന്നുവരുന്നു.
ഒൻപത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുക, തുക ട്രഷറിയിൽ ഒടുക്കുക, കണക്കുകൾ സൂക്ഷിക്കുക, യഥാസമയങ്ങളിൽ ആഡിറ്റിന് വിധേയമാക്കുക മുതലായവയും ഭാരിച്ച ഉത്തരവാദിത്തങ്ങൾ തന്നെയാണ്. എന്നാൽ എല്ലാവരുടെയും ഇടപെടലും സഹകരണവും ഈ ജോലികളും എളുപ്പം നിർവഹിക്കാൻ സഹായിക്കുന്നു.
വരും വർഷങ്ങളിൽ വിദ്യാർത്ഥികൾക്കാവശ്യമായ നോട്ടുബുക്കുകൾ പേനകൾ മറ്റ് സ്റ്റേഷനറികൾ എന്നിവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.


== സ്കൂൾ ബസ് ==
== സ്കൂൾ ബസ് ==
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476832" എന്ന താളിൽനിന്ന് ശേഖരിച്ചത്