"എൽ എ ഐ യു പി എസ് കാടുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എ ഐ യു പി എസ് കാടുകുറ്റി (മൂലരൂപം കാണുക)
13:45, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം: Expanding article
No edit summary |
(→ചരിത്രം: Expanding article) |
||
വരി 52: | വരി 52: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
'''L.A.I.U.P.S. KADUKUTTY''' | |||
മുകുന്ദപുരം താലൂക്കിലെ ചാലക്കുടിയിൽ നിന്ന് 8 കി. മീറ്ററിനുള്ളിൽ ചാലക്കുടിപ്പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ശാന്തസുന്ദരമായ കാടുകുറ്റി പഞ്ചായത്ത്.അവിടെ ഞരളക്കടവ് പാലത്തിൽ നിന്നും 100 മീറ്റർ കിഴക്കായിട്ടാണ് എൽ. എ. ഐ.യു. പി. സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. വെണ്ടുരുത്തി വീട്ടുകാരിൽപ്പെട്ട മർസിലി ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ 1944-ൽ ശ്രീ ജോർജ് ഡിക്കോസ്റ്റയുടെ തട്ടിൻപുറത്തെ ഓലമേഞ്ഞ ഒന്നാംക്ലാസിൽ ആരംഭിച്ച് 1979-ൽ യൂ. പി സ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ വിദ്യാലയത്തിൽ 1991-ൽ ഇംഗ്ലീഷ് മാധ്യമത്തിലും അദ്ധ്യയനം ആരംഭിച്ചു. രണ്ട് വലിയ കോൺഗ്രീറ്റ് കെട്ടിടങ്ങളിലും ഓടിട്ട മറ്റൊരു കെട്ടിടത്തിലുമായിട്ടാണ് ഇപ്പോൾ അദ്ധ്യയനം നടക്കുന്നത്. കൂടാതെ ഓഫീസ് റൂം. | |||
സ്റ്റാഫ്റൂം, കഞ്ഞിപ്പുര, കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം മൂത്രപ്പുരകൾ, കക്കൂസ് മുതലാവയുമുണ്ട്. ഈ വിദ്യാലയത്തിൽ ഇപ്പോൾ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി 14 ഡിവിഷനുകളുണ്ട്. ഇന്ന് ഈ വിദ്യാലയത്തിൽ പ്രധാന അധ്യാപികയായി CLADIN D'CRUZ കൂടാതെ DAISY RODRIGUES, SHEELA. P. P, SHEEBA JACOB, BEENA. P. A, MESHAL SHAMINE ROSS, VINCY. E. K, DILY MARLINE BEVERA, GEETHA PAUL. K, JOSEPH. K. P, SIMI SIMETHY, MARY LOPEZ, NIRMALA. K. T, SEENA AMBOOKEN, JENIYA D'CRUZ, DEEV SHANTEL PIGAREZ, TERESA SERGIN CORREYA, STEPHY RODRIGUES,NELBERN DURANDO എന്നീ അധ്യാപകർ സേവനമനുഷ്ഠിക്കുന്നുണ്ട്. | |||
ആംഗ്ലോ-ഇന്ത്യൻ സമുദായക്കാർ തിങ്ങിപ്പാർക്കുന്ന ഒൻപതാം വാർഡിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പോർചുഗീസ്സ് പാരമ്പര്യം അവകാശപ്പെടാവുന്ന ആംഗ്ലോ ഇന്ത്യക്കാർക്ക് പുറമേ കുറച്ച് ഹിന്ദുക്കളും റോമൻ കത്തോലിക്കരും ഐക്യത്തോടെ വസിക്കുന്നു. വിദ്യാലയ പരിസരങ്ങളിലെ ജനങ്ങൾ ഉത്ഭൂതരും കലാ-സാംസ്കാരിക രംഗങ്ങളിലും മികവു പുലർത്തുന്ന വരും ആണ്. കൃഷി, മുളക് കച്ചവടം, കെട്ടിടങ്ങളുടെ വെള്ളപൂശൽ, കൊന്ത നിർമ്മാണം, മരപ്പണി എന്നി തൊഴിലുകളിൽ ആണ് ഇവർ ഏർപ്പെട്ടിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും പല നിലയിലുള്ള സംഘടനകളും സാമൂഹ്യ ബന്ധങ്ങളും ഉണ്ട്. സഹിഷ്ണതയും സഹോദര്യവും ധാർമിക മൂല്യങ്ങളും നിലനിന്നിരുന്നു. ഓരോ വിഭാഗത്തിനും സാംസ്കാരവും ആരാധനാ ആചാരങ്ങളും പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. കലാ- സാംസ്കാരിക- രാഷ്ട്രീയ മേഖലകളിലെ പങ്കാളിത്തവും ജനജീവിതത്തെ ഉന്നമനത്തിലേക്ക് നയിച്ചു. ഈ ഗ്രാമത്തിലെ കുറേപേർ ഗൾഫുനാടുകളിൽ തൊഴിൽ ചെയ്യുന്നവരാണ്. നാടിന്റെ സമ്പത്ത് വ്യവസ്ഥ ഉയർത്താൻ ഇത് വളരെ സഹായിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ചരിത്രത്തെ പറ്റി പറയുമ്പോൾ ഇവിടുത്തെകാർ പള്ളിക്കൂടങ്ങളിലും, കോട്ടമുറിക്ക് സമീപമുള്ള സെന്റ് അഗസ്റ്റിൻ എൽ. പി. സ്കൂളിലും ആണ് വിദ്യ അഭ്യസിച്ചിരുന്നത്. കാടുകുറ്റി പഞ്ചായത്തിൽ 8 കിലോമീറ്ററിനുള്ളിൽ തുടർ വിദ്യാഭ്യാസത്തിന് സൗകര്യം ഉണ്ടായിരുന്നില്ല. ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ ന്യൂനപക്ഷ സമുദായത്തിനും ഒരു വിദ്യാലയം വേണം എന്ന ആഗ്രഹത്തിന്റെ വെളിച്ചത്തിൽ സെന്റ് അഗസ്റ്റിൻ സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന ജോർജ് ഡി'കോസ്റ്റയുടെ തട്ടിൻപുറത്ത് 1944 പ്രസ്തുത സ്കൂൾ ആരംഭിച്ചു. ഒരു മാസത്തിനുശേഷം മള്ളമായി പറമ്പിൽ മാനുവൽ സിമേതിയുടെ സാമ്പത്തിക സഹായം കൊണ്ടും സമുദായക്കാരുടെയും പള്ളിക്കാരുടെയും സഹകരണത്താൽ ഒരു പുതിയ കെട്ടിടം പണികഴിപ്പിച് സ്കൂള് അതിലേക്കു മാറ്റി. വിദ്യാലയത്തിന് അംഗീകാരം നേടിത്തരാൻ പ്രയത്നിച്ച S.P.LUIZ-ന്റെ പേരാണ് വിദ്യാലയത്തിൽ നൽകിയിരിക്കുന്നത്. | |||
മേരി പെരേര ടീച്ചറായിരുന്ന്ന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1948-ൽ നിലവിലിരുന്ന 4 ക്ലാസ്സുകളുടെ കൂടെ അഞ്ചാം ക്ലാസ് അൺ-ഐഡഡ് ആയി തുടങ്ങി. ക്ലാസ് അധ്യാപകനായിരുന്ന പോൾ ചിറമേൽ മാസ്റ്ററുടെ സഹായത്തോടെ സ്കൂൾ കെട്ടിടം പുതുക്കി പണിതു. രണ്ടാം ക്ലാസിൽ അധ്യാപികയായിരുന്ന ത്രേസ്യകുട്ടി ടീച്ചർ കോടന്നൂർ സ്കൂളിലേക്ക് പോവുകയും ആ ഒഴിവിലേക്കു പോൾ ചിറമേൽ സാറിനെ പ്രൊമോട്ട് ചെയ്ത് ഐടെഡിലേക്ക് മാറ്റുകയും ചെയ്തു. അൺഐഡഡ് അയി തുടരുന്ന അഞ്ചാം ക്ലാസിലേക്ക് ഫ്രാൻസീന ടീച്ചറിനെ നിയമിച്ചു. ശ്രീ ജോൺ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അഞ്ചാം ക്ലാസ് ഐഡടായി. 6 കൊല്ലത്തിനുശേഷം അഞ്ചാം ക്ലാസിനു അംഗീകാരം നഷ്ടപ്പെടുകയും ഒന്നാം ക്ലാസ് 2 ഡിവിഷൻ ആവുകയും ചയ്തു. 1-9-1953 ൽ ആംഗ്ലോ-ഇന്ത്യൻ സമുദായത്തിൽ പെട്ട എല്ലാ സ്കൂളുകളും സെൻട്രൽ ബോർഡ് ഓഫ് ആംഗ്ലോ-ഇന്ത്യൻ എഡുക്കേഷൻ എന്ന ബോർഡിന് കീഴിൽ വന്നു. ഈ സ്കൂളുകളെല്ലാം പൊതുവായ ഒരു നിയമാവലി എഴുതിതയ്യാറാക്കുകയുണ്ടായി. 1979 അന്നത്തെ എംഎൽഎയുടെ ബോർഡ് കാരുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും ശ്രമഫലമായി യുപി സ്കൂളായി ഉയർത്തപ്പെട്ടു. മേരി ടീച്ചറിനു ശേഷം ശ്രീ ആന്റണി പ്രധാന അധ്യാപകനായി.ശ്രീമതി. എൽസി കൊറയ, ശ്രീ. സി വി ജോണി, ശ്രീമതി. ഫെല്ലിസ് റോഡ്രിഗസ് , ശ്രീമതി. എം എം റൂബി ലൂയിസ്, ശ്രീ കെ കെ ജോർജ് എന്നിവർ ഇവിടെ ഏറെ കാലം പ്രവർത്തിച്ചവരാണ്. സ്റ്റാൻലി പിഗരസ് മാസ്റ്റർ, ഫെഡറിക് ഡെന്നിസ് ലൂയിസ് മാസ്റ്റർ, ഐ വി ലൂയിസ് എന്നിവരും ഇവിടെ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. | |||
ഫ്രാൻസിന ടീച്ചർ, ത്രേസ്യകുട്ടി ടീച്ചർ, പോൾ ജെ ചിറമേൽ സാർ, റോസി സിമേതി ടീച്ചർ, ജോസഫിൻ സിമെതി, ടിസി പ്രസന്ന, ഷേർളി ടീച്ചർ, വിമല ടീച്ചർ, വിൻസെന്റ് സിമെതി എന്നിവരും ഇവിടെ ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ചവരാണ്. | |||
പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട്. സന്യാസ ജീവിതം നയിക്കുന്നവരും കുറവല്ല. അധ്യാപക മേഖലയിലും വിദ്യാർത്ഥികൾ തിളങ്ങി നിൽക്കുന്നു. | |||
സാമാന്യം ഭേദപ്പെട്ട ലൈബ്രറി, ദൃശ്യശ്രവ്യബോധനോപകരണങ്ങൾ, ലാബ്, സ്പോർട്സ് ഉപകരണങ്ങൾ, ബാൻഡ് സെറ്റ്, സ്കൂൾ ബസ്, സൈക്കിൾ ഇവയെല്ലാം ഇന്നീ വിദ്യാലയത്തിനുണ്ട്. ഇന്ന് ഈ വിദ്യാലയത്തിന് പ്രധാന അധ്യാപിക ശ്രീമതി ക്ലാഡിൻ ഡിക്രൂസ് ടീച്ചറും , ലോക്കൽ മാനേജർ ശ്രീ ബെനഡിക്റ്റ് സിമേതി യുമാണ്. ബിജു ഡിസിൽവ പ്രസിഡന്റ് ആയുള്ള അധ്യാപക രക്ഷാകർതൃ സമിതിയും ധന്യ സുനിൽ ന്റെ നേതൃത്വത്തിലുള്ള മദർ പി ടി എയും സജീവമായി പ്രവർത്തിക്കുന്നു. | |||
കലാകായിക ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയം മേളകളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഉപജില്ല ജില്ലാ സംസ്ഥാന തലങ്ങളിൽ ധാരാളം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ മാള ഉപജില്ലയിലെ ബെസ്റ്റ് സ്കൂൾ ട്രോഫിയും വിദ്യാലയം നേടി. PTA യുടെ ആഭിമുഖ്യത്തിൽ പ്രത്യേക സിലബസ് കൂടിയ കമ്പ്യൂട്ടർ ക്ലാസ് നടത്തുന്നുണ്ട് പ്രധാന അധ്യാപിക ക്ലാഡിൻ ടീച്ചറുടെയും മറ്റ് അധ്യാപകരുടെയും പിടിഎ യുടെയും മാനേജ്മെന്റ് ന്റെയും അർപ്പണബോധത്തിന്റെയും കാര്യക്ഷമവുമായ പ്രവർത്തനത്തെയും പ്രത്യക്ഷോദാഹരണമാണ് ഈ വിദ്യാലയത്തിന്റെ വിജയം. ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന എല്ലാ ഗുരുശ്രേഷ്ഠരേയും മണ്മറഞ്ഞ സാരഥികളെയും നന്ദിപൂർവം ഈ അവസരത്തിൽ സ്മരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |