Jump to content
സഹായം

"എസ്. വി. ഹൈസ്കൂൾ പുല്ലാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ചിത്രം:images1.jpeg '''അസതോ മാ സദ് ഗമയ''' '''തമസോ മാ ജ്യോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:

ഒട്ടേറെ മാതൃകാ അധ്യാപകർ ഈ വിദ്യാലയത്തിനെ ഉന്നതിയിലേക്ക് എത്തിക്കുന്നതിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച വിദ്യാർത്ഥികൾ ഉന്നതനിലയിൽ എത്തിയവർ നിരവധിയാണ്.
ഒട്ടേറെ മാതൃകാ അധ്യാപകർ ഈ വിദ്യാലയത്തിനെ ഉന്നതിയിലേക്ക് എത്തിക്കുന്നതിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച വിദ്യാർത്ഥികൾ ഉന്നതനിലയിൽ എത്തിയവർ നിരവധിയാണ്.
[[ചിത്രം:images1.jpeg]]
'''അസതോ മാ സദ് ഗമയ'''
'''തമസോ മാ ജ്യോതിർ ഗമയ'''
'''മൃത്യോർ മാ അമൃതം ഗമയ'''
'''ഓം ശാന്തി: ശാന്തി: ശാന്തി:'''
'''അ'''ജ്ഞാനമാകുന്ന അന്ധകാരത്തൽ നിന്നും ജ്‍ഞാനപ്രകാശത്തിലേക്ക് ഒരു ജനതതിയെ നയിച്ചുകൊണ്ടിരിക്കുന്ന പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ നൂറിന്റെ നിറവിൽ എത്തിയിരിക്കുന്നു.തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് വരിക്കണ്ണാമല വൈദ്യൻ എന്നറിയപ്പെട്ടിരുന്നശ്രീ എൻ നാരായണപണിക്കർ ആണ് വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹം സാമൂഹികപരിഷ്കർത്താവും ഹരിജനോദ്ധാരകനും, വിദ്യാഭ്യാസ പ്രവർത്തകനും, ആയുർവേദ ഭിഷഗ്വരനും ,അദ്ധ്യാപകനും, മനുഷ്യസ്നേഹിയും ആയിരുന്നു. വിദ്യ കൊണ്ടു മാത്രമേ സാമൂഹിക നന്മയും ഉന്നമനവും സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ജാതി വ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ടിയും കാലോചിതമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നാട്ടുകാർക്ക് ലഭിക്കണമെന്ന ചിന്തയോടും കൂടി 1921 മെയ് 23 ന് ഈ വിദ്യാലയം സ്ഥാപിച്ചു.
കുറെ വർഷം മിഡിൽ സ്കൂൾ ആയി പ്രവർത്തിച്ച ഈ സ്ഥാപനം 1947 ജനുവരി 22 ന് ഹൈസ്കൂളായി ഉയർന്നു. ജാതി വ്യത്യാസവും അയിത്തചിന്തയും അരങ്ങു വാണിരുന്ന ഭാരതത്തിന്റെ ഇരുണ്ട യുഗത്തിൽ എല്ലാ ജാതിക്കാർക്കും വിദ്യാലയ പ്രവേശനം നൽകണമെന്ന ഉറച്ച തീരുമാനത്തോടെ, നാട്ടിലെ പ്രമാണിമാരുടെ എതിർപ്പുകളെ തൃണവൽക്കരിച്ച് കൊണ്ട് വൈദ്യൻ അവറുകൾ സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രത്തിൽ ഹരിജനങ്ങൾക്ക് പ്രവേശനം നൽകി വിപ്ലവാത്മകമായ ഒരു ചരിത്ര മുന്നേറ്റത്തിന് അദ്ദേഹം തുടക്കം കുറിച്ചു.
കേരളത്തിന്റെ ജാതിഭ്രാന്ത് കണ്ടു കേരളം ഒരു ഭ്രാന്താലയമാണെന്ന് വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദന്റെ പേരു തന്നെയാണ് സ്ഥാപകൻ ഈ സ്കൂളിന് നൽകിയത്. സ്വാമി വിവേകാനന്ദന്റെ സ്മരണ നിർത്തണമെന്ന ഉദ്ദേശവും അദ്ദേഹത്തിനുണ്ടായിരുന്നു. വൈദ്യൻ എൻ നാരായണപ്പണിക്കർ സ്കൂൾ തുടങ്ങിയ വർഷം തന്നെ പട്ടികജാതിയിൽപ്പെട്ട 2 ഹിന്ദുക്കൾക്കും ഒരു ക്രിസ്ത്യാനിക്കും പ്രവേശനം നൽകി. പുല്ലാടു കാരൻ വേലായുധൻ എന്ന പേര് സ്വീകരിച്ച കിളിയൻ, ഓതറക്കാരൻ തേവൻ, മല്ലപ്പള്ളിക്കാരൻ ജോസഫ് എന്നിവരായിരുന്നു പുല്ലാട് ശ്രീ വിവേകാനന്ദസ്കൂളിൽ ആദ്യമായി പ്രവേശനം ലഭിച്ച പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾ.
30 വിദ്യാർത്ഥികളെ ചേർത്ത് ആരംഭിച്ച സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചുതുടങ്ങി. എന്നാൽ സ്കൂളിൻന്റെ അംഗീകാരം പിൻവലിച്ച സാഹചര്യവും ഉണ്ടായി. ഇതിൽ തളരാതെ ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള യോടൊപ്പം  വൈദ്യൻ അവറുകൾ തിരുവനന്തപുരത്തെത്തി ദിവാനെ കണ്ടു. ദിവാൻ ശ്രീ രാഘവയ്യയും, ഇൻസ്പെക്ടർ ശ്രീ നാരായണ അയ്യരും, എഞ്ചിനീയർ ജോൺ കുര്യനോടൊപ്പം സ്കൂൾ സന്ദർശിക്കുകയും കെട്ടിടം പരിശോധിച്ച് തുടർന്ന് പ്രവർത്തിക്കുവാൻ അനുവാദം നൽകുകയും ചെയ്തു. അതുപ്രകാരം 21-5- 1923 തേഡ് ഫോറം ആരംഭിച്ച് ഈ വിദ്യാലയം ഒരു മിഡിൽ സ്കൂൾ ആയി ഉയർന്നു. 1946ലാണ് ഈ സ്കൂൾ ഒരു ഹൈസ്കൂളായി ഉയർത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ആ കാലയളവിൽ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ രാമൻപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ എ എൻ തമ്പി ഈ വിദ്യാലയം സന്ദർശിച്ചു ഹൈസ്കൂളായി ഉയർത്തുവാനുള്ള അനുവാദം നൽകി. 1947 ജനുവരി 22ന് ഈ സ്ഥാപനം ഹൈസ്കൂളായി ഉയർന്നു. 1949 വിദ്യാലയ വർഷാരംഭത്തിൽ എല്ലാ ക്ലാസുകളും ഉള്ള ഒരു സമ്പൂർണ്ണ സ്കൂളായി മാറി. 1950 മാർച്ച് ആദ്യ ബാച്ച് ഇ എസ്എസ്എൽസി പരീക്ഷയിൽ 90 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു.
പ്രഗൽഭരും പ്രശസ്തരുമായ അധ്യാപകരുടെ ആത്മാർത്ഥ സേവനം വിദ്യാലയത്തെ മധ്യതിരുവിതാംകൂറിലെ മാതൃകാ വിദ്യാലയം എന്ന് പ്രശസ്തിയിൽ എത്തിച്ചു. സ്കൂളിന്റെ ആരംഭകാലം മുതൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്കൂൾ മുന്നിട്ടുനിൽക്കുന്നു. കൂടാതെ കുട്ടികൾക്ക് മൂല്യബോധം നൽകുന്നതിന് വേണ്ടിയുള്ള പ്രഭാഷണങ്ങളും ക്ലാസുകളും സ്ഥാപകൻ താൽപര്യപൂർവ്വം ഏർപ്പെടുത്തിയിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, കർദിനാൾ ടി സെൻറ്, ആചാര്യ കൃപലാനി, കേന്ദ്ര മന്ത്രി എസ് കെ ഡേ, ഡോക്ടർ സ്റ്റാൻലി ജോൺസ്, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ടി കെ നാരായണപിള്ള, മന്ത്രിമാരായ പനമ്പള്ളി ഗോവിന്ദമേനോൻ, ജോൺ ഫിലിപ്പോസ് എന്നിവർ സ്കൂൾ സന്ദർശിക്കുകയും അവർക്ക് ഗംഭീര സ്വീകരണം നൽകുകയും ചെയ്തിട്ടുണ്ട്.
ഒട്ടേറെ മാതൃകാ അധ്യാപകർ ഈ വിദ്യാലയത്തിനെ ഉന്നതിയിലേക്ക് എത്തിക്കുന്നതിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച വിദ്യാർത്ഥികൾ ഉന്നതനിലയിൽ എത്തിയവർ നിരവധിയാണ്.
സ്ഥാപകനായ വൈദ്യൻ എൻ നാരായണ പണിക്കർ പുല്ലാട് എന്ന ഗ്രാമത്തിന്റെ വികസന പ്രവർത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു. അദ്ദേഹത്തിൻറെ ജീവിതലക്ഷ്യം സാമൂഹിക നന്മ മാത്രമായിരുന്നു. നാടിന്റെ പുരോഗതി ലക്ഷ്യമാക്കി അദ്ദേഹം കൊളുത്തിയ വിജ്ഞാനദീപം അണയാതെ കാത്തുസൂക്ഷിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ലക്ഷ്യം സാർഥകം ആക്കികൊണ്ട് വരും തലമുറകൾക്കും ജ്ഞാനപ്രകാശം പരത്തി കൊണ്ട് പുല്ലാട് എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ സരസ്വതി ക്ഷേത്രം പ്രശോഭിക്കുന്നു.

4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1465036" എന്ന താളിൽനിന്ന് ശേഖരിച്ചത്