Jump to content
സഹായം

"സി എൻ പി എസ്സ് യു പി എസ്സ് മടവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ചരിത്രം ==
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ മടവൂരി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സി എൻ പി എസ്സ് യു പി എസ്സ് മടവൂർ.വിദ്യാലയത്തിന്റെ പൂർണമായ പേര് സി നാരായണപിള്ള അപ്പർ പ്രൈമറി  സ്കൂൾ എന്നാണ്.ഏകദേശം നൂറ്‌ വർഷങ്ങൾക്ക് മുൻപ് വാക്കയിൽ വീട്ടിൽ കാരണവരായ ശ്രീ കൃഷ്ണപിള്ള തുമ്പോട് ഉള്ള അദ്ദേഹത്തിന്റെ വസ്തുവിൽ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.ആദ്യം ഒന്ന്‌, രണ്ട്‌,മൂന്ന്  ക്ലാസ്സ്‌ മാത്രമായിരുന്നു ഉണ്ടായിരുന്നത്.ശ്രീ നാരായണപിള്ള എന്ന പണ്ഡിതന്റെ ശിഷ്യനായിരുന്ന കീഴച്ചിറയിൽ മാധവപിള്ള പഠനം കഴിഞ്ഞ് നാട്ടിൽ വന്ന് ഈ പള്ളിക്കൂടം വിലക്കുവാങ്ങി.അങ്ങനെ 1932 ഈ സ്കൂൾ 1മുതൽ 7  വരെ ക്ലാസ്സ് ഉള്ള വിദ്യാലയമാവുകയും അദ്ധേഹത്തിന്റെ പേരിലറിയപ്പെടുകയും ചെയ്തു.ആദ്യമായി ഈ സ്കൂളിൽ നിന്ന് ഏഴാം ക്ലാസ്സ് പരീക്ഷയിൽ  വിജയിച്ചത് പോങ്ങാനാട് കുമാരനായിരുന്നു.കുമാരൻ പിൽകാലത്ത് സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ആയി വിരമിച്ചു.ശ്രീ മാധവൻ പിള്ള ചാത്തന്നൂരിലേക്കു താമസം മാറിയപ്പോൾ സ്കൂൾ 19 പേരുള്ള ഒരു കമ്മിറ്റിയെ ഏൽപ്പിച്ചു.1948-49 ൽ നാലാം ക്ലാസ്സുവരെ സർക്കാർ ഏറ്റെടുത്തു. യുപി തലം പ്രൈവറ്റ്  ആയി  നിലനിർത്തുകയും ചെയ്തു.ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ മടവൂർ മാമ്മണൂർ മഠത്തിൽ ശ്രീ നാരായണൻ പോറ്റിയാണ്. യുപി വിഭാഗത്തിൽ ഭൂതക്കുളം ശിവശങ്കരരപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ.സ്കൂൾ രജിസ്റ്റർ അനുസരിച്ച് ആദ്യ വിദ്യാർത്ഥി മടവൂർ ആലവിള വീട്ടിൽ കേശവപിള്ളയുടെ മകൻ സുരേന്ദ്രൻ നായർ ആയിരുന്നു.
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448186" എന്ന താളിൽനിന്ന് ശേഖരിച്ചത്