|
|
വരി 1: |
വരി 1: |
| 1928 ൽ ബോർഡ് എലിമെന്റ്റി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. കച്ചേരിപ്പടി യിലെ പുത്തൻപീടികക്ക് സമീപമാണ് ആദ്യമായി ക്ലാസ്സുകൾ ആരംഭിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ ചെറുകുറ്റിപ്പുറമാട്ടിലെ സ്വകാര്യ വാടകക്കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റിയിരുന്നു. അന്ന് ഹിന്ദു സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. അമ്മഞ്ചേരി കാവിലെ താലപ്പൊലി ഉത്സവത്തിന് പ്രാദേശിക അവധി കൊടുത്തിരുന്നതായി ഹാജർ പട്ടിക കളിലും മെമ്മോ പുസ്തകത്തിലും രേഖപ്പെടുത്തിയതായി കാണുന്നുണ്ട്. 1957 ൽ ഈ വിദ്യാലയത്തോട് കച്ചേരിപ്പടി യിലെ ഇല്ലിക്കൽ സ്കൂൾ കൂടി കൂട്ടിച്ചേർത്ത് വലിയോറ ഗവൺമെന്റ് എൽ പി സ്കൂൾ ആയി. അന്ന് കുട്ടികളുടെയും അധ്യാപകരുടെയും എണ്ണ കുറവും ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതയും വെച്ച് വിലയിരുത്തുമ്പോൾ ഈ വിദ്യാലയം വേങ്ങര ഉപജില്ലയിലെ ഏറ്റവും ചെറിയ വിദ്യാലയമായിരുന്നു. എന്നാൽ പഠന നിലവാരത്തിൽ ഏറെ മികവു പുലർത്തിയിരുന്നു. എഴുപതുകളുടെ ശേഷം സ്ഥിതി മെച്ചപ്പെട്ടു വന്നു. കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം കൂടി. എന്നാൽ വാടക കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി കാലാകാലങ്ങളിൽ ചെയ്യാതിരുന്നത് മൂലം കെട്ടിടങ്ങളുടെ സ്ഥിതി വളരെ പരിതാപകരമായിരുന്നു. കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് സർട്ടിഫിക്കറ്റ് നൽകിയതോടെ നാമമാത്രമായ വാടകയും നിർത്തലാക്കി. ഏതാണ്ട് ഈ കാലഘട്ടത്തിൽ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ അൽപ്പാൽപ്പമായി വർദ്ധനവ് ഉണ്ടായിക്കൊണ്ടിരുന്നു വാടക കെട്ടിടങ്ങൾക്കു പുറമേ വാടക ഇല്ലാതെ വിട്ടു കിട്ടിയ മദ്രസ വരാന്തകളിലും ക്ലാസ്സുകൾ ആരംഭിച്ചു.
| | {{PSchoolFrame/Pages}} |
| | |
| 1978 -79 ഈ കാലഘട്ടത്തിൽ സ്കൂൾ യു പി ആയി അപ്ഗ്രേഡ് ചെയ്യാനുള്ള നിവേദനം സർക്കാറിന് സമർപ്പിച്ചു. സർക്കാർ വളരെ പെട്ടെന്ന് നാട്ടുകാരുടെ ആവശ്യം അനുഭാവപൂർവം പരിഗണിച്ചു. സ്ഥലവും മൂന്നു മുറികളുള്ള ഒരു കെട്ടിടവും സൗകര്യപ്പെടുത്തിയാൽ ഉടനെ യു.പി സ്കൂൾ അനുവദിക്കാമെന്ന് ഉറപ്പ് കിട്ടി. സ്കൂളിന് സ്വന്തമായി സ്ഥലം വളരെ വർഷങ്ങൾക്കു മുമ്പ് തന്നെ അക്വയർ ചെയ്തിട്ടുണ്ടായിരുന്നു. ഇനി കെട്ടിടം മാത്രം മതി. രക്ഷാകർത്യ സമിതിയും, നാട്ടുകാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. വീടുകൾതോറും നടന്ന പിരിവെടുത്ത് മൂന്ന് മുറികളുള്ള ഒരു കെട്ടിടം പണിതീർത്തു. അതിനുമുമ്പുതന്നെ രക്ഷാകർതൃ സമിതിയുടെ ഉറപ്പിന്മേൽ സ്കൂൾ യുപി ആയി ഉയർത്തി കല്പന കിട്ടിയിരുന്നു.1980 സെപ്റ്റംബർ 26ന് അപ്പർ പ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു. സ്കൂളിനെ അക്കൗണ്ട് ജനറലിനെ അധികാരപത്രം കിട്ടാൻ താമസിച്ചത് മൂലം 80 സെപ്റ്റംബർ മുതൽ 5 മാസം അധ്യാപകരുടെ ശമ്പളം മുടങ്ങി. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ആറ്റക്കോയ തങ്ങൾ ആണ് പാലിശ്ശേരി മാട്ടിൽ ഇപ്പോൾ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലം സർക്കാറിലേക്ക് നൽകിയത്. അപ്പർപ്രൈമറിക്ക് വേണ്ടി പിന്നീട് പിടിഎ 60 * 20 കെട്ടിടം പണിതു. 4 ക്ലാസ് മുറികളും ഒരു ഓഫീസും ഉൾക്കൊള്ളുന്ന 100* 20 കെട്ടിടം ആദ്യം സർക്കാർ ഉണ്ടാക്കി. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസ്സുകൾക്ക് ഓരോ ഡിവിഷൻ അനുവദിച്ചു. ഡി പി ഇ പി ഫണ്ടിൽ നിന്ന് 70 * 20 ഒരു കെട്ടിടം കൂടി നിർമ്മിച്ചപ്പോൾ യുപി ക്ലാസ്സുകളിൽ ഓരോ ഡിവിഷൻ കൂടി കിട്ടി. അങ്ങനെ 10 ഡിവിഷൻ ആയി. 1998 ൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 60 * 20 ഒരു സെമി പെർമെന്റ് കെട്ടിടം നിർമിച്ചു.
| |
| | |
|
| |
| | |
| എക്കാലത്തും സജീവമായ പിടിഎ ഉണ്ടായിരുന്ന ഒരു വിദ്യാലയം ആണിത്. സ്വന്തമായി സ്ഥലം ഉണ്ടാക്കിയതും ജി യു പി സ്കൂളിൽ ആദ്യ കെട്ടിടം ഉണ്ടാക്കിയതും പി. ടി.എ ആണ്. ഈ കൂട്ടത്തിൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത വ്യക്തികളാണ് വി .ടി അബൂബക്കർ ചെറിയാപ്പു, പി പി മുഹമ്മദലി, പി മുഹമ്മദ് ഹാജി, കൊടശ്ശേരി മുഹമ്മദ് കുട്ടി ഹാജി എന്നിവർ. മുൻ എംഎൽഎയും പി എസ് സി മെമ്പറും ആയിരുന്ന ശ്രീ കെ പി രാമൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. ഈ വിദ്യാലയം അപ്പർപ്രൈമറി ആക്കുന്നതിനും മറ്റും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. പ്രശസ്തരും പ്രഗത്ഭരുമായ ഒട്ടനവധി ഹെഡ്മാസ്റ്റർമാർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തിട്ടുണ്ട് പള്ളിക്കൽ ബീരാൻ മാസ്റ്റർ, നായർ ഗംഗാധര പണിക്കർ, ചന്ദ്രശേഖരൻ മാസ്റ്റർ, ഹൈദർ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, നമ്പുട്ടി മാസ്റ്റർ, അബു മാസ്റ്റർ, മോഹനൻ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ എന്നിവർ സ്മരണീയരാണ്. സ്കൂളിന് ഒരു യഥാർത്ഥ വിദ്യാഭ്യാസ സ്ഥാപനത്തിന് അടുക്കും ചിട്ടയും കൊണ്ടുവരികയും, സ്കൂളിനെയും ജനങ്ങളെയും തമ്മിൽ കൂടുതൽ അടുപ്പിക്കുകയും എല്ലാവരെയും സ്കൂളിലെ പൊതുപരിപാടികളിലും സജീവമാക്കിയത് ശ്രീ ചന്ദ്രശേഖരൻ മാസ്റ്ററുടെ നേതൃത്വപാടവം ആയിരുന്നു. എല്ലാ വർഷവും വാർഷികാഘോഷം നടത്തിപ്പ് തുടങ്ങിയതും അദ്ദേഹത്തിന്റെ കാലത്തായിരുന്നു. സ്കൂളിന് വേണ്ട ബെഞ്ച് ഡെസ്ക് സ്ക്രീൻ എന്നിവ സ്പോണ്സർ ചെയ്യുന്നതും അദ്ദേഹമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം ഈ സ്കൂൾ ഓഫീസിൽ വെ ച്ചായിരുന്നു. ഇത് അദ്ദേഹവും സ്കൂളും തമ്മിൽ ഉണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ച് നമ്മെ കൂടുതൽ ഉണർത്തുന്നു. സ്കൂളിന് പുതിയ കെട്ടിടങ്ങളും ഡിപി പിയും മറ്റ് സൗകര്യങ്ങളും കൊണ്ടുവരുന്നതിൽ ഹെഡ്മാസ്റ്ററായിരുന്ന ഹൈദർ മാസ്റ്റർ എടുത്ത താൽപര്യം എന്നും ഓർക്കപ്പെടുന്ന താണ്. വളരെക്കാലം പാർട്ട് ടൈം മീനിയൽ ആയിരുന്ന ശ്രീമതി കല്യാണിയമ്മ ഈ വിദ്യാലയത്തിന്റെ സർവ്വസ്വം ആയിരുന്നു.
| |
| | |
| നിലവിൽ 19 ഡിവിഷനുകളിലായി 566 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പിടിഎ സഹകരണത്തോടെ ആരംഭിച്ച ഒരു പ്രീപ്രൈമറിയും ഇവിടെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ക്ലാസ് മുറികൾ വിശാലമായ ലൈബ്രറി, വിവിധ ലാബുകൾ വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്, നല്ല കളിസ്ഥലം, ശുചിമുറികൾ, തുടങ്ങിയ എല്ലാവിധ ഭൗതിക സൗകര്യങ്ങളും ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാണ്.{{PSchoolFrame/Pages}}
| |