"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ഇ-വിദ്യാരംഗം (മൂലരൂപം കാണുക)
14:48, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
'''കവിത'''
| == '''മനസ്സിലാക്കണം ഈ കാര്യം നമ്മളറിയാതെ പോകുന്നത്''' == | ||
ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ മാതാപിതാക്കളുടെ പ്രതീക്ഷകളുടേയും ആഗ്രഹങ്ങളുടേയും മരം ഉയിരെടുക്കുന്നു. തങ്ങള്‍ക്ക് സാധിക്കാത്തതൊക്കെ തങ്ങളുടെ മക്കളിലൂടെ സാധിച്ചു കാണാന്‍ അവര്‍ ആഗ്രഹിക്കും. കുഞ്ഞ് മുട്ടിട്ടിഴയുമ്പോള്‍തന്നെ മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ക്ക്അതിരില്ലാതാകുന്നു. കുട്ടി വളര്‍ന്നാല്‍ പിന്നെ അവനെ / അവളെ ഒരു നല്ല നിലയിലെത്തിക്കുന്നതു വരെ അവര്‍ക്ക് വിസ്രാന്തിയും ഉറക്കവുമുണ്ടാകില്ല. ഉറക്കത്തില്‍ പോലും അവര്‍ തങ്ങളെ കൈവെടിയില്ലെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അതു പുറത്തുകാണിക്കുന്നില്ലെന്നു മാത്രം ഈ വിശ്വാസവും സ്വപ്‌നവുമാണ് പിന്നീടുള്ള മാതാപിതാക്കളുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഈ വിശ്വാസങ്ങളൊക്കെ സഫലമാകുമ്പോഴാണ് അവരുടെ ജീവിതം ധന്യമാകുന്നത്. കുട്ടി ബാല്യത്തില്‍ മാതാപിതാക്കളുടെ ആഗ്രഹങ്ങളും വാക്കുകളും അനുസരിക്കും. അപ്പോള്‍ അച്ഛനമ്മമാരുടെ മനസ്സിലുണ്ടായിരുന്ന പ്രതീക്ഷയുടെ മരം തളിരിടും. കുട്ടികള്‍ മാതാപിതാക്കളോട് അടുത്തുനില്‍ക്കുന്ന കാലമാണ് ബാല്യം. നിഷ്‌കളങ്കമായ കുട്ടികള്‍ക്ക് അതിനപ്പുറം ഒരു ലോകമില്ല. അവര്‍ക്ക് ഏറ്റവും വലുത് മാതാപിതാക്കളാണ്. | |||
എന്നാല്‍ ഈ കാര്യങ്ങളൊക്കെ തകിടം മറിയുകയാണ് കൗമാരത്തിലെത്തുമ്പോള്‍. ബാല്യം കഴിഞ്ഞ് കൗമാരത്തിലെത്തുന്ന കുട്ടിയാണ് മാതാപിതാക്കളുടെ ഭയം. ശരിയേത് തെറ്റേത് എന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത ഈ പ്രായത്തില്‍ നമുക്കെല്ലാമറിയാം എന്ന ഭാവത്തോടെയാണ് നാം പെരുമാറുന്നത്. എന്നാല്‍ അവര്‍ നമ്മളെ, കൗമാരക്കാരെയോര്‍ത്ത് വ്യാകുലപ്പെടുകയാണ്. കൗമാരത്തില്‍ എല്ലാ വികാരങ്ങളും അളവില്‍ കൂടുതലായിരിക്കും. സര്‍വ്വ വേദനകളും യാതനകളും സഹിച്ച് നമ്മെ ഇതുവരെ വളര്‍ത്തിക്കൊണ്ടുവന്ന മാതാപിതാക്കളോടുള്ള പെരുമാറ്റം വളരെ മോശമായിരിക്കും. അവര്‍ നമ്മുടെ നന്മക്കായി പറയുന്നതെല്ലാം നമുക്ക് കളിതമാശയാണ് അല്ലെങ്കില്‍ കുത്തുവാക്കുകളായിരിക്കും.അവര്‍ പറയുന്ന കാരണത്തെ അതേപടി മനസ്സിലാക്കാന്‍ ആരും തന്നെ ശ്രമിക്കാറില്ല. അവര്‍ നമുക്കുവേണ്ടിയാണ് ജീവിക്കുന്നത്, നമുക്കുവേണ്ടിയാണ് പറയുന്നത്, നമ്മളാണ് അവര്‍ക്കെല്ലാം എന്നീ വസ്‌തുതകളൊക്കെ മറന്നുപോവുകയാണ് ഈ സമയം. അത് മനസ്സിലാക്കി പ്രവൃത്തിക്കേണ്ടത് അനിവാര്യമാണ്. ഒരമ്മയ്ക്ക് തന്റെ കുട്ടിയെങ്ങനെയാണെന്ന് വ്യക്തമായി അറിയാം. കുട്ടിയെ അവര്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നുമുണ്ട്. കുട്ടിയുടെ ഓരോ ചലനവും അമ്മയ്‌ക്ക് മനപാഠമായിരിക്കും. എന്നാല്‍ ഈ വക കാര്യങ്ങളൊന്നും ഒരു കുട്ടി മനസ്സിലാക്കുന്നില്ല. മാതാപിതാക്കളില്‍ ഉയിരെടുക്കുന്ന സംഘര്‍ഷങ്ങള്‍ ആരും തന്നെ മനസ്സിലാക്കുന്നില്ല. എന്നുമാത്രമല്ല അവരോടുള്ള നമ്മുടെ പെരുമാറ്റം തന്നെ അസഹനീയമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്തു തെറ്റു ചെയ്താലും നമ്മള്‍ നമ്മെ ന്യായീകരിച്ചുകൊന്ടിരിക്കും. ആരുടെ മുന്നിലും തല താഴ്‌ക്കില്ല. എത്ര വലിയ തെറ്റാണെങ്കിലും അത് നാം മനസ്സിലാക്കില്ല. എന്നാല്‍ തന്റെ കുട്ടി തെറ്റിലേക്കാണ് വഴിമാറുന്നത് എന്ന് മനസ്സിലാക്കുന്ന അമ്മ, നമ്മെ തിരുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ തിരുത്തല്‍ കുത്തുവാക്കുകളായാണ് നമ്മില്‍ പലരും കരുതുന്നത്. അതിന്റെ ആവശ്യമെന്തെന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ് കൂട്ടരെ..... നമുക്ക് സ്വന്തമെന്തെന്നു പറയാന്‍ അവസാനം അവരെ ഉണ്ടാകൂ. അതുപോലെ നമ്മളും അവര്‍ക്കെന്നും തുണയാകണം. അവര്‍ക്ക് നമ്മളല്ലാതെ മറ്റാരുള്ളതെന്ന് നാം ഓര്‍ക്കണം. പലതിലും പ്രകോപിതരായി അവസാനം കുരുക്കുകളില്‍ ചെന്നുചാടുമ്പോള്‍ മനസ്സില്‍ തെളിയുന്നത് ഒരേ ഒരു വഴിയാണ് ആത്മഹത്യ. ഇത്രേയുള്ളു കൗമാരത്തിന്റെ തിളപ്പ്. എത്ര നിസ്സാരമായി ഇത് പറയാം. എന്നാല്‍ ഇത് വരുത്തിവയ്‌ക്കുന്ന തീരാദുഃഖം എത്രയാണെന്ന് നമ്മള്‍ ഈ പ്രായക്കാര്‍ക്ക് പലര്‍ക്കും മനസ്സിലാകുന്നില്ല. എന്നാല്‍ ഇത് വരുത്തിവയ്‌ക്കുന്ന കെടുതികള്‍ നാം തീര്‍ച്ചയായും മനസ്സിലാക്കണം. സംഘര്‍ഷങ്ങളെ നേരിടാനുള്ളതാണ് യഥാര്‍ത്ഥ ധൈര്യം, കരുത്ത്. പലരും ആത്മഹത്യ ചെയ്യുക എന്നു കൊണ്ടുദ്ദേശിക്കുന്നത് ഇതാണ്. തന്റെ ധൈര്യം പുറത്തു കാണിക്കുക. യഥാര്‍ത്ഥത്തില്‍ അത് ധൈര്യമാണോ? ഞാന്‍ പറയാം അത് ശുദ്ധ മണ്ടത്തരമാനെന്ന്. ഇങ്ങനെ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ആരെങ്കിലും ആ ഭൂമിയില്‍ ഉണ്ടാകുമോ? നമ്മുടെ മാതാപിതാക്കളുണ്ടാകുമോ? അവരെല്ലാം ഈ സംഘര്‍ഷങ്ങളെല്ലാം നേരിട്ട് ജീവിച്ച് വന്ന ധീരരാണ്. അല്ലാതെ പ്രശ്നങ്ങളില്‍നിന്ന് ഓടിമര്‍ഞ്ഞ ഭീരുക്കളല്ല. അതുകൊണ്ടുതന്നെ അവരോട് ഉപദേശങ്ങള്‍ ചോദിക്കുന്നത് അനിവാര്യവും ഫലപ്രദവുമായിരിക്കും. എന്തെന്നാല്‍ അവരും ഈ പ്രായം കഴിഞ്ഞ് വന്നവരാണ്. അപ്പോള്‍ കൗമാരക്കാരും, ഇപ്പോള്‍ രക്ഷിതാക്കളുമാണ്. അവര്‍ക്കും പിന്നെ നമുക്ക് അറിവ് പകര്‍ന്നു തരുന്ന അധ്യാപകര്‍ക്കും മാത്രമേ നല്ല രീതിയില്‍, ശരിയായ രീതിയില്‍ നമ്മെ നയിക്കാന്‍ സാഥിക്കൂ. | |||
ഇപ്പോഴത്തെ നമ്മുടെ കടമ പഠിക്കുകയെന്നതാണ്. നല്ല സ്വഭാവം പുലര്‍ത്തുകയെന്നതാണ്. അല്ലാതെ പ്രതീക്ഷകളെ പൊട്ടിച്ചെറിയലല്ല. പൊളിച്ചെഴുതലല്ല. ഈ പ്രായത്തിലെ മണ്ടത്തരങ്ങളോടൊപ്പം സഞ്ചരിക്കാതെ ഐശ്യര്യത്തിന്റെ ധീരതയുടെ വിജയത്തിന്റെ പാത നാം പിന്‍തുടരണം. അവിടെ നമ്മുടെ മാതാപിതാക്കളുടെയും ഗുരുക്കന്‍മാരുടെയും കാലടയാളങ്ങള്‍ കാണാം. | |||
മേഘ്ന മനോഹരന്‍ | |||
X B | |||
'''കവിത'''

'''മടങ്ങാം'''
| '''മടങ്ങാം'''

സ്വര്‍ഗ്ഗസമാനമാം ഭൂമിതന്‍ മാറിലേക്ക്
| സ്വര്‍ഗ്ഗസമാനമാം ഭൂമിതന്‍ മാറിലേക്ക്