Jump to content
സഹായം

"എൻ. എം. എൽ. പി. എസ്. ഊട്ടുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:




വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ മാത്രം കുത്തകയായിരുന്ന ഒരു കാലഘട്ടത്തിൽ ഈ ദു: സ്ഥിതിക്ക് അറുതി വരുത്തുവാൻ വേണ്ടിയുള്ള  പരിശ്രമത്തിന്റെ പുതിയ നാഴികക്കല്ലായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനം. അധ:കൃത വർഗ്ഗത്തിൽപ്പെട്ടവർക്ക് വിദ്യാലയ പ്രവേശനം ഒരു സ്വപ്നം മാത്രമായിരുന്നു കാലഘട്ടത്തിൽ 80% പട്ടികജാതി വിഭാഗത്തിൽ പെട്ടവരും, കർഷകരും, കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പ്രദേശമായിരുന്ന ഊട്ടുപാറയിൽ ബ്രദറൺ മിഷൻ സ്കൂൾ സ്ഥാപിക്കപ്പെട്ടത് അവിശ്വസനീയമായ ഒരു വഴിത്തിരിവായി. സാമൂഹികമായി ഏറെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയും 'വിദ്യ 'യെന്ന മഹാധനം ധാരാളം നൽകുകയും ചെയ്യുന്ന മഹത്തായ ലക്ഷ്യത്തോടെ ബ്രദറൺ സഭാ മിഷണറിയായ എഡ്വിൻ ഹണ്ടർ നോയൽ 1917 ൽ ബ്രദറൺ മിഷൻ സ്കൂളിന് തുടക്കം കുറിച്ചു. കാലാന്തരത്തിൽ എൻ.എം.എൽ. പി സ്കൂൾ എന്ന നാമധേയത്തിൽ അറിയപ്പെടുന്ന ഈ സരസ്വതീ ക്ഷേത്രം സമൂഹത്തിന് ധാരാളം ഉത്തമ വിദ്യാർഥികളെ സംഭാവന ചെയ്തിട്ടുണ്ട്. 1908 ൽ കരിയംപ്ലാവിൽ സ്ഥാപിക്കപ്പെട്ട ഹൈസ്കൂളിന് ഫീഡിങ് സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. സ്കൂൾ ആദ്യം പ്രവർത്തിച്ചത് std-1 , std-2 എന്നീ ക്ലാസ്സുകളിലായിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു. കരിങ്കുറ്റി സെന്റ്. തോമസ് യു പി സ്കൂൾ ആരംഭത്തിനു ശേഷം std -5 നഷ്ടമായി. ഓലഷെഡിൽ ആയിരുന്നു സ്കൂളിന്റെ ആരംഭം.
നെല്ലിക്ക മൺ പ്രദേശത്തെ ബഹുഭൂരിപക്ഷം സ്ഥലങ്ങൾക്കും പട്ടയം ഇല്ലാതിരുന്നപ്പോൾ ബ്രിട്ടീഷ് ഗവൺമെന്റിന്റെ സ്വാധീനമുപയോഗിച്ച് അക്കാലത്ത് ബഹുമാന്യനായ സായിപ്പ് നൽകിയ പട്ടയം ആണ് ഈ പ്രദേശത്ത് ആകെയുള്ളത്. അർദ്ധ സർക്കാർ വക ഭൂമി കൈവശം വെച്ചിരുന്ന ആളുകൾക്ക് പട്ടയം കിട്ടാൻ പോലും സാഹചര്യമൊരുക്കിയത് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തോടുകൂടിയാണ്. പ്രഗത്ഭരും പ്രശസ്തരുമായ നിരവധി ആളുകൾ ഈ വിദ്യാലയത്തിന്റെ ഉല്പന്നങ്ങളാണ്. ആധ്യാത്മിക രംഗത്തും പൊതുസമൂഹത്തിനും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യയിലൂടെ ഞാനത്തിന്റെ ഉറവിടമായ ദൈവത്തെ കണ്ടെത്തുക എന്ന ലക്ഷ്യപ്രാപ്തിക്കായി സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം. സാന്മാർഗിക പഠനവും മൂല്യബോധന ക്ലാസ്സുകളും തുടരുക വഴി ഈ ദൗത്യം നിർവഹിക്കുവാനും,കുട്ടികളെ സാന്മാർഗികളാ യി വളർത്തിയെടുക്കുവാനും ഈ വിദ്യാലയത്തിന് കഴിയുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീപ്രൈമറിയും ഒന്നുമുതൽ നാലാംക്ലാസ് വരെയും പ്രവർത്തിച്ചുവരുന്നു. ഓഫീസ് മുറിയും, കമ്പ്യൂട്ടർ റൂമും, 4 ക്ലാസ് മുറികളുമുണ്ട്.2012 മുതൽ ഡിജിറ്റൽ ക്ലാസ്സ് റൂം പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നു. ഇതിന്റെ ഒരു ഭാഗം പ്രീപ്രൈമറി ആയി പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കളിക്കാൻ ചെറിയ ഒരു പാർക്ക് ഉണ്ട്. ചെറിയ പൂന്തോട്ടവും, പച്ചക്കറി തോട്ടവും ഉണ്ട്. ഡിജിറ്റൽ ക്ലാസ് റൂമും സ്കൂൾ ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ്മുറികളും, ഓഫീസ് റൂമും, അടുക്കളയും, ഡിജിറ്റൽ ക്ലാസും , ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും, അധ്യാപകരുടെയും ടോയ്‌ലറ്റുകളും, സ്കൂളിന്റെ വരാന്തയും ടൈൽസ് ഇട്ടിട്ടുണ്ട്. സ്കൂളിന്റെ വരാന്ത ചെടിച്ചട്ടികൾ തൂക്കി അലങ്കരിച്ചിട്ടുണ്ട്. സ്കൂളിന് കിണർ ഇല്ല. മഴവെള്ളസംഭരണി ഉണ്ട്. കുട്ടികൾക്ക് പാകത്തിനുള്ള ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.പോഷക സാമ്പുഷ്ടമായ ഉച്ചഭക്ഷണം നൽകുന്നുണ്ട്. മുട്ടയും, പാലും നല്കിവരുന്നു. വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് പ്രത്യേക ഭക്ഷണങ്ങൾ നൽകുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 77: വരി 82:


==മുൻസാരഥികൾ==
==മുൻസാരഥികൾ==
ശ്രീമതി. സി. സി. മേരിക്കുട്ടി(1990)     
ശ്രീമതി. ലീലാമ്മ കോശി (2004  April to 2004 May)     
ശ്രീമതി. കെ. എസ്. സരസ്വതിയമ്മ (2004-2008)               
ശ്രീ. സജി ജോൺ (2008-2018)              
ശ്രീമതി. സിസി മാത്യു (2018 മുതൽ )
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അധ്യാപകർ==
==അധ്യാപകർ==
==ക്ളബുകൾ==
==ക്ളബുകൾ==
സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, ഭാഷ, ആരോഗ്യം,കായികം,
സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, ഭാഷ, ആരോഗ്യം,കായികം,
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406748" എന്ന താളിൽനിന്ന് ശേഖരിച്ചത്