Jump to content
സഹായം

"ഗവ. എസ് കെ വി എൽ പി സ്കൂൾ, പള്ളിയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയുടെ തെക്കു കിഴക്കേ അതിർത്തിയിലുള്ള പാലമേൽ വില്ലേജിലെ പള്ളിക്കൽ റവന്യൂ കരയിലാണ് ഗവ. എസ്.കെ.വി എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1937 ൽ ഈ പ്രദേശത്തെ കര പ്രമാണിയായിരുന്ന വല്യവീ്ട്ടിൽ ശ്രീ മാധവൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്നാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലത്ത് പള്ളിക്കൽ ഇടിഞ്ഞയ്യത്ത് പുരയിടത്തിൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ അതിനാൽ തന്നെ ഇടിഞ്ഞയ്യത്ത് സ്കൂൾ എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. 1950 കാലഘട്ടത്തിൽ സ്കൂളും ഉദ്ദേശം അരയേക്കറോളം സ്ഥലവും അദ്ദേഹം സർക്കാരിന് സൗജന്യമായി വിട്ടു നൽകുകയും ചെയ്തു. പാലമേൽ വില്ലേജിലെ പള്ളിക്കൽ പണയിൽ, എരുമക്കുഴിയുടെ തെക്കൻ ഭാഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വിശാലമായ ഏരിയയാണ് സ്കൂളിനുള്ളത്.
പഞ്ചായത്ത് ഫണ്ട്, എസ്,എസ്.എ ഫണ്ട്, എം.എൽ.എ ഫണ്ട് എന്നിവ ഉപയോഗിച്ച് ഈ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മികവുള്ളതാക്കി.  സാമൂഹിക -സാംസ്കാരിക -കലാ -സാഹിത്യ -ശാസ്ത്ര മേഖലകളിൽ പ്രാവീണ്യം തെളിയിച്ച നിരവധി പ്രമുഖരെ സംഭാവന ചെയ്ത ചരിത്രമാണ് ഈ സ്കൂളിനുള്ളത്. ഇപ്പോൾ പ്രീ പ്രൈമറി ഉൾപ്പെടെ 120 കുട്ടികളും അഞ്ച് അധ്യാപകരുമായി മികച്ചരീതിയിൽതന്നെ ഈ സ്കൂൾ മുന്നോട്ട് പോകുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1405382" എന്ന താളിൽനിന്ന് ശേഖരിച്ചത്