Jump to content
സഹായം

"മങ്കര സെന്റ് തോമസ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഉള്ളടക്കം)
വരി 60: വരി 60:


== ചരിത്രം ==
== ചരിത്രം ==
ദൈവരാജ്യ സംസ്ഥാപനം ലക്ഷ്യമാക്കി ഇറ്റലിയിൽ നിന്നും ചിറയ്ക്കൽ മിഷൻറെ ഉന്നമനത്തിനായി സ്നേഹദൂതുമായെത്തിയ വെരി. റവ ഫാദർ എൽ.എം.സുക്കോൾ എസ്.എ.ജെ യുടെ ത്യാഗോജ്വലമായ  സംരംഭങ്ങളിൽ ഒന്നാണ് മങ്കര സെൻറ് തോമസ് എൽ.പി.സ്കൂൾ. 1976 ഡിസംബർ 6ന് അന്നത്തെ എം.എൽ.എ. ആയിരുന്ന യശ:ശരീരനായ ശ്രീ.സി.പി ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ മങ്കരയിൽ വച്ച് എൽ.പി.സ്കൂളിന്റെ ആവശ്യകതയെ സംബന്ധിച്ച് ഒരു യോഗം സംഘടിപ്പിക്കുകയും തുടർന്ന് നാട്ടുകാരായ ശ്രീ.കെ.വി തോമസ് ,ശ്രീ.കെ.മുഹമ്മദ് കുഞ്ഞിഹാജി, ശ്രീ.എം.കണ്ണൻ, യശ:ശരീരനായ ശ്രീ.കെ.ഡി.ജോസ് എന്നിവർ നേതൃത്വം നൽകിയ ഒരു കമ്മിറ്റി രൂപീകരിക്കുകയും മുന്നൂറോളം ആളുകൾ ശ്രമദാനം നടത്തി സ്കൂൾ കെട്ടിടം ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള  പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്തു.
1977ൽ സ്കൂൾ കെട്ടിടത്തിന് പണി പൂർത്തീകരിച്ചെങ്കിലും ഗവൺമെന്റിൽ നിന്നും അംഗീകാരം ലഭിക്കാതെ വന്നപ്പോൾ 82 കുട്ടികൾക്ക്  ഭാഗ്യസ്മരണാർഹനായ  ശ്രീ.കെ.ലിയോ ജോസഫ് അധ്യാപനം നടത്തി.1982 വരെയും അദ്ദേഹത്തിൻറെ സേവനം തുടർന്നുകൊണ്ടേയിരുന്നു.1982ൽ സ്കൂളിന് സർക്കാരിന്റെ അംഗീകാരം ലഭിക്കുകയും ഉർസുലൈൻ സന്യാസിനിമാരായ സിസ്റ്റർ ബീന, സിസ്റ്റർ ജെയ്ൻ,സിസ്റ്റർ ജൊവാൻ,സിസ്റ്റർ പ്രസന്ന എന്നിവർ ഇവിടെ വരികയും  സ്കൂളിന്റെ ഭാരവാഹിത്വം ഏറ്റെടുക്കുകയും ചെയ്തു. അന്നുമുതൽ ഇന്നുവരെ  സ്തുത്യർഹമായ നേട്ടങ്ങൾ സ്വായത്തമാക്കി കൊണ്ട് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിനും തളിപ്പറമ്പ് നോർത്ത് ഉപജില്ലയ്ക്കും അഭിമാനമായി നിലകൊള്ളുകയാണ് ഈ വിദ്യാലയം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396678" എന്ന താളിൽനിന്ന് ശേഖരിച്ചത്